< 1 ശമൂവേൽ 28 >
1 ൧ ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്യേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: “നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന് പോരേണം” എന്നു പറഞ്ഞു.
I stało się w one dni, że zebrali Filistynowie wojska swe na wojnę, aby walczyli z Izraelem. Tedy Achis rzekł do Dawida: Wiedz wiedząc, iż ze mną pociągniesz na wojnę, ty i mężowie twoi.
2 ൨ അപ്പോൾ ദാവീദ് ആഖീശിനോട്: “അടിയന് എന്ത് ചെയ്യുവാൻ കഴിയും എന്ന് നീ കാണുക” എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: “അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്റെ അംഗരക്ഷകരിൽ പ്രധാനിയാക്കും” എന്നു പറഞ്ഞു.
I odpowiedział Dawid Achisowi: Dopiero się ty dowiesz, co uczyni sługa twój. I rzekł Achis do Dawida: Zaiste stróżem głowy mojej postanowię cię po wszystkie dni.
3 ൩ എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൌല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു.
A Samuel już był umarł, i płakał go wszystek Izrael, i pogrzebli go w Ramacie, mieście jego; a Saul wygnał był wieszczki i czarowniki z ziemi.
4 ൪ എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൌല്‍ എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.
Zebrawszy się tedy Filistynowie, przyciągnęli, a położyli się obozem u Sunam; zebrał też Saul wszystkiego Izraela, a położył się obozem w Gielboe.
5 ൫ ശൌല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ട് ഭയപ്പെട്ട്, അവന്റെ ഹൃദയം വിറെച്ചു.
A widząc Saul obóz Filistyński, bał się, a ulękło się serce jego bardzo.
6 ൬ ശൌല്‍ യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
I radził się Saul Pana; ale mu nie odpowiedział Pan ani przez sny, ani przez urym, ani przez proroki;
7 ൭ അപ്പോൾ ശൌല്‍ തന്റെ ഭൃത്യന്മാരോട്: “എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിക്കുവിൻ; ഞാൻ അവളുടെ അടുക്കൽ ചെന്ന് ചോദിക്കും” എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോട്: “ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട്” എന്നു പറഞ്ഞു.
Przetoż rzekł Saul do sług swoich: Szukajcie mi niewiasty, któraby miała ducha wieszczego, a pójdę do niej, i wywiem się przez nię. I rzekli słudzy jego do niego: Oto, niewiasta w Endor, mająca ducha wieszczego.
8 ൮ ശൌല്‍ വേഷംമാറി, രണ്ടാളെയും കൂട്ടി, രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: “വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ കൊണ്ടുവരുകയും ചെയ്യേണം” എന്നു പറഞ്ഞു.
Tedy odmienił odzienie swoje Saul, a oblókłszy się w insze szaty, szedł sam i dwaj mężowie z nim, a przyszli do niewiasty w nocy, i rzekł: Wróż mi, proszę, przez ducha wieszczego, a wywiedź tego, kogoć powiem.
9 ൯ സ്ത്രീ അവനോട്: “ശൌല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നെ നശിപ്പിക്കാൻ നീ എന്റെ ജീവന് കെണി ഒരുക്കുന്നത് എന്തിന്?” എന്നു പറഞ്ഞു.
I rzekła do niego niewiasta: Oto ty wiesz, co uczynił Saul, iż wygładził wieszczki i czarowniki z ziemi; przeczże ty sidło kładziesz na duszę moję, abyś mię na śmierć podał?
10 ൧൦ “യഹോവയാണ ഈ കാര്യം കൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല” എന്ന് ശൌല്‍ യഹോവയുടെ നാമത്തിൽ അവളോട് സത്യംചെയ്തു.
I przysiągł jej Saul przez Pana, mówiąc: Jako żywy Pan, że nie przyjdzie na cię karanie dla tego.
11 ൧൧ “ഞാൻ ആരെ വരുത്തിത്തരേണം” എന്ന് സ്ത്രീ ചോദിച്ചതിന്: “ശമൂവേലിനെ വരുത്തിത്തരേണം” എന്ന് അവൻ പറഞ്ഞു.
Tedy rzekła niewiasta: Kogoż ci mam wywieść? A on rzekł: Wywiedź mi Samuela.
12 ൧൨ സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. എന്നിട്ട് ശൌലിനോട്: “നീ എന്നെ ചതിച്ചത് എന്തിന്? നീ ശൌല്‍ ആകുന്നുവല്ലോ” എന്നു പറഞ്ഞു.
A widząc niewiasta Samuela, zawołała głosem wielkim, i rzekła niewiasta do Saula, mówiąc: Przeczżeś mię zdradził, gdyżeś ty jest Saul?
13 ൧൩ രാജാവ് അവളോട്: “ഭയപ്പെടേണ്ടാ; നീ കാണുന്നത് എന്ത്?” എന്ന് ചോദിച്ചതിന്: “ഒരു ദേവൻ ഭൂമിയിൽനിന്ന് കയറി വരുന്നത് ഞാൻ കാണുന്നു” എന്ന് സ്ത്രീ ശൌലിനോട് പറഞ്ഞു.
I rzekł jej król: Nie bój się; cóżeś widziała? I rzekła niewiasta do Saula: Widziałam bogi występujące z ziemi.
14 ൧൪ അവൻ അവളോട്: “അവന്റെ രൂപം എന്ത് എന്ന് ചോദിച്ചതിന് അവൾ: “ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് ശമൂവേൽ എന്നറിഞ്ഞ് ശൌല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Tedy rzekł do niej: Co za osoba jego? I rzekła: Mąż stary wyszedł, a ten odziany płaszczem. I poznał Saul, że to był Samuel, i schyliwszy się twarzą ku ziemi, pokłonił mu się.
15 ൧൫ ശമൂവേൽ ശൌലിനോട്: “നീ എന്നെ ഇവിടെ കൊണ്ടുവന്ന് എന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തിയത് എന്ത്” എന്നു ചോദിച്ചു. അതിന് ശൌല്‍: “ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോട് യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്ത് ചെയ്യേണമെന്ന് എനിക്ക് പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു” എന്ന് ഉത്തരം പറഞ്ഞു.
Zatem rzekł Samuel do Saula: Przecz mi nie dasz pokoju, wzbudzając mię? Odpowiedział mu Saul: Jestem uciśniony bardzo, gdyż Filistynowie walczą przeciwko mnie, a Bóg odstąpił odemnie, i nie odpowiada mi więcej, ani przez proroki, ani przez sny; przetoż przyzwałem cię, abyś mi oznajmił, co mam czynić.
16 ൧൬ അതിന് ശമൂവേൽ: “ദൈവം നിന്നെ വിട്ടുമാറി നിനക്ക് ശത്രു ആയതിനാൽ നീ എന്തിന് എന്നോട് ചോദിക്കുന്നു?
I rzekł Samuel: Czemuż mię tedy pytasz, gdyż Pan odstąpił od ciebie, a przestawa z nieprzyjacielem twoim?
17 ൧൭ യഹോവ എന്നെക്കൊണ്ട് പറയിച്ചതുപോലെ അവൻ നിന്നോട് ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്ന് പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിന് കൊടുത്തിരിക്കുന്നു.
I uczynił mu Pan, jakoć powiedział przez mię, i wyrwał Pan królestwo z rąk twoich, a dał je bliźniemu twemu Dawidowi.
18 ൧൮ നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോട് ചെയ്തിരിക്കുന്നു.
Bo żeś ty nie był posłusznym głosowi Pańskiemu, aniś wykonał gniewu zapalczywości jego nad Amalekiem, przetożci to uczynił Pan dzisiaj.
19 ൧൯ യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും”.
Nadto poda Pan i Izraela z tobą w rękę Filistynów, a jutro ty i synowie twoi ze mną będziecie; obóz też Izraelski poda Pan w ręce Filistynów.
20 ൨൦ പെട്ടെന്ന് ശൌല്‍ നെടുനീളത്തിൽ നിലത്ത് വീണു. ശമൂവേലിന്റെ വാക്കുകൾ കാരണം ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്ന് രാവും പകലും അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
A natychmiast Saul upadł jako długi na ziemię, bo się zląkł bardzo słów Samuelowych, i siły nie było w nim, przeto że nic nie jadł przez cały dzień i przez całą noc.
21 ൨൧ അപ്പോൾ ആ സ്ത്രീ ശൌലിന്റെ അടുക്കൽവന്ന്, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നത് കണ്ട് അവനോട്: “അടിയൻ നിന്റെ വാക്ക് കേട്ട് ജീവനെ ഉപേക്ഷിച്ചുകൊണ്ട്, നീ എന്നോട് പറഞ്ഞവാക്ക് അനുസരിച്ചുവല്ലോ.
Potem weszła niewiasta do Saula, a widząc, iż się bardzo przeląkł, rzekła mu: Oto, usłuchała służebnica twoja głosu twego, i odważyłam zdrowie swoje, i usłuchałam słów twoich, któreś mówił do mnie.
22 ൨൨ അതുകൊണ്ട് അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ യാത്ര ചെയ്യുവാൻ നിനക്ക് ബലം ഉണ്ടാകും” എന്നു പറഞ്ഞു.
Przetoż teraz usłuchaj proszę i ty głosu służebnicy twojej; a położę przed cię sztuczkę chleba, abyś jadł, i posilił się, abyś mógł iść w drogę.
23 ൨൩ അതിന് അവൻ: “വേണ്ടാ, ഞാൻ തിന്നുകയില്ല” എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്ക് കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു.
Ale nie chciał, i mówił: Nie będę jadł. I przymusili go słudzy jego, także i niewiasta; i usłuchał głosu ich, a wstawszy z ziemi, usiadł na łóżku.
24 ൨൪ സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ വേഗത്തിൽ അതിനെ അറുത്ത്, മാവ് എടുത്ത് കുഴെച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു.
A ona niewiasta miała karmne cielę w domu, a pospieszywszy się, zabiła je; potem wziąwszy mąki zaczyniła, i napiekła z niej przaśników.
25 ൨൫ അവൾ അത് ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.
I przyniosła przed Saula, i przed sługi jego, którzy najadłszy się, wstali, i poszli onej nocy.