< 1 തെസ്സലോനിക്യർ 2 >
1 ൧ സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
he bhrAtaraH, yuShmanmadhye. asmAkaM pravesho niShphalo na jAta iti yUyaM svayaM jAnItha|
2 ൨ ഫിലിപ്പിയിൽവച്ച് ഞങ്ങൾ കഷ്ടവും അപമാനവും സഹിക്കേണ്ടിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ! എങ്കിലും വലിയ എതിർപ്പിന്റെ നടുവിൽ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുവാൻ ഞങ്ങൾ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.
aparaM yuShmAbhi ryathAshrAvi tathA pUrvvaM philipInagare kliShTA ninditAshcha santo. api vayam IshvarAd utsAhaM labdhvA bahuyatnena yuShmAn Ishvarasya susaMvAdam abodhayAma|
3 ൩ ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടെയോ വന്നതല്ല.
yato. asmAkam Adesho bhrAnterashuchibhAvAd votpannaH prava nchanAyukto vA na bhavati|
4 ൪ സുവിശേഷം ഞങ്ങളെ ഭരമേല്പിക്കേണ്ടതിന് ദൈവത്തിന് കൊള്ളാകുന്നവരായി ഞങ്ങൾ തെളിഞ്ഞതുപോലെ മനുഷ്യരെ പ്രസാദിപ്പിക്കുവാനല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെത്തന്നെ പ്രസാദിപ്പിച്ചുകൊണ്ടത്രേ ഞങ്ങൾ സംസാരിക്കുന്നത്.
kintvIshvareNAsmAn parIkShya vishvasanIyAn mattvA cha yadvat susaMvAdo. asmAsu samArpyata tadvad vayaM mAnavebhyo na rurochiShamANAH kintvasmadantaHkaraNAnAM parIkShakAyeshvarAya rurochiShamANA bhAShAmahe|
5 ൫ നിങ്ങൾ അറിയുംപോലെ മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ ഞങ്ങൾ ഒരിക്കലും പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
vayaM kadApi stutivAdino nAbhavAmeti yUyaM jAnItha kadApi ChalavastreNa lobhaM nAchChAdayAmetyasmin IshvaraH sAkShI vidyate|
6 ൬ ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന പദവിയിൽ വലിപ്പം ഭാവിക്കുവാൻ കഴിയുമായിരുന്നിട്ടും ഞങ്ങൾ നിങ്ങളോടാകട്ടെ, മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;
vayaM khrIShTasya preritA iva gauravAnvitA bhavitum ashakShyAma kintu yuShmattaH parasmAd vA kasmAdapi mAnavAd gauravaM na lipsamAnA yuShmanmadhye mR^idubhAvA bhUtvAvarttAmahi|
7 ൭ ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.
yathA kAchinmAtA svakIyashishUn pAlayati tathA vayamapi yuShmAn kA NkShamANA
8 ൮ ഇങ്ങനെ വാത്സല്യത്തോടെ ദൈവത്തിന്റെ സുവിശേഷം പങ്കുവെപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.
yuShmabhyaM kevalam Ishvarasya susaMvAdaM tannahi kintu svakIyaprANAn api dAtuM manobhirabhyalaShAma, yato yUyam asmAkaM snehapAtrANyabhavata|
9 ൯ സഹോദരന്മാരേ, ഞങ്ങളുടെ കഠിനാദ്ധ്വാനങ്ങൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടല്ലോ നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ച് ഞങ്ങൾ രാവും പകലും വേലചെയ്തു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
he bhrAtaraH, asmAkaM shramaH kleshashcha yuShmAbhiH smaryyate yuShmAkaM ko. api yad bhAragrasto na bhavet tadarthaM vayaM divAnishaM parishrAmyanto yuShmanmadhya Ishvarasya susaMvAdamaghoShayAma|
10 ൧൦ വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര വിശുദ്ധിയോടും നീതിയോടും കുറ്റമില്ലാത്തവരായും നടന്നു എന്നതിന് നിങ്ങളും ദൈവവും സാക്ഷി.
apara ncha vishvAsino yuShmAn prati vayaM kIdR^ik pavitratvayathArthatvanirdoShatvAchAriNo. abhavAmetyasmin Ishvaro yUya ncha sAkShiNa Adhve|
11 ൧൧ നിങ്ങൾ അറിയുന്നതുപോലെ തന്റെ രാജ്യത്തിനും മഹത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിന് യോഗ്യമായി നടപ്പാൻ തക്കവണ്ണം
apara ncha yadvat pitA svabAlakAn tadvad vayaM yuShmAkam ekaikaM janam upadiShTavantaH sAntvitavantashcha,
12 ൧൨ ഞങ്ങൾ നിങ്ങളിൽ ഓരോരുത്തരെയും അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു.
ya IshvaraH svIyarAjyAya vibhavAya cha yuShmAn AhUtavAn tadupayuktAcharaNAya yuShmAn pravarttitavantashcheti yUyaM jAnItha|
13 ൧൩ ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ട്, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ട് തന്നേ കൈക്കൊണ്ടതിനാലും വിശ്വസിക്കുന്ന നിങ്ങളിൽ ആ ദൈവവചനം വ്യാപരിച്ചുകൊണ്ടിരിക്കുന്നതിനാലും, ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു;
yasmin samaye yUyam asmAkaM mukhAd IshvareNa pratishrutaM vAkyam alabhadhvaM tasmin samaye tat mAnuShANAM vAkyaM na mattveshvarasya vAkyaM mattvA gR^ihItavanta iti kAraNAd vayaM nirantaram IshvaraM dhanyaM vadAmaH, yatastad Ishvarasya vAkyam iti satyaM vishvAsinAM yuShmAkaM madhye tasya guNaH prakAshate cha|
14 ൧൪ സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്ക് നിങ്ങൾ അനുകാരികളായിത്തീർന്നിരിക്കുന്നു. അവർ യെഹൂദരാൽ സഹിച്ചത് തന്നേ നിങ്ങളും സ്വജാതിക്കാരാൽ സഹിച്ചുവല്ലോ.
he bhrAtaraH, khrIShTAshritavatya Ishvarasya yAH samityo yihUdAdeshe santi yUyaM tAsAm anukAriNo. abhavata, tadbhuktA lokAshcha yadvad yihUdilokebhyastadvad yUyamapi svajAtIyalokebhyo duHkham alabhadhvaM|
15 ൧൫ യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളുമല്ലോ.
te yihUdIyAH prabhuM yIshuM bhaviShyadvAdinashcha hatavanto. asmAn dUrIkR^itavantashcha, ta IshvarAya na rochante sarvveShAM mAnavAnAM vipakShA bhavanti cha;
16 ൧൬ ജാതികൾ രക്ഷിയ്ക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെ മേൽ വന്നെത്തിയിരിക്കുന്നു.
aparaM bhinnajAtIyalokAnAM paritrANArthaM teShAM madhye susaMvAdaghoShaNAd asmAn pratiShedhanti chetthaM svIyapApAnAM parimANam uttarottaraM pUrayanti, kintu teShAm antakArI krodhastAn upakramate|
17 ൧൭ സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്ക് ഹൃദയംകൊണ്ടല്ല, ഞങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് നിങ്ങളെ വിട്ടുപിരിഞ്ഞിട്ട് അതിയായ ആഗ്രഹത്തോടെ വീണ്ടും നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു.
he bhrAtaraH manasA nahi kintu vadanena kiyatkAlaM yuShmatto. asmAkaM vichChede jAte vayaM yuShmAkaM mukhAni draShTum atyAkA NkShayA bahu yatitavantaH|
18 ൧൮ അതുകൊണ്ട് നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ ഒന്ന് രണ്ടുപ്രാവശ്യം വിചാരിച്ചു, എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു.
dvirekakR^itvo vA yuShmatsamIpagamanAyAsmAkaM visheShataH paulasya mamAbhilASho. abhavat kintu shayatAno. asmAn nivAritavAn|
19 ൧൯ നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയും സന്തോഷവും പ്രശംസാകിരീടവും ആർ ആകുന്നു? മറ്റുള്ളവരോടൊപ്പം നിങ്ങളും അല്ലയോ?
yato. asmAkaM kA pratyAshA ko vAnandaH kiM vA shlAghyakirITaM? asmAkaM prabho ryIshukhrIShTasyAgamanakAle tatsammukhasthA yUyaM kiM tanna bhaviShyatha?
20 ൨൦ ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.
yUyam evAsmAkaM gauravAnandasvarUpA bhavatha|