< 1 ശമൂവേൽ 17 >

1 അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദയിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
Or les Philistins assemblèrent leurs armées pour faire la guerre, et ils s'assemblèrent à Soco, qui est de Juda, et se campèrent entre Soco et Hazéka, sur la frontière de Dammim.
2 ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടക്ക് അണിനിരന്നു;
Saül aussi et ceux d'Israël s'assemblèrent, et se campèrent en la vallée du chêne, et rangèrent leur bataille pour aller à la rencontre des Philistins.
3 താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു;
Or les Philistins étaient sur une montagne du côté de deçà, et les Israëlites étaient sur une [autre] montagne du côté de delà; de sorte que la vallée était entre deux.
4 അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗത്യയനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറ് മുഴവും ഒരു ചാണും ഉയരമുള്ളവൻ ആയിരുന്നു.
Et il sortit du camp des Philistins un homme qui se présentait entre les deux armées, et qui avait nom Goliath, [de la ville] de Gath, haut de six coudées et d'une paume.
5 അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
Et il avait un casque d'airain sur sa tête, et était armé d'une cuirasse à écailles; et sa cuirasse pesait cinq mille sicles d'airain.
6 അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും ഉണ്ടായിരുന്നു.
Il avait aussi des jambières d'airain sur ses jambes, et un écu d'airain entre ses épaules.
7 അവന്റെ കുന്തത്തിന്റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
La hampe de sa hallebarde était comme l'ensuble d'un tisserand, et le fer de cette [hallebarde] pesait six cents sicles de fer; et celui qui portait son bouclier marchait devant lui.
8 അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
Il se présentait donc, et criait aux troupes rangées d'Israël, et leur disait: Pourquoi sortiriez-vous pour vous ranger en bataille? Ne suis-je pas Philistin, et vous n'êtes-vous pas serviteurs de Saül? Choisissez l'un d'entre vous, et qu'il descende vers moi.
9 അവൻ എന്നോട് യുദ്ധം ചെയ്ത് എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കണം”.
Que s'il est le plus fort en combattant avec moi, et qu'il me tue, nous serons vos serviteurs; mais si j'ai l'avantage sur lui, et que je le tue, vous serez nos serviteurs, et vous nous serez asservis.
10 ൧൦ ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു.
Et le Philistin disait: J'ai déshonoré aujourd'hui les troupes rangées d'Israël, [en leur disant]: Donnez-moi un homme, et nous combattrons ensemble.
11 ൧൧ ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.
[Mais] Saül et tous les Israëlites ayant entendu les paroles du Philistin, furent étonnés, et eurent une grande peur.
12 ൧൨ യെഹൂദയിലെ ബേത്ത്-ലേഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു.
Or il y avait David, fils d'un homme Ephratien de Bethléhem de Juda, nommé Isaï, qui avait huit fils; il était vieux, et il était mis au rang des personnes de qualité du temps de Saül.
13 ൧൩ യിശ്ശായിയുടെ മൂത്ത മക്കൾ മൂന്ന് പേരും ശൌലിന്റെകൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്റെ പേര് എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു.
Et les trois plus grands fils d'Isaï s'en étaient allés, et avaient suivi Saül en cette guerre. Les noms de ses trois fils qui s'en étaient allés à la guerre, étaient Eliab, le premier-né; Abinadab, le second; et Samma, le troisième.
14 ൧൪ ദാവീദ് എല്ലാവരിലും ഇളയവൻ; മൂത്തവർ മൂന്നുപേരും ശൌലിന്റെകൂടെ പോയിരുന്നു.
Et David était le plus jeune, et les trois plus grands suivaient Saül.
15 ൧൫ ദാവീദ് ശൌലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്ത്-ലേഹേമിൽ പോയിവരുക പതിവായിരുന്നു.
Et David allait et revenait d'auprès de Saül, pour paître les brebis de son père en Bethléhem.
16 ൧൬ ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു.
Et le Philistin s'approchant le matin et le soir, se présenta quarante jours durant.
17 ൧൭ യിശ്ശായി തന്റെ മകനായ ദാവീദിനോട് പറഞ്ഞത്: “ഈ ഒരു പറ മലരും, പത്ത് അപ്പവും എടുത്ത് പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്ന് കൊടുക്ക.
Et Isaï dit à David son fils: Prends maintenant pour tes frères un Epha de ce froment rôti, et ces dix pains, et porte les en diligence au camp à tes frères.
18 ൧൮ ഈ പത്ത് പാൽക്കട്ട സഹസ്രാധിപന് കൊടുക്കുക; നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.
Tu porteras aussi ces dix fromages de lait au capitaine de leur millier, et tu visiteras tes frères [pour savoir] s'ils se portent bien, et tu m'en apporteras des marques.
19 ൧൯ ശൌലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്നുണ്ട്.
Or Saül, et eux, et tous ceux d'Israël étaient en la vallée du chêne, combattant contre les Philistins.
20 ൨൦ അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തുകൊണ്ട് ചെന്നു. ദാവീദ് അടുത്ത് എത്തിയപ്പോൾ സൈന്യം യുദ്ധത്തിന് ആർത്തുവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.
David donc se leva de bon matin, et laissa les brebis en garde au berger, puis ayant pris sa charge, s'en alla, comme son père Isaï le lui avait commandé, et il arriva au lieu où était le camp; et l'armée était sortie là où elle se rangeait en bataille, et on jetait de grands cris à cause de la bataille.
21 ൨൧ യിസ്രായേലും ഫെലിസ്ത്യരും യുദ്ധത്തിന് അണിനിരന്നു.
Car les Israëlites et les Philistins avaient rangé armée contre armée.
22 ൨൨ ദാവീദ് തന്റെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പടക്കോപ്പ് സൂക്ഷിക്കുന്നവന്റെ അടുക്കൽ ഏല്പിച്ചിട്ട് സൈന്യത്തിന്റെ അടുക്കൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോട് കുശലം ചോദിച്ചു.
Alors David se déchargea de son bagage, le laissant entre les mains de celui qui gardait le bagage, et courut au lieu où était la bataille rangée, et y étant arrivé, il demanda à ses frères s'ils se portaient bien.
23 ൨൩ അവൻ അവരോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഗത്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്ന് വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നത് ദാവീദ് കേട്ടു.
Et comme il parlait avec eux, voici monter cet homme qui se présentait entre les deux armées, lequel avait nom Goliath, Philistin de la ville de Gath, [qui s'avançant hors] de l'armée des Philistins proféra les mêmes paroles qu'il avait proférées auparavant, et David les entendit.
24 ൨൪ അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി.
Et tous ceux d'Israël voyant cet homme-là, s'enfuyaient de devant lui, et avaient une grande peur.
25 ൨൫ അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവന് വിവാഹം ചെയ്ത് കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു.
Et chacun d'Israël disait: N'avez-vous point vu cet homme-là qui est monté? Il est monté pour déshonorer Israël; et s'il se trouve quelqu'un qui le frappe, le Roi le comblera de richesses, et lui donnera sa fille, et affranchira la maison de son père [de toutes charges] en Israël.
26 ൨൬ അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ” എന്നു പറഞ്ഞു.
Alors David parla aux gens qui étaient là avec lui, en disant: Quel bien fera-t-on à l'homme qui aura frappé ce Philistin, et qui aura ôté l'opprobre de dessus Israël? Car qui est ce Philistin, cet incirconcis, pour déshonorer ainsi les batailles rangées du Dieu vivant?
27 ൨൭ അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്ന് അവനോട് ഉത്തരം പറഞ്ഞു.
Et le peuple lui répéta ces mêmes paroles-là; et lui dit: C'est là le bien qu'on fera à l'homme qui l'aura frappé.
28 ൨൮ അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്” എന്നു പറഞ്ഞു.
Et quand Eliab son frère aîné eut entendu qu'il parlait à ces gens-là, sa colère s'enflamma contre David, et il lui dit: Pourquoi es-tu descendu? et à qui as-tu laissé ce peu de brebis au désert? Je connais ton orgueil, et la malignité de ton cœur, car tu es descendu pour voir la bataille.
29 ൨൯ അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?” എന്നു പറഞ്ഞു.
Et David répondit: Qu'ai-je fait maintenant? N'y a-t-il pas de quoi?
30 ൩൦ ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.
Puis il se détourna de celui-là vers un autre, et lui dit les mêmes paroles; et le peuple lui répondit de la même manière comme la première fois.
31 ൩൧ ദാവീദ് പറഞ്ഞവാക്ക് കേട്ടവർ അത് ശൌലിനെ അറിയിച്ചു; അവൻ അവനെ വിളിച്ചുവരുത്തി.
Et les paroles que David avait dites ayant été entendues, furent rapportées devant Saül; et il le fit venir.
32 ൩൨ ദാവീദ് ശൌലിനോട്: “ഗൊല്യാത്തിന്റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു.
Et David dit à Saül: Que le cœur ne défaille à personne à cause de celui-là; ton serviteur ira, et combattra contre ce Philistin.
33 ൩൩ ശൌല്‍ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്ന് യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു.
Mais Saül dit à David: Tu ne saurais aller contre ce Philistin pour combattre contre lui; car tu n'es qu'un jeune garçon, et lui, il est homme de guerre dès sa jeunesse.
34 ൩൪ ദാവീദ് ശൌലിനോട് പറഞ്ഞത്: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു.
Et David répondit à Saül: Ton serviteur paissait les brebis de son père; et un lion vint, et un ours, et ils emportaient une brebis du troupeau:
35 ൩൫ ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചുകൊന്നു.
Mais je sortis après eux, je les frappai, et j'arrachai [la brebis] de leur gueule; et comme ils se levaient contre moi, je les pris par la mâchoire, je les frappai, et je les tuai.
36 ൩൬ ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും”.
Ton serviteur donc a tué et un lion, et un ours; et ce Philistin, cet incirconcis, sera comme l'un d'eux; car il a déshonoré les troupes rangées du Dieu vivant.
37 ൩൭ ദാവീദ് പിന്നെയും: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൌല്‍ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.
David dit encore: L'Eternel qui m'a délivré de la griffe du lion, et de la patte de l'ours, lui-même me délivrera de la main de ce Philistin. Alors Saül dit à David: Va, et l'Eternel soit avec toi.
38 ൩൮ ശൌല്‍ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രതൊപ്പി വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
Et Saül fit armer David de ses armes, et lui mit son casque d'airain sur sa tête, et le fit armer d'une cuirasse.
39 ൩൯ പടയങ്കിയുടെമേൽ അവന്റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു; ദാവീദ് ശൌലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല. അതുകൊണ്ട് ഇവ ധരിച്ചുകൊണ്ട് നടപ്പാൻ എനിക്ക് കഴിയുകയില്ല” എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
Puis David ceignit l'épée [de Saül] sur ses armes, et se mit à marcher; car [jamais] il ne l'avait essayé. Et David dit à Saül: Je ne saurais marcher avec ces armes; car je ne l'ai jamais essayé. Et David les ôta de dessus soi.
40 ൪൦ പിന്നെ അവൻ തന്റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ച് കല്ലും തെരഞ്ഞെടുത്ത് തന്റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു.
Mais il prit son bâton en sa main, et se choisit du torrent cinq cailloux bien unis, et les mit dans sa mallette de berger qu'il avait, et dans sa poche, et il avait sa fronde en sa main; et il s'approcha du Philistin.
41 ൪൧ ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പിൽ നടന്നു.
Le Philistin aussi s'en vint, et s'avança, et s'approcha de David, et l'homme qui portait son bouclier [marchait] devant lui.
42 ൪൨ ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
Et le Philistin regarda, et vit David, et le méprisa; car ce n'était qu'un jeune garçon, blond, et beau de visage.
43 ൪൩ ഫെലിസ്ത്യൻ ദാവീദിനോട്: “നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായ് ആണോ” എന്നു ചോദിച്ചു. തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
Et le Philistin dit à David: [Suis-]je un chien, que tu viennes contre moi avec des bâtons? et le Philistin maudit David par ses dieux.
44 ൪൪ ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്റെ അടുക്കൽ വന്നാൽ ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു.
Le Philistin dit encore à David: Viens vers moi, et je donnerai ta chair aux oiseaux du ciel, et aux bêtes des champs.
45 ൪൫ ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെനേരെ വരുന്നു.
Et David dit au Philistin: Tu viens contre moi avec l'épée, la hallebarde, et l'écu; mais moi, je viens contre toi au nom de l'Eternel des armées, du Dieu des batailles rangées d'Israël, lequel tu as déshonoré.
46 ൪൬ യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.
Aujourd'hui l'Eternel te livrera entre mes mains, je te frapperai, je t'ôterai la tête de dessus toi, et je donnerai aujourd'hui les charognes du camp des Philistins aux oiseaux des cieux, et aux animaux de la terre; et toute la terre saura qu'Israël a un Dieu.
47 ൪൭ യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
Et toute cette assemblée saura que l'Eternel ne délivre point par l'épée ni par la hallebarde; car cette bataille est à l'Eternel, qui vous livrera entre nos mains.
48 ൪൮ പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി.
Et il arriva que comme le Philistin se fut levé, et qu'il s'approchait pour rencontrer David, David se hâta, et courut au lieu du combat pour rencontrer le Philistin.
49 ൪൯ ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ പതിച്ചു;
Alors David mit la main à sa mallette, et en prit une pierre, la jeta avec sa fronde, et il en frappa le Philistin au front, tellement que la pierre s'enfonça dans son front; et il tomba le visage contre terre.
50 ൫൦ അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
Ainsi David avec une fronde et une pierre fut plus fort que le Philistin, et frappa le Philistin, et le tua; or David n'avait point d'épée en sa main,
51 ൫൧ അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്റെ പുറത്ത് കയറിനിന്ന്, അവന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്റെ തലവെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്ന് ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി.
Mais David courut, se jeta sur le Philistin, prit son épée, la tira de son fourreau, le tua, et lui coupa la tête. Et les Philistins ayant vu que leur homme fort était mort, s'enfuirent.
52 ൫൨ യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളുംവരെ വീണുകിടന്നു.
Alors ceux d'Israël et de Juda se levèrent, et jetèrent des cris de joie, et poursuivirent les Philistins, jusqu'à la vallée, et jusqu'aux portes de Hékron; et les Philistins blessés à mort tombèrent par le chemin de Saharajim, jusqu'à Gath, et jusqu'à Hékron.
53 ൫൩ ഇങ്ങനെ യിസ്രായേൽ മക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
Et les enfants d'Israël s'en retournèrent de la poursuite des Philistins, et pillèrent leurs camps.
54 ൫൪ എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്ത് അതിനെ യെരൂശലേമിലേക്ക് കൊണ്ടുവന്നു; അവന്റെ ആയുധങ്ങൾ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
Et David prit la tête du Philistin, laquelle il porta depuis à Jérusalem; il mit aussi dans sa tente les armes du [Philistin].
55 ൫൫ ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നത് ശൌല്‍ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ?” എന്ന് ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞു.
Or comme Saül vit David sortant pour rencontrer le Philistin, il dit à Abner Chef de l'armée: Abner, de qui est fils ce jeune garçon? Et Abner répondit: Comme ton âme vit, ô Roi! je n'en sais rien.
56 ൫൬ “ഈ ബാല്യക്കാരൻ ആരുടെ മകൻ എന്ന് നീ അന്വേഷിക്കണം” എന്ന് രാജാവ് കല്പിച്ചു.
Le Roi lui dit: Enquiers-toi de qui est fils ce jeune garçon.
57 ൫൭ ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ അബ്നേർ അവനെ ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
Sitôt donc que David fut revenu de tuer le Philistin, Abner le prit, et le mena devant Saül, ayant la tête du Philistin en sa main.
58 ൫൮ ശൌല്‍ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ?” എന്നു ചോദിച്ചു; “ഞാൻ ബേത്ത്ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ” എന്ന് ദാവീദ് പറഞ്ഞു.
Et Saül lui dit: Jeune garçon, de qui es-tu fils? David répondit: Je suis fils d'Isaï Bethléhémite, ton serviteur.

< 1 ശമൂവേൽ 17 >