< 1 ശമൂവേൽ 16 >
1 ൧ അതിനുശേഷം യഹോവ ശമൂവേലിനോട്: “യിസ്രായേലിന്റെ രാജസ്ഥാനത്ത് നിന്ന് ഞാൻ ശൌലിനെ മാറ്റി എന്നറിഞ്ഞ് നീ അവനെക്കുറിച്ച് എത്രകാലം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ച് പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഒരാളെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.
The Lord asked Samuel, “How long are you going to continue to mourn over Saul because I have rejected him as king of Israel? Fill your flask with olive oil and go. I'm sending you to Jesse of Bethlehem, for I have chosen a king for myself from among his sons.”
2 ൨ അതിന് ശമൂവേൽ: “ഞാൻ എങ്ങനെ പോകും? ശൌല്‍ കേട്ടാൽ എന്നെ കൊല്ലും” എന്നു പറഞ്ഞു. അപ്പോൾ യഹോവ: “നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്, ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറയുക.
“How can I go and do that?” Samuel asked. “Saul will hear about it and kill me!” The Lord answered, “Take a young cow with you and say, ‘I've come to sacrifice to the Lord.’
3 ൩ യിശ്ശായിയെയും യാഗത്തിന് ക്ഷണിക്കുക; നീ ചെയ്യേണ്ടത് എന്താണ് എന്ന് ഞാൻ അപ്പോൾ നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്ന ആളെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം”.
Invite Jesse to the sacrifice, and I will show you what you have to do. Anoint for me the one I tell you to.”
4 ൪ യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. ബേത്ത്-ലേഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിൽ വിറച്ചുകൊണ്ട് “നിന്റെ വരവ് ശുഭം തന്നെയോ?” എന്നു ചോദിച്ചു.
Samuel did what the Lord had told him to and went to Bethlehem. When the town elders met him, they were afraid and asked him, “Do you come in peace?”
5 ൫ അതിന് അവൻ: “ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിന് വരുവിൻ” എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിന് ക്ഷണിച്ചു.
“Yes, I come in peace,” he replied. “I have come to sacrifice to the Lord. Purify yourselves and come with me to the sacrifice.” He purified Jesse and his sons and invited them to the sacrifice.
6 ൬ അവർ വന്നപ്പോൾ ശമുവേൽ എലീയാബിനെ കണ്ടിട്ട്: “യഹോവയുടെ അഭിഷിക്തൻ അവന്റെ മുമ്പാകെ ഇതാ നിൽക്കുന്നു” എന്നു പറഞ്ഞു.
When they arrived and Samuel saw Eliab, he said to himself, “This has got to be the Lord's anointed!”
7 ൭ യഹോവ ശമൂവേലിനോട്: “അവന്റെ ശാരീരിക രൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നത് പോലെയല്ല; മനുഷ്യൻ പുറമെ കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന് അരുളിച്ചെയ്തു.
But the Lord said to Samuel, “Don't look at his outward appearance or how tall he is because I have rejected him, for the Lord does not look as human beings do. Human beings only see with their eyes what's on the outside, but the Lord looks at the way people think deep inside.”
8 ൮ പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; അപ്പോൾ ശമുവേൽ: “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
Then Jesse called Abinadab and had him come before Samuel, who said, “The Lord hasn't chosen this one either.”
9 ൯ പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. “ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല” എന്ന് അവൻ പറഞ്ഞു.
Then Jesse had Shammah come forward. But Samuel said, “The Lord hasn't chosen this one either.”
10 ൧൦ അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: “യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
Jesse had seven of his sons come before Samuel, but Samuel told him, “The Lord has not chosen any of these.”
11 ൧൧ “നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നോ?” എന്ന് ശമൂവേൽ ചോദിച്ചു. അതിന് അവൻ: “ഇനിയും ഏറ്റവും ഇളയ പുത്രൻ ഉണ്ട്; അവൻ ആടുകളെ മേയ്ക്കയാകുന്നു” എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: അവനെ ആളയച്ച് വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു.
So he asked Jesse, “Don't you have any more sons?” “Well, there's still the youngest,” Jesse replied, “but he is out looking after the sheep.” “Send for him and bring him here because we will not sit down and eat until he gets here,” Samuel told Jesse.
12 ൧൨ ഉടനെ അവർ അവനെ ആളയച്ച് വരുത്തി; “എന്നാൽ അവൻ പവിഴനിറമുള്ളവനും, സുന്ദരമായകണ്ണുകൾ ഉള്ളവനും, കോമളരൂപം ഉള്ളവനും ആയിരുന്നു. അപ്പോൾ യഹോവ അരുളിച്ചെയ്തു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തെരഞ്ഞെടുത്തവൻ ഇവൻ തന്നെ ആകുന്നു” എന്നു കല്പിച്ചു.
So Jesse sent for him and brought him in. He had a red complexion with beautiful eyes, and looked handsome. The Lord said, “Go and anoint him, for he's the one.”
13 ൧൩ അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വ്യാപരിച്ചു. ശമൂവേൽ എഴുന്നേറ്റ് രാമയിലേക്ക് പോയി.
Samuel took the flask of olive oil and anointed him in the presence of his brothers, and the Spirit of the Lord came on David in power from that day on. Then Samuel left and returned to Ramah.
14 ൧൪ എന്നാൽ യഹോവയുടെ ആത്മാവ് ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു.
The Spirit of the Lord had left Saul, and an evil spirit from the Lord tormented him.
15 ൧൫ അപ്പോൾ ശൌലിന്റെ ഭൃത്യന്മാർ അവനോട്: “ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ”.
Saul's servants told him, “It's definitely an evil spirit from God that's tormenting you.
16 ൧൬ “അതുകൊണ്ട് കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരണം; എന്നാൽ ദൈവത്തിൽനിന്ന് ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ട് വായിക്കുകയും തിരുമേനിക്ക് ഭേദം വരികയും ചെയ്യും” എന്നു പറഞ്ഞു.
Give us your servants here the order to find someone who is good at playing the harp so that when the evil spirit from God comes on you, he can play and you'll feel much better.”
17 ൧൭ ശൌല്‍ തന്റെ ഭൃത്യന്മാരോട്: “കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിച്ചുകൊണ്ടുവരുവിൻ” എന്നു കല്പിച്ചു.
Saul gave the order to his servants, “Find me someone who is good at playing the harp and bring him to me.”
18 ൧൮ ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവ അവനോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
One of the servants replied, “I know a son of Jesse of Bethlehem who is good at playing the harp. He is a brave man, a good fighter, well-spoken and handsome, and the Lord is with him.”
19 ൧൯ അതുകൊണ്ട് ശൌല്‍ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ആട്ടിടയനായ നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കണം” എന്നു പറയിച്ചു.
Saul sent messengers to Jesse, telling him, “Send me your son David who takes care of the sheep.”
20 ൨൦ യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദിന്റെ കൈവശം ശൌലിന് കൊടുത്തയച്ചു.
So Jesse loaded a donkey with bread, a skin of wine, and a young goat and sent them with his son David to Saul.
21 ൨൧ ദാവീദ് ശൌലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; ശൌലിന് അവനോട് വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു.
David came to Saul and began working for him. Saul thought a great deal of him, and David became his armor-bearer.
22 ൨൨ അതുകൊണ്ട് ശൌല്‍ യിശ്ശായിയുടെ അടുക്കൽ ആളയച്ച്: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നതിനാൽ അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
Saul sent a message to Jesse, saying, “Please allow David to continue working for me because I am pleased with him.”
23 ൨൩ ദൈവത്തിന്റെ അടുക്കൽനിന്ന് ദുരാത്മാവ് ശൌലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൌലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.
So whenever the spirit from God came on Saul, David would take his harp and play, and Saul would gain relief and feel better, and the evil spirit would leave him.