< 1 തെസ്സലോനിക്യർ 5 >
1 ൧ സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ച് നിങ്ങളെ എഴുതിയറിയിക്കുവാൻ ആവശ്യമില്ലല്ലോ.
Przyjaciele, nie muszę pisać wam, kiedy to wszystko się wydarzy.
2 ൨ രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ.
Doskonale bowiem wiecie, że dzień powrotu Pana nadejdzie nagle—jak złodziej, który przychodzi nocą.
3 ൩ അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.
Gdy wszyscy będą mówić: „Teraz zapanował pokój, jesteśmy bezpieczni”, niespodzianie spadnie na nich zagłada—jak bóle na rodzącą kobietę. I nie uciekną przed tym.
4 ൪ എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ കീഴ്പെടുത്തുവാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;
Ale wy, przyjaciele, nie żyjecie w ciemności, aby ten dzień zaskoczył was jak złodziej.
5 ൫ നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.
Wszyscy jesteście bowiem dziećmi dnia i światła. Nie należymy do nocy i ciemności!
6 ൬ ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായും ഇരിക്ക.
Nie śpijmy więc jak inni, ale uważajmy i bądźmy trzeźwi.
7 ൭ ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
W nocy jedni śpią, inni się upijają.
8 ൮ നാമോ പകലിന്റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
My jednak należymy do dnia, dlatego bądźmy przytomni! Niech wiara i miłość będą naszym pancerzem, a nadzieja, jaką daje zbawienie—naszym hełmem.
9 ൯ ദൈവം നമ്മെ കോപത്തിനല്ല,
Bóg nie przeznaczył nas bowiem do tego, abyśmy doświadczyli Jego gniewu, ale byśmy zostali uratowani przez Jezusa Chrystusa, naszego Pana.
10 ൧൦ നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന് നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിക്കുവാനത്രേ നിയമിച്ചിരിക്കുന്നത്.
On umarł za nas, abyśmy wszyscy razem z Nim żyli—niezależnie od tego, czy w dniu Jego powrotu będziemy żywi, czy martwi.
11 ൧൧ ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും തമ്മിൽ ആത്മികവർദ്ധന വരുത്തുകയും ചെയ്‌വീൻ.
Podnoście się więc nawzajem na duchu i umacniajcie się w wierze, co z resztą już czynicie.
12 ൧൨ സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ ഭരിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ അംഗീകരിച്ചും അവരുടെ വേലനിമിത്തം
Przyjaciele, prosimy was, abyście darzyli uznaniem waszych duchowych przywódców, którzy pracują dla was i zwracają wam uwagę na wasze grzechy.
13 ൧൩ ഏറ്റവും സ്നേഹത്തോടെ പരിഗണിക്കണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. അന്യോന്യം സമാധാനമായിരിപ്പിൻ.
Z powodu pracy, którą wykonują, darzcie ich najwyższym szacunkiem i miłością. Niech wśród was zawsze panuje pokój.
14 ൧൪ സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: അലസന്മാരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ.
Przyjaciele, zachęcamy was, abyście ostrzegali niezdyscyplinowanych, pocieszali zniechęconych, pomagali słabym, a wszystkim ludziom okazywali cierpliwość.
15 ൧൫ ആരും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
Uważajcie, aby nikt nikomu nie odpłacał złem za zło. Przeciwnie, starajcie się zawsze czynić dobro—nie tylko sobie nawzajem, ale także wszystkim innym ludziom.
16 ൧൬ എപ്പോഴും സന്തോഷിപ്പിൻ;
Zawsze bądźcie radośni,
17 ൧൭ ഇടവിടാതെ പ്രാർത്ഥിക്കുവിൻ
nieustannie się módlcie,
18 ൧൮ എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
i—niezależnie od sytuacji—bądźcie wdzięczni Panu. Należycie do Chrystusa Jezusa, dlatego Bóg oczekuje od was takiej właśnie postawy.
19 ൧൯ ആത്മാവിനെ വിലക്കരുത്.
Nie odrzucajcie działania Ducha Świętego
20 ൨൦ പ്രവചനങ്ങളെ നിസ്സാരമാക്കരുത്.
i nie lekceważcie Bożych proroctw.
21 ൨൧ സകലവും ശോധനചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ.
Wszystko sprawdzajcie i trzymajcie się tego, co jest wartościowe.
22 ൨൨ സകലവിധദോഷവും വിട്ടകലുവിൻ.
Unikajcie wszelkiego rodzaju zła!
23 ൨൩ സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
Niech sam Bóg, który obdarza ludzi pokojem, całkowicie was oczyści, tak aby wasz duch, dusza i ciało zostały bez skazy zachowane aż do dnia przyjścia naszego Pana, Jezusa Chrystusa.
24 ൨൪ നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിയ്ക്കും.
Ten, który was powołał, jest wierny i dokona wszystkiego, co obiecał.
25 ൨൫ സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.
Przyjaciele, módlcie się za nas
26 ൨൬ സകലസഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
i serdecznie pozdrówcie od nas wszystkich wierzących.
27 ൨൭ കർത്താവിന്റെ നാമത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കണം.
W imieniu samego Pana zobowiązuję was też do odczytania im tego listu.
28 ൨൮ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
Niech nasz Pan, Jezus Chrystus, obdarza was swoją łaską!