< 1 ശമൂവേൽ 30 >

1 22 ദാവീദും അവന്റെ ആളുകളും മൂന്നാംദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവെച്ച് ചുട്ടുകളഞ്ഞിരുന്നു.
A, no ka tae a Rawiri ratou ko ana tangata ki Tikiraka i te toru o nga ra, na kua huaki nga Amareki ki te tonga, ki Tikiraka ano, patua ana a Tikiraka e ratou, tahuna ake ki te ahi;
2 അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ട് പോയതല്ലാതെ ആരെയും കൊന്നില്ല.
Whakaraua ana hoki e ratou nga wahine me nga mea o reira, te iti, te rahi; kihai i whakamatea tetahi, engari i kahakina atu, a haere ana i to ratou ara.
3 ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്ക് വന്നപ്പോൾ അത് തീവെച്ച് ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.
Heoi, i te taenga o Rawiri ratou ko ana tangata ki te pa, kua oti te tahu ki te ahi, a kau whakaraua atu a ratou wahine, a ratou tama, a ratou tamahine.
4 അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരയുവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
Katahi ka puaki te reo o Rawiri ratou ko ana tangata, tangi ana ratou, a kahore noa o ratou kaha ki te tangi.
5 യിസ്രയേൽക്കാരി അഹീനോവം, കർമ്മേല്ക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു.
I riro whakarau ano nga wahine tokorua a Rawiri, a Ahinoama o Ietereere, raua ko Apikaira wahine a Napara o Karamere.
6 ദാവീദ് വലിയ ദുഃഖത്തിലായി; ജനത്തിൽ ഓരോരുത്തരുടെയും ഹൃദയം അവരവരുടെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ കല്ലെറിയേണമെന്ന് ജനം പറഞ്ഞു; ദാവീദ് തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.
Na mamae rawa a Rawiri, no te mea i kupukupu te nuinga kia akina ia ki te kohatu; i mamae hoki te ngakau o te iwi katoa, o tera, o tera, ki a ratou tama, ki a ratou tamahine: ko Rawiri ia i whakapakari i a ia i roto i a Ihowa, i tona Atua.
7 ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർപുരോഹിതനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്ന് പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു.
Na ka mea a Rawiri ki a Apiatara tohunga, tama a Ahimereke, Tena, maua mai te epora ki ahau. Na maua ana te epora e Apiatara ki a Rawiri.
8 അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ കൂട്ടത്തെ പിന്തുടരേണമോ? ഞാൻ അവരെ പിടികൂടുമോ” എന്ന് ചോദിച്ചു. “പിന്തുടരുക; നീ അവരെ നിശ്ചയമായി പിടികൂടി സകലവും വീണ്ടുകൊള്ളും” എന്ന് അരുളപ്പാടുണ്ടായി.
Na ka ui a Rawiri ki a Ihowa, ka mea, Ki te whai ahau i tenei taua e mau ranei ratou i ahau? Na ka mea ia, Whaia; ka mau pu hoki ratou i a koe, a ka riro katoa mai au i a koe.
9 അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് പേരും ബെസോർതോട്ടിൽ എത്തി; ബാക്കിയുള്ളവർ അവിടെ താമസിച്ചു.
Heoi haere ana a Rawiri ratou ko ana tangata e ono rau, kua tae ki te awa, ki Pehoro, ki te wahi i noho ai te hunga i mahue iho.
10 ൧൦ ബെസോർതോടു കടക്കുവാൻ കഴിയാതെ ക്ഷീണിച്ചിട്ട് ഇരുനൂറുപേർ പുറകിൽ താമസിച്ചു. ദാവീദും നാനൂറുപേരും പിന്തുടർന്നുചെന്നു.
Otiia whai tonu ana a Rawiri ratou ko nga tangata e wha rau: e rua hoki nga rau i noho; i ruha rawa hoki, te whiti ai i te awa, i Pehoro.
11 ൧൧ അവർ വയലിൽവെച്ച് ഒരു മിസ്രയീമ്യനെ കണ്ട് ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു; അവന് അപ്പം കൊടുത്തു. അവൻ തിന്നു; അവന് കുടിക്കുവാൻ വെള്ളവും കൊടുത്തു.
Na ka tupono atu ratou ki tetahi tangata o Ihipa i te parae, a kawea ana ia ki a Rawiri. Na ka hoatu he taro mana, a kai ana ia; i whakainu ano ratou i a ia ki te wai.
12 ൧൨ അവർ അവന് ഒരു കഷണം അത്തിയടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൊടുത്തു; അത് തിന്നപ്പോൾ അവന്റെ ശക്തി അവന് തിരികെ ലഭിച്ചു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ലായിരുന്നു.
I hoatu ano e ratou tetahi wahi o te keke piki me etahi tautau karepe e rua, na ka kai ia, a ka hoki tona wairua ki a ia; e toru hoki nga ra, e toru nga po ona kihai nei ia i kai i te kai, kihai i inu i te wai.
13 ൧൩ ദാവീദ് അവനോട്: “നീ ആരുടെ ആൾ? നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് അവൻ: “ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നുദിവസം മുമ്പെ എനിക്ക് രോഗം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.
Na ka mea a Rawiri ki a ia, Na wai koe? no hea hoki koe? Ano ra ko ia, He tamaiti ahau no Ihipa, he pononga na tetahi Amareki; i whakarerea hoki ahau e toku ariki, he panga noku e te mate ka toru enei ra.
14 ൧൪ ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.
I huakina e matou te tonga o nga Kereti, me te wahi i a Hura, me te tonga o Karepe; i tahuna ano e matou a Tikiraka ki te ahi.
15 ൧൫ ദാവീദ് അവനോട്: “ആ കൂട്ടത്തിന്റെ അടുക്കലേക്ക് നീ വഴികാണിച്ചുതരുമോ” എന്ന് ചോദിച്ചതിന് അവൻ: “നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യിൽ ഏല്പിക്കുകയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോട് സത്യം ചെയ്താൽ അവരുടെ അടുക്കലേക്ക് വഴികാണിച്ചുതരാം” എന്നു പറഞ്ഞു.
Na ka mea a Rawiri ki a ia, E taea ranei ahau te kawe e koe ki raro, ki te ope ra? Ano ra ko ia, Oati mai ki ahau ki te Atua hoki, e kore ahau e whakamatea e koe, e kore e tukua ki nga ringa o toku rangatira, a ka kawea koe e ahau ki raro ki tau a ope.
16 ൧൬ അങ്ങനെ അവൻ ദാവീദിനെ കൂട്ടിക്കൊണ്ട് ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരക്കുകയും, തിന്നുകയും കുടിക്കുകയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ച് കൊണ്ടുവന്ന വലിയ കൊള്ളകൊണ്ട് ഉത്സവം ഘോഷിക്കയും ചെയ്യുന്നത് കണ്ടു.
A, no tana kawenga i a ia ki raro, kua wawa noa atu ratou ki te mata o te whenua katoa, e kai ana, e inu ana, e kanikani ana, mo nga taonga nui katoa, taonga parakete, i riro i a ratou i te whenua o nga Pirihitini, i te whenua hoki o Hura.
17 ൧൭ ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്ത് കയറി ഓടിപോയ നാനൂറ് ബാല്യക്കാർ അല്ലാതെ അവരിൽ ഒരുവനും രക്ഷപെട്ടില്ല.
Na patua iho ratou e Rawiri i te puaotanga a taea noatia te ahiahi o te aonga ake: kihai hoki tetahi o ratou i mawhiti, heoi ano ko etahi taitamariki e wha rau i eke ki nga kamera, a rere ana.
18 ൧൮ അമാലേക്യർ അപഹരിച്ച് കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടെടുത്തു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് രക്ഷപെടുത്തി.
I riro ano hoki i a Rawiri nga mea katoa i tangohia e nga Amareki: i riro ano i a Rawiri ana wahine tokorua.
19 ൧൯ അവർ അപഹരിച്ച് കൊണ്ടുപോയതിൽ ചെറുതോ, വലുതോ, പുത്രന്മാരോ, പുത്രിമാരോ, കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.
Kihai hoki i ngaro tetahi o a ratou mea; te iti, te rahi, nga tama, nga tamahine, nga taonga parakete, nga mea katoa i tangohia e ratou; i hoki katoa mai a Rawiri.
20 ൨൦ ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്‍ക്കാലികൾക്ക് മുമ്പിൽ നടത്തി: “ഇത് ദാവീദിന്റെ കൊള്ളമുതൽ” എന്നു പറഞ്ഞു.
I mau ano i a Rawiri nga hipi katoa me nga kahui; a ka arahina e ratou i mua i era atu karerehe, i mea, Ko te taonga parakete tenei a Rawiri.
21 ൨൧ ദാവീദിനോടുകൂടെ പോകുവാൻ കഴിയാതെ ക്ഷീണിച്ച് ബെസോർതോട്ടിൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റ് ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്ത് വന്ന് അവരോട് കുശലം ചോദിച്ചു.
A ka tae a Rawiri ki nga tangata e rua rau i ruha nei, kihai nei i aru i a Rawiri, i meinga ra kia noho ki te awa, ki Pehoro: ka puta ratou ki te whakatau i a Rawiri, ki te whakatau hoki i te iwi i a ia: a ka tata a Rawiri ki aua tangata, ka oha ia ki a ratou.
22 ൨൨ എന്നാൽ ദാവീദിനോടുകൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: “ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്ക് ഒന്നും കൊടുക്കരുത്, അവരെ അവർ കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളട്ടെ” എന്നു പറഞ്ഞു.
Katahi ka oho ake te hunga kino katoa, nga tangata o Periara i roto i te hunga i haere tahi ratou ko Rawiri, ka mea, Kihai ratou i haere tahi tatou, na, e kore e hoatu ki a ratou etahi o nga taonga i rio mai i a tatou, heoi ano ko te wahine me n ga tamariki a tenei, a tenei, na ma ratou e arahi atu, e haere.
23 ൨൩ അപ്പോൾ ദാവീദ്: “എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കുകയും നമ്മുടെനേരെ വന്ന കൂട്ടത്തെ നമ്മുടെ കയ്യിൽ ഏല്പിക്കുകയും ചെയ്ത യഹോവ നമുക്ക് തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്.
Katahi a Rawiri ka mea, Kaua e pena, e oku teina, ki ta Ihowa i homai ai ki a tatou; nana nei hoki tatou i tiaki, a homai ana e ia ki a tatou ringa taua ope i haere ake ra ki a tatou.
24 ൨൪ ഈ കാര്യത്തിൽ നിങ്ങളുടെ വാക്ക് ആർ സമ്മതിക്കും? യുദ്ധത്തിന് പോകുന്നവന്റെ ഓഹരിയും സാധനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം” എന്നു പറഞ്ഞു.
Ko wai hoki hei whakarongo ki tenei mea a koutou? Ko te wahi hoki a te tangata i haere ki te whawhai kia rite ki te wahi a te tangata i noho ki nga mea: kia rite tonu te wahi ma ratou.
25 ൨൫ അന്നുമുതൽ കാര്യം അങ്ങനെ തന്നെ നടന്നു; അവൻ അത് യിസ്രായേലിന് ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
Na waiho tonu iho e ia tena hei tikanga, hei ritenga mo Iharaira no taua rangi a tuku iho ki tenei ra.
26 ൨൬ ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു് കൊള്ളയിൽ ഒരംശം കൊടുത്തയച്ച്: “ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം” എന്നു പറഞ്ഞു.
A, i te taenga o Rawiri ki Tikiraka, ka tonoa e ia etahi o nga taonga ki nga kaumatua o Hura, ki ona hoa, a ka mea, Tena tetahi manaaki mo koutou no nga taonga a nga hoariri o Ihowa;
27 ൨൭ ബേഥേലിൽ ഉള്ളവർക്കും തെക്കെ രാമത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും
Ki nga tangata hoki o Peteere, ki o Ramoto ki te tonga, ki era hoki i Iatiri;
28 ൨൮ അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും
Ki a Aroere, ki o Hipimoto, ki o Ehetemoa.
29 ൨൯ രാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും
Ki o Rakara, ki o nga pa o nga Ierameeri, ki o nga pa o nga Keni;
30 ൩൦ ഹോർമ്മയിലുള്ളവർക്കും കോർ-ആശാനിൽ ഉള്ളവർക്കും അഥാക്കിലുള്ളവർക്കും
Ki o Horema, ki o Korahana, ki o Ataka;
31 ൩൧ ഹെബ്രോനിലുള്ളവർക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.
Ki o Heperona, ki o nga wahi katoa i haereere ai a Rawiri ratou ko ana tangata.

< 1 ശമൂവേൽ 30 >