< 1 ശമൂവേൽ 13 >
1 ൧ ശൌല്‍ രാജാവായപ്പോൾ (മുപ്പത്) വയസ്സ് ആയിരുന്നു; അവൻ യിസ്രായേലിൽ രണ്ട് വർഷം ഭരിച്ചു.
I ett år hadde Saul dengang vært konge; og da han hadde vært konge over Israel i to år,
2 ൨ ശൌല്‍ യിസ്രായേലിൽ മൂവായിരംപേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും, ആയിരംപേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷമുള്ള ജനത്തെ അവൻ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
valgte han sig tre tusen mann av Israel; av dem var to tusen med Saul i Mikmas og i Betel-fjellene, og tusen var med Jonatan i Gibea i Benjamin; resten av folket lot han fare hjem hver til sitt.
3 ൩ പിന്നെ യോനാഥാൻ ഗിബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അത് കേട്ടു. “എബ്രായർ കേൾക്കട്ടെ” എന്ന് പറഞ്ഞ് ശൌല്‍ ദേശത്തെല്ലാം കാഹളം ഊതിച്ചു.
Og Jonatan slo det krigsmannskap som filistrene hadde i Geba; det fikk filistrene høre; men Saul lot basunen lyde rundt omkring i hele landet og sa: Hebreerne skal høre det.
4 ൪ ശൌല്‍ ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്ക് വെറുപ്പായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ട് ജനം ശൌലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നുകൂടി.
Og hele Israel fikk høre tidenden om at Saul hadde slått filistrenes krigsmannskap, og at filistrene hadde lagt Israel for hat. Og folket blev kalt til våben for å følge Saul til Gilgal.
5 ൫ എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മുപ്പതിനായിരം രഥവും, ആറായിരം കുതിരപ്പടയാളികളും, കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്ന് ബേത്ത്-ആവെന് കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങി.
Filistrene samlet sig for å stride mot Israel, tretti tusen vogner og seks tusen hestfolk, og fotfolk så mange som sanden ved havets bredd; og de drog op og leiret sig ved Mikmas østenfor Bet-Aven.
6 ൬ എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറകളിലും മാളങ്ങളിലും കുഴികളിലും ചെന്ന് ഒളിച്ചു.
Da nu Israels menn så hvilken fare de var i fordi folket blev hårdt angrepet, da skjulte folket sig i huler og tornebusker og fjellkløfter og tårner og brønner.
7 ൭ എബ്രായർ യോർദ്ദാൻ നദി കടന്ന് ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൌല്‍ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ച് അവന്റെ പിന്നാലെ ചെന്നു.
Nogen av hebreerne gikk over Jordan til Gads og Gileads land; men Saul var ennu i Gilgal, og alt folket fulgte ham skjelvende.
8 ൮ ശമൂവേൽ നിശ്ചയിച്ചിരുന്നതുപോലെ അവൻ ഏഴ് ദിവസം കാത്തിരുന്നു. എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ട് ചിതറിപ്പോയി.
Han ventet syv dager - til den tid Samuel hadde fastsatt; men Samuel kom ikke til Gilgal, og folket spredte sig og forlot ham.
9 ൯ അപ്പോൾ ശൌല്‍: “ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു; അവൻ തന്നെ ഹോമയാഗം അർപ്പിച്ചു.
Da sa Saul: Kom hit til mig med brennofferet og takkofferne! Og så ofret han brennofferet.
10 ൧൦ ഹോമയാഗം അർപ്പിച്ച് കഴിഞ്ഞപ്പോൾ ശമൂവേൽ വന്നു; ശൌല്‍ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റു ചെന്നു.
Men da han vel hadde ofret brennofferet, da kom Samuel, og Saul gikk ut imot ham for å hilse på ham.
11 ൧൧ “നീ ചെയ്തത് എന്ത്?” എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൌല്‍: “ജനം എന്നെ വിട്ട് ചിതറിപ്പോകാൻ തുടങ്ങി നിശ്ചയിച്ചിരുന്ന സമയത്ത് നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടു.
Da sa Samuel: Hvad har du gjort? Saul svarte: Da jeg så at folket spredte sig og forlot mig, og du ikke kom til den fastsatte tid, og filistrene samlet sig ved Mikmas.
12 ൧൨ ഫെലിസ്ത്യർ ഇപ്പോൾ ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാൻ യഹോവയോട് കൃപക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നു ചിന്തിച്ചപ്പോൾ അതുകൊണ്ട് ഹോമയാഗം അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി” എന്നു പറഞ്ഞു.
så tenkte jeg: Nu drar filistrene ned mot mig til Gilgal, og jeg har ennu ikke bønnfalt Herren, og jeg tok mot til mig og ofret brennofferet.
13 ൧൩ ശമൂവേൽ ശൌലിനോട് പറഞ്ഞത്: “നീ ചെയ്തത് ഭോഷത്വം ആയിപ്പോയി; നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.
Da sa Samuel til Saul: Du har båret dig dårlig at, du har ikke holdt det bud som Herren din Gud gav dig; ellers hadde Herren nu stadfestet ditt kongedømme over Israel for all tid.
14 ൧൪ എന്നാൽ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോട് കല്പിച്ചതിനെ നീ അനുസരിക്കാതിരുന്നതുകൊണ്ട് തന്റെ ഹിതം അനുസരിക്കുന്ന മറ്റൊരാളെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്റെ ജനത്തിന് പ്രഭുവായി നിയമിച്ചിരിക്കുന്നു.
Men nu skal ditt kongedømme ikke stå ved makt; Herren har søkt sig ut en mann efter sitt hjerte, og ham har Herren utsett til fyrste over sitt folk; for du har ikke holdt hvad Herren bød dig.
15 ൧൫ പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്ന് ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌല്‍ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി നോക്കി. അവർ ഏകദേശം അറുനൂറ് പേർ ഉണ്ടായിരുന്നു.
Så gjorde Samuel sig rede og drog fra Gilgal op til Gibea i Benjamin, og Saul mønstret de folk han hadde hos sig - omkring seks hundre mann.
16 ൧൬ ശൌലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനങ്ങളും ബെന്യാമീനിലെ ഗിബെയയിൽ താമസിച്ചു; ഫെലിസ്ത്യർ മിക്മാസിൽ പാളയമിറങ്ങി.
Og Saul og hans sønn Jonatan og de folk som de hadde hos sig, lå i Geba i Benjamin, og filistrene hadde leiret sig ved Mikmas.
17 ൧൭ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് കവർച്ചക്കാർ മൂന്ന് കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്ക് പോയി;
Da drog det en flokk ut av filistrenes leir for å herje; den var delt i tre hoper; den ene hop tok veien til Ofra, til Sual-bygden,
18 ൧൮ മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്ക് പോയി; മൂന്നാമത്തെ കൂട്ടം മരുഭൂമിക്ക് നേരേ സെബോയീം താഴ്വരക്കെതിരെയുള്ള ദേശം വഴിക്കും പോയി.
og den annen hop tok veien til Bet-Horon, og den tredje hop tok veien til den bygd som rager op over Sebo'im-dalen bortimot ørkenen.
19 ൧൯ എന്നാൽ യിസ്രായേൽ ദേശത്ത് ഒരിടത്തും ഒരു കൊല്ലൻ ഇല്ലായിരുന്നു; കാരണം “എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത്” എന്ന് ഫെലിസ്ത്യർ പറഞ്ഞിരുന്നു.
Dengang fantes det ikke en smed i hele Israels land; for filistrene tenkte som så: Hebreerne kunde ellers gjøre sig sverd eller spyd.
20 ൨൦ യിസ്രായേല്യർക്ക് തങ്ങളുടെ കൊഴു, കലപ്പ, മൺവെട്ടി, കോടാലി, അരിവാൾ എന്നിവയുടെ മൂർച്ച കൂട്ടുവാൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു.
Og hele Israel måtte gå ned til filistrene for å få smidd sine plogjern og sine hakker, sine økser og sine plogskjær,
21 ൨൧ എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിക്കുവാനും അവർക്ക് അരം ഉണ്ടായിരുന്നു.
og når eggen var sløvet på plogskjærene og hakkene og grepene og øksene, eller for å få en pigg påsatt.
22 ൨൨ അതുകൊണ്ട് യുദ്ധസമയത്ത് ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ആർക്കും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിനും അവന്റെ മകൻ യോനാഥാനും മാത്രമേ അവ ഉണ്ടായിരുന്നുള്ളു.
Således gikk det til at på den dag da striden stod, fantes det ikke sverd eller spyd hos nogen av alle de folk som var med Saul og Jonatan; bare Saul og hans sønn Jonatan hadde disse våben.
23 ൨൩ ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
Filistrenes forpost rykket frem til Mikmas-skaret.