< 1 ശമൂവേൽ 20 >
1 ൧ 25 അതിനുശേഷം ദാവീദ് രാമയിലെ നയ്യോത്തിൽനിന്നും ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: “ഞാൻ എന്ത് ചെയ്തു? എന്റെ കുറ്റം എന്ത്? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോട് ഞാൻ ചെയ്ത പാപം എന്ത് എന്നു ചോദിച്ചു?”
၁ထိုနောက်ဒါဝိဒ်သည်ရာမမြို့အပိုင်နာယုတ် ရွာမှထွက်ပြေးပြီးလျှင် ယောနသန်ထံသို့ သွား၍``အကျွန်ုပ်သည်အဘယ်အမှုကိုပြု မိပါသနည်း။ အဘယ်ရာဇဝတ်မှုကူးလွန် မိပါသနည်း။ အကျွန်ုပ်ကိုသတ်ချင်ရအောင် သင့်ခမည်းတော်အားကျွန်ုပ်သည်အဘယ် သို့ပြစ်မှားမိပါသနည်း'' ဟုမေး၏။
2 ൨ യോനാഥാൻ അവനോട്: “അങ്ങനെ സംഭവിക്കുകയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ ആയ യാതൊരു കാര്യവും ചെയ്‌കയില്ല; പിന്നെ ഈ കാര്യം എന്നെ മറച്ചുവയ്ക്കുവാൻ കാരണം എന്ത്? അങ്ങനെ സംഭവിക്കുകയില്ല” എന്നു പറഞ്ഞു.
၂ယောနသန်က``ထိုသို့မဖြစ်ပါစေနှင့်။ သင် သည်မသေရပါ။ ကျွန်ုပ်၏ခမည်းတော်သည် အမှုကြီးငယ်မှန်သမျှကိုမပြုမီကျွန်ုပ် အားပြောပြတတ်ပါ၏။ ကျွန်ုပ်ထံမှအဘယ် အရာကိုမျှဖုံးကွယ်ထားလေ့မရှိပါ။ သင့် ကိုသတ်မည်ဆိုသည်မှာမဖြစ်နိုင်ပါ'' ဟု ဆို၏။
3 ൩ ദാവീദ് പിന്നെയും അവനോട്: “എന്നോട് നിനക്ക് പ്രിയമാകുന്നുവെന്ന് നിന്റെ പിതാവിന് നല്ലവണ്ണം അറിയാം. അതുകൊണ്ട് യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് നീ ഇത് അറിയരുത് എന്ന് അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലം മാത്രമേയുള്ളു” എന്ന് സത്യംചെയ്തു പറഞ്ഞു.
၃သို့ရာတွင်ဒါဝိဒ်က``သင်ကျွန်ုပ်အားအဘယ် မျှခင်မင်သည်ကို သင်၏ခမည်းတော်ကောင်း စွာသိပါ၏။ သင်သည်စိတ်မချမ်းမသာ ဖြစ်မည်စိုးသဖြင့် သူသည်မိမိ၏အကြံ အစည်ကိုသင့်အားမပြောကြားဘဲနေ လေပြီ။ ကျွန်ုပ်သည်သေဘေးနှင့်ခြေတစ် လှမ်းမျှသာကွာတော့ကြောင်း အသက်ရှင် တော်မူသောထာဝရဘုရားကိုတိုင် တည်၍သင့်အားကျိန်ဆိုဖော်ပြပါ၏'' ဟုပြန်ပြော၏။
4 ൪ അപ്പോൾ യോനാഥാൻ ദാവീദിനോട്: “നിന്റെ ആഗ്രഹം എന്ത്? ഞാൻ അത് ചെയ്തുതരും” എന്നു പറഞ്ഞു.
၄ယောနသန်က``သင်အလိုရှိသည်အတိုင်း ကျွန်ုပ်ပြုပါမည်'' ဟုဆိုလျှင်၊
5 ൫ ദാവീദ് യോനാഥാനോട് പറഞ്ഞത്: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാംദിവസം വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിക്കുവാൻ എനിക്ക് അനുവാദം തരേണം.
၅ဒါဝိဒ်က``နက်ဖြန်နေ့သည်လဆန်းနေ့ပွဲ တော်ဖြစ်၍ကျွန်ုပ်သည်မင်းကြီးနှင့်အတူ စားသောက်သင့်သည့်အချိန်ဖြစ်ပါ၏။ သို့ ရာတွင်သင်ကန့်ကွက်ရန်မရှိပါလျှင် ကျွန်ုပ် သည်ကွင်းထဲသို့သွား၍သန်ဘက်ခါ ညနေအထိပုန်းအောင်းနေပါမည်။-
6 ൬ നിന്റെ പിതാവ് എന്നെ അന്വേഷിച്ചാൽ: “ദാവീദ് സ്വന്തപട്ടണമായ ബേത്ത്-ലേഹേമിലേക്ക് ഒന്ന് പോയിവരേണ്ടതിന് എന്നോട് താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വാർഷികയാഗം ഉണ്ട് എന്ന് ബോധിപ്പിക്കേണം.
၆အကယ်၍စားပွဲတွင်ကျွန်ုပ်မရှိကြောင်း သင့်ခမည်းတော်မြင်သွားခဲ့သော် ယခု အချိန်သည်ကျွန်ုပ်၏အိမ်ထောင်စုသားတို့ နှစ်ပတ်လည်ယဇ်ပူဇော်ရာကာလဖြစ် သဖြင့် သင့်ထံတွင်ကျွန်ုပ်အခွင့်ပန်သွား ကြောင်းလျှောက်ထားပေးပါ။-
7 ൭ ശരി എന്ന് അവൻ പറഞ്ഞാൽ അടിയൻ സുരക്ഷിതനാണ്; എന്നാൽ കോപിച്ചാൽ, അവൻ ദോഷം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളണം.
၇အကယ်၍မင်းကြီးက`ကောင်းပြီ' ဟုဆိုပါ ကကျွန်ုပ်အသက်ချမ်းသာခွင့်ရပါလိမ့်မည်။ သို့ရာတွင်အကယ်၍အမျက်တော်ထွက်လျှင် မူကားမင်းကြီးသည် ကျွန်ုပ်အားဘေးအန္တရာယ် ပြုရန်အကြံရှိကြောင်းသင်သိရှိနိုင်ပါ လိမ့်မည်။-
8 ൮ എന്നാൽ അങ്ങ് അടിയനോട് ദയ ചെയ്യണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിൽ അങ്ങ് തന്നേ എന്നെ കൊല്ലുക; പിതാവിന്റെ അടുക്കൽ എന്നെ കൊണ്ടുപോകുന്നത് എന്തിന്?
၈ကျွန်ုပ်အားကျေးဇူးပြုပါ။ သင်နှင့်ကျွန်ုပ်ပြု ထားကြသည့်သစ္စာကတိကိုလည်းတည်မြဲ စေပါ။ သို့ရာတွင်အကယ်၍ကျွန်ုပ်မှာအပြစ် ရှိခဲ့သော် သင်ကိုယ်တိုင်ပင်ကျွန်ုပ်အားသတ် ပါလော့။ အဘယ်ကြောင့်သင့်ခမည်းတော် လက်သို့အပ်ပါတော့မည်နည်း'' ဟုဆို၏။
9 ൯ അതിന് യോനാഥാൻ: “അങ്ങനെ നിനക്ക് ഭവിക്കാതിരിക്കട്ടെ; എന്റെ പിതാവ് നിനക്ക് ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ” എന്നു പറഞ്ഞു.
၉ယောနသန်က``ထိုသို့မစဉ်းစားပါနှင့်။ အကယ်၍ကျွန်ုပ်၏ခမည်းတော်သည်သင့် အားဘေးအန္တရာယ်ပြုရန် စိတ်ပိုင်းဖြတ် ထားသည်ကိုကျွန်ုပ်သိပါမူသင့်ကို မပြောဘဲနေမည်လော'' ဟုဆို၏။
10 ൧൦ ദാവീദ് യോനാഥാനോട്: “നിന്റെ അപ്പൻ നിന്നോട് കഠിനമായി ഉത്തരം പറഞ്ഞാൽ അത് ആർ എന്നെ അറിയിക്കും” എന്നു ചോദിച്ചു.
၁၀ထိုအခါဒါဝိဒ်က``အကယ်၍သင်၏ ခမည်းတော်သည်သင့်အားအမျက်ထွက်၍ ပြန်လည်ဖြေကြားပါက ကျွန်ုပ်အားအဘယ် သူလာ၍အသိပေးပါမည်နည်း'' ဟုမေး ၏။
11 ൧൧ യോനാഥാൻ ദാവീദിനോട്: “നമുക്ക് വയലിലേക്ക് പോകാം” എന്നു പറഞ്ഞു; അവർ വയലിലേക്ക് പോയി.
၁၁ယောနသန်က``ကွင်းထဲသို့ငါတို့သွားကြ စို့'' ဟုဆိုပြီးလျှင်သူတို့နှစ်ယောက်သွား ကြ၏။-
12 ൧൨ പിന്നെ യോനാഥാൻ ദാവീദിനോട് പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ എന്റെ അപ്പന്റെ ഹിതമറിഞ്ഞ് നിനക്ക് ഗുണമെന്ന് കണ്ടാൽ ഞാൻ ആളയച്ച് നിന്നെ അറിയിക്കും.
၁၂ထိုနောက်ယောနသန်သည်ဒါဝိဒ်အား``ဣသ ရေလအမျိုးသားတို့၏ဘုရားသခင် ထာဝရဘုရားရှေ့တော်၌ကျွန်ုပ်ကတိပြု ပါ၏။ ကျွန်ုပ်သည်နက်ဖြန်ခါနှင့်သန်ဘက်ခါ ဤအချိန်တွင်ခမည်းတော်အားစုံစမ်းမေး မြန်းပါမည်။ သင့်အပေါ်တွင်သူ၏စိတ်နေ စိတ်ထားကောင်းမွန်ပါက သင့်ထံသို့ အကြောင်းကြားပါမည်။-
13 ൧൩ എന്നാൽ നിന്നോട് ദോഷം ചെയ്‌വാനാകുന്നു എന്റെ പിതാവിന്റെ ഭാവമെങ്കിൽ ഞാൻ അത് നിന്നെ അറിയിച്ച് നിന്നെ സുരക്ഷിതനായി പറഞ്ഞയക്കും. ഞാനത് ചെയ്യുന്നില്ലെങ്കിൽ യഹോവ എന്നെ ശിക്ഷിക്കട്ടെ. യഹോവ എന്റെ പിതാവിനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ.
၁၃သူသည်သင့်ကိုဘေးအန္တရာယ်ပြုရန်ကြံစည် ပါမူ ကျွန်ုပ်သည်သင့်အားဘေးလွတ်လုံခြုံရာ သို့ထွက်ခွာသွားနိုင်ရန်အကြောင်းမကြားဘဲ နေခဲ့သော် ထာဝရဘုရားသည်ကျွန်ုပ်အား အဆုံးစီရင်တော်မူပါစေသော။ ထာဝရ ဘုရားသည်ကျွန်ုပ်၏ခမည်းတော်နှင့်အတူ ရှိတော်မူခဲ့သည်နည်းတူ သင်နှင့်အတူ ရှိတော်မူပါစေသော။-
14 ൧൪ ഞാൻ ഇനി ജീവനോടിരിക്കുന്നു എങ്കിൽ ഞാൻ മരിക്കാതിരിക്കേണ്ടതിന് നീ എന്നോടും എന്റെ ഭവനത്തോടും യഹോവയുടെ ദയ കാണിക്കേണം.
၁၄သင်သည်ကျွန်ုပ်အသက်ရှင်စဉ်အခါ၌မိမိ ကျိန်ဆိုကတိပြုခဲ့သည်အတိုင်း ကျွန်ုပ်အား သစ္စာစောင့်ရမည်သာမက၊ ကျွန်ုပ်သေဆုံးပြီး နောက်၊-
15 ൧൫ നിന്റെ ദയ ഒരിക്കലും ഇല്ലാതെയാകരുത്; യഹോവ ദാവീദിന്റെ ശത്രുക്കളെയെല്ലാം ഭൂമിയിൽനിന്ന് നീക്കിക്കളയുന്ന സമയത്തും നീ ദയ കാണിക്കണം.
၁၅သင်၏ရန်သူအပေါင်းကိုထာဝရဘုရား သုတ်သင်ပယ်ရှင်းတော်မူသောအခါ၌ လည်း ကျွန်ုပ်၏အိမ်ထောင်စုသားတို့အပေါ် တွင်အစဉ်အမြဲသစ္စာစောင့်ပါလော့။-
16 ൧൬ ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോട് ഉടമ്പടിചെയ്തു. ദാവീദിന്റെ ശത്രുക്കളോട് യഹോവ പകരം ചോദിക്കും.
၁၆ကျွန်ုပ်တို့နှစ်ဦးထားရှိကြသည့်ကတိ သစ္စာမပျက်မပြယ်တည်မြဲပါစေသတည်း။ အကယ်၍ထိုကတိသစ္စာကိုဖျက်ခဲ့သော် ထာဝရဘုရားသည် သင့်အားအပြစ်ဒဏ် စီရင်တော်မူပါစေသော''ဟုဆို၏။
17 ൧൭ യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കുകയാൽ അവനെക്കൊണ്ട് പിന്നെയും സത്യംചെയ്യിച്ചു.
၁၇ယောနသန်သည်ဒါဝိဒ်အားကိုယ်နှင့်အမျှ ချစ်သဖြင့် မိမိကိုလည်းချစ်ရန်ကတိပြု စေ၏။-
18 ൧൮ പിന്നെ യോനാഥാൻ ദാവീദിനോട് പറഞ്ഞത്: “നാളെ അമാവാസ്യയാകുന്നു; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്ന് മനസ്സിലാകും.
၁၈ထိုနောက်ယောနသန်က``နက်ဖြန်နေ့သည် လဆန်းပွဲတော်အခါဖြစ်သဖြင့် ပွဲတော် သို့သင်မတက်ရောက်ပါမူ သင်၏နေရာ လစ်လပ်လျက်နေသည်ကိုတွေ့ရှိကြလိမ့် မည်။-
19 ൧൯ മൂന്ന് ദിവസം കഴിഞ്ഞിട്ട് അന്ന് നീ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് വേഗത്തിൽ ഇറങ്ങിവന്ന് ഏസെൽകല്ലിന്റെ സമീപം താമസിക്കേണം.
၁၉သန်ဘက်ခါ၌လည်းယင်းသို့ပင်သင်မရှိ ကြောင်းတွေ့ရှိကြလိမ့်မည်။ သို့ဖြစ်၍ယခင်က သင်ပုန်းအောင်းနေခဲ့ဖူးသည့်အရပ်သို့သွား ၍ကျောက်ပုံ နောက်တွင်ပုန်းကွယ်လျက်နေလော့။-
20 ൨൦ അപ്പോൾ ഞാൻ അതിന്റെ ഒരു വശത്ത് ഉന്നം നോക്കി മൂന്ന് അമ്പ് എയ്യും.
၂၀ထိုအခါကျွန်ုပ်၏သည်ကျောက်ပုံကိုပစ် မှတ်သဖွယ်ပြု၍ မြားသုံးစင်းပစ်လွှတ် လိုက်မည်။-
21 ൨൧ “നീ ചെന്ന് അമ്പ് നോക്കി എടുത്തുകൊണ്ട് വരുക എന്നു പറഞ്ഞ് ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്ത് ഇതാ, എടുത്തുകൊണ്ട് വരിക എന്ന് ഞാൻ ബാല്യക്കാരനോട് പറഞ്ഞാൽ നീ അവ എടുത്തുകൊണ്ട് വരുക; നീ സുരക്ഷിതനാണ്. നിനക്ക് യാതൊരു ആപത്തും വരുകയില്ല.
၂၁ထိုနောက်ကျွန်ုပ်၏အစေခံအားမြားတို့ ကိုသွား၍ရှာစေမည်။ ကျွန်ုပ်သည်သူ့အား`မြား တို့သည်ဤဘက်မှာရှိသည်၊ သွား၍ယူချေ' ဟု ဆိုလျှင်သင့်မှာဘေးအန္တရာယ်မရှိတော့သဖြင့် ထွက်၍လာနိုင်ပြီဟုဆိုလိုကြောင်းသိမှတ် ပါလော့။-
22 ൨൨ എന്നാൽ ഞാൻ ബാല്യക്കാരനോട്: അമ്പ് നിന്റെ അപ്പുറത്ത് എന്നു പറഞ്ഞാൽ നീ നിന്റെ വഴിക്കു പൊയ്ക്കൊള്ളുക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
၂၂အကယ်၍ကျွန်ုပ်က`မြားတို့သည်ဟိုဘက်မှာ တွင်ရှိသည်၊ သွား၍ယူချေ' ဟုဆိုလျှင်မူကား ထာဝရဘုရားသည် သင့်အားထွက်ခွာသွား စေတော်မူပြီဖြစ်၍သင်သည်ထွက်ခွာသွား ပါလော့။-
23 ൨൩ ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
၂၃ကျွန်ုပ်တို့နှစ်ဦးအချင်းချင်းပြုခဲ့ကြသည့် ကတိသစ္စာကို ထာဝစဉ်မပျက်မကွက်စောင့် ထိန်းနိုင်ကြစေရန်ထာဝရဘုရားသည် စီမံတော်မူပါလိမ့်မည်'' ဟုဆို၏။
24 ൨൪ ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവ് പന്തിഭോജനത്തിന് ഇരുന്നു.
၂၄ထို့ကြောင့်ဒါဝိဒ်သည်ကွင်းထဲတွင်ပုန်းအောင်း လျက်နေ၏။ လဆန်းပွဲတော်နေ့၌ရှောလု မင်းသည်စားတော်ခေါ်ရန်ကြွလာတော် မူ၍၊-
25 ൨൫ രാജാവ് പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ പീഠത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
၂၅နံရံအနီးမိမိထိုင်နေကျနေရာတွင်ထိုင် တော်မူ၏။ အာဗနာသည်မင်းကြီး၏နံဘေး တွင်လည်းကောင်း၊ ယောနသန်သည်မင်းကြီး ၏ရှေ့တွင်လည်းကောင်းထိုင်၏။ ဒါဝိဒ်၏ နေရာမူကားလပ်၍နေ၏။-
26 ൨൬ അന്ന് ശൌല്‍ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു, അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവന് ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു.
၂၆သို့သော်ထိုနေ့၌မင်းကြီးသည်အဘယ်သို့ မျှမိန့်မြွက်တော်မမူ။ အကြောင်းတစ်ခုခု ကြောင့်ဒါဝိဒ်သည်ဘာသာရေးကျင့်ဝတ်အရ သန့်စင်မှုမရှိသဖြင့် မလာမရောက်ခြင်း သာဖြစ်မည်ဟုမှတ်ယူတော်မူ၏။-
27 ൨൭ അമാവാസ്യയുടെ അടുത്ത ദിവസവും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌല്‍ തന്റെ മകനായ യോനാഥാനോട്: “യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന് വരാതെയിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
၂၇လဆန်းပွဲတော်နေ့အလွန်နောက်တစ်နေ့၌ လည်းဒါဝိဒ်၏နေရာသည်လပ်လျက်ပင်ရှိ သောကြောင့် ရှောလုကယောနသန်အား``အဘယ် ကြောင့်ဒါဝိဒ်သည်ဤစားပွဲတော်သို့ယမန် နေ့ကမလာ၊ ယနေ့လည်းမလာသနည်း'' ဟုမေးတော်မူ၏။
28 ൨൮ യോനാഥാൻ ശൌലിനോട്: “ദാവീദ് ബേത്ത്-ലേഹേമിൽ പോകുവാൻ എന്നോട് അനുവാദം ചോദിച്ചു:
၂၈ယောနသန်က``ဒါဝိဒ်သည်ကျွန်ုပ်ထံတွင် ခွင့်ပန်၍ ဗက်လင်မြို့သို့သွားပါသည်။ သူ က`အကျွန်ုပ်တို့အားကျေးဇူးပြု၍သွား ခွင့်ပြုပါ။-
29 ൨൯ ഞങ്ങളുടെ കുടുംബത്തിന് പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയക്കണമേ; എന്റെ ജ്യേഷ്ഠൻ എന്നോട് കല്പിച്ചിരിക്കുന്നു; അതുകൊണ്ട് നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണുവാൻ അനുവദിക്കേണമേ” എന്നു പറഞ്ഞു. അതുകൊണ്ടാണ് അവൻ രാജാവിന്റെ പന്തിഭോജനത്തിന് വരാതിരിക്കുന്നത്” എന്നുത്തരം പറഞ്ഞു.
၂၉ထိုမြို့တွင်အကျွန်ုပ်၏ဆွေမျိုးသားချင်း တို့သည်ယဇ်ပူဇော်ပွဲကျင်းပလျက်နေကြ သဖြင့် အစ်ကိုကလည်းအကျွန်ုပ်အားလာ ရမည်ဟုဆိုပါသည်။ သင်သည်အကျွန်ုပ်ကို ခင်မင်ပါကအကျွန်ုပ်အားညီအစ်ကိုတို့ ကိုတွေ့ရန်သွားခွင့်ပြုပါဟုပန်ကြားပါ၏။ ထို့ကြောင့်သူသည်အရှင်၏စားပွဲတော် တွင်မရှိခြင်းဖြစ်ပါသည်'' ဟုပြန်ကြား လျှောက်ထား၏။
30 ൩൦ അപ്പോൾ ശൌലിന് യോനാഥാന്റെ നേരേ കോപം ജ്വലിച്ചു; അവൻ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നീ നിനക്കും നിന്റെ അമ്മയ്ക്കും അപമാനം ഉണ്ടാകുവാൻ യിശ്ശായിയുടെ മകനോട് കൂടിയിരിക്കുന്നു എന്ന് എനിക്ക് അറിയാം
၃၀ရှောလုသည်ယောနသန်အားပြင်းစွာအမျက် ထွက်သဖြင့်``တရားမဝင်သောသား၊ သင်သည် ဒါဝိဒ်ဘက်သားဖြစ်ကြောင်းယခုငါသိပြီ။ သင်သည်ကိုယ့်ကိုယ်ကိုလည်းကောင်း၊ ကိုယ့် မိခင်ကိုလည်းကောင်းအသရေယုတ်စေ လေပြီတကား။-
31 ൩൧ യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നിനക്ക് രാജാവാകുവാനോ നിന്റെ രാജത്വം ഉറപ്പിക്കനോ സാധിക്കയില്ല. ഉടനെ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
၃၁ဒါဝိဒ်အသက်ရှင်နေသမျှကာလပတ်လုံး သင်သည်ဤတိုင်းပြည်တွင်အဘယ်အခါ၌ မျှဘုရင်မဖြစ်နိုင်သည်ကိုမသိပါသလော။ ယခုပင်သွား၍သူ့ကိုခေါ်ခဲ့လော့။ သူသည် မုချသေဒဏ်ခံရမည်'' ဟုမိန့်တော်မူ၏။
32 ൩൨ യോനാഥാൻ തന്റെ അപ്പനായ ശൌലിനോട്: “അവനെ എന്തിനാണ് കൊല്ലുന്നത്? അവൻ എന്ത് ചെയ്തു?” എന്നു ചോദിച്ചു.
၃၂ယောနသန်က``အဘယ်ကြောင့်သေဒဏ်ခံ ရပါမည်နည်း။ သူသည်အဘယ်အမှုကို ပြုမိပါသနည်း'' ဟုလျှောက်လျှင်၊
33 ൩൩ അപ്പോൾ ശൌല്‍ അവനെ കൊല്ലുവാൻ അവന്റെനേരെ കുന്തം എറിഞ്ഞു; അതുകൊണ്ട് തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ തീരുമാനിച്ചിരിക്കുന്നു എന്ന് യോനാഥാൻ അറിഞ്ഞ്.
၃၃ရှောလုသည်ယောနသန်အားထိမှန်စေရန် လှံတံတော်နှင့်ပစ်လိုက်လေသည်။ ထိုအခါ ယောနသန်သည် မင်းကြီးအကယ်ပင်ဒါဝိဒ် အားသတ်ရန်စိတ်ပိုင်းဖြတ်ထားတော်မူ ကြောင်းကိုသိလေ၏။-
34 ൩൪ യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ പിതാവ് ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
၃၄သူသည်ဒေါသဖြစ်လျက်စားပွဲမှထသွား ပြီးလျှင် လဆန်းပွဲတော်ဒုတိယနေ့တစ်နေ့ လုံးမည်သည့်အစားအစာကိုမျှမစားဘဲ နေ၏။ သူသည်ဒါဝိဒ်အားရှောလုအသရေ ဖျက်သည့်အတွက်များစွာစိတ်မချမ်း မသာဖြစ်၏။-
35 ൩൫ പിറ്റെ ദിവസം രാവിലെ, ദാവീദിനെ കാണുവാൻ നിശ്ചയിച്ചിരുന്ന സമയത്ത്, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടി വയലിലേക്കു പോയി.
၃၅နောက်တစ်နေ့နံနက်၌ယောနသန်သည်ယခင် ကချိန်းဆိုထားသည့်အတိုင်း ဒါဝိဒ်နှင့်တွေ့ဆုံ ရန်ကွင်းထဲသို့သွား၏။ မိမိနှင့်အတူသူငယ် တစ်ယောက်ကိုလည်းခေါ်ဆောင်သွားကာ၊-
36 ൩൬ അവൻ തന്റെ ബാല്യക്കാരനോട്: “ഓടിച്ചെന്ന് ഞാൻ എയ്യുന്ന അമ്പ് എടുത്തുകൊണ്ടുവരണം” എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു.
၃၆ထိုသူငယ်အား``ယခုပင်ငါပစ်လွှတ်လိုက်မည့် မြားကိုပြေး၍ရှာလော့'' ဟုဆို၏။ ထိုသူငယ် ပြေးလေလျှင်ယောနသန်သည်သူ့ကိုလွန် အောင်မြားတစ်စင်းကိုပစ်လွှတ်၏။-
37 ൩൭ യോനാഥാൻ എയ്ത അമ്പ് വീണ സ്ഥലത്ത് ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോട്: “അമ്പ് നിന്റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു പറഞ്ഞു.
၃၇မြားကျရာသို့သူငယ်ရောက်သောအခါ ယောနသန်က``မြားသည်ဟိုဘက်မှာရှိသည်။-
38 ൩൮ പിന്നെയും യോനാഥാൻ ബാല്യക്കാരനോട്: “വേഗം ഓടിവരിക, നില്ക്കരുത്” എന്ന് വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു.
၃၈ရပ်၍မနေနှင့်။ မြန်မြန်ပြေး၍ကောက်လော့'' ဟုဟစ်အော်လိုက်၏။ သူငယ်သည်မြားကို ကောက်ပြီးလျှင် မိမိသခင်ရှိရာသို့ပြန် လာလေသည်။-
39 ൩൯ എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.
၃၉သူသည်ထိုစကား၏အနက်အဋ္ဌိပ္ပါယ်ကို မသိ။ ယောနသန်နှင့်ဒါဝိဒ်တို့သာလျှင် သိကြ၏။-
40 ൪൦ പിന്നെ യോനാഥാൻ തന്റെ ആയുധങ്ങൾ ബാല്യക്കാരന്റെ അടുക്കൽ കൊടുത്തു: “ഗിബയ പട്ടണത്തിലേക്ക് കൊണ്ടുപോകുക” എന്നു പറഞ്ഞു.
၄၀ယောနသန်သည်မိမိ၏လေးနှင့်မြားတို့ကို သူငယ်အားပေး၍မြို့သို့ပြန်ယူသွားစေ၏။
41 ൪൧ ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്ന് എഴുന്നേറ്റുവന്ന് മൂന്നുപ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനം ചെയ്ത് കരഞ്ഞു; ദാവീദ് ഉച്ചത്തിൽ കരഞ്ഞുപോയി.
၄၁သူငယ်ထွက်သွားသောအခါ ဒါဝိဒ်သည် ကျောက်ပုံ နောက်မှထွက်လာပြီးလျှင်ဒူးထောက်၍ ယော နသန်အားသုံးကြိမ်တိုင်တိုင်ပျပ်ဝပ်ဦး ညွှတ်၏။ ထိုနောက်သူတို့သည်အချင်းချင်း ဖက်နမ်းငိုကြွေးကြ၏။ ဒါဝိဒ်၏ကြေကွဲ မှုသည် ယောနသန်၏ကြေကွဲမှုထက်ပင် ပိုမိုပြင်းထန်လေသည်။-
42 ൪൨ യോനാഥാൻ ദാവീദിനോട്: “യഹോവ എനിക്കും നിനക്കും, എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് സമാധാനത്തോടെ പോക” എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് പോയി; യോനാഥാൻ പട്ടണത്തിലേക്ക് പോന്നു.
၄၂ထိုအခါယောနသန်က``ဘုရားသခင်သည် သင်နှင့်အတူရှိတော်မူပါစေသော။ ငါတို့ နှစ်ယောက်သည်လည်းကောင်း၊ ငါတို့သားမြေး များသည်လည်းကောင်းငါတို့တစ်ယောက်ကို တစ်ယောက်ပြုခဲ့သည့်ကတိသစ္စာကို ထာဝစဉ် မပျက်မကွက်စောင့်ထိန်းနိုင်ကြစေရန် ထာဝရဘုရားမုချကူမတော်မူပါ လိမ့်မည်'' ဟုဆို၏။ ထိုနောက်ဒါဝိဒ်ထွက်ခွာ သွား၏။ ယောနသန်သည်လည်းမြို့ထဲသို့ ပြန်လေ၏။