< 1 ശമൂവേൽ 24 >

1 ശൌല്‍ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവനു അറിവുകിട്ടി.
ရှောလုသည်လည်း ဖိလိတ္တိလူတို့ကို လိုက်ရာမှ ပြန်လာသောအခါ၊ ဒါဝိဒ်သည် အင်္ဂေဒိတော၌ ရှိပါ၏ဟု ကြားလျှောက်ကြလျှင်၊
2 അപ്പോൾ ശൌല്‍ എല്ലാ യിസ്രായേലിൽനിന്നും തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു.
ဣသရေလအမျိုးသားအပေါင်းတို့တွင် ရွေးကောက်သော လူသုံးထောင်တို့ကို ခေါ်၍၊ တောဆိတ်နေရာ ကျောက်တောင်တို့အပေါ်မှာ ဒါဝိဒ်နှင့် သူ၏လူတို့ကို ရှာအံ့သောငှါ သွားလေ၏။
3 അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല്‍ വിസർജ്ജനത്തിനായി അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ താമസിച്ചിരുന്നു.
လမ်းနားမှာ သိုးခြံရှိရာသို့ရောက်၍ ဥမင်ကို တွေ့သဖြင့်၊ ရှောလုသည် အိပ်မည်ဟု ဝင်လေ၏။ ဒါဝိဒ်နှင့်သူ၏လူတို့သည် ထိုဥမင်နံဖေး တဘက်တချက်၌ နေကြ၏။
4 ദാവീദിന്റെ ആളുകൾ അവനോട്: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്ന് യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
ဒါဝိဒ်၏လူတို့ကလည်း၊ ထာဝရဘုရားက၊ သင်၏ရန်သူကို သင့်လက်၌ ငါအပ်မည်။ သူ၌ သင်ပြုချင်တိုင်းပြုရသော အခွင့်ရှိလိမ့်မည်ဟု ကိုယ်တော်အား အမိန့်ပေးတော်မူသော နေ့ရက် ရောက်ပါပြီဟု ဆိုကြလျှင်၊ ဒါဝိဒ်သည် ထ၍ ရှောလု ဝတ်လျက်ရှိသော အင်္ကျီအောက်ပိုင်းကို တိတ်ဆိတ်စွာ လှီးဖြတ်လေ၏။
5 എന്നാൽ ശൌലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്റെ മനസ്സിൽ വേദനയുണ്ടായി.
ထိုသို့ ရှောလု၏ အင်္ကျီကို လှီးဖြတ် မိသောကြောင့်၊ ဒါဝိဒ်သည် နောက်တဖန် နောင်တရ၍၊
6 അവൻ തന്റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു.
ထာဝရဘုရားပေးတော်မူသော ဘိသိက်ကိုခံရသော ငါအရှင်သည်၊ ထာဝရဘုရားအခွင့်နှင့် ဘိသိက်ခံသူဖြစ်သောကြောင့်၊ ထိုအရှင်ကို ထိခိုက်ခြင်းငှါ ငါလက်ဆန့်သော အမှုကို ထာဝရဘုရား ဆီးတားတော်မူပါစေသောဟု မိမိလူတို့အားဆိုသဖြင့်၊
7 ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് നിയന്ത്രിച്ചു; ശൌലിനെ ദ്രോഹിക്കുവാൻ അവരെ അനുവദിച്ചില്ല. ശൌല്‍ ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്ക് പോയി.
ရှောလုကို ထိခိုက်စေခြင်းငှါ အခွင့်မပေး မြစ်တားလေ၏။ ရှောလုသည်လည်း ထ၍ ဥမင်ထဲက ထွက်သွားလေ၏။
8 ദാവീദും ഗുഹയിൽനിന്ന് പുറത്തിറങ്ങി ശൌലിനോട്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് നമസ്കരിച്ചു.
ထိုနောက် ဒါဝိဒ်သည် ထ၍ ဥမင်ထဲက ထွက်လျက်၊ ကျွန်တော်၏ သခင်အရှင်းမင်းကြီးဟု ရှောလု နောက်၌ ဟစ်သဖြင့်၊ ရှောလုသည် နောက်သို့ကြည့်သောအခါ၊ ဒါဝိဒ်သည် မြေပေါ်၌ ဦးချ၍ ပြပ်ဝပ်လျက်၊
9 ദാവീദ് ശൌലിനോട്: “ദാവീദ് നിനക്ക് ദോഷം ചെയ്യുന്നു എന്ന് പറയുന്നവരുടെ വാക്ക് നീ വിശ്വസിക്കുന്നത് എന്ത്?
ဒါဝိဒ်သည် ကိုယ်တော်၏အကျိုးကို ဖျက်ခြင်းငှါ ရှာကြံသည်ဟု လူအချို့ပြောသောစကားကို အဘယ်ကြောင့် နားထောင်တော်မူသနည်း။
10 ൧൦ യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്ന് നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
၁၀ယနေ့ ထာဝရဘုရားသည် ဥမင်ထဲမှာ ကိုယ်တော်ကို ကျွန်တော်လက်၌ အပ်တော်မူကြောင်းကို ကြည့်ရှုတော်မူပါ။ အသက်တော်ကို သတ်စေခြင်းငှါ အချို့တို့သည် တိုက်တွန်းသော်လည်း၊ ကျွန်တော်သည် နှမြောသော စိတ်ရှိ၍၊ ငါ့အရှင်သည် ထာဝရဘုရား၏ ဘိသိက်ခံသူ ဖြစ်တော်မူ သောကြောင့်၊ ထိုအရှင်ကို ထိခိုက်ခြင်းငှါ ငါသည် လက်ကို မဆန့်ဟု အကြံရှိပါ၏။
11 ൧൧ എന്റെ പിതാവേ, എന്റെ കയ്യിലുള്ള നിന്റെ മേലങ്കിയുടെ അറ്റം ഇതാ കണ്ടാലും; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിച്ചു. എന്നിട്ടും ഞാൻ നിന്നെ കൊന്നില്ല. അതുകൊണ്ട് എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോട് പാപം ചെയ്തിട്ടുമില്ല എന്ന് നീ അറിഞ്ഞുകൊള്ളുക. പക്ഷേ നീയോ എന്നെ കൊല്ലുവാൻ അവസരം തേടിനടക്കുന്നു.
၁၁ထိုမှတပါး ကျွန်တော်အဘကြည့်ရှုတော်မူပါ။ ကျွန်တော်လက်၌ အင်္ကျီတော်အောက်ပိုင်းကို ကြည့်ရှုတော်မူပါ။ အသက်တော်ကို မသတ်၊ အင်္ကျီတော်အောက်ပိုင်းကို လှီးဖြတ်ရုံမျှသာပြုသောကြောင့်၊ ကျွန်တော်၌ ဒုစရိုက်အပြစ်မရှိ၊ လွန်ကျူးခြင်းအပြစ်မရှိကြောင်းကို သိမြင်တော်မူပါ။ ကိုယ်တော်ကို မပြစ်မှားပါ။ သို့သော်လည်း ကျွန်တော်အသက်ကို သတ်အံ့သောငှါ လိုက်၍ ရှာတော်မူပါသည်တကား။
12 ൧൨ യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
၁၂ထာဝရဘုရားသည် ကျွန်တော်နှင့် ကိုယ်တော်စပ်ကြားမှာ စီရင်တော်မူပါစေသော။ ကျွန်တော်အား ပြစ်မှားသောအပြစ်ကို ထာဝရဘုရား ဆပ်ပေးတော်မူပါစေသော။ သို့ရာတွင် ကျွန်တော်လက်သည် ကိုယ်တော်အပေါ်သို့ မရောက်ပါစေနှင့်။
13 ൧൩ “ദുഷ്ടത ദുഷ്ടനിൽനിന്ന് പുറപ്പെടുന്നു” എന്നല്ലോ പഴഞ്ചൊല്ല് പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
၁၃ရှေးပုံစကားလာသည်အတိုင်း၊ ဆိုးသောသူလက်မှ ဆိုးသောအမှုထွက်တတ်၏။ သို့ရာတွင် ကျွန်တော်လက်သည် ကိုယ်တော်အပေါ်သို့ မရောက်ပါစေနှင့်။
14 ൧൪ ആരെ തേടിയാകുന്നു യിസ്രായേൽ രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ?
၁၄ဣသရေလရှင်ဘုရင်သည် အဘယ်သူ၏အတွက်ကြောင့် ကြွလာတော်မူသနည်း။ ကိုယ်တော်သည် အဘယ်သူကို လိုက်၍ ရှာတော်မူသနည်း။ ခွေးသေကောင်ကို လိုက်၍ ရှာတော်မူသလော။ ခွေးလှေးကို လိုက်၍ရှာတော်မူသလော။
15 ൧൫ അതുകൊണ്ട് യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ. എന്റെ കാര്യം പരിശോധിച്ച്, വാദിച്ച് എന്നെ നിന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യുമാറാകട്ടെ.
၁၅သို့ဖြစ်၍ ထာဝရဘုရားသည် တရားသူကြီးလုပ်တော်မူပါစေသော။ ကျွန်တော်နှင့် ကိုယ်တော် စပ်ကြားမှာ စီရင်တော်မူပါစေသော။ ကြည့်ရှု၍ ကျွန်တော်အမှုကို စောင့်သဖြင့်၊ ကျွန်တော်ကို ကိုယ်တော်လက်မှ ကယ်လွှတ်တော်မူပါစေသောဟု ရှောလုအား လျှောက်ဆို၏။
16 ൧൬ ദാവീദ് ശൌലിനോട് ഈ വാക്കുകൾ സംസാരിച്ച് തീർന്നശേഷം ശൌല്‍: “എന്റെ മകനേ, ദാവീദേ, ഇത് നിന്റെ ശബ്ദമോ” എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു.
၁၆ထိုသို့ဒါဝိဒ်သည် ရှောလုအား အကုန်အစင် လျှောက်ဆိုပြီးမှ၊ ရှောလုက ငါ့သားဒါဝိဒ်၊ ငါကြားသော စကားသံသည် သင့်စကားသံလောဟုမေးလျှင် အသံကို လွှင့်၍ ငိုကြွေးလေ၏။
17 ൧൭ പിന്നെ അവൻ ദാവീദിനോട്: “നീ എന്നെക്കാൾ നീതിമാൻ ആകുന്നു. കാരണം ഞാൻ നിനക്ക് തിന്മ ചെയ്തപ്പോൾ, അതിനുപകരം നീ എനിക്ക് നന്മ ചെയ്തിരിക്കുന്നു.
၁၇တဖန်လည်း၊ သင်သည် ငါ့ထက်သာ၍ တရားစောင့်၏။ သင့်အကျိုးကို ငါဖျက်သော်လည်း၊ သင်သည် ငါ၌ အကျိုးကျေးဇူးပြုပြီ။
18 ൧൮ യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചിട്ടും, നീ എന്നെ കൊല്ലാതെ വിട്ടതിനാൽ, നീ എനിക്ക് നന്മ ചെയ്തതായി ഇന്ന് കാണിച്ചിരിക്കുന്നു.
၁၈ငါ၌ အဘယ်သို့ကျေးဇူးပြုသည်ကို သင်သည် ယနေ့ပြပြီ။ အကြောင်းမူကား၊ ထာဝရဘုရားသည် ငါ့ကို သင့်လက်၌ အပ်တော်မူသော်လည်း၊ သင်သည် မသတ်ဘဲနေပါသည်တကား။
19 ൧൯ ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിടുമോ? നീ ഇന്ന് എനിക്ക് ചെയ്തതിന് പകരം യഹോവ നിനക്ക് നന്മ ചെയ്യട്ടെ.
၁၉လူသည် ရန်သူကို တွေ့လျှင် ချမ်းသာစွာ လွှတ်လိမ့်မည်လော။ သို့ဖြစ်၍ သင်သည် ငါ၌ယနေ့ပြုသော ကျေးဇူးကို ထာဝရဘုရား ဆပ်တော်မူပါစေသော။
20 ൨൦ എന്നാൽ നീ തീർച്ചയായും രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്ന് ഞാൻ അറിയുന്നു.
၂၀ယခုမှာ သင်သည် စင်စစ်ရှင်ဘုရင်ဖြစ်လိမ့်မည်ဟူ၍၎င်း၊ ဣသရေလ နိုင်ငံသည် သင့်လက်၌ တည်လိမ့်မည်ဟူ၍၎င်း၊ ငါအမှန်သိ၏။
21 ൨൧ അതുകൊണ്ട് നീ എനിക്ക് ശേഷം എന്റെ സന്തതിയെ മുഴുവനും നശിപ്പിച്ച്, എന്റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചു കളയുകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യണം”.
၂၁သို့ဖြစ်၍ သင်သည် ငါ၏သားစဉ်မြေးဆက်တို့ကို မသုတ်သင်၊ ငါ့အဆွေအမျိုးထဲက ငါ၏နာမကို မပယ်ရှင်းမည်အကြောင်း ထာဝရဘုရားကို တိုင်တည်၍ ငါ့အားကျိန်ဆိုခြင်းကို ပြုလော့ဟု ဒါဝိဒ်အားဆိုပြီးမှ၊
22 ൨൨ അങ്ങനെ ദാവീദ് ശൌലിനോട് സത്യംചെയ്തു. ശൌല്‍ അരമനയിലേയ്ക്ക് പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.
၂၂ဒါဝိဒ်သည် ရှောလုအား ကျိန်ဆိုခြင်းကိုပြု၍ ရှောလုသည် မိမိနေရာသို့ သွား၏။ ဒါဝိဒ်နှင့် သူ၏လူတို့သည်လည်း ခိုင်ခံ့သောအရပ်သို့ သွားကြ၏။

< 1 ശമൂവേൽ 24 >