< 1 ശമൂവേൽ 25 >
1 ൧ ശമൂവേൽ മരിച്ചു; യിസ്രായേൽ മക്കൾ ഒരുമിച്ചുകൂടി അവനെക്കുറിച്ച് വിലപിച്ചു, രാമയിൽ അവന്റെ വീടിനരികെ അവനെ അടക്കം ചെയ്തു. ദാവീദ് പാരാൻമരുഭൂമിയിൽ പോയി പാർത്തു.
Kế ấy, Sa-mu-ên qua đời; cả Y-sơ-ra-ên nhóm lại đặng than khóc người; rồi chôn người trong nhà người tại Ra-ma. Đa-vít bèn đứng dậy, đi xuống đồng vắng Pha-ran.
2 ൨ കർമ്മേലിൽ വ്യാപാരിയായ ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന് മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവൻ ആടുകളുടെ രോമം കത്രിച്ചിരുന്നത് കർമ്മേലിൽ വച്ചായിരുന്നു.
Vả, có một người ở Ma-ôn, còn sản nghiệp nó thì ở Cạt-mên. Người rất giàu, có ba ngàn chiên, và một ngàn dê; người đang ở Cạt-mên đặng hớt lông chiên mình.
3 ൩ അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. അവന്റെ പേര് നാബാൽ എന്നും അവന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും ആയിരുന്നു. അവൻ ദയയില്ലാത്തവനും തിന്മപ്രവർത്തിക്കുന്നവനും ആയിരുന്നു.
Người nầy tên là Na-banh, và vợ là A-bi-ga-in; vợ thì thông minh tốt đẹp, còn chồng thì cứng cỏi hung ác, thuộc về dòng Ca-lép.
4 ൪ നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട് എന്ന് ദാവീദ് മരുഭൂമിയിൽവച്ച് കേട്ടു.
Đa-vít ở trong rừng hay rằng Na-banh hớt lông chiên,
5 ൫ ദാവീദ് പത്ത് യുവാക്കളെ അയച്ച് അവരോട് പറഞ്ഞത്: “നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്ന് എന്റെ പേരിൽ അവന് വന്ദനം ചൊല്ലുക:
bèn sai mười gã trai trẻ đi mà dặn rằng: Hãy đi lên Cạt-mên, tìm Na-banh, nhân danh ta chào người,
6 ൬ നിനക്ക് സമാധാനം ഉണ്ടാകട്ടെ. നിനക്കും നിന്റെ ഭവനത്തിനും നിനക്കുള്ള സകലത്തിനും സമാധാനം ഉണ്ടാകട്ടെ;
và nói rằng: Nguyện ông được bình yên, nguyện nhà ông cũng được bình yên; phàm vật gì thuộc về ông đều được bình yên!
7 ൭ നീ ആടുകളുടെ രോമം കത്രിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല.
Và bây giờ, tôi có hay rằng ông có những thợ hớt lông chiên. Trong lúc các kẻ chăn chiên ông ở gần chúng tôi, chúng tôi chẳng hề khuấy khuất chúng nó; và trọn hồi chúng nó ở tại Cạt-mên, chẳng có thiếu mất gì hết.
8 ൮ അവരോട് ചോദിക്കുക അവരും അത് നിന്നോട് പറയും; അതുകൊണ്ട് ഈ ബാല്യക്കാരോട് ദയ തോന്നണം; ഉത്സവ ദിവസമാണല്ലോ ഞങ്ങൾ വന്നിരിക്കുന്നത്; നിന്റെ കൈവശം ഉള്ളത് അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിനും തരണമേ എന്നു അവനോട് പറയുവിൻ”.
Hãy hỏi tôi tớ ông về điều đó, chúng nó sẽ nói cùng ông. Vậy, xin các gã trai trẻ được ơn trước mặt ông, vì chúng tôi đến trong ngày tốt lành; hễ tay ông tìm thấy vật gì, hãy ban cho các tôi tớ ông, và cho con ông là Đa-vít.
9 ൯ ദാവീദിന്റെ ബാല്യക്കാർ നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ച് മറുപടിയ്ക്കായി കാത്തുനിന്നു.
Vậy, các gã trai trẻ của Đa-vít đi đến nhân danh Đa-vít lặp lại cho Na-banh mọi lời ấy; đoạn nín lặng;
10 ൧൦ നാബാൽ ദാവീദിന്റെ ഭൃത്യന്മാരോട്: “ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ട് പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്ത് വളരെ ഉണ്ട്.
Nhưng Na-banh đáp cùng các tôi tớ Đa-vít rằng: Ai là Đa-vít? Ai là con trai của Y-sai? Những tôi tớ trốn khỏi chủ mình, ngày nay lấy làm đông thay!
11 ൧൧ ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എവിടെനിന്ന് വന്നു എന്ന് അറിയാത്തവർക്ക് കൊടുക്കുമോ” എന്ന് ഉത്തരം പറഞ്ഞു.
Lẽ nào ta sẽ lấy bánh, nước, và thịt ta dọn sẵn cho các thợ hớt lông chiên mà cho những kẻ chẳng biết ở đâu đến sao?
12 ൧൨ ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്ന് വിവരമെല്ലാം അവനോട് അറിയിച്ചു.
Những gã trai trẻ của Đa-vít thối đường trở về. Đến nơi, chúng nó thuật lại các lời ấy cho Đa-vít nghe.
13 ൧൩ അപ്പോൾ ദാവീദ് തന്റെ ആളുകളോട്: “എല്ലാവരും വാൾ അരയിൽ കെട്ടിക്കൊൾവിൻ” എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരയിൽ കെട്ടി; ദാവീദും വാൾ അരയിൽ കെട്ടി; ഏകദേശം നാനൂറ് പേർ ദാവീദിന്റെ പിന്നാലെ പോയി; ഇരുനൂറ് പേർ സാധനങ്ങൾ സൂക്ഷിക്കുവാൻ അവിടെ താമസിച്ചു.
Đa-vít bèn nói cùng các người theo mình rằng: Mỗi người trong chúng ta hãy đeo gươm mình. Chúng đeo gươm mình, và Đa-vít cũng đeo gươm của người. Ước chừng bốn trăm người đi lên theo Đa-vít, còn hai trăm người ở lại giữ đồ vật.
14 ൧൪ എന്നാൽ ബാല്യക്കാരിൽ ഒരുവൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോട്: “ദാവീദ് നമ്മുടെ യജമാനന് വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്ന് ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ച് അയച്ചു.
Có một đứa đầy tớ báo tin cho A-bi-ga-in, vợ của Na-banh, rằng: Đa-vít có sai những sứ giả từ đồng vắng đến chào chủ chúng tôi, nhưng Na-banh ở gắt gỏng cùng họ.
15 ൧൫ എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി താമസിച്ചിരുന്ന കാലത്ത് ഒരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല; ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല.
Song trọn lúc chúng tôi ở gần những người ấy tại trong đồng, thì họ rất tử tế cùng chúng tôi, chúng tôi không bị khuấy khuất, và chẳng thiếu mất vật chi hết.
16 ൧൬ ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴെല്ലാം രാവും പകലും അവർ ഞങ്ങൾക്ക് ഒരു കോട്ട ആയിരുന്നു.
Bao lâu chúng tôi ở gần các người đó, lo chăn bầy chiên chúng tôi, thì ngày và đêm họ dường như tường che cho chúng tôi.
17 ൧൭ അതുകൊണ്ട് ഇപ്പോൾ ചെയ്യേണ്ടത് എന്തെന്ന് ആലോചിച്ചുനോക്കേണം; ദാവീദ് നമ്മുടെ യജമാനനും അവന്റെ സകലഭവനത്തിനും ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു; അവനോ ദുശ്ശാഠ്യക്കാരൻ ആയതുകൊണ്ട് അവനോട് ആർക്കും ഒന്നും സംസാരിക്കാൻ സാധിക്കുകയില്ല”.
Vậy bây giờ, khá xem xét điều bà phải làm; vì đã định giáng tai họa trên chủ chúng tôi và trên cả nhà người; chủ dữ quá, không có ai nói cùng người được.
18 ൧൮ ഉടനെ അബീഗയിൽ ഇരുനൂറ് അപ്പവും, രണ്ട് തുരുത്തി വീഞ്ഞും, പാകം ചെയ്ത അഞ്ച് ആടും, അഞ്ച് പറ മലരും, നൂറ് ഉണക്കമുന്തിരിക്കുലയും, ഇരുനൂറ് അത്തിയടയും കഴുതപ്പുറത്ത് കയറ്റി ബാല്യക്കാരോട്;
A-bi-ga-in vội vàng lấy hai trăm ổ bánh, hai bầu da rượu nho, năm con chiên đực nấu chín, năm đấu hột rang, một trăm bánh nho khô, và hai trăm bánh trái vả khô, chất trên lưng lừa.
19 ൧൯ “നിങ്ങൾ എനിക്ക് മുമ്പെ പോകുവിൻ; ഞാൻ പിന്നാലെ വരാം” എന്നു പറഞ്ഞു. ഭർത്താവായ നാബാലിനെ അവൾ ഒന്നും അറിയിച്ചില്ല.
Đoạn, người nói cùng các tôi tớ rằng: Hãy đi trước ta, ta sẽ đi theo các ngươi. Nhưng nàng không nói chi hết cùng Na-banh, chồng mình.
20 ൨൦ അവൾ കഴുതപ്പുറത്ത് കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദും അവന്റെ സഹയാത്രികരും അവൾക്കെതിരെ വരുന്നു; അവൾ അവരെ എതിരേറ്റു.
Nàng cỡi lừa đi xuống theo một con đường có núi bao phủ, thì Đa-vít và những kẻ theo người cũng đi xuống đụng mặt nàng; nàng bèn gặp các người đó.
21 ൨൧ അപ്പോൾ ദാവീദ്: “മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതെല്ലാം ഞാൻ സംരക്ഷിച്ചത് വെറുതെയായി. അവന് ഒന്നും നഷ്ടപ്പെട്ടതുമില്ല; അവനോ നന്മക്ക് പകരം എനിക്ക് തിന്മ ചെയ്തു.
Vả, Đa-vít có nói rằng: Vậy, thật lấy làm luống công cho ta đã gìn giữ mọi vật của người nầy có trong đồng vắng, đến đỗi chẳng thiếu mất gì hết. Còn hắn lại lấy oán trả ơn.
22 ൨൨ അവന്റെ പുരുഷന്മാരിൽ ആരെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വെച്ചിരുന്നാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്ക് പകരം ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു”.
Nguyện Đức Chúa Trời xử kẻ thù nghịch của Đa-vít thật cho nặng nề! Từ đây đến mai, phàm vật gì thuộc về Na-banh, ta sẽ chẳng để còn lại vật nhỏ hơn hết.
23 ൨൩ അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ പെട്ടെന്ന് കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിനെ സാഷ്ടാംഗം നമസ്കരിച്ചു.
Khi a-bi-ga-in thấy Đa-vít, liền lật đật xuống lừa mình, và sấp mình xuống đất tại trước mặt Đa-vít mà lạy.
24 ൨൪ അവൾ അവന്റെ കാല്ക്കൽ വീണ് പറഞ്ഞത്: “യജമാനനേ, കുറ്റം എന്റെ മേൽ ഇരിക്കട്ടെ; അടിയൻ ഒന്ന് ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.
Vậy, nàng phục dưới chân người mà nói rằng: Lạy chúa, lỗi về tôi, về tôi! Xin cho phép con đòi ông nói trước mặt ông; xin hãy nghe các lời của con đòi ông.
25 ൨൫ ദുസ്സ്വഭാവിയായ നാബാലിനെ യജമാനൻ കാര്യമാക്കരുത്; അവൻ തന്റെ പേരുപോലെ തന്നെ ആണ്. നാബാൽ എന്നാണല്ലോ അവന്റെ പേർ; ഭോഷത്തം മാത്രമേ അവന്റെ കയ്യിൽ ഉള്ളൂ. അടിയൻ, യജമാനൻ അയച്ച വേലക്കാരെ കണ്ടിരുന്നില്ല.
Xin chúa chớ kể đến người hung ác kia, là Na-banh; vì tánh hắn thật hiệp với nghĩa tên hắn: tên hắn là Na-banh, và nơi hắn có sự điên dại. Còn tôi, là con đòi chúa, chẳng có thấy những người chúa đã sai đến.
26 ൨൬ അതുകൊണ്ട് യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടഞ്ഞിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന് ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
Bây giờ, Đức Giê-hô-va đã ngăn chúa đến làm đổ huyết ra, và lấy chính tay mình mà báo thù; tôi chỉ Đức Giê-hô-va hằng sống và mạng sống của chúa mà thề: nguyện các thù nghịch chúa và kẻ tìm hại chúa đều như Na-banh!
27 ൨൭ ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ ബാല്യക്കാർക്ക് ഇരിക്കട്ടെ.
Và bây giờ, nầy là lễ vật mà con đòi chúa đem đến dâng cho chúa, để phát cho các người đi theo sau.
28 ൨൮ അടിയന്റെ കുറ്റം ക്ഷമിക്കേണമേ. യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; കാരണം യഹോവയുടെ യുദ്ധങ്ങളാണല്ലോ യജമാനൻ നടത്തുന്നത്. ജീവിതകാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല.
Xin hãy tha lỗi cho con đòi chúa! Đức Giê-hô-va quả hẳn sẽ lập nhà chúa được bền lâu, vì chúa đánh giặc cho Đức Giê-hô-va, và trọn đời chúa sẽ chẳng tìm thấy một sự ác nơi chúa.
29 ൨൯ ആരെങ്കിലും നിന്നെ പിന്തുടർന്ന് കൊല്ലുവാൻ ശ്രമിച്ചാലും, യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണനെയോ അവൻ കവിണയിൽ നിന്ന് എന്നപോലെ എറിഞ്ഞുകളയും.
Nếu có ai dấy lên đặng bắt bớ và hại mạng sống chúa, thì Giê-hô-va đức Chúa Trời của chúa sẽ gìn giữ mạng sống của chúa trong bọc những người sống; còn mạng sống của kẻ thù nghịch chúa, Đức Giê-hô-va sẽ ném ra xa như khỏi trành ném đá vậy.
30 ൩൦ എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ച്, നിന്നെ യിസ്രായേലിന് പ്രഭുവാക്കി വെയ്ക്കുമ്പോൾ
Khi đức Giê-hô-va đã làm cho chúa tôi mọi sự lành mà Ngài đã hứa, và khi Ngài đã lập người làm đầu Y-sơ-ra-ên,
31 ൩൧ കാരണംകൂടാതെ രക്തം ചിന്തിയെന്നോ, പ്രതികാരം ചെയ്തു എന്നോ പശ്ചാത്താപവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന് നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളണമേ”.
thì ước gì chúa tôi không phàn nàn và không bị lòng cắn rức vì đã vô cớ làm đổ máu ra và báo thù cho mình! Lại khi Đức Giê-hô-va đã làm ơn cho chúa tôi, nguyện chúa nhớ đến con đòi của chúa!
32 ൩൨ ദാവീദ് അബീഗയിലിനോട് പറഞ്ഞത്: എന്നെ എതിരേൽക്കുവാൻ നിന്നെ അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് സ്തോത്രം.
Đa-vít đáp cùng A-bi-ga-in rằng: Đáng ngợi khen Giê-hô-va Đức Chúa Trời của Y-sơ-ra-ên, vì đã sai ngươi đến đón ta ngày nay!
33 ൩൩ നിന്റെ വിവേകം സ്തുത്യം; രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയിരിക്കുവാനും ഇന്ന് എന്നെ തടഞ്ഞ നീ അനുഗ്രഹിക്കപ്പെട്ടവൾ.
Đáng khen sự khôn ngoan ngươi và chúc phước cho ngươi, vì ngày nay đã cản ta đến làm đổ huyết và ngăn ta dùng chính tay mình mà báo thù cho mình.
34 ൩൪ നിനക്ക് ദോഷം വരാതെയിരിക്കുവാൻ എന്നെ തടഞ്ഞ യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ വേഗം എന്നെ എതിരേറ്റ് വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്ക് പുരുഷപ്രജയൊന്നും നാബാലിന് ശേഷിക്കയില്ലായിരുന്നു.
Nhưng ta chỉ Giê-hô-va Đức Chúa Trời hằng sống của Y-sơ-ra-ên, là Đấng đã cản ta làm điều ác, mà thề rằng, nếu nàng không vội vàng đến đón ta, thì đến sáng mai, phàm vật gì thuộc về Na-banh sẽ chẳng còn lại vật mọn hơn hết.
35 ൩൫ പിന്നെ അവൾ കൊണ്ടുവന്നത് ദാവീദ് അവളുടെ കയ്യിൽനിന്ന് വാങ്ങി അവളോട്: “സമാധാനത്തോടെ വീട്ടിലേക്ക് പോക; ഇതാ, ഞാൻ നിന്റെ വാക്ക് കേട്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Vậy, Đa-vít nhận lễ vật do nơi tay nàng đem đến cho người, và nói rằng: Hãy trở lên nhà ngươi bình an. Hãy xem, ta đã nghe theo tiếng ngươi, và tiếp ngươi tử tế.
36 ൩൬ അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്ന് കഴിക്കുന്നത് കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി. അവന് നല്ലതുപോലെ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
Khi A-bi-ga-in trở về cùng Na-banh, thì Na-banh đang ăn tiệc trong nhà mình, thật như yến tiệc của vua vậy. Na-banh có lòng vui vẻ và say lắm. A-bi-ga-in không tỏ cho người biết điều gì hoặc cần kíp hay chăng, cho đến khi sáng.
37 ൩൭ എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞിന്റെ ലഹരി മാറിയശേഷം അവന്റെ ഭാര്യ അവനോട് വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ ജീവനില്ലാത്തതു പോലെ ആയി. അവൻ ശിലാസമനായി.
Nhưng sáng mai, khi Na-banh đã giã say rồi, vợ người thuật lại hết, lòng người bèn kinh hoảng, trở thành như đá.
38 ൩൮ പത്ത് ദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു. അവൻ മരിച്ചുപോയി.
Cách chừng mười ngày sau, Đức Giê-hô-va đánh Na-banh, và người chết.
39 ൩൯ നാബാൽ മരിച്ചു എന്ന് ദാവീദ് കേട്ടപ്പോൾ: “എന്നെ നിന്ദിച്ചതിനാൽ നാബാലിനോട് പകരംചോദിക്കുകയും, അങ്ങയുടെ ദാസനെ തിന്മ ചെയ്യാതെ തടയുകയും ചെയ്ത യഹോവയ്ക്ക് സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നെ വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്ക് ഭാര്യയാക്കേണ്ടതിന് അവളോട് സംസാരിപ്പാൻ ആളയച്ച്.
Khi Đa-vít hay Na-banh đã chết, thì nói rằng: Đáng ngợi khen Đức Giê-hô-va thay, vì đã xử đoán sự sỉ nhục mà tôi bị bởi Na-banh, và đã giữ tôi tớ Ngài khỏi làm điều ác! Đức Giê-hô-va đã khiến sự hung ác của Na-banh đổ lại trên đầu hắn! Đoạn, Đa-vít sai người đến hỏi A-bi-ga-in làm vợ mình.
40 ൪൦ ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്ന് അവളോട്: “നീ ദാവീദിന് ഭാര്യയായിത്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന് ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Những tôi tớ Đa-vít đến tìm A-bi-ga-in, tại Cạt-mên, mà nói rằng: Đa-vít sai chúng tôi đến cùng nàng, vì người toan lấy nàng làm vợ.
41 ൪൧ അവൾ എഴുന്നേറ്റ് നിലംവരെ തല കുനിച്ചു: “ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി” എന്നു പറഞ്ഞു.
Nàng bèn chổi dậy, sấp mình xuống đất, mà nói rằng: Nầy con đòi của chúa sẽ làm tôi mọi chúa đặng rửa chân các tôi tớ của chúa tôi.
42 ൪൨ ഉടനെ അബീഗയിൽ എഴുന്നേറ്റ് തന്റെ പരിചാരികമാരായ അഞ്ച് ബാല്യക്കാരത്തികളുമായി കഴുതപ്പുറത്ത് കയറി ദാവീദിന്റെ ദൂതന്മാരോടുകൂടി ചെന്ന് അവന് ഭാര്യയായി തീർന്നു.
Đoạn, A-bi-ga-in vụt đứng dậy, cỡi lừa mình, có năm con đòi đồng theo, mà đi với các sứ giả của Đa-vít, đặng làm vợ người.
43 ൪൩ യിസ്രായേലിൽനിന്നും ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ രണ്ടുപേരും ദാവീദിന് ഭാര്യമാരാത്തീർന്നു.
Đa-vít cũng có cưới A-hi-nô-am, ở Gít-rê-ên, và cả hai đều làm vợ người.
44 ൪൪ ശൌല്‍ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്ക് കൊടുത്തിരുന്നു.
Vả, Sau-lơ đã gả Mi-canh, con gái mình, và là vợ của Đa-vít cho Phanh-ti, con trai của La-ít, người Ga-lim.