< 1 ശമൂവേൽ 6 >

1 യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു.
Herran arkki oli filistealaisten maassa seitsemän kuukautta.
2 എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: “നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്ത് ചെയ്യേണം? അതിനെ അതിന്റെ സ്ഥലത്തേക്ക് എങ്ങനെയാണ് തിരിച്ചയക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.
Ja filistealaiset kutsuivat papit ja tietäjät ja sanoivat: "Mitä me teemme Herran arkille? Antakaa meidän tietää, millä tavalla me lähettäisimme sen kotiinsa."
3 അതിന് അവർ: “നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയയ്ക്കുന്നു എങ്കിൽ വെറുതെ അയക്കാതെ, പ്രായശ്ചിത്തമായി ഒരു വഴിപാട് അവന് കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്ക് സൗഖ്യം വരും; യഹോവയുടെ ശിക്ഷ നിങ്ങളെ വിട്ടുമാറാതെ ഇരിക്കുന്നത് എന്ത് എന്ന് നിങ്ങൾക്ക് അറിയാം” എന്നു പറഞ്ഞു.
He vastasivat: "Jos te lähetätte Israelin Jumalan arkin pois, niin älkää lähettäkö häntä tyhjin käsin, vaan antakaa hänelle hyvitys. Silloin te tulette terveiksi ja saatte tietää, minkätähden hänen kätensä ei heltiä teistä."
4 “ഞങ്ങൾ അവന് കൊടുത്തയക്കേണ്ട പ്രായശ്ചിത്തം എന്ത്?” എന്ന് ചോദിച്ചതിന് അവർ പറഞ്ഞത്: “ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിനനുസരിച്ച് സ്വർണ്ണം കൊണ്ടുള്ള അഞ്ച് മൂലക്കുരുക്കളും, സ്വർണ്ണം കൊണ്ടുള്ള അഞ്ച് എലികളും കൊടുക്കണം; നിങ്ങൾക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധ ആയിരുന്നല്ലോ ഉണ്ടായിരുന്നത്.
Mutta he kysyivät: "Minkälainen hyvitys meidän on annettava hänelle?" He vastasivat: "Viisi kulta-ajosta ja viisi kultahiirtä, yhtä monta, kuin on filistealaisten ruhtinasta; sillä sama vitsaus on kohdannut kaikkia, myöskin teidän ruhtinaitanne.
5 അതുകൊണ്ട് നിങ്ങൾ നിങ്ങളെ ബാധിച്ച മൂലക്കുരുവിന്റെയും, നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന് മുമ്പിൽ കാഴ്ച വെയ്ക്കണം; ഒരുവേള യഹോവ തന്റെ ശിക്ഷ നിങ്ങളിൽനിന്നും, നിങ്ങളുടെ ദേവന്മാരിൽനിന്നും, നിങ്ങളുടെ ദേശത്തിൽ നിന്നും നീക്കും.
Tehkää siis ajoksistanne kuvat, samoin hiiristänne, jotka hävittävät maata, ja antakaa kunnia Israelin Jumalalle. Kenties hän silloin hellittää kätensä teistä, teidän jumalistanne ja maastanne.
6 മിസ്രയീമ്യരും ഫറവോനും അവരുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ച ശേഷം ആണല്ലോ മിസ്രയീമ്യർ യിസ്രായേല്യരെ വിട്ടയക്കയും, അവർ പോകയും ചെയ്തത്.
Miksi te paadutatte sydämenne, niinkuin egyptiläiset ja farao paaduttivat sydämensä? Eivätkö he, sittenkuin hän oli näyttänyt heille voimansa, päästäneet israelilaisia menemään?
7 അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി, നുകം വെച്ചിട്ടില്ലാത്ത, കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന്, വണ്ടിക്ക് കെട്ടുക. എന്നാൽ അവയുടെ കുഞ്ഞുങ്ങളെ അവയുടെ അടുക്കൽനിന്ന് വീട്ടിൽ തിരിച്ച് കൊണ്ടുപോകുക.
Niin tehkää nyt uudet vaunut ja ottakaa kaksi imettävää lehmää, joiden niskassa ei ole iestä ollut, ja valjastakaa lehmät vaunujen eteen, mutta ajakaa vasikat kotiin, pois niiden jäljestä.
8 പിന്നെ യഹോവയുടെ പെട്ടകം എടുത്ത് വണ്ടിയിൽ വെക്കുക; നിങ്ങൾ അവന് പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന സ്വർണ്ണ രൂപങ്ങൾ ഒരു ചെല്ലത്തിൽ അതിനരികെവച്ചു വണ്ടി തനിച്ച് പോകുവാൻ അനുവദിക്കുക.
Ja ottakaa Herran arkki ja asettakaa se vaunuihin ja pankaa ne kultakalut, jotka annatte hänelle hyvitykseksi, lippaaseen sen viereen, ja lähettäkää se menemään.
9 പിന്നെ അതിനെ ശ്രദ്ധിക്കുവിൻ: അത് ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്ക് പോകുന്നു എങ്കിൽ യഹോവ തന്നേയാകുന്നു നമുക്ക് ഈ വലിയ ദുരിതം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് യഹോവയുടെ ശിക്ഷയല്ല, അവിചാരിതമായി സംഭവിച്ചതാണ് എന്ന് അറിയുക”.
Ja sitten katsokaa: jos hän menee omaa aluettaan kohti, ylös Beet-Semekseen, niin on hän tuottanut meille tämän suuren onnettomuuden; mutta jos ei, niin tiedämme, ettei hänen kätensä ole meihin koskenut. Se on silloin tapahtunut meille sattumalta."
10 ൧൦ അവർ അങ്ങനെ തന്നേ ചെയ്തു; പാൽ തരുന്ന രണ്ടു പശുക്കളെ വരുത്തി വണ്ടിക്ക് കെട്ടി, അവയുടെ കിടാ‍ക്കളെ വീട്ടിൽ ഇട്ട് അടച്ചു.
Miehet tekivät niin; he ottivat kaksi imettävää lehmää ja valjastivat ne vaunujen eteen, mutta niiden vasikat he jättivät kotiin.
11 ൧൧ പിന്നെ അവർ യഹോവയുടെ പെട്ടകവും, സ്വർണ്ണം കൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന പെട്ടിയും വണ്ടിയിൽ വെച്ചു.
Ja he panivat Herran arkin vaunuihin ynnä lippaan, kultahiiret ja paiseittensa kuvat.
12 ൧൨ ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്ക് പോയി: അവ കരഞ്ഞുകൊണ്ട് വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്തുടർന്നു.
Ja lehmät menivät suoraan Beet-Semestä kohti; ne kulkivat koko ajan samaa tietä, poikkeamatta oikealle tai vasemmalle, ja ammuivat lakkaamatta. Ja filistealaisten ruhtinaat seurasivat niitä Beet-Semeksen alueelle asti.
13 ൧൩ ആ സമയം ബേത്ത്-ശേമെശ്യർ താഴ്വരയിൽ ഗോതമ്പ് കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടപ്പോൾ സന്തോഷിച്ചു.
Mutta Beet-Semeksessä oltiin leikkaamassa nisua laaksossa. Kun he nostivat silmänsä, näkivät he arkin; ja he ilostuivat nähdessään sen.
14 ൧൪ വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്ന് നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവർ വണ്ടിക്ക് ഉപയോഗിച്ച തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്ക് ഹോമയാഗം കഴിച്ചു.
Vaunut tulivat beet-semekseläisen Joosuan pellolle ja pysähtyivät sinne; ja siellä oli suuri kivi. Ja he hakkasivat vaunut haloiksi ja uhrasivat lehmät polttouhriksi Herralle.
15 ൧൫ ലേവ്യർ യഹോവയുടെ പെട്ടകവും സ്വർണ്ണ രൂപങ്ങൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്ന് യഹോവയ്ക്ക് ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
Ja leeviläiset nostivat maahan Herran arkin ja sen vieressä olevan lippaan, jossa kultakalut olivat, ja panivat ne sille suurelle kivelle. Ja Beet-Semeksen miehet uhrasivat sinä päivänä Herralle polttouhreja ja teurasuhreja.
16 ൧൬ ഫെലിസ്ത്യ പ്രഭുക്കന്മാർ എല്ലാവരും ഇത് കണ്ടതിന് ശേഷം അന്നുതന്നെ എക്രോനിലേക്ക് മടങ്ങിപ്പോയി.
Katseltuaan tätä ne filistealaisten viisi ruhtinasta palasivat samana päivänä Ekroniin.
17 ൧൭ ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച സ്വർണ്ണം കൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന് ഒന്ന്, ഗസ്സയ്ക്കു് ഒന്ന്, അസ്കലോന് ഒന്ന്, ഗത്തിന് ഒന്ന്, എക്രോന് ഒന്ന് ഇങ്ങനെയായിരുന്നു.
Nämä ovat ne kultapaiseet, jotka filistealaiset antoivat Herralle hyvitykseksi: yksi Asdodin puolesta, yksi Gassan puolesta, yksi Askelonin puolesta, yksi Gatin puolesta ja yksi Ekronin puolesta.
18 ൧൮ സ്വർണ്ണം കൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുംപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ച് പ്രഭുക്കന്മാർക്കുള്ള എല്ലാ ഫെലിസ്ത്യ പട്ടണങ്ങളുടെയും എണ്ണത്തിന് തുല്ല്യം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവച്ച വലിയ കല്ല് ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ട്.
Mutta kultahiiriä oli yhtä monta, kuin oli kaikkiaan filistealaisten kaupunkeja viidellä ruhtinaalla, niin hyvin varustettuja kaupunkeja kuin linnoittamattomia kyliä, suureen Aabel-kiveen asti, jolle he laskivat Herran arkin ja joka on vielä tänäkin päivänä beet-semekseläisen Joosuan pellolla.
19 ൧൯ ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് യഹോവ അവരെ സംഹരിച്ചു; അവൻ ജനത്തിൽ 5,0070 പേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു:
Mutta Herra surmasi Beet-Semeksen miehiä sentähden, että he olivat katsoneet Herran arkkia; hän surmasi kansasta seitsemänkymmentä miestä, viisikymmentä tuhatta miestä; ja kansa suri sitä, että Herra oli surmannut niin paljon kansaa.
20 ൨൦ “ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്ക് കഴിയും? യഹോവ ഞങ്ങളെ വിട്ട് ആരുടെ അടുക്കൽ പോകും” എന്ന് ബേത്ത്-ശേമെശ്യർ പറഞ്ഞു.
Ja Beet-Semeksen miehet sanoivat: "Kuka voi kestää Herran, tämän pyhän Jumalan, edessä? Ja kenen luo hän menee meidän luotamme?"
21 ൨൧ അവർ കിര്യത്ത്-യെയാരീമിൽ താമസിക്കുന്നവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്ന് അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ” എന്നു പറയിച്ചു.
Ja he lähettivät sanansaattajat Kirjat-Jearimin asukasten luo sanomaan: "Filistealaiset ovat tuoneet Herran arkin takaisin; tulkaa tänne ja viekää se luoksenne".

< 1 ശമൂവേൽ 6 >