< 1 ശമൂവേൽ 28 >

1 ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്യേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: “നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന് പോരേണം” എന്നു പറഞ്ഞു.
Na rĩrĩ, matukũ-inĩ macio Afilisti makĩũngania mbũtũ ciao makarũe na Isiraeli. Akishi akĩĩra Daudi atĩrĩ, “No nginya ũmenye atĩ wee na andũ aku nĩmũgatwarana na niĩ ita-inĩ.”
2 അപ്പോൾ ദാവീദ് ആഖീശിനോട്: “അടിയന് എന്ത് ചെയ്യുവാൻ കഴിയും എന്ന് നീ കാണുക” എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: “അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്റെ അംഗരക്ഷകരിൽ പ്രധാനിയാക്കും” എന്നു പറഞ്ഞു.
Daudi akĩmwĩra atĩrĩ, “Hĩndĩ ĩyo nĩguo ũrĩĩonera ũrĩa ndungata yaku ĩngĩhota gwĩka.” Akishi akĩmũcookeria atĩrĩ, “Ũguo nĩ wega, na niĩ nĩngũgũtua mũnangĩri wa hĩndĩ ciothe.”
3 എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൌല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു.
Hĩndĩ ĩyo Samũeli nĩakuĩte, na Isiraeli othe makamũcakaĩra na makamũthika itũũra-inĩ rĩake rĩa Rama. Saũlũ, nake nĩaingatĩte ago na aragũri makoima bũrũri ũcio.
4 എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൌല്‍ എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.
Afilisti makĩũngana na magĩthiĩ makĩamba hema ciao kũu Shunemu, nake Saũlũ agĩcookanĩrĩria andũ a Isiraeli othe na akĩamba hema kũu Giliboa.
5 ശൌല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ട് ഭയപ്പെട്ട്, അവന്റെ ഹൃദയം വിറെച്ചു.
Hĩndĩ ĩrĩa Saũlũ, onire mbũtũ ya ita ya Afilisti, agĩĩtigĩra; ngoro yake ĩkĩiyũrwo nĩ guoya.
6 ശൌല്‍ യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
Nake agĩtuĩria ũhoro kuuma kũrĩ Jehova, no Jehova ndaigana kũmũcookeria na irooto kana Urimu, o na kana anabii.
7 അപ്പോൾ ശൌല്‍ തന്റെ ഭൃത്യന്മാരോട്: “എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിക്കുവിൻ; ഞാൻ അവളുടെ അടുക്കൽ ചെന്ന് ചോദിക്കും” എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോട്: “ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട്” എന്നു പറഞ്ഞു.
Saũlũ agĩcooka akĩĩra ndungata ciake atĩrĩ, “Njarĩriai mũndũ-wa-nja mũragũri, nĩguo thiĩ ngatuĩrie ũhoro kuuma kũrĩ we.” Nao makiuga atĩrĩ, “Nĩ kũrĩ mũragũri ũmwe kũu Eni-Dori.”
8 ശൌല്‍ വേഷംമാറി, രണ്ടാളെയും കൂട്ടി, രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: “വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ കൊണ്ടുവരുകയും ചെയ്യേണം” എന്നു പറഞ്ഞു.
Nĩ ũndũ ũcio Saũlũ agĩkĩĩgarũra nĩguo ndakamenyeke, akĩĩhumba nguo ingĩ, na we na andũ eerĩ magĩthiĩ ũtukũ kũrĩ mũndũ-wa-nja ũcio. Akĩmwĩra atĩrĩ, “Ndagũrĩra na roho, na ũndehere mũndũ ũrĩa ngũgweta.”
9 സ്ത്രീ അവനോട്: “ശൌല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നെ നശിപ്പിക്കാൻ നീ എന്റെ ജീവന് കെണി ഒരുക്കുന്നത് എന്തിന്?” എന്നു പറഞ്ഞു.
No mũndũ-wa-nja ũcio akĩmwĩra atĩrĩ, “Ti-itherũ nĩũũĩ ũrĩa Saũlũ ekĩte, nĩaniinĩte ago na aragũri kuuma bũrũri ũyũ. Nĩ kĩĩ gĩtũmĩte wambĩre muoyo wakwa mũtego ũndehere gĩkuũ gĩakwa?”
10 ൧൦ “യഹോവയാണ ഈ കാര്യം കൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല” എന്ന് ശൌല്‍ യഹോവയുടെ നാമത്തിൽ അവളോട് സത്യംചെയ്തു.
Saũlũ akĩĩhĩta harĩ we na rĩĩtwa rĩa Jehova, akiuga atĩrĩ, “Ti-itherũ o ta ũrĩa Jehova atũũraga muoyo-rĩ, ndũkũherithio nĩ ũndũ wa ũndũ ũyũ.”
11 ൧൧ “ഞാൻ ആരെ വരുത്തിത്തരേണം” എന്ന് സ്ത്രീ ചോദിച്ചതിന്: “ശമൂവേലിനെ വരുത്തിത്തരേണം” എന്ന് അവൻ പറഞ്ഞു.
Ningĩ mũndũ-wa-nja ũcio akĩmũũria atĩrĩ, “Nĩ mũndũ ũrĩkũ ngũkũrehithĩria?” Akiuga atĩrĩ, “Rehe Samũeli.”
12 ൧൨ സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. എന്നിട്ട് ശൌലിനോട്: “നീ എന്നെ ചതിച്ചത് എന്തിന്? നീ ശൌല്‍ ആകുന്നുവല്ലോ” എന്നു പറഞ്ഞു.
Hĩndĩ ĩrĩa mũndũ-wa-nja ũcio onire Samũeli, agĩkayũrũrũka na mũgambo mũnene, akĩĩra Saũlũ atĩrĩ, “Waheenia nĩkĩ? Wee nĩwe Saũlũ!”
13 ൧൩ രാജാവ് അവളോട്: “ഭയപ്പെടേണ്ടാ; നീ കാണുന്നത് എന്ത്?” എന്ന് ചോദിച്ചതിന്: “ഒരു ദേവൻ ഭൂമിയിൽനിന്ന് കയറി വരുന്നത് ഞാൻ കാണുന്നു” എന്ന് സ്ത്രീ ശൌലിനോട് പറഞ്ഞു.
Mũthamaki nake akĩmwĩra atĩrĩ, “Tiga gwĩtigĩra. Nĩ kĩĩ ũroona?” Mũndũ-wa-nja ũcio akiuga atĩrĩ, “Ndĩrona roho uumĩte na thĩ.”
14 ൧൪ അവൻ അവളോട്: “അവന്റെ രൂപം എന്ത് എന്ന് ചോദിച്ചതിന് അവൾ: “ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് ശമൂവേൽ എന്നറിഞ്ഞ് ശൌല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Akĩũria atĩrĩ, “Ahaana atĩa?” Nake akiuga atĩrĩ, “Nĩ mũndũ mũkũrũ ũraambata ehumbĩte nguo ndaaya.” Hĩndĩ ĩyo Saũlũ akĩmenya atĩ ũcio aarĩ Samũeli, akĩinamĩrĩra, agĩkoma na nda, agĩturumithia ũthiũ thĩ.
15 ൧൫ ശമൂവേൽ ശൌലിനോട്: “നീ എന്നെ ഇവിടെ കൊണ്ടുവന്ന് എന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തിയത് എന്ത്” എന്നു ചോദിച്ചു. അതിന് ശൌല്‍: “ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോട് യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്ത് ചെയ്യേണമെന്ന് എനിക്ക് പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു” എന്ന് ഉത്തരം പറഞ്ഞു.
Samũeli akĩũria Saũlũ atĩrĩ, “Nĩ kĩĩ gĩgũtũma ũũthĩĩnie, ũkandehithia gũkũ?” Saũlũ akiuga atĩrĩ, “Ndĩ mũnyamarĩku mũno. Afilisti nĩmararũa na niĩ, na Ngai nĩanjehereire, akaaga kũnjookeria ũhoro na njĩra ya anabii, kana ya irooto. Nĩ ũndũ ũcio ndagwĩta ũnjĩĩre ũrĩa ngwĩka.”
16 ൧൬ അതിന് ശമൂവേൽ: “ദൈവം നിന്നെ വിട്ടുമാറി നിനക്ക് ശത്രു ആയതിനാൽ നീ എന്തിന് എന്നോട് ചോദിക്കുന്നു?
Samũeli akiuga atĩrĩ, “Ũgũkĩnjũũria nĩkĩ, kuona atĩ rĩu Jehova nĩakwehereire na agatuĩka thũ yaku?
17 ൧൭ യഹോവ എന്നെക്കൊണ്ട് പറയിച്ചതുപോലെ അവൻ നിന്നോട് ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്ന് പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിന് കൊടുത്തിരിക്കുന്നു.
Jehova nĩekĩte o ta ũrĩa oigire na kanua gakwa. Jehova nĩagũtunyĩte ũthamaki uume moko-inĩ maku, na akaũnengera mũndũ wa itũũra rĩaku, nĩwe Daudi.
18 ൧൮ നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോട് ചെയ്തിരിക്കുന്നു.
Nĩ ũndũ wee ndwathĩkĩire Jehova, kana ũgĩkinyĩria Amaleki mangʼũrĩ make mahiũ, nĩkĩo Jehova agwĩkĩte ũguo ũmũthĩ.
19 ൧൯ യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും”.
Jehova nĩegũkũneana, wee hamwe na Isiraeli, kũrĩ Afilisti, na rũciũ wee na ariũ aku mũgaakorwo mũrĩ hamwe na niĩ. Jehova nĩagacooka aneane mbũtũ cia ita cia Isiraeli kũrĩ Afilisti.”
20 ൨൦ പെട്ടെന്ന് ശൌല്‍ നെടുനീളത്തിൽ നിലത്ത് വീണു. ശമൂവേലിന്റെ വാക്കുകൾ കാരണം ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്ന് രാവും പകലും അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
O hĩndĩ ĩyo Saũlũ akĩgũa, agĩĩtambũrũkia thĩ aiyũrĩtwo nĩ guoya nĩ ũndũ wa ũhoro ũcio wa Samũeli. Hinya wake ũgĩthira, tondũ ndaarĩĩte kĩndũ mũthenya ũcio wothe o na ũtukũ.
21 ൨൧ അപ്പോൾ ആ സ്ത്രീ ശൌലിന്റെ അടുക്കൽവന്ന്, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നത് കണ്ട് അവനോട്: “അടിയൻ നിന്റെ വാക്ക് കേട്ട് ജീവനെ ഉപേക്ഷിച്ചുകൊണ്ട്, നീ എന്നോട് പറഞ്ഞവാക്ക് അനുസരിച്ചുവല്ലോ.
Hĩndĩ ĩrĩa mũndũ-wa-nja ũcio okire kũrĩ Saũlũ na akĩona ũrĩa aamakĩte, akĩmwĩra atĩrĩ, “Atĩrĩrĩ, ndungata yaku ya mũndũ-wa-nja nĩĩgwathĩkĩire. Ndatwarĩrĩria muoyo wakwa ũgwati-inĩ, ndeeka ũrĩa ũnjĩĩrire njĩke.
22 ൨൨ അതുകൊണ്ട് അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ യാത്ര ചെയ്യുവാൻ നിനക്ക് ബലം ഉണ്ടാകും” എന്നു പറഞ്ഞു.
Rĩu ndagũthaitha, thikĩrĩria ndungata yaku, ũreke ngũhe tũirio nĩguo ũrĩe ũgĩe na hinya ũhote gũthiĩ rũgendo.”
23 ൨൩ അതിന് അവൻ: “വേണ്ടാ, ഞാൻ തിന്നുകയില്ല” എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്ക് കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു.
Nake akĩrega, akiuga atĩrĩ, “Ndikũrĩa.” No andũ ake makĩnyiitanĩra hamwe na mũndũ-wa-nja ũcio, makĩmũringĩrĩria, nake akĩmaigua. Agĩũkĩra hau thĩ agĩikarĩra ũrĩrĩ.
24 ൨൪ സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ വേഗത്തിൽ അതിനെ അറുത്ത്, മാവ് എടുത്ത് കുഴെച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു.
Mũndũ-wa-nja ũcio nĩ aarĩ na njaũ noru kũu nyũmba, ĩrĩa aathĩnjire o narua. Akĩoya mũtu, akĩũkanda na akĩruga mĩgate ĩtarĩ na ndawa ya kũimbia.
25 ൨൫ അവൾ അത് ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.
Agĩcooka agĩtwarĩra Saũlũ na andũ ake, nao makĩrĩa. Na ũtukũ o ro ũcio magĩũkĩra magĩthiĩ.

< 1 ശമൂവേൽ 28 >