< 1 പത്രൊസ് 2 >
1 ൧ അതുകൊണ്ട് സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും അപവാദങ്ങളും നീക്കിക്കളഞ്ഞ്
ⲁ̅ⲉⲁⲧⲉⲧⲛⲕⲱ ϭⲉ ⲉϩⲣⲁⲓ ⲛⲕⲁⲕⲓⲁ ⲛⲓⲙ ⲙⲛ ⲕⲣⲟϥ ⲛⲓⲙ ⲙⲛ ϩⲩⲡⲟⲕⲣⲏⲥⲓⲥ ⲛⲓⲙ ⲙⲛ ⲗⲁ ⲛⲓⲙ ⲙⲛ ⲕⲁⲧⲁⲗⲁⲗⲓⲁ ⲛⲓⲙ
2 ൨ ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത ആത്മീയ പാൽ കുടിക്കുവാൻ വാഞ്ചിപ്പിൻ.
ⲃ̅ⲛⲑⲉ ⲛϩⲉⲛϣⲏⲣⲉ ϣⲏⲙ ⲉⲁⲩϫⲡⲟⲟⲩ ⲧⲉⲛⲟⲩ ⲛⲧⲉⲧⲛⲙⲉⲣⲉ ⲡⲉⲣⲱⲧⲉ ⲉⲧⲟⲩⲁⲁⲃ ⲛⲗⲟⲅⲓⲕⲟⲛ ⲉⲧⲉ ⲙⲛ ⲕⲣⲟϥ ⲛϩⲏⲧϥ ϫⲉⲕⲁⲥ ⲉⲧⲉⲧⲛⲛⲁⲓⲁⲓ ϩⲣⲁⲓ ⲛϩⲏⲧϥ ⲉⲩⲟⲩϫⲁⲓ
3 ൩ തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നതുപോലെ കർത്താവ് ദയയുള്ളവൻ എന്ന് നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
ⲅ̅ⲉϣϫⲉ ⲁⲧⲉⲧⲛϫⲓ ϯⲡⲉ ϫⲉ ⲟⲩⲭⲣⲏⲥⲧⲟⲥ ⲡⲉ ⲡϫⲟⲉⲓⲥ
4 ൪ മനുഷ്യർ തള്ളിയതെങ്കിലും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും, വിലയേറിയവനുമായ ജീവനുള്ള കല്ലായ ക്രിസ്തുവിന്റെ അടുക്കൽ വന്നിട്ട്
ⲇ̅ⲡⲁⲓ ⲉⲧⲉⲧⲛϯ ⲙⲡⲉⲧⲛⲟⲩⲟⲓ ⲉϩⲟⲩⲛ ⲉⲣⲟϥ ⲡⲱⲛⲉ ⲉⲧⲟⲛϩ ⲉⲁⲩⲧⲥⲧⲟϥ ⲙⲉ ⲉⲃⲟⲗ ϩⲓⲧⲟⲟⲧⲟⲩ ⲛⲛⲉⲣⲱⲙⲉ ⲛⲁϩⲣⲙ ⲡⲛⲟⲩⲧⲉ ⲇⲉ ⲉϥⲥⲟⲧⲡ ⲁⲩⲱ ⲉϥⲧⲁⲓⲏⲩ
5 ൫ നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് പ്രസാദമുള്ള ആത്മികയാഗം അർപ്പിക്കുന്ന വിശുദ്ധ പുരോഹിതവർഗ്ഗമാകേണ്ടതിന് പണിയപ്പെടുന്നു.
ⲉ̅ⲛⲧⲱⲧⲛ ϩⲱⲧ ⲧⲏⲩⲧⲛ ⲕⲱⲧ ⲙⲙⲱⲧⲛ ϩⲱⲥ ⲱⲛⲉ ⲉϥⲟⲛϩ ⲛⲟⲩⲏⲓ ⲙⲡⲛⲁⲧⲓⲕⲟⲛ ⲉⲩϣⲙϣⲉ ⲉϥⲟⲩⲁⲁⲃ ⲉⲧⲁⲗⲟ ⲉϩⲣⲁⲓ ⲛϩⲉⲛⲑⲩⲥⲓⲁ ⲙⲡⲛⲁⲧⲓⲕⲟⲛ ⲉⲩϣⲏⲡ ⲙⲡⲛⲟⲩⲧⲉ ϩⲓⲧⲛ ⲓⲏⲥ ⲡⲉⲭⲥ
6 ൬ “ഇതാ ഞാൻ വിലയേറിയതും തിരഞ്ഞെടുക്കപ്പെട്ടതുമായൊരു മൂലക്കല്ല് സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിതനാകയില്ല” എന്ന് തിരുവെഴുത്തിൽ കാണുന്നുവല്ലോ.
ⲋ̅ϫⲉ ϥⲥⲏϩ ϩⲛ ⲧⲉⲅⲣⲁⲫⲏ ϫⲉ ⲉⲓⲥ ϩⲏⲏⲧⲉ ϯⲛⲁⲕⲱ ϩⲛ ⲥⲓⲱⲛ ⲛⲟⲩⲱⲛⲉ ⲛⲕⲟⲟϩ ⲛⲥⲱⲡⲧ ⲉϥⲧⲁⲓⲏⲩ ⲁⲩⲱ ⲡⲉⲧⲛⲁⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲛϥⲛⲁϫⲓ ϣⲓⲡⲉ ⲁⲛ
7 ൭ വിശ്വസിക്കുന്ന നിങ്ങൾക്ക് ആ ആദരവുണ്ട്; “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു”.
ⲍ̅ⲉⲣⲉ ⲡⲧⲁⲉⲓⲟ ϭⲉ ϣⲟⲟⲡ ⲛⲏⲧⲛ ⲛⲉⲧⲡⲓⲥⲧⲉⲩⲉ ⲛⲉⲧⲟ ⲇⲉ ⲛⲁⲧⲛⲁϩⲧⲉ ⲉⲡⲱⲛⲉ ⲛⲧⲁⲩⲥⲧⲟϥ ⲉⲃⲟⲗ ⲛϭⲓ ⲛⲛⲉⲧⲕⲱⲧ ⲡⲁⲓ ⲁϥϣⲱⲡⲉ ⲉⲉⲩⲁⲡⲉ ⲛⲕⲟⲟϩ
8 ൮ തിരുവെഴുത്ത് വീണ്ടും പറയുന്നു അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ നിയമിച്ചുമിരിക്കുന്നു.
ⲏ̅ⲁⲩⲱ ⲟⲩⲱⲛⲉ ⲛϫⲣⲟⲡ ⲙⲛ ⲟⲩⲡⲉⲧⲣⲁ ⲛⲥⲕⲁⲛⲇⲁⲗⲟⲛ ⲛⲛⲁⲓ ⲉⲧϫⲓ ϫⲣⲟⲡ ⲉⲡϣⲁϫⲉ ⲉⲩⲟ ⲛⲛⲁⲧⲛⲁϩⲧⲉ ⲉⲁⲩⲕⲁⲁⲩ ⲉⲡⲁⲓ
9 ൯ എന്നാൽ നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
ⲑ̅ⲛⲧⲱⲧⲛ ⲇⲉ ⲛⲧⲉⲧⲛ ⲟⲩⲅⲉⲛⲟⲥ ⲉϥⲥⲟⲧⲡ ⲟⲩⲙⲛⲧⲣⲣⲟ ⲟⲩⲙⲛⲧⲟⲩⲏⲏⲃ ⲟⲩϩⲉⲑⲛⲟⲥ ⲉϥⲟⲩⲁⲁⲃ ⲟⲩⲗⲁⲟⲥ ⲉⲡⲱⲛϩ ϫⲉⲕⲁⲥ ⲉⲧⲉⲧⲛϫⲱ ⲛⲛⲛⲉϣⲡⲏⲣⲉ ⲙⲡⲉⲛⲧⲁϥⲧⲉϩⲙ ⲧⲏⲩⲧⲛ ⲉⲃⲟⲗ ϩⲙ ⲡⲕⲁⲕⲉ ⲉⲡⲉϥⲟⲩⲟⲉⲓⲛ ⲛϣⲡⲏⲣⲉ
10 ൧൦ നിങ്ങൾ ഒരിക്കൽ ദൈവജനമല്ലാത്തവർ ആയിരുന്നു; ഇപ്പോഴോ ദൈവത്തിന്റെ ജനം; ദൈവത്തില്‍നിന്നും കരുണ ലഭിക്കാത്തവർ ആയിരുന്നു; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.
ⲓ̅ⲛⲁⲓ ⲛⲧⲉⲧⲛ ⲡⲗⲁⲟⲥ ⲙⲡⲉⲓⲟⲩⲟⲉⲓϣ ⲧⲉⲛⲟⲩ ⲇⲉ ⲛⲧⲉⲧⲛ ⲡⲗⲁⲟⲥ ⲙⲡⲛⲟⲩⲧⲉ ⲛⲉⲧⲉ ⲙⲡⲟⲩⲛⲁ ⲛⲁⲩ ⲧⲉⲛⲟⲩ ⲇⲉ ⲁⲩⲛⲁ ⲛⲏⲧⲛ
11 ൧൧ പ്രിയമുള്ളവരേ, പരദേശികളും പ്രവാസികളുമായ നിങ്ങളുടെ ആത്മാവിനോട് യുദ്ധം ചെയ്യുന്ന പാപാഭിലാഷങ്ങളെ വിട്ടകന്ന്
ⲓ̅ⲁ̅ⲛⲁⲙⲉⲣⲁⲧⲉ ϯⲡⲁⲣⲁⲕⲁⲗⲉⲓ ⲙⲙⲱⲧⲛ ϩⲱⲥ ϣⲙⲙⲟ ⲁⲩⲱ ϩⲱⲥ ⲣⲙⲛϭⲟⲓⲗⲉ ⲉⲧⲣⲉⲧⲥⲁϩⲉ ⲧⲏⲩⲧⲛ ⲉⲃⲟⲗ ⲛⲛⲉⲡⲓⲑⲩⲙⲓⲁ ⲛⲥⲁⲣⲕⲓⲕⲟⲛ ⲛⲁⲓ ⲉϯ ⲟⲩⲃⲉ ⲧⲉⲯⲩⲭⲏ
12 ൧൨ ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്ന് ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ട് ക്രിസ്തു തിരികെ വരുന്ന നാളിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കേണം എന്ന് ഞാൻ പ്രബോധിപ്പിക്കുന്നു.
ⲓ̅ⲃ̅ⲉⲩⲛⲧⲉⲧⲛ ⲙⲙⲁⲩ ⲛⲧⲉⲧⲛⲁⲛⲁⲥⲧⲣⲟⲫⲏ ⲉⲧⲛⲁⲛⲟⲩⲥ ϩⲛ ⲛϩⲉⲑⲛⲟⲥ ϫⲉⲕⲁⲥ ϩⲙ ⲡⲉⲧⲟⲩⲕⲁⲧⲁⲗⲁⲗⲓⲁ ⲙⲙⲱⲧⲛ ⲛϩⲏⲧϥ ϩⲱⲥ ⲣⲉϥⲣ ⲡⲉⲑⲟⲟⲩ ⲉⲩⲉⲛⲁⲩ ⲉⲃⲟⲗ ϩⲛ ⲛⲉⲧⲛϩⲉⲃⲏⲩⲉ ⲉⲧⲛⲁⲛⲟⲩⲟⲩ ⲛⲥⲉϯ ⲉⲟⲟⲩ ⲙⲡⲛⲟⲩⲧⲉ ϩⲙ ⲡⲉϩⲟⲟⲩ ⲙⲡϭⲙ ⲡϣⲓⲛⲉ
13 ൧൩ സകല മാനുഷിക അധികാരങ്ങൾക്കും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.
ⲓ̅ⲅ̅ⲑⲃⲃⲓⲉ ⲧⲏⲩⲧⲛ ⲛⲥⲱⲛⲧ ⲛⲓⲙ ⲛⲣⲱⲙⲉ ⲉⲧⲃⲉ ⲡϫⲟⲉⲓⲥ ⲉⲓⲧⲉ ⲟⲩⲣⲣⲟ ϩⲱⲥ ⲉϥϫⲟⲥⲉ
14 ൧൪ സർവ്വാധികാരി എന്നുവച്ച് രാജാവിനും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സൽപ്രവൃത്തിക്കാരുടെ മാനത്തിനുമായി അവനാൽ അയയ്ക്കപ്പെട്ടവർ എന്നുവച്ച് നാടുവാഴികൾക്കും കീഴടങ്ങുവിൻ.
ⲓ̅ⲇ̅ⲉⲓⲧⲉ ϩⲩⲅⲉⲙⲱⲛ ϩⲱⲥ ⲉⲩⲧⲛⲛⲟⲟⲩ ⲙⲙⲟⲟⲩ ⲉⲃⲟⲗ ϩⲓⲧⲟⲟⲧϥ ⲉⲧϫⲓ ⲕⲃⲁ ⲛⲛⲉⲧⲉⲓⲣⲉ ⲙⲡⲉⲑⲟⲟⲩ ⲉⲡⲧⲁⲓⲟ ⲇⲉ ⲛⲛⲣⲉϥⲣⲡ ⲡⲉⲧⲛⲁⲛⲟⲩϥ
15 ൧൫ നിങ്ങൾ നന്മ ചെയ്തുകൊണ്ട് ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം നിശബ്ദമാക്കേണം എന്നുള്ളത് ദൈവേഷ്ടം ആകുന്നു.
ⲓ̅ⲉ̅ϫⲉ ⲧⲁⲓ ⲧⲉ ⲑⲉ ⲙⲡⲟⲩⲱϣ ⲙⲡⲛⲟⲩⲧⲉ ⲉⲧⲉⲧⲛⲉⲓⲣⲉ ⲙⲡⲡⲉⲧⲛⲁⲛⲟⲩϥ ⲛⲧⲉⲧⲛϣⲧⲁⲙ ⲉⲣⲉⲛⲧⲙⲛⲧⲁⲧⲥⲟⲟⲩⲛ ⲛⲛⲉⲓⲁⲑⲏⲧ ⲛⲣⲱⲙⲉ
16 ൧൬ സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.
ⲓ̅ⲋ̅ϩⲱⲥ ⲣⲙϩⲉ ⲛⲧⲙⲛⲧⲣⲙϩⲉ ϣⲟⲟⲡ ⲛⲏⲧⲛ ⲁⲛ ϩⲱⲥ ϩⲃⲥ ⲛⲕⲁⲕⲓⲁ ⲁⲗⲗⲁ ϩⲱⲥ ϩⲙϩⲁⲗ ⲛⲧⲉ ⲡⲛⲟⲩⲧⲉ
17 ൧൭ എല്ലാവരെയും ബഹുമാനിക്കുവിൻ; സാഹോദര സമൂഹത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ആദരിപ്പിൻ.
ⲓ̅ⲍ̅ⲛⲧⲉⲧⲛⲧⲁⲉⲓⲉ ⲟⲩⲟⲛ ⲛⲓⲙ ⲛⲧⲉⲧⲛⲙⲉⲣⲉ ⲛⲉⲧⲛⲉⲣⲏⲩ ⲛⲧⲉⲧⲛⲣ ϩⲟⲧⲉ ⲛϩⲏⲧϥ ⲙⲡⲛⲟⲩⲧⲉ ⲛⲧⲉⲧⲛⲧⲁⲓⲉ ⲡⲣⲣⲟ
18 ൧൮ വേലക്കാരേ, പൂർണ്ണബഹുമാനത്തോടെ യജമാനന്മാരോടും, നല്ലവരോടും ശാന്തന്മാരോടും മാത്രമല്ല, കഠിനഹൃദയമുള്ളവർക്കും കൂടെ നിങ്ങൾ കീഴടങ്ങിയിരിപ്പിൻ.
ⲓ̅ⲏ̅ⲛϩⲙϩⲁⲗ ⲥⲱⲧⲙ ⲛⲥⲁ ⲛⲉⲧⲛϫⲓⲥⲟⲟⲩⲉ ϩⲛ ϩⲟⲧⲉ ⲛⲓⲙ ⲛⲉⲧⲛⲁⲛⲟⲩⲟⲩ ⲙⲙⲁⲧⲉ ⲁⲛ ⲙⲛ ⲛϩⲁⲕ ⲁⲗⲗⲁ ⲛⲕⲟⲟⲩⲉ ⲉⲧϭⲟⲟⲙⲉ
19 ൧൯ അന്യായമായി കഷ്ടത അനുഭവിക്കുന്നവൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം ആ വേദന ക്ഷമയോടെ സഹിക്കുന്നുവെങ്കിൽ അത് പ്രസാദകരമാകുന്നു.
ⲓ̅ⲑ̅ⲡⲁⲓ ⲅⲁⲣ ⲟⲩϩⲙⲟⲧ ⲡⲉ ⲉϣϫⲉ ⲉⲧⲃⲉ ⲟⲩⲥⲩⲛⲉⲓⲇⲏⲥⲓⲥ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲟⲩⲛ ⲟⲩⲁ ⲛⲁϥⲓ ϩⲁϩⲉⲛⲗⲏⲡⲏ ⲉϥϣⲡ ϩⲓⲥⲉ ϩⲛ ⲟⲩϫⲓⲛ ϭⲟⲛⲥ
20 ൨൦ നിങ്ങൾ കുറ്റം ചെയ്തിട്ട് പീഢനം സഹിച്ചാൽ എന്ത് പ്രശംസയുള്ളു? അല്ല, നന്മ ചെയ്തിട്ട് കഷ്ടം സഹിച്ചാൽ അത് ദൈവത്തിന് പ്രസാദം ആകുന്നു.
ⲕ̅ⲁϣ ⲅⲁⲣ ⲡⲉ ⲡⲉⲧⲛⲉⲟⲟⲩ ⲉⲧⲉⲧⲛϣⲁⲛⲣ ⲛⲟⲃⲉ ⲛⲥⲉϩⲓⲟⲩⲉ ⲉⲣⲱⲧⲛ ⲛⲧⲉⲧⲛϭⲱ ⲁⲗⲗⲁ ⲉϣϫⲉ ⲧⲉⲧⲛⲉⲓⲣⲉ ⲙⲡⲉⲧⲛⲁⲛⲟⲩϥ ⲥⲉϩⲓⲟⲩⲉ ⲉⲣⲱⲧⲛ ⲧⲉⲧⲛϭⲉⲉⲧ ⲡⲁⲓ ⲟⲩϩⲙⲟⲧ ⲡⲉ ⲛⲁϩⲣⲙ ⲡⲛⲟⲩⲧⲉ
21 ൨൧ ഇതിന് വേണ്ടിയല്ലോ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്ക് വേണ്ടി കഷ്ടം അനുഭവിച്ച്, നിങ്ങൾ അവന്റെ കാൽച്ചുവട് പിന്തുടരുവാൻ ഒരു മാതൃക ഭരമേല്പിച്ച് പോയിരിക്കുന്നു.
ⲕ̅ⲁ̅ⲛⲧⲁⲩⲧⲉϩⲙ ⲧⲏⲩⲧⲛ ⲅⲁⲣ ⲉⲡⲁⲓ ϫⲉ ⲡⲉⲭⲥ ϩⲱⲱϥ ⲁϥϣⲡ ϩⲓⲥⲉ ϩⲁⲣⲱⲧⲛ ⲉϥⲕⲱ ⲛⲏⲧⲛ ⲛⲟⲩⲥⲙⲟⲧ ϫⲉⲕⲁⲥ ⲧⲉⲧⲛⲁⲁⲟⲩⲉϩ ⲧⲏⲩⲧⲛ ⲛⲥⲁⲛⲉϥϩⲓⲟⲟⲩⲉ
22 ൨൨ അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
ⲕ̅ⲃ̅ⲡⲁⲓ ⲉⲧ ⲙⲡϥⲣ ⲛⲟⲃⲉ ⲟⲩⲇⲉ ⲙⲡⲟⲩϩⲉ ⲕⲣⲟϥ ϩⲛ ⲧⲉϥⲧⲁⲡⲣⲟ
23 ൨൩ തന്നെ അധിക്ഷേപിച്ചിട്ട് പകരം അധിക്ഷേപിക്കാതെയും കഷ്ടം അനുഭവിച്ചിട്ട് ഭീഷണിപ്പെടുത്താതെയും ന്യായമായി വിധിക്കുന്നവനിൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്.
ⲕ̅ⲅ̅ⲡⲁⲓ ⲉⲩⲥⲁϩⲟⲩ ⲙⲙⲟϥ ⲙⲡⲉϥⲥⲁϩⲟⲩ ⲉϥϣⲡ ϩⲓⲥⲉ ⲛϥⲛⲟϭⲥ ⲁⲛ ⲡⲉ ⲛⲉϥⲕⲱ ⲇⲉ ⲙⲡⲙⲁ ⲙⲡⲉⲧⲛⲁⲕⲣⲓⲛⲉ ⲇⲓⲕⲁⲓⲱⲥ
24 ൨൪ നാം പാപത്തിന് മരിച്ച് നീതിയ്ക്ക് ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേൽ കയറി; അവന്റെ അടിയേറ്റ മുറിവുകളാൽ നിങ്ങൾക്ക് സൗഖ്യം വന്നിരിക്കുന്നു.
ⲕ̅ⲇ̅ⲡⲁⲓ ⲛⲧⲁϥⲧⲁⲗⲟ ⲉϩⲣⲁⲓ ⲛⲛⲉⲛⲛⲟⲃⲉ ⲉϩⲣⲁⲓ ϩⲙ ⲡⲉϥⲥⲱⲙⲁ ⲉϫⲙ ⲡϣⲉ ϫⲉⲕⲁⲥ ⲉⲁⲛⲙⲟⲩⲛ ⲛⲁϩⲣⲙ ⲡⲛⲟⲃⲉ ⲛⲧⲛⲱⲛϩ ϩⲛ ⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲡⲁⲓ ⲛⲧⲁⲧⲉⲧⲛⲧⲁⲗϭⲟ ϩⲙ ⲡⲉϥⲥⲁϣ
25 ൨൫ നിങ്ങൾ അലഞ്ഞു നടക്കുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും പാലകനുമായവങ്കലേക്ക് മടങ്ങിവന്നിരിക്കുന്നു.
ⲕ̅ⲉ̅ⲛⲉⲧⲉⲧⲛⲟ ⲅⲁⲣ ⲡⲉ ⲛⲑⲉ ⲛⲛⲉⲓⲉⲥⲟⲟⲩ ⲉⲧⲥⲟⲣⲙ ⲁⲗⲗⲁ ⲧⲉⲛⲟⲩ ⲁⲧⲉⲧⲛⲕⲉⲧ ⲧⲏⲩⲧⲛ ⲉⲡϣⲱⲥ ⲡⲉⲡⲓⲥⲕⲟⲡⲟⲥ ⲛⲛⲉⲧⲙⲯⲩⲭⲏ