< 1 ശമൂവേൽ 4 >

1 ശമൂവേലിന്റെ യിസ്രായേൽജനങ്ങളോടുള്ള അരുളപ്പാടുകൾ എല്ലാ യിസ്രായേൽ ജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,
Lời của Sa-mu-ên được rao truyền cho cả Y-sơ-ra-ên. Y-sơ-ra-ên ra trận đón những người Phi-li-tin, và đóng trại gần Ê-bên-Ê-xe, còn người Phi-li-tin đóng trại tại A-phéc.
2 ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; യുദ്ധത്തിൽ യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരോട് തോറ്റുപോയി; ഏകദേശം നാലായിരംപേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു.
Dân Phi-li-tin dàn trận đánh Y-sơ-ra-ên; lúc giáp trận, Y-sơ-ra-ên bị dân Phi-li-tin đánh bại và giết tại chiến trường ước bốn ngàn người.
3 പടജ്ജനം പാളയത്തിൽ വന്നപ്പോൾ യിസ്രായേൽമൂപ്പന്മാർ: “ഇന്ന് യഹോവ നമ്മെ ഫെലിസ്ത്യരുടെ മുൻപിൽ പരാജയപ്പെടുത്തിയത് എന്തിന്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ കൊണ്ട് വരിക; നിയമപെട്ടകം നമ്മുടെ ഇടയിൽ വന്നാൽ നമ്മെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിക്കും” എന്നു പറഞ്ഞു.
Khi dân sự đã trở về trại quân, các trưởng lão Y-sơ-ra-ên nói rằng: Cớ sao ngày nay Đức Giê-hô-va để cho dân Phi-li-tin đánh bại chúng ta? Chúng ta hãy đi thỉnh hòm giao ước của Đức Giê-hô-va ở tại Si-lô; phải đem hòm đó về tại giữa chúng ta, nó ắt sẽ giải cứu chúng ta khỏi tay kẻ cừu địch chúng ta!
4 അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ച്, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ, സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്ന് കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
Vậy dân sự bèn sai những sứ giả đến Si-lô, từ đó đem về hòm giao ước của Đức Giê-hô-va vạn quân, là Đấng ngự giữa các Chê-ru-bin. Hai con trai của Hê-li, là Hóp-ni và Phi-nê-a, đều đi theo hòm giao ước của Đức Chúa Trời.
5 യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങത്തക്കവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു.
Khi hòm giao ước của Đức Giê-hô-va vào trại quân, cả Y-sơ-ra-ên đều reo tiếng vui mừng lớn, đến đỗi đất phải rúng động.
6 ഫെലിസ്ത്യർ ആർപ്പിന്റെ ശബ്ദം കേട്ടിട്ട്: “എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്ത്” എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.
Khi dân Phi-li-tin nghe tiếng ấy, bèn hỏi rằng: Tiếng reo mừng lớn trong trại quân Hê-bơ-rơ có nghĩa chi? Thì có người thuật cho chúng hay rằng hòm giao ước của Đức Giê-hô-va đã đến trong trại quân.
7 ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്ന് ഫെലിസ്ത്യർ പറഞ്ഞു. അവർ ഭയപ്പെട്ട് പറഞ്ഞത്: “നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.
Dân Phi-li-tin bèn sợ, vì nói rằng: Đức chúa Trời đã ngự đến trong trại quân. Rồi la rằng: Khốn nạn cho chúng ta thay! Khi trước chẳng hề có xảy ra như vậy!
8 നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്ന് നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ പലവിധ ബാധകളാൽ ഞെരുക്കിയ ദൈവം ഇതു തന്നേ.
Khốn nạn cho chúng ta thay! Ai sẽ giải cứu chúng ta khỏi tay các thần quyền năng dường kia? Aáy là các thần đó đã hành hại dân Ê-díp-tô đủ các thứ tai vạ tại trong đồng vắng.
9 ഫെലിസ്ത്യരേ, ധൈര്യംപൂണ്ട് പൗരുഷം കാണിപ്പിൻ; എബ്രായർ നിങ്ങൾക്ക് ദാസന്മാർ ആയിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുത്; പൗരുഷത്തോടെ യുദ്ധം ചെയ്യുവിൻ” എന്നു പറഞ്ഞു.
Hỡi người Phi-li-tin, hãy mạnh bạo, hãy nên mặt trượng phu! Kẻo các ngươi trở làm tôi mọi dân Hê-bơ-rơ, như họ đã làm tôi mọi các ngươi chăng! Khá nên mặt trượng phu và chiến đấu đi!
10 ൧൦ അങ്ങനെ ഫെലിസ്ത്യർ യുദ്ധം തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി.
Vậy, dân Phi-li-tin chiến đấu, và Y-sơ-ra-ên bị bại, mỗi người chạy trốn về trại mình. Aáy là một sự bại trận lớn lắm; ba vạn lính bộ trong Y-sơ-ra-ên bị ngã chết.
11 ൧൧ ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു.
Hòm của Đức Chúa Trời bị cướp lấy, còn hai con trai Hê-li, là Hóp-ni và Phi-nê-a, đều chết.
12 ൧൨ യുദ്ധക്കളത്തിൽനിന്ന് ഒരു ബെന്യാമീൻ ഗോത്രക്കാരൻ വസ്ത്രം കീറിയും തലയിൽ മണ്ണ് വാരിയിട്ടുംകൊണ്ട് ഓടി. അയാൾ അന്നുതന്നെ ശീലോവിൽ വന്നു.
Một người Bên-gia-min chạy trốn khỏi giặc, đến tại Si-lô nội ngày đó, quần áo rách ra, đầu đóng bụi cát.
13 ൧൩ അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ട് വഴിയരികെ തന്റെ പീഠത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് അവന്റെ ഹൃദയം വ്യസനിച്ചിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി ഈ വാർത്ത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാവരും ഭയന്നു നിലവിളിച്ചു.
Khi người ấy đến, Hê-li đang ngồi trên ghế mình tại bên mé đường, trông đợi cách áy náy; vì lòng Hê-li run sợ về hòm của Đức Chúa trời. Người ấy vào thành báo tin đó, cả thành bèn kêu la lên.
14 ൧൪ ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്ത് എന്ന് ചോദിച്ചു. ആ മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു.
Hê-li nghe tiếng là nầy thì nói: Sự ồn ào nầy là chi? Tức thì người đó lật đật báo tin cho Hê-li.
15 ൧൫ ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു.
Vả, Hê-li đã chín mươi tám tuổi, mắt đui, không thế thấy được.
16 ൧൬ ആ മനുഷ്യൻ ഏലിയോട്: “ഞാൻ ഇപ്പോൾ യുദ്ധക്കളത്തിൽനിന്ന് ഓടിവന്നവൻ ആകുന്നു” എന്നു പറഞ്ഞു. “വാർത്ത എന്താകുന്നു, മകനേ,” എന്ന് അവൻ ചോദിച്ചു.
Người đó nói cùng Hê-li rằng: Tôi là người ở chiến trường đến, ngày nay tôi được thoát khỏi cơn trận. Hê-li hỏi rằng: Hỡi con, đã xảy ra làm sao.
17 ൧൭ അതിന് ആ സന്ദേശവാഹകൻ: “യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു; ദൈവത്തിന്റെ പെട്ടകവും പിടിക്കപ്പെട്ടു” എന്നു പറഞ്ഞു.
Sứ giả tiếp rằng: Y-sơ-ra-ên đã chạy trốn trước mặt dân Phi-li-tin; dân sự bị đại bại. Lại, hai con trai của ông, là Hóp-ni và Phi-nê-a, đã chết, và hòm của Đức Chúa trời đã bị cướp lấy.
18 ൧൮ ദൈവത്തിന്റെ പെട്ടകത്തിന്റെ കാര്യം അറിഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ, പീഠത്തിൽനിന്ന് പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും ഭാരമുള്ളവനും ആയിരുന്നു. അവൻ നാല്പത് വർഷം യിസ്രായേലിന് ന്യായപാലനം ചെയ്തു.
Người vừa nói đến hòm của Đức Chúa Trời, thì Hê-li ngã ngửa xuống khỏi ghế mình ở bên phía cửa, gãy cổ và chết, vì người đã già yếu và nặng nề. Người đã làm quan xét cho Y-sơ-ra-ên trong bốn mươi năm.
19 ൧൯ എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി; അവൾ നിലത്ത് വീണ് പ്രസവിച്ചു.
Con dâu người, là vợ của Phi-nê-a, đang có thai gần đẻ; khi nàng nghe tin về việc cướp lấy hòm của Đức Chúa Trời, cùng hay rằng ông gia và chồng mình đã chết, thì thình lình bị đau đớn, khòm xuống và đẻ.
20 ൨൦ അവൾ മരിക്കാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: “ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
Trong lúc nàng gần chết, các người đàn bà có mặt đó nói rằng: Chớ sợ chi, nàng đã sanh một con trai. Nhưng nàng không đáp lại, chẳng đếm xỉa chi các lời đó.
21 ൨൧ ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: “മഹത്വം യിസ്രായേലിൽനിന്ന് പൊയ്പോയി” എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്ന് പേർ ഇട്ടു.
Nàng đặt tên cho đứa trẻ là Y-ca-bốt, vì nàng nói rằng: Sự vinh hiển đã lìa khỏi Y-sơ-ra-ên; nàng nói ngụ ý về sự mất hòm của Đức Chúa Trời, về sự chết của ông gia và chồng mình.
22 ൨൨ ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് “മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി” എന്ന് അവൾ പറഞ്ഞു.
Nàng lại tiếp: Thật, sự vinh hiển của Y-sơ-ra-ên đã mất rồi, vì hòm của Đức Chúa Trời đã bị cướp lấy.

< 1 ശമൂവേൽ 4 >