< 1 ശമൂവേൽ 13 >

1 ശൌല്‍ രാജാവായപ്പോൾ (മുപ്പത്) വയസ്സ് ആയിരുന്നു; അവൻ യിസ്രായേലിൽ രണ്ട് വർഷം ഭരിച്ചു.
शौल राज्य करू लागला तेव्हा तो तीस वर्षांचा होता; त्याने (दोन) वर्षे इस्राएलावर राज्य केल्यानंतर,
2 ശൌല്‍ യിസ്രായേലിൽ മൂവായിരംപേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും, ആയിരംപേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷമുള്ള ജനത്തെ അവൻ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
त्याने इस्राएलातून तीन हजार पुरुष निवडून घेतले; त्यातले दोन हजार त्याच्याबरोबर मिखमाशांत व बेथेलाच्या डोंगरात होते आणि योनाथानाबरोबर बन्यामिनाच्या गिब्यात एक हजार होते. बाकीच्या लोकांस त्याने त्यांच्या घराकडे पाठवले, प्रत्येकजण त्याच्या तंबूकडे गेला.
3 പിന്നെ യോനാഥാൻ ഗിബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അത് കേട്ടു. “എബ്രായർ കേൾക്കട്ടെ” എന്ന് പറഞ്ഞ് ശൌല്‍ ദേശത്തെല്ലാം കാഹളം ഊതിച്ചു.
गिब्यात पलिष्ट्यांच्या सैन्यांना योनाथानाने पराजित केले आणि पलिष्ट्यांनी त्याविषयी ऐकले. तेव्हा शौलाने सर्व मुलखात शिंग वाजवून म्हटले, “इब्र्यांना ऐकू द्या.”
4 ശൌല്‍ ഫെലിസ്ത്യരുടെ കാവൽ പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്ക് വെറുപ്പായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ട് ജനം ശൌലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നുകൂടി.
शौलाने पलिष्ट्यांच्या सैन्याला पराजित केले आणि पलिष्ट्यांना इस्राएलाचा तिरस्कार वाटू लागला, असे सर्व इस्राएलांनी ऐकले. त्यानंतर लोक शौलाजवळ गिलगालात एकत्र जमले.
5 എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ മുപ്പതിനായിരം രഥവും, ആറായിരം കുതിരപ്പടയാളികളും, കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്ന് ബേത്ത്-ആവെന് കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങി.
मग तीस हजार रथ व सहा हजार रथ चालवणारे, आणि समुद्राच्या वाळूसारखे असंख्य लोक घेऊन पलिष्टी इस्राएलाशी लढाई करायला जमले आणि त्यांनी मिखमाशात येऊन बेथ-आवेनाच्या पूर्वेस तळ दिला.
6 എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറകളിലും മാളങ്ങളിലും കുഴികളിലും ചെന്ന് ഒളിച്ചു.
आपण अडचणीत आलो आहो हे इस्राएलांनी पाहिले. कारण लोक निराश झाले होते, तेव्हा लोक गुहा, झुडपात, खडकात, विहीरीत, व खड्यात लपले.
7 എബ്രായർ യോർദ്ദാൻ നദി കടന്ന് ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൌല്‍ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ച് അവന്റെ പിന്നാലെ ചെന്നു.
कित्येक इब्री यार्देनेच्या पलीकडे गाद व गिलाद या प्रांतात गेले. पण शौल गिलगालात तसाच राहिला आणि सर्व लोक त्याच्यामागे थरथर कापत गेले.
8 ശമൂവേൽ നിശ്ചയിച്ചിരുന്നതുപോലെ അവൻ ഏഴ് ദിവസം കാത്തിരുന്നു. എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ട് ചിതറിപ്പോയി.
शमुवेलाने नेमलेल्या वेळेप्रमाणे तो सात दिवस थांबला परंतु शमुवेल गिलगालास आला नाही आणि लोक शौलापासून विखरून जाऊ लागले.
9 അപ്പോൾ ശൌല്‍: “ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു; അവൻ തന്നെ ഹോമയാഗം അർപ്പിച്ചു.
तेव्हा शौलाने म्हटले, “होमार्पणे व शांत्यर्पणे इकडे माझ्यापाशी आणा.” मग त्याने होमार्पण अर्पिले.
10 ൧൦ ഹോമയാഗം അർപ്പിച്ച് കഴിഞ്ഞപ്പോൾ ശമൂവേൽ വന്നു; ശൌല്‍ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റു ചെന്നു.
१०त्याने होमार्पण अर्पिण्याची समाप्ती केली तितक्यात पाहा शमुवेलाचे आगमन झाले. शौल त्यास भेटण्यास आणि अभिवादन करण्यास बाहेर गेला.
11 ൧൧ “നീ ചെയ്തത് എന്ത്?” എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൌല്‍: “ജനം എന്നെ വിട്ട് ചിതറിപ്പോകാൻ തുടങ്ങി നിശ്ചയിച്ചിരുന്ന സമയത്ത് നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടു.
११तेव्हा शमुवेल म्हणाला, “तू हे काय केले आहे?” शौलाने म्हटले, “कारण मी पाहिले की, लोक माझ्यापासून निघून जाऊ लागले, आणि नेमलेल्या दिवसाच्या आत तुम्ही आला नाही, आणि पलिष्टी मिखमाश येथे जमले आहेत,
12 ൧൨ ഫെലിസ്ത്യർ ഇപ്പോൾ ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാൻ യഹോവയോട് കൃപക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നു ചിന്തിച്ചപ്പോൾ അതുകൊണ്ട് ഹോമയാഗം അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി” എന്നു പറഞ്ഞു.
१२म्हणून मी म्हणालो, पलिष्टी खाली गिलगालास माझ्याविरूद्ध येत आहेत आणि मी परमेश्वराची मर्जी अद्याप मिळवली नाही. म्हणून मी स्वत: च्या मजबुरीने भाग पडून होमार्पण अर्पिले.”
13 ൧൩ ശമൂവേൽ ശൌലിനോട് പറഞ്ഞത്: “നീ ചെയ്തത് ഭോഷത്വം ആയിപ്പോയി; നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.
१३नंतर शमुवेल शौलाला म्हणाला, “तू मूर्खपणाचे कृत्य केले. परमेश्वर तुझा देव याने जी आज्ञा तुला आज्ञापिली ती तू मानली नाही. मानली असती तर आता परमेश्वराने इस्राएलावर तुझे राज्य निरंतर स्थापले असते.
14 ൧൪ എന്നാൽ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോട് കല്പിച്ചതിനെ നീ അനുസരിക്കാതിരുന്നതുകൊണ്ട് തന്റെ ഹിതം അനുസരിക്കുന്ന മറ്റൊരാളെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്റെ ജനത്തിന് പ്രഭുവായി നിയമിച്ചിരിക്കുന്നു.
१४परंतु आता तुझे राज्य चालू राहणार नाही. परमेश्वराने आपल्या मनासारखा मनुष्य शोधला आहे, आणि त्यास आपल्या लोकांचा राजा होण्यास नेमले आहे, कारण परमेश्वराने जे तुला आज्ञापिले ते तू पाळले नाही.”
15 ൧൫ പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്ന് ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌല്‍ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി നോക്കി. അവർ ഏകദേശം അറുനൂറ് പേർ ഉണ്ടായിരുന്നു.
१५मग शमुवेल उठून गिलगालाहून बन्यामिनातील गिबा येथे गेला. त्यानंतर शौलाने आपणाजवळ जे लोक होते त्यांची गणना केली, ते सुमारे सहाशे होते.
16 ൧൬ ശൌലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനങ്ങളും ബെന്യാമീനിലെ ഗിബെയയിൽ താമസിച്ചു; ഫെലിസ്ത്യർ മിക്മാസിൽ പാളയമിറങ്ങി.
१६शौल, त्याचा मुलगा योनाथान व त्याच्याबरोबरचे लोक बन्यामिनांतील गिब्यात राहिले. पण पलिष्ट्यांनी मिखमाशात छावणी केली.
17 ൧൭ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് കവർച്ചക്കാർ മൂന്ന് കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്ക് പോയി;
१७पलिष्ट्यांच्या छावणीतून छापा मारणारे तीन टोळ्या करून निघाले. एक टोळी आफ्राच्या वाटेने शुवालाच्या प्रांताकडे गेली
18 ൧൮ മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്ക് പോയി; മൂന്നാമത്തെ കൂട്ടം മരുഭൂമിക്ക് നേരേ സെബോയീം താഴ്വരക്കെതിരെയുള്ള ദേശം വഴിക്കും പോയി.
१८आणि दुसरी टोळी बेथ-होरोनाच्या वाटेने गेली आणि आणखी एक टोळी जो प्रांत सबोईम खोऱ्याकडला आहे त्याच्या वाटेने रानाकडे वळली.
19 ൧൯ എന്നാൽ യിസ്രായേൽ ദേശത്ത് ഒരിടത്തും ഒരു കൊല്ലൻ ഇല്ലായിരുന്നു; കാരണം “എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത്” എന്ന് ഫെലിസ്ത്യർ പറഞ്ഞിരുന്നു.
१९तेव्हा इस्राएलाच्या सर्व देशात कोणी लोहार मिळेना, कारण पलिष्ट्यांनी म्हटले होते, कदाचित इब्री आपणासाठी तलवारी किंवा भाले करून घेतील.
20 ൨൦ യിസ്രായേല്യർക്ക് തങ്ങളുടെ കൊഴു, കലപ്പ, മൺവെട്ടി, കോടാലി, അരിവാൾ എന്നിവയുടെ മൂർച്ച കൂട്ടുവാൻ ഫെലിസ്ത്യരുടെ അടുക്കൽ പോകേണ്ടിയിരുന്നു.
२०परंतु सर्व इस्राएली लोक, आपला नांगराचा फाळ, आपली कुदळ, आपली कुऱ्हाड, आणि विळ्यांना धार लावण्यासाठी खाली पलिष्ट्यांकडे जात.
21 ൨൧ എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിക്കുവാനും അവർക്ക് അരം ഉണ്ടായിരുന്നു.
२१नांगराचा फाळ आणि कुदळ यांना धार लावण्याचे शुल्क दोन तृतीयांश शेकेल आणि एकतृतीयांश कुऱ्हाडीला धार देण्यासाठी आणि पराणी सरळ करण्यासाठी.
22 ൨൨ അതുകൊണ്ട് യുദ്ധസമയത്ത് ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ആർക്കും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിനും അവന്റെ മകൻ യോനാഥാനും മാത്രമേ അവ ഉണ്ടായിരുന്നുള്ളു.
२२आणि लढाईच्या दिवशी असे झाले की, जे लोक शौल व योनाथान यांच्याजवळ होते त्यांच्यातल्या कोणाच्याही हाती तलवार व भाला नव्हता. फक्त शौल व त्याचा मुलगा योनाथान यांच्याजवळ ते होते.
23 ൨൩ ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
२३पलिष्ट्यांचे सैन्य निघून मिखमाशाच्या उताराकडे गेले.

< 1 ശമൂവേൽ 13 >