< 1 ശമൂവേൽ 8 >
1 ൧ ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന് ന്യായാധിപന്മാരാക്കി.
Og det skete, der Samuel var gammel, da satte han sine Sønner til Dommere over Israel.
2 ൨ അവന്റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തെ മകന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തു.
Men hans førstefødte Søns Navn var Joel og hans anden Søns Abia; de vare Dommere i Beersaba.
3 ൩ ശമുവേലിന്റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.
Men hans Sønner vandrede ikke i hans Veje, men bøjede sig efter Vinding; og de toge Gave og bøjede Retten.
4 ൪ അതുകൊണ്ട് യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽവന്ന്, അവനോട്:
Da samlede sig alle de Ældste af Israel, og de kom til Samuel i Rama.
5 ൫ “നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; അതിനാൽ എല്ലാ ജാതികൾക്കും ഉള്ളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം”. എന്നു പറഞ്ഞു.
Og de sagde til ham: Se, du er bleven gammel, og dine Sønner, de vandre ikke i dine Veje; saa sæt nu en Konge over os til at dømme os, ligesom alle Hedningerne have.
6 ൬ ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് ഇഷ്ടമായില്ല. ശമൂവേൽ യഹോവയോട് പ്രാർത്ഥിച്ചു.
Men det Ord var ondt for Samuels Øjne, at de sagde: Giv os en Konge at dømme os; og Samuel bad ydmygeligen til Herren.
7 ൭ യഹോവ ശമൂവേലിനോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോട് പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്കുക, അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതിരിക്കുവാൻ, എന്നെയാണ് ഉപേക്ഷിച്ചിരിക്കുന്നത്.
Og Herren sagde til Samuel: Hør Folkets Røst i alt det, som de talede til dig; thi ikke dig have de forkastet, men mig have de forkastet, at jeg ikke skal regere over dem.
8 ൮ ഞാൻ അവരെ മിസ്രയീമിൽനിന്ന് വിടുവിച്ച ദിവസംമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും, അന്യദൈവങ്ങളെ സേവിക്കുകയും ചെയ്തു. അവർ അതുപോലെ തന്നെ നിന്നോടും ചെയ്യുന്നു.
Efter alle de Gerninger, som de have gjort, fra den Dag jeg opførte dem af Ægypten og indtil denne Dag, da de have forladt mig og tjent andre Guder: Saaledes gøre de ogsaa ved dig.
9 ൯ അതുകൊണ്ട് അവരുടെ അപേക്ഷ കേൾക്കണം; എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി അവരോടു കൃത്യമായി വിവരിക്കേണം.
Saa hør nu deres Røst; dog at du skal vidne klarligen for dem og forkynde dem Kongens Vis, som skal regere over dem.
10 ൧൦ അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു:
Og Samuel sagde alle Herrens Ord til Folket, som begærede en Konge af ham.
11 ൧൧ “നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ അവന് തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടി വരും.
Og han sagde: Dette skal være Kongens Vis, som skal regere over eder: Eders Sønner skal han tage sig og sætte dem hos sine Vogne og iblandt sine Ryttere, og de skulle løbe frem foran hans Vogn,
12 ൧൨ അവൻ അവരെ ആയിരം പേർക്കും അമ്പത് പേർക്കും മേലധികാരികളാക്കും; തന്റെ നിലം കൃഷി ചെയ്യുവാനും തന്റെ വിള കൊയ്യുവാനും തന്റെ യുദ്ധ ആയുധങ്ങൾ ഉണ്ടാക്കുവാനും അവരെ നിയമിക്കും.
og han skal sætte sig dem til Høvedsmænd over tusinde og Høvedsmænd over halvtredsindstyve og til at pløje hans Pløjning og til at høste hans Høst og til at gøre hans Krigstøj og hans Vogntøj.
13 ൧൩ അവൻ നിങ്ങളുടെ പുത്രിമാരെ, വാസനതൈലം വിൽക്കുന്നവരും, പാചകക്കാരികളും പലഹാരം ഉണ്ടാക്കുന്നവരും ആയി നിയമിക്കും.
Og eders Døtre skal han tage til at lave ham Salver og til Kokkepiger og til Bagersker.
14 ൧൪ അവൻ നിങ്ങളുടെ ഏറ്റവും നല്ല നിലങ്ങളും, മുന്തിരിത്തോട്ടങ്ങളും, ഒലിവുതോട്ടങ്ങളും തന്റെ ഭൃത്യന്മാർക്ക് കൊടുക്കും.
Han skal og tage eders Agre og eders Vingaarde og eders Oliegaarde, dem som ere gode, og give sine Tjenere.
15 ൧൫ അവൻ നിങ്ങളുടെ ധാന്യങ്ങളിലും മുന്തിരികളിലും ദശാംശം എടുത്ത് തന്റെ ഉദ്യോഗസ്ഥർക്കും ഭൃത്യന്മാർക്കും കൊടുക്കും.
Og af eders Sæd og eders Vingaarde skal han tage Tiende og give sine Hofbetjente og sine Tjenere.
16 ൧൬ അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും, സുന്ദരന്മാരായ യുവാക്കളെയും കഴുതകളെയും പിടിച്ച് തനിക്ക് വേല ചെയ്യുന്നവർ ആക്കും.
Og eders Tjenere og eders Tjenestepiger og eders udvalgte bedste unge Karle og eders Asener skal han tage og bruge til sin Gerning.
17 ൧൭ അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവന് ദാസന്മാരായ്തീരും.
Han skal tage Tiende af eders smaa Kvæg, og I skulle være hans Tjenere.
18 ൧൮ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് കാരണം നിങ്ങൾ അന്ന് നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല”.
Og naar I da raabe paa den samme Dag over eders Konge, som I have udvalgt eder, da skal Herren ikke svare eder paa den Dag.
19 ൧൯ എന്നാൽ ശമൂവേലിന്റെ വാക്കുകൾ ശ്രദ്ധിക്കുവാൻ ജനത്തിന് മനസ്സില്ലായിരുന്നു: “അല്ല, ഞങ്ങൾക്ക് ഒരു രാജാവ് വേണം,
Og Folket vægrede sig ved at høre Samuels Røst, og de sagde: Ingenlunde! men der skal være en Konge over os.
20 ൨൦ എല്ലാ ജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നയിക്കുകയും വേണം” എന്നു അവർ പറഞ്ഞു.
Og vi ville ogsaa være som alle Hedningerne, og vor Konge skal dømme os og drage ud for vort Ansigt og føre vore Krige.
21 ൨൧ ശമൂവേൽ ജനത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ട് യഹോവയോട് അറിയിച്ചു.
Der Samuel havde hørt alle Folkets Ord, da talede han dem for Herrens Øren.
22 ൨൨ യഹോവ ശമൂവേലിനോട്: “അവരുടെ വാക്ക് കേട്ട് അവർക്ക് ഒരു രാജാവിനെ കൊടുക്കുക” എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: “നിങ്ങൾ ഓരോരുത്തരും അവരവരുടെ പട്ടണത്തിലേക്ക് പൊയ്ക്കൊൾക” എന്നു പറഞ്ഞു.
Da sagde Herren til Samuel: Hør deres Røst, og lad en Konge regere over dem; og Samuel sagde til Israels Mænd: Gaar, hver til sin Stad.