< 1 പത്രൊസ് 1 >
1 ൧ യേശുക്രിസ്തുവിന്റെ ഒരു അപ്പൊസ്തലനായ പത്രൊസ്, പ്രദേശങ്ങളായ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ആസ്യയിലും ബിഥുന്യയിലും ആകമാനം ചിതറിപ്പാർക്കുന്നവരും,
১পন্ত-গালাতিযা-কপ্পদকিযা-আশিযা-বিথুনিযাদেশেষু প্ৰৱাসিনো যে ৱিকীৰ্ণলোকাঃ
2 ൨ യേശുക്രിസ്തുവിനോടുള്ള അനുസരണത്തിനാലും അവന്റെ രക്തത്താൽ തളിക്കപ്പെട്ടതിനാലും ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ച് പിതാവായ ദൈവത്തിന്റെ മുന്നറിവിൻ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുമായ പരദേശികളായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിച്ച് വരുമാറാകട്ടെ.
২পিতুৰীশ্ৱৰস্য পূৰ্ৱ্ৱনিৰ্ণযাদ্ আত্মনঃ পাৱনেন যীশুখ্ৰীষ্টস্যাজ্ঞাগ্ৰহণায শোণিতপ্ৰোক্ষণায চাভিৰুচিতাস্তান্ প্ৰতি যীশুখ্ৰীষ্টস্য প্ৰেৰিতঃ পিতৰঃ পত্ৰং লিখতি| যুষ্মান্ প্ৰতি বাহুল্যেন শান্তিৰনুগ্ৰহশ্চ ভূযাস্তাং|
3 ൩ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. മരിച്ചവരിൽ നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം തന്റെ ജീവനുള്ള പ്രത്യാശയ്ക്കായി, അവൻ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
৩অস্মাকং প্ৰভো ৰ্যীশুখ্ৰীষ্টস্য তাত ঈশ্ৱৰো ধন্যঃ, যতঃ স স্ৱকীযবহুকৃপাতো মৃতগণমধ্যাদ্ যীশুখ্ৰীষ্টস্যোত্থানেন জীৱনপ্ৰত্যাশাৰ্থম্ অৰ্থতো
4 ൪ അതുമൂലം അഴുകിപ്പോകാത്തതും മാലിന്യപ്പെടാത്തതും വാടിപ്പോകാത്തതുമായ ഒരു അവകാശം സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
৪ঽক্ষযনিষ্কলঙ্কাম্লানসম্পত্তিপ্ৰাপ্ত্যৰ্থম্ অস্মান্ পুন ৰ্জনযামাস| সা সম্পত্তিঃ স্ৱৰ্গে ঽস্মাকং কৃতে সঞ্চিতা তিষ্ঠতি,
5 ൫ വിശ്വാസത്താൽ രക്ഷക്കായി, ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും.
৫যূযঞ্চেশ্ৱৰস্য শক্তিতঃ শেষকালে প্ৰকাশ্যপৰিত্ৰাণাৰ্থং ৱিশ্ৱাসেন ৰক্ষ্যধ্ৱে|
6 ൬ ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ.
৬তস্মাদ্ যূযং যদ্যপ্যানন্দেন প্ৰফুল্লা ভৱথ তথাপি সাম্প্ৰতং প্ৰযোজনহেতোঃ কিযৎকালপৰ্য্যন্তং নানাৱিধপৰীক্ষাভিঃ ক্লিশ্যধ্ৱে|
7 ൭ നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും.
৭যতো ৱহ্নিনা যস্য পৰীক্ষা ভৱতি তস্মাৎ নশ্ৱৰসুৱৰ্ণাদপি বহুমূল্যং যুষ্মাকং ৱিশ্ৱাসৰূপং যৎ পৰীক্ষিতং স্ৱৰ্ণং তেন যীশুখ্ৰীষ্টস্যাগমনসমযে প্ৰশংসাযাঃ সমাদৰস্য গৌৰৱস্য চ যোগ্যতা প্ৰাপ্তৱ্যা|
8 ൮ കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു; അവനെ ഇപ്പോൾ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനെ വിശ്വസിക്കുന്നതിനാൽ മഹത്വമേറിയതും വിവരിക്കാനാകാത്തതുമായ സന്തോഷത്താൽ ഉല്ലസിക്കുവിൻ.
৮যূযং তং খ্ৰীষ্টম্ অদৃষ্ট্ৱাপি তস্মিন্ প্ৰীযধ্ৱে সাম্প্ৰতং তং ন পশ্যন্তোঽপি তস্মিন্ ৱিশ্ৱসন্তো ঽনিৰ্ৱ্ৱচনীযেন প্ৰভাৱযুক্তেন চানন্দেন প্ৰফুল্লা ভৱথ,
9 ൯ അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന്റെ പൂർത്തിയായ ആത്മരക്ഷ പ്രാപിക്കുവിൻ.
৯স্ৱৱিশ্ৱাসস্য পৰিণামৰূপম্ আত্মনাং পৰিত্ৰাণং লভধ্ৱে চ|
10 ൧൦ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു.
১০যুষ্মাসু যো ঽনুগ্ৰহো ৱৰ্ত্ততে তদ্ৱিষযে য ঈশ্ৱৰীযৱাক্যং কথিতৱন্তস্তে ভৱিষ্যদ্ৱাদিনস্তস্য পৰিত্ৰাণস্যান্ৱেষণম্ অনুসন্ধানঞ্চ কৃতৱন্তঃ|
11 ൧൧ അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിന് വരേണ്ടുന്ന കഷ്ടങ്ങളെയും പിൻവരുന്ന മഹിമയേയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്ന് പ്രവാചകന്മാർ ആരാഞ്ഞുനോക്കി,
১১ৱিশেষতস্তেষামন্তৰ্ৱ্ৱাসী যঃ খ্ৰীষ্টস্যাত্মা খ্ৰীষ্টে ৱৰ্ত্তিষ্যমাণানি দুঃখানি তদনুগামিপ্ৰভাৱঞ্চ পূৰ্ৱ্ৱং প্ৰাকাশযৎ তেন কঃ কীদৃশো ৱা সমযো নিৰদিশ্যতৈতস্যানুসন্ধানং কৃতৱন্তঃ|
12 ൧൨ എന്നാൽ അവർ ശുശ്രൂഷ ചെയ്തത് അവർക്കായിട്ടല്ല നമുക്കുവേണ്ടിയത്രെ എന്ന് അവർക്ക് വെളിപ്പെട്ടു; ദൈവദൂതന്മാർ പോലും അറിയുവാൻ ആഗ്രഹിക്കുന്ന ഇക്കാര്യങ്ങൾ സ്വർഗ്ഗത്തിൽനിന്നു അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിനോട് ചേർന്ന് നിങ്ങളോട് ഇപ്പോൾ പ്രസംഗിച്ച സുവിശേഷകരാൽ അറിയിക്കപ്പെട്ടതുതന്നെ.
১২ততস্তৈ ৰ্ৱিষযৈস্তে যন্ন স্ৱান্ কিন্ত্ৱস্মান্ উপকুৰ্ৱ্ৱন্ত্যেতৎ তেষাং নিকটে প্ৰাকাশ্যত| যাংশ্চ তান্ ৱিষযান্ দিৱ্যদূতা অপ্যৱনতশিৰসো নিৰীক্ষিতুম্ অভিলষন্তি তে ৱিষযাঃ সাম্প্ৰতং স্ৱৰ্গাৎ প্ৰেষিতস্য পৱিত্ৰস্যাত্মনঃ সহায্যাদ্ যুষ্মৎসমীপে সুসংৱাদপ্ৰচাৰযিতৃভিঃ প্ৰাকাশ্যন্ত|
13 ൧൩ ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.
১৩অতএৱ যূযং মনঃকটিবন্ধনং কৃৎৱা প্ৰবুদ্ধাঃ সন্তো যীশুখ্ৰীষ্টস্য প্ৰকাশসমযে যুষ্মাসু ৱৰ্ত্তিষ্যমানস্যানুগ্ৰহস্য সম্পূৰ্ণাং প্ৰত্যাশাং কুৰুত|
14 ൧൪ പണ്ട് നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുത്
১৪অপৰং পূৰ্ৱ্ৱীযাজ্ঞানতাৱস্থাযাঃ কুৎসিতাভিলাষাণাং যোগ্যম্ আচাৰং ন কুৰ্ৱ্ৱন্তো যুষ্মদাহ্ৱানকাৰী যথা পৱিত্ৰো ঽস্তি
15 ൧൫ എന്നാൽ വിശുദ്ധനായവൻ നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിലെ എല്ലാപെരുമാറ്റങ്ങളിലും നിങ്ങൾ വിശുദ്ധരായിരിപ്പിൻ.
১৫যূযমপ্যাজ্ঞাগ্ৰাহিসন্তানা ইৱ সৰ্ৱ্ৱস্মিন্ আচাৰে তাদৃক্ পৱিত্ৰা ভৱত|
16 ൧൬ “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
১৬যতো লিখিতম্ আস্তে, যূযং পৱিত্ৰাস্তিষ্ঠত যস্মাদহং পৱিত্ৰঃ|
17 ൧൭ ഓരോരുത്തരുടെയും പ്രവൃത്തിക്ക് തക്കവണ്ണം നിഷ‌്പക്ഷമായി ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവായ ദൈവം എന്ന് വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയഭക്തിയോടെ ജീവിക്കുവിൻ.
১৭অপৰঞ্চ যো ৱিনাপক্ষপাতম্ একৈকমানুষস্য কৰ্ম্মানুসাৰাদ্ ৱিচাৰং কৰোতি স যদি যুষ্মাভিস্তাত আখ্যাযতে তৰ্হি স্ৱপ্ৰৱাসস্য কালো যুষ্মাভি ৰ্ভীত্যা যাপ্যতাং|
18 ൧൮ പിതാക്കന്മാരിൽനിന്ന് പഠിച്ച വ്യർത്ഥമായ പെരുമാറ്റങ്ങളിൽ നിന്ന് നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത്, പൊന്ന്, വെള്ളി, മുതലായ നശിച്ചുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
১৮যূযং নিৰৰ্থকাৎ পৈতৃকাচাৰাৎ ক্ষযণীযৈ ৰূপ্যসুৱৰ্ণাদিভি ৰ্মুক্তিং ন প্ৰাপ্য
19 ൧൯ ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ ശ്രേഷ്ഠമേറിയ രക്തംകൊണ്ടത്രേ എന്ന് നിങ്ങൾ അറിയുന്നുവല്ലോ.
১৯নিষ্কলঙ্কনিৰ্ম্মলমেষশাৱকস্যেৱ খ্ৰীষ্টস্য বহুমূল্যেন ৰুধিৰেণ মুক্তিং প্ৰাপ্তৱন্ত ইতি জানীথ|
20 ൨൦ ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു.
২০স জগতো ভিত্তিমূলস্থাপনাৎ পূৰ্ৱ্ৱং নিযুক্তঃ কিন্তু চৰমদিনেষু যুষ্মদৰ্থং প্ৰকাশিতো ঽভৱৎ|
21 ൨൧ അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവന് തേജസ്സ് കൊടുത്തുമിരിക്കുന്നു.
২১যতস্তেনৈৱ মৃতগণাৎ তস্যোত্থাপযিতৰি তস্মৈ গৌৰৱদাতৰি চেশ্ৱৰে ৱিশ্ৱসিথ তস্মাদ্ ঈশ্ৱৰে যুষ্মাকং ৱিশ্ৱাসঃ প্ৰত্যাশা চাস্তে|
22 ൨൨ എന്നാൽ സത്യം അനുസരിക്കുകയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ട് ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുവിൻ.
২২যূযম্ আত্মনা সত্যমতস্যাজ্ঞাগ্ৰহণদ্ৱাৰা নিষ্কপটায ভ্ৰাতৃপ্ৰেম্নে পাৱিতমনসো ভূৎৱা নিৰ্ম্মলান্তঃকৰণৈঃ পৰস্পৰং গাঢং প্ৰেম কুৰুত|
23 ൨൩ നശിച്ചുപോകുന്ന ബീജത്താലല്ല നശിക്കാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. (aiōn )
২৩যস্মাদ্ যূযং ক্ষযণীযৱীৰ্য্যাৎ নহি কিন্ত্ৱক্ষযণীযৱীৰ্য্যাদ্ ঈশ্ৱৰস্য জীৱনদাযকেন নিত্যস্থাযিনা ৱাক্যেন পুনৰ্জন্ম গৃহীতৱন্তঃ| (aiōn )
24 ൨൪ “സകലജഡവും പുല്ലുപോലെയും അതിന്റെ മഹത്വം എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ല് വാടിയും, പൂവ് കൊഴിഞ്ഞും പോകുന്നു;
২৪সৰ্ৱ্ৱপ্ৰাণী তৃণৈস্তুল্যস্তত্তেজস্তৃণপুষ্পৱৎ| তৃণানি পৰিশুষ্যতি পুষ্পাণি নিপতন্তি চ|
25 ൨൫ കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു”. അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച സുവിശേഷം. (aiōn )
২৫কিন্তু ৱাক্যং পৰেশস্যানন্তকালং ৱিতিষ্ঠতে| তদেৱ চ ৱাক্যং সুসংৱাদেন যুষ্মাকম্ অন্তিকে প্ৰকাশিতং| (aiōn )