< 1 ശമൂവേൽ 6 >
1 ൧ യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു.
Na rĩrĩ, ithandũkũ rĩa Jehova rĩarĩkia gũikara bũrũri wa Afilisti mĩeri mũgwanja-rĩ,
2 ൨ എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: “നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്ത് ചെയ്യേണം? അതിനെ അതിന്റെ സ്ഥലത്തേക്ക് എങ്ങനെയാണ് തിരിച്ചയക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.
Afilisti magĩĩta athĩnjĩri-ngai na aragũri, makĩmooria atĩrĩ, “Tũgwĩka atĩa na ithandũkũ rĩĩrĩ rĩa Jehova? Twĩrei ũrĩa tũngĩrĩcookia kũrĩa rĩoimĩte.”
3 ൩ അതിന് അവർ: “നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയയ്ക്കുന്നു എങ്കിൽ വെറുതെ അയക്കാതെ, പ്രായശ്ചിത്തമായി ഒരു വഴിപാട് അവന് കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്ക് സൗഖ്യം വരും; യഹോവയുടെ ശിക്ഷ നിങ്ങളെ വിട്ടുമാറാതെ ഇരിക്കുന്നത് എന്ത് എന്ന് നിങ്ങൾക്ക് അറിയാം” എന്നു പറഞ്ഞു.
Nao magĩcookia atĩrĩ, “Mũngĩkorwo nĩ mũgũcookia ithandũkũ rĩa ngai ya Isiraeli, mũtikarĩcookie rĩrĩ itheri, no nginya mũrĩtũme na kĩndũ gĩa kũrutwo iruta rĩa mahĩtia. Hĩndĩ ĩyo nĩmũkaahona, na mũmenye kĩrĩa gĩtũmĩte guoko gwake kwage kweherio igũrũ rĩanyu.”
4 ൪ “ഞങ്ങൾ അവന് കൊടുത്തയക്കേണ്ട പ്രായശ്ചിത്തം എന്ത്?” എന്ന് ചോദിച്ചതിന് അവർ പറഞ്ഞത്: “ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിനനുസരിച്ച് സ്വർണ്ണം കൊണ്ടുള്ള അഞ്ച് മൂലക്കുരുക്കളും, സ്വർണ്ണം കൊണ്ടുള്ള അഞ്ച് എലികളും കൊടുക്കണം; നിങ്ങൾക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധ ആയിരുന്നല്ലോ ഉണ്ടായിരുന്നത്.
Afilisti makĩũria atĩrĩ, “Nĩ iruta rĩrĩkũ rĩa mahĩtia tũngĩmĩrutĩra?” Nao magĩcookia atĩrĩ, “Tũmĩhiano tũtano twa thahabu tũhaana mahũha, na tũtano twa thahabu tũhaana tũbĩa o ta ũrĩa aathani a Afilisti maigana, nĩ ũndũ inyuĩ na aathani anyu mũhũũrĩtwo na mũthiro mũthemba o ũmwe.
5 ൫ അതുകൊണ്ട് നിങ്ങൾ നിങ്ങളെ ബാധിച്ച മൂലക്കുരുവിന്റെയും, നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന് മുമ്പിൽ കാഴ്ച വെയ്ക്കണം; ഒരുവേള യഹോവ തന്റെ ശിക്ഷ നിങ്ങളിൽനിന്നും, നിങ്ങളുടെ ദേവന്മാരിൽനിന്നും, നിങ്ങളുടെ ദേശത്തിൽ നിന്നും നീക്കും.
Thondekai tũmĩhiano twa mahũha na twa tũbĩa iria irathũkia bũrũri, na mũtĩĩe ngai ya Isiraeli. No gũkorwo nĩakeheria guoko gwake kuume igũrũ rĩanyu, o na igũrũ rĩa ngai cianyu, o na bũrũri wanyu.
6 ൬ മിസ്രയീമ്യരും ഫറവോനും അവരുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ച ശേഷം ആണല്ലോ മിസ്രയീമ്യർ യിസ്രായേല്യരെ വിട്ടയക്കയും, അവർ പോകയും ചെയ്തത്.
Nĩ kĩĩ gĩtũmĩte mũmie ngoro cianyu ta ũrĩa andũ a Misiri na Firaũni meekire? Rĩrĩa aamahinyĩrĩirie-rĩ, githĩ matiarekereirie andũ a Isiraeli nĩguo mathiĩ?
7 ൭ അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി, നുകം വെച്ചിട്ടില്ലാത്ത, കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന്, വണ്ടിക്ക് കെട്ടുക. എന്നാൽ അവയുടെ കുഞ്ഞുങ്ങളെ അവയുടെ അടുക്കൽനിന്ന് വീട്ടിൽ തിരിച്ച് കൊണ്ടുപോകുക.
“Na rĩrĩ, haarĩriai ngaari njerũ, na ngʼombe igĩrĩ njiairĩ itarĩ ciohwo icooki. Muoherere ngʼombe icio ngaari-inĩ ĩyo, no mweherie njaũ ciacio mũcihingĩre kiugũ.
8 ൮ പിന്നെ യഹോവയുടെ പെട്ടകം എടുത്ത് വണ്ടിയിൽ വെക്കുക; നിങ്ങൾ അവന് പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന സ്വർണ്ണ രൂപങ്ങൾ ഒരു ചെല്ലത്തിൽ അതിനരികെവച്ചു വണ്ടി തനിച്ച് പോകുവാൻ അനുവദിക്കുക.
Oyai ithandũkũ rĩa Jehova mũrĩigĩrĩre igũrũ rĩa ngaari, na mũige gathandũkũ mwena-inĩ warĩo na mũgekĩre indo icio cia thahabu icio mũramĩcookeria irĩ cia iruta rĩa mahĩtia. Rekei rĩthiĩ,
9 ൯ പിന്നെ അതിനെ ശ്രദ്ധിക്കുവിൻ: അത് ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്ക് പോകുന്നു എങ്കിൽ യഹോവ തന്നേയാകുന്നു നമുക്ക് ഈ വലിയ ദുരിതം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് യഹോവയുടെ ശിക്ഷയല്ല, അവിചാരിതമായി സംഭവിച്ചതാണ് എന്ന് അറിയുക”.
no mũikare mũrĩrorete. Rĩngĩambata rĩkinye bũrũri warĩo, rĩerekeire Bethi-Shemeshu-rĩ, nĩgũgatuĩka atĩ nĩ Jehova ũtũrehereire mũtino ũyũ mũnene ũũ. No kũngĩkorwo ti ũguo, nĩtũkamenya atĩ ti guoko gwake gwatũhũũrire, no nĩ ũndũ watũkorire o ũguo.”
10 ൧൦ അവർ അങ്ങനെ തന്നേ ചെയ്തു; പാൽ തരുന്ന രണ്ടു പശുക്കളെ വരുത്തി വണ്ടിക്ക് കെട്ടി, അവയുടെ കിടാക്കളെ വീട്ടിൽ ഇട്ട് അടച്ചു.
Nĩ ũndũ ũcio magĩĩka ũguo. Makĩoya ngʼombe icio igĩrĩ magĩcioherera ngaari-inĩ, na makĩhingĩra njaũ ciacio kiugũ.
11 ൧൧ പിന്നെ അവർ യഹോവയുടെ പെട്ടകവും, സ്വർണ്ണം കൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന പെട്ടിയും വണ്ടിയിൽ വെച്ചു.
Makĩigĩrĩra ithandũkũ rĩa Jehova igũrũ rĩa ngaari, na hamwe narĩo makĩigĩrĩra gathandũkũ karĩa kaarĩ na tũbĩa tũu twa thahabu na tũmĩhiano tũu twahaanaga mahũha.
12 ൧൨ ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്ക് പോയി: അവ കരഞ്ഞുകൊണ്ട് വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്തുടർന്നു.
Ningĩ ngʼombe icio ikĩambata irũngĩrĩirie irorete Bethi-Shemeshu, igĩthiĩ na njĩra yothe ikĩanagia; itiakerũrire na mwena wa ũrĩo kana wa ũmotho. Nao aathani a Afilisti magĩcirũmĩrĩra o nginya mũhaka-inĩ wa Bethi-Shemeshu.
13 ൧൩ ആ സമയം ബേത്ത്-ശേമെശ്യർ താഴ്വരയിൽ ഗോതമ്പ് കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടപ്പോൾ സന്തോഷിച്ചു.
Hĩndĩ ĩyo andũ a Bethi-Shemeshu nĩ kũgetha maagethaga ngano yao kĩanda-inĩ, na rĩrĩa maatiirire maitho makĩona ithandũkũ rĩa Ngai, magĩkena nĩkũrĩona.
14 ൧൪ വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്ന് നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവർ വണ്ടിക്ക് ഉപയോഗിച്ച തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്ക് ഹോമയാഗം കഴിച്ചു.
Nayo ngaari ĩgĩkinya mũgũnda-inĩ wa Joshua wa kũu Bethi-Shemeshu, nayo ĩkĩrũgama hakuhĩ na ihiga inene. Andũ acio magĩatũranga mĩtĩ ya ngaari ĩyo, na makĩrutĩra Jehova ngʼombe icio igongona rĩa njino.
15 ൧൫ ലേവ്യർ യഹോവയുടെ പെട്ടകവും സ്വർണ്ണ രൂപങ്ങൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്ന് യഹോവയ്ക്ക് ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
Nao Alawii makĩruta ithandũkũ rĩa Jehova hamwe na gathandũkũ ka mĩhiano ĩyo ya thahabu, makĩmĩigĩrĩra igũrũ rĩa ihiga rĩu inene. Mũthenya ũcio andũ a Bethi-Shemeshu makĩruta ngʼombe icio irĩ igongona rĩa njino harĩ Jehova.
16 ൧൬ ഫെലിസ്ത്യ പ്രഭുക്കന്മാർ എല്ലാവരും ഇത് കണ്ടതിന് ശേഷം അന്നുതന്നെ എക്രോനിലേക്ക് മടങ്ങിപ്പോയി.
Aathani acio atano a Afilisti makĩĩonera maũndũ macio mothe, na magĩcooka Ekironi mũthenya o ro ũcio.
17 ൧൭ ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച സ്വർണ്ണം കൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന് ഒന്ന്, ഗസ്സയ്ക്കു് ഒന്ന്, അസ്കലോന് ഒന്ന്, ഗത്തിന് ഒന്ന്, എക്രോന് ഒന്ന് ഇങ്ങനെയായിരുന്നു.
Ĩno nĩyo mĩhiano ya mahũha ma thahabu ĩrĩa Afilisti maatũmire ĩrĩ igongona rĩa mahĩtia rĩa kũrutĩrwo Jehova: Mũhiano o ũmwe warutagwo nĩ ũndũ wa o itũũra: Ashidodi, na Gaza, na Ashikeloni, na Gathu, na Ekironi.
18 ൧൮ സ്വർണ്ണം കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുംപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ച് പ്രഭുക്കന്മാർക്കുള്ള എല്ലാ ഫെലിസ്ത്യ പട്ടണങ്ങളുടെയും എണ്ണത്തിന് തുല്ല്യം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവച്ച വലിയ കല്ല് ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ട്.
Naguo mũigana wa mbĩa cia thahabu waiganaga o ta matũũra ma Afilisti ma aathani acio atano, matũũra macio maairigĩirwo na thingo cia hinya hamwe na tũtũũra twa bũrũri wao. Narĩo ihiga rĩu inene harĩa maigĩrĩire ithandũkũ rĩa Jehova, nĩ mũira nginya ũmũthĩ rĩrĩ kũu mũgũnda-inĩ ũcio wa Joshua wa kũu Bethi-Shemeshu.
19 ൧൯ ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് യഹോവ അവരെ സംഹരിച്ചു; അവൻ ജനത്തിൽ 5,0070 പേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു:
No Ngai akĩũraga andũ amwe a kũu Bethi-Shemeshu, akĩũraga andũ mĩrongo mũgwanja nĩ ũndũ nĩmarorire ithandũkũ rĩa Jehova thĩinĩ. Andũ makĩrĩra nĩ ũndũ wa ihũũra rĩu inene Jehova aamahũũrĩte narĩo,
20 ൨൦ “ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്ക് കഴിയും? യഹോവ ഞങ്ങളെ വിട്ട് ആരുടെ അടുക്കൽ പോകും” എന്ന് ബേത്ത്-ശേമെശ്യർ പറഞ്ഞു.
nao andũ a Bethi-Shemeshu makĩũria atĩrĩ, “Nũũ ũngĩkĩrũgama mbere ya Jehova, Ngai ũyũ mũtheru? Ithandũkũ rĩkwambatio kũrĩ ũ rĩoima haha?”
21 ൨൧ അവർ കിര്യത്ത്-യെയാരീമിൽ താമസിക്കുന്നവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്ന് അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ” എന്നു പറയിച്ചു.
Ningĩ magĩtũmana kũrĩ andũ a Kiriathu-Jearimu, makĩmeera atĩrĩ, “Afilisti nĩmacookia ithandũkũ rĩa Jehova. Ikũrũkai mũrĩgĩĩre mũrĩambatie kwanyu.”