< 1 രാജാക്കന്മാർ 8 >

1 പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്ന് കൊണ്ടുവരുന്നതിനായി ശലോമോൻ യിസ്രായേൽ മൂപ്പന്മാരെയും ഗോത്രത്തലവന്മാരെയും യിസ്രായേൽ മക്കളുടെ പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ തന്റെ അടുക്കൽ കൂട്ടിവരുത്തി.
Then King Salomon assembled the Elders of Israel, euen all the heads of the tribes, the chiefe fathers of the children of Israel vnto him in Ierusalem, for to bring vp the Arke of the couenant of the Lord from the citie of Dauid, which is Zion.
2 അങ്ങനെ യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവത്തിന് ശലോമോൻരാജാവിന്റെ അടുക്കൽ ഒന്നിച്ചുകൂടി.
And all the men of Israel assembled vnto King Salomon at the feast in the moneth of Ethanim, which is the seuenth moneth.
3 യിസ്രായേൽമൂപ്പന്മാർ എല്ലാവരും വന്നുചേർന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
And all the Elders of Israel came and the Priests tooke the Arke.
4 അവർ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും അതിലെ വിശുദ്ധ ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമായിരുന്നു അവയെ കൊണ്ടുവന്നത്.
They bare the Arke of the Lord, and they bare the Tabernacle of the Congregation, and all the holy vessels that were in the Tabernacle: those did the Priestes and Leuites bring vp.
5 ശലോമോൻരാജാവും വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും പെട്ടകത്തിനു മുമ്പിൽ എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയാത്തവിധം അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു.
And King Salomon and all the Congregation of Israel, that were assembled vnto him, were with him before the Arke, offering sheepe and beeues, which could not be tolde, nor nombred for multitude.
6 അപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം ആലയത്തിലെ അന്തർമ്മന്ദിരത്തിൽ, അതിവിശുദ്ധസ്ഥലത്ത്, അതിന്റെ സ്ഥാനത്ത് കൊണ്ടുവന്ന്, കെരൂബുകളുടെ ചിറകിൻ കീഴെ വെച്ചു.
So the Priestes brought the Arke of the couenant of the Lord vnto his place, into the oracle of the house, into the most holy place, euen vnder the wings of the Cherubims.
7 കെരൂബുകൾ പെട്ടകത്തിന്റെ സ്ഥാനത്തിന് മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.
For ye Cherubims stretched out their wings ouer the place of the Arke, and the Cherubims couered the Arke, and the barres thereof aboue.
8 അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധസ്ഥലത്ത് നിന്നാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം തണ്ടുകൾക്ക് നീളമുണ്ടായിരുന്നു; എങ്കിലും പുറത്തുനിന്ന് കാണുവാൻ സാദ്ധ്യമായിരുന്നില്ല; അവ ഇന്നുവരെയും അവിടെ ഉണ്ട്.
And they drewe out the barres, that the endes of the barres might appeare out of the Sanctuarie before the oracle, but they were not seene without: and there they are vnto this day.
9 യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടശേഷം യഹോവ അവരോട് നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ച് അതിൽ വെച്ചിരുന്ന രണ്ട് കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;
Nothing was in the Arke saue the two tables of stone which Moses had put there at Horeb, where the Lord made a couenant with the children of Israel, when he brought them out of the land of Egypt.
10 ൧൦ പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ, മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
And when the Priestes were come out of the Sanctuarie, the cloude filled the house of the Lord,
11 ൧൧ യഹോവയുടെ തേജസ്സ് ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ, ശുശ്രൂഷ ചെയ്യേണ്ടതിന് ആലയത്തിൽ നില്പാൻ മേഘം നിമിത്തം പുരോഹിതന്മാർക്ക് കഴിഞ്ഞില്ല.
So that the Priestes could not stande to minister, because of the cloude: for the glorie of the Lord had filled the house of the Lord.
12 ൧൨ അപ്പോൾ ശലോമോൻ: “താൻ മേഘതമസ്സിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു;
Then spake Salomon, The Lord said, that he woulde dwell in the darke cloude.
13 ൧൩ എങ്കിലും ഞാൻ അങ്ങേക്ക് എന്നേക്കും വസിപ്പാൻ മാഹാത്മ്യമുള്ള ഒരു നിവാസം പണിതിരിക്കുന്നു” എന്ന് പറഞ്ഞു.
I haue built thee an house to dwell in, an habitation for thee to abide in for euer.
14 ൧൪ പിന്നെ യിസ്രായേൽസഭ മുഴുവനും നിൽക്കുമ്പോൾ തന്നെ, രാജാവ് തിരിഞ്ഞ് യിസ്രായേലിന്റെ സർവ്വസഭയെയും അനുഗ്രഹിച്ച് പറഞ്ഞത് എന്തെന്നാൽ:
And the King turned his face, and blessed all the Congregation of Israel: for all the Congregation of Israel stoode there.
15 ൧൫ “എന്റെ അപ്പനായ ദാവീദിനോട് തിരുവായ്കൊണ്ട് അരുളിച്ചെയ്തത്, തൃക്കൈകൊണ്ട് സാദ്ധ്യമാക്കി തന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
And he said, Blessed be the Lord God of Israel, who spake with his mouth vnto Dauid my father, and hath with his hand fulfilled it, saying,
16 ൧൬ ‘എന്റെ ജനമായ യിസ്രായേലിനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാൾമുതൽ എന്റെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തിട്ടില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന് പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു’ എന്ന് അവിടുന്ന് അരുളിച്ചെയ്തു.
Since the day that I brought my people Israel out of Egypt, I chose no citie of all the tribes of Israel, to builde an house that my name might be there: but I haue chosen Dauid to be ouer my people Israel.
17 ൧൭ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയുവാൻ എന്റെ അപ്പനായ ദാവീദിന് താല്പര്യം ഉണ്ടായിരുന്നു.
And it was in ye heart of Dauid my father to builde an house to the Name of the Lord God of Israel.
18 ൧൮ എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയേണമെന്ന് നിനക്കുണ്ടായ താല്പര്യം നല്ലത് തന്നെ.
And the Lord said vnto Dauid my father, Where as it was in thine heart to build an house vnto my Name, thou diddest well, that thou wast so minded:
19 ൧൯ എങ്കിലും ആലയം പണിയേണ്ടത് നീയല്ല, നിന്നിൽ നിന്നുത്ഭവിക്കുന്ന നിന്റെ മകൻ തന്നെ എന്റെ നാമത്തിന് ആലയം പണിയും’ എന്ന് കല്പിച്ചു.
Neuerthelesse thou shalt not builde the house, but thy sonne that shall come out of thy loynes, he shall builde the house vnto my Name.
20 ൨൦ അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവയുടെ വാഗ്ദാനപ്രകാരം എന്റെ അപ്പനായ ദാവീദിന് പകരം ഞാൻ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയവും പണിതിരിക്കുന്നു.
And the Lord hath made good his worde that he spake: and I am risen vp in the roume of Dauid my father, and sit on the throne of Israel, as the Lord promised, and haue built the house for the Name of the Lord God of Israel.
21 ൨൧ യഹോവ നമ്മുടെ പൂര്‍വ്വ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്നപ്പോൾ, അവരോട് ചെയ്ത ഉടമ്പടി രേഖപ്പെടുത്തി വച്ചിരിക്കുന്ന പെട്ടകത്തിന് ഞാൻ അതിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു”.
And I haue prepared therein a place for the Arke, wherein is the couenant of the Lord which he made with our fathers, whe he brought them out of the lande of Egypt.
22 ൨൨ അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്റെ മുൻപിൽ യിസ്രായേലിന്റെ സർവ്വസഭയും കാൺകെ ആകാശത്തിലേക്ക് കരങ്ങൾ ഉയർത്തി പറഞ്ഞത്:
Then Salomon stoode before the altar of the Lord in the sight of all the Congregation of Israel, and stretched out his handes towarde heauen,
23 ൨൩ “യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി നിറവേറ്റുകയും, ദയ കാണിക്കുകയും ചെയ്യുന്ന അങ്ങേക്ക് തുല്യനായി മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഒരു ദൈവവും ഇല്ല.
And sayd, O Lord God of Israel, there is no God like thee in heauen aboue, or in the earth beneath, thou that keepest couenant and mercie with thy seruants that walke before thee with all their heart,
24 ൨൪ അങ്ങ് എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട് ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്ന് കാണുംപോലെ തൃക്കൈകൊണ്ട് നിവർത്തിച്ചുമിരിക്കുന്നു.
Thou that hast kept with thy seruant Dauid my father, that thou hast promised him: for thou spakest with thy mouth and hast fulfilled it with thine hande, as appeareth this day.
25 ൨൫ ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസനോട്: ‘നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടന്ന് തങ്ങളുടെ വഴി സൂക്ഷിക്കുക മാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്ക് ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരുകയില്ല’ എന്ന് അരുളിച്ചെയ്തിരിക്കുന്നത് നിവർത്തിക്കേണമേ.
Therefore now, Lord God of Israel, keepe with thy seruant Dauid my father that thou hast promised him, saying, Thou shalt not want a man in my sight to sit vpon ye throne of Israel: so that thy childre take heed to their way, that they walke before me; as thou hast walked in my sight
26 ൨൬ ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന അവിടത്തെ ദാസനോട് അങ്ങ് അരുളിച്ചെയ്ത വചനം സാദ്ധ്യമായി തീരുമാറാകട്ടെ.
And nowe, O God of Israel, I pray thee, let thy worde be verified, which thou spakest vnto thy seruant Dauid my father.
27 ൨൭ എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അങ്ങ് അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?
Is it true in deede that God will dwell on the earth? beholde, the heauens, and the heauens of heauens are not able to conteine thee: howe much more vnable is this house that I haue built?
28 ൨൮ എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്ന് തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന് അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞ് കടാക്ഷിക്കേണമേ.
But haue thou respect vnto the prayer of thy seruant, and to his supplication, O Lord, my God, to heare the cry and prayer which thy seruant prayeth before thee this day:
29 ൨൯ അടിയൻ ഈ സ്ഥലത്തുവെച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന് ‘അവിടുത്തെ നാമം ഉണ്ടായിരിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്ക് രാവും പകലും അവിടുത്തെ കടാക്ഷം ഉണ്ടായിരിക്കേണമേ
That thine eyes may be open toward this house, night and day, euen towarde the place whereof thou hast said, My Name shalbe there: that thou mayest hearken vnto the prayer which thy seruant prayeth in this place.
30 ൩൦ അടിയനും അവിടുത്തെ ജനമായ യിസ്രായേലും ഈ സ്ഥലത്ത് വച്ച് പ്രാർഥിക്കുമ്പോൾ അടിയങ്ങളൂടെ യാചന കേൾക്കേണമേ; അങ്ങയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്ന് കേട്ട് അടിയങ്ങളോട് ക്ഷമിക്കേണമേ.
Heare thou therefore the supplication of thy seruant, and of thy people Israel, which pray in this place, and heare thou in the place of thine habitation, euen in heauen, and when thou hearest, haue mercie.
31 ൩൧ ഒരുത്തൻ തന്റെ അയൽക്കാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ട് സത്യം ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ, അവൻ ഈ ആലയത്തിൽ അങ്ങയുടെ യാഗപീഠത്തിന് മുമ്പാകെ വന്ന് സത്യംചെയ്കയും ചെയ്താൽ,
When a man shall trespasse against his neighbour, and he lay vpon him an othe to cause him to sweare, and the swearer shall come before thine altar in this house,
32 ൩൨ അവിടുന്ന് സ്വർഗ്ഗത്തിൽനിന്ന് കേട്ട് പ്രവർത്തിച്ച്, ദുഷ്ടനെ കുറ്റം വിധിക്കുകയും അവന്റെ പ്രവൃത്തി അവന്റെ തലമേൽ വരുത്തുകയും, നീതിമാന്റെ നീതിക്ക് തക്കവണ്ണം അവനെ നീതീകരിക്കയും ചെയ്ത് അടിയങ്ങൾക്ക് ന്യായം പാലിച്ചുതരേണമേ.
Then heare thou in heauen, and doe and iudge thy seruants, that thou condemne the wicked to bring his way vpon his head, and iustifie the righteous, to giue him according to his righteousnesse.
33 ൩൩ അങ്ങയുടെ ജനമായ യിസ്രായേൽ അങ്ങയോട് പാപം ചെയ്കയും, തന്മൂലം ശത്രു അവരെ പരാജയപ്പെടുത്തുകയും ചെയ്യുമ്പോൾ, അവർ മനംതിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽവെച്ച് പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ,
When thy people Israel shall be ouerthrowen before the enemie, because they haue sinned against thee, and turne againe to thee, and confesse thy Name, and pray and make supplication vnto thee in this house,
34 ൩൪ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അവിടുത്തെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ.
Then heare thou in heauen, and be mercifull vnto the sinne of thy people Israel, and bring them againe vnto the lande, which thou gauest vnto their fathers.
35 ൩൫ അവർ അങ്ങയോട് പാപം ചെയ്കമൂലം ആകാശം അടഞ്ഞ് മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ച് അങ്ങയുടെ നാമത്തെ സ്വീകരിക്കയും, അങ്ങ് അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരികയും ചെയ്താൽ,
When heauen shalbe shut vp, and there shalbe no raine because they haue sinned against thee, and shall pray in this place, and confesse thy Name, and turne from their sinne, when thou doest afflict them,
36 ൩൬ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങയുടെ ദാസന്മാരുടെയും അവിടുത്തെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച്, അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കുകയും അങ്ങയുടെ ജനത്തിന് അവകാശമായി കൊടുത്ത ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.
Then heare thou in heauen, and pardon the sinne of thy seruants and of thy people Israel (when thou hast taught the the good way wherein they may walke) and giue raine vpon the land that thou hast giuen to thy people to inherite.
37 ൩൭ ദേശത്ത് ക്ഷാമം, പകർച്ചവ്യാധി, കീടബാധ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഏതെങ്കിലും ഉണ്ടായാൽ, അല്ലെങ്കിൽ അവരുടെ ദേശത്തെ പട്ടണങ്ങളെ ശത്രു നിരോധിക്കുകയോ വല്ല വ്യാധിയോ രോഗമോ ഉണ്ടായാൽ
When there shalbe famine in the land, when there shalbe pestilence, when there shall be blasting, mildewe, grashopper or caterpiller, when their enemie shall besiege them in the cities of their lande, or any plague, or any sickenesse,
38 ൩൮ അവിടുത്തെ ജനമായ യിസ്രായേൽ മുഴുവനോ, അവരിൽ ഏതെങ്കിലും ഒരുവനോ വല്ല പ്രാർത്ഥനയും യാചനയും കഴിക്കുകയും, ഓരോരുത്തൻ ഹൃദയവേദനയോടെ ഈ ആലയത്തിലേക്ക് കൈ മലർത്തുകയും ചെയ്താൽ
Then what prayer, and supplication so euer shalbe made of any man or of all thy people Israel, when euery one shall knowe the plague in his owne heart, and stretch foorth his handes in this house,
39 ൩൯ അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽനിന്ന് കേട്ട് ക്ഷമിക്കയും
Heare thou then in heauen, in thy dwelling place, and be mercifull, and doe, and giue euery man according to all his wayes, as thou knowest his heart, (for thou only knowest the heartes of all the children of men)
40 ൪൦ അങ്ങനെ അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാർക്ക് നൽകിയ ദേശത്ത് അവർ ജീവിച്ചിരിക്കുന്ന കാലത്തെല്ലാം അങ്ങയെ ഭയപ്പെടേണ്ടതിന്, ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്ന അങ്ങ്, അവനവന്റെ നടപ്പിന് തക്കവണ്ണം പ്രതിഫലം നൽകേണമേ; അങ്ങ് മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയങ്ങളെ അറിയുന്നത്.
That they may feare thee as long as they liue in ye lad, which thou gauest vnto our fathers.
41 ൪൧ അത്രയുമല്ല, അവിടുത്തെ ജനമായ യിസ്രായേലിലുൾപ്പെടാത്ത ഒരു അന്യദേശക്കാരൻ ദൂരദേശത്ത് നിന്ന് അങ്ങയുടെ നാമംനിമിത്തം വരികയും -
Moreouer as touching the stranger that is not of thy people Israel, who shall come out of a farre countrey for thy Names sake,
42 ൪൨ അവർ അങ്ങയുടെ മഹത്വമുള്ള നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയും കുറിച്ച് കേട്ട് ഈ ആലയത്തിലേക്ക് നോക്കി പ്രാർത്ഥിക്കയും ചെയ്താൽ
(When they shall heare of thy great name, and of thy mightie hande, and of thy stretched out arme) and shall come and pray in this house,
43 ൪൩ അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽനിന്ന് കേട്ട്, ഭൂമിയിലെ സകലജാതികളും അങ്ങയുടെ ജനമായ യിസ്രായേലിനെപ്പോലെ അങ്ങയെ ഭയപ്പെടുവാനും, ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് അവിടുത്തെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഗ്രഹിപ്പാനും അവിടുത്തെ നാമത്തെ അറിയുവാനും തക്കവണ്ണം അന്യദേശക്കാരൻ അങ്ങയോട് പ്രാർത്ഥിക്കുന്നതൊക്കെയും അങ്ങ് ചെയ്തുകൊടുക്കേണമേ.
Heare thou in heauen thy dwelling place, and do according to all that the stranger calleth for vnto thee: that all the people of the earth may know thy Name, and feare thee, as do thy people Israel: and that they may know, that thy Name is called vpon in this house which I haue built.
44 ൪൪ അവിടുന്ന് അയക്കുന്ന വഴിയിൽ അവിടുത്തെ ജനം തങ്ങളുടെ ശത്രുവിനോട് യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും അവിടുത്തെ നാമത്തിന് ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് യഹോവയോട് പ്രാർത്ഥിച്ചാൽ
When thy people shall go out to battell against their enemie by the way that thou shalt sende them, and shall pray vnto the Lord towarde the way of the citie which thou hast chosen, and toward the house that I haue built for thy Name,
45 ൪൫ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ.
Heare thou then in heauen their prayer and their supplication, and iudge their cause.
46 ൪൬ അവർ അങ്ങയോട് പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - അങ്ങ് അവരോട് കോപിച്ച് അവരെ ശത്രുവിന് ഏല്പിക്കുകയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകുകയും ചെയ്താൽ
If they sinne against thee, (for there is no man that sinneth not) and thou be angry with them, and deliuer them vnto the enemies, so that they cary them away prisoners vnto the land of the enemies, either farre or neere,
47 ൪൭ അവരെ പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ച് അവർ മനംതിരിഞ്ഞ്, ‘ഞങ്ങൾ പാപംചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു’ എന്ന് പറഞ്ഞ്
Yet if they turne againe vnto their heart in the lande (to the which they be caryed away captiues) and returne and pray vnto thee in the lande of them that caryed them away captiues, saying, We haue sinned, we haue transgressed, and done wickedly,
48 ൪൮ അങ്ങയോട് യാചിക്കയും, അവരെ പിടിച്ച് കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ച് അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അങ്ങയിലേക്ക് തിരിഞ്ഞ്, അങ്ങ് അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്കും, അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിന് പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി അങ്ങയോട് പ്രാർത്ഥിക്കയും ചെയ്താൽ
If they turne againe vnto thee with all their heart, and with all their soule in the lande of their enemies, which led them away captiues, and pray vnto thee toward the way of their land, which thou gauest vnto their fathers, and toward the citie which thou hast chosen, and the house, which I haue built for thy Name,
49 ൪൯ അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുത്ത്,
Then heare thou their prayer and their supplication in heauen thy dwelling place, and iudge their cause,
50 ൫൦ അങ്ങയോട് പാപം ചെയ്ത അങ്ങയുടെ ജനത്തോട്, അവർ ചെയ്ത അകൃത്യങ്ങളൊക്കെയും ക്ഷമിക്കേണമേ; അവരെ ബദ്ധരായി കൊണ്ടുപോയവർക്ക് അവരോട് കരുണ തോന്നുമാറാക്കേണമേ.
And be mercifull vnto thy people that haue sinned against thee, and vnto all their iniquities (wherein they haue transgressed against thee) and cause that they, which led them away captiues, may haue pitie and compassion on them:
51 ൫൧ അവർ ഈജിപ്റ്റ് എന്ന ഇരുമ്പ് ചൂളയിൽനിന്ന് അങ്ങ് വിടുവിച്ചു കൊണ്ടുവന്ന സ്വന്തജനവും അവിടുത്തെ അവകാശവും ആകുന്നുവല്ലോ.
For they be thy people, and thine inheritance, which thou broughtest out of Egypt from the middes of the yron fornace.
52 ൫൨ അവർ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും അവിടുന്ന് കേൾക്കേണ്ടതിന്, അവിടുത്തെ ദാസനായ അടിയനും അവിടുത്തെ ജനമായ യിസ്രായേലും നടത്തുന്ന അപേക്ഷകൾ കടാക്ഷിക്കേണമേ;
Let thine eyes be open vnto the prayer of thy seruant, and vnto the prayer of thy people Israel, to hearken vnto them, in all that they call for vnto thee.
53 ൫൩ കർത്താവായ യഹോവേ, അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് വിടുവിച്ചു കൊണ്ടുവന്ന സമയത്ത് അങ്ങയുടെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും സ്വന്ത ജനമായിരിക്കുവാൻ അവരെ വേർതിരിച്ചുവല്ലോ”.
For thou diddest separate them to thee from among all people of the earth for an inheritance, as thou saidest by the hand of Moses thy seruant, when thou broughtest our fathers out of Egypt, O Lord God.
54 ൫൪ യഹോവയോട് ഈ പ്രാർത്ഥനകളും യാചനകളും കഴിച്ചു തീർന്നപ്പോൾ, യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ കൈകൾ ആകാശത്തേക്ക് ഉയർത്തി മുഴങ്കാലിൽ നിന്നിരുന്ന ശലോമോൻ എഴുന്നേറ്റു.
And when Salomon had made an ende of praying all this prayer and supplication vnto the Lord, he arose from before the altar of the Lord, from kneeling on his knees, and stretching of his handes to heauen,
55 ൫൫ അവൻ എഴുന്നേറ്റ് യിസ്രായേൽസഭയെ ഒക്കെയും ഉച്ചത്തിൽ ഇപ്രകാരം ആശീർവ്വദിച്ചു:
And stoode and blessed all the Congregation of Israel with a loud voyce, saying,
56 ൫൬ “താൻ വാഗ്ദാനം ചെയ്തതുപോലെ തന്റെ ജനമായ യിസ്രായേലിന് വിശ്രമം നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; തന്റെ ദാസനായ മോശെമുഖാന്തരം അവിടുന്ന് നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിഷ്ഫലമായിട്ടില്ലല്ലോ.
Blessed be the Lord that hath giuen rest vnto his people Israel, according to all that hee promised: there hath not fayled one word of all his good promise which he promised by the hand of Moses his seruant.
57 ൫൭ നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ! അവിടുന്ന് നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യാതിരിക്കട്ടെ!
The Lord our God be with vs, as he was with our fathers, that he forsake vs not, neither leaue vs,
58 ൫൮ അവിടുത്തെ എല്ലാ വഴികളിലും നടക്കുവാനും നമ്മുടെ പിതാക്കന്മാരോട് കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ച് നടക്കേണ്ടതിനും അവിടുന്ന് നമ്മുടെ ഹൃദയങ്ങളെ തങ്കലേക്ക് തിരിക്കുമാറാക്കട്ടെ.
That he may bow our heartes vnto him, that we may walke in all his waies, and keepe his commandements, and his statutes, and his lawes, which he commanded our fathers.
59 ൫൯ യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്ന് ഭൂമിയിലെ സകലജനതകളും അറിയേണ്ടതിന്,
And these my wordes, which I haue prayed before the Lord, be neere vnto the Lord our God day and night, that he defende the cause of his seruant, and the cause of his people Israel alway as the matter requireth,
60 ൬൦ യഹോവയുടെ മുമ്പാകെ ഞാൻ പ്രാർത്ഥിച്ച ഈ വാക്കുകൾ രാപ്പകൽ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഉണ്ടായിരിക്കട്ടെ; അവിടുത്തെ ഈ ദാസന്റെയും തന്റെ ജനമായ യിസ്രായേലിന്റെയും ദിനമ്പ്രതിയുള്ള ആവശ്യങ്ങൾ അവിടുന്ന് നിറവേറ്റിത്തരുമാറാകട്ടെ.
That all the people of ye earth may knowe, that the Lord is God, and none other.
61 ൬൧ ആകയാൽ ഇന്നത്തെപ്പോലെ നിങ്ങൾ അവിടുത്തെ ചട്ടങ്ങൾ അനുസരിച്ചുനടപ്പാനും അവിടുത്തെ കല്പനകൾ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയോട് വിശ്വസ്തമായിരിക്കട്ടെ.
Let your heart therefore be perfit with the Lord our God to walke in his statutes, and to keepe his commandements, as this day.
62 ൬൨ പിന്നെ രാജാവും കൂടെയുള്ള എല്ലാ യിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.
Then the King and all Israel with him offred sacrifice before the Lord.
63 ൬൩ ശലോമോൻ യഹോവയ്ക്ക് ഇരുപത്തി രണ്ടായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും സമാധാനയാഗമായിട്ട് അർപ്പിച്ചു. ഇങ്ങനെ രാജാവും എല്ലാ യിസ്രായേൽമക്കളും യഹോവയുടെ ആലയത്തിന്റെ പ്രതിഷ്ഠ നിർവ്വഹിച്ചു.
And Salomon offered a sacrifice of peace offrings which he offered vnto the Lord, to wit, two and twentie thousande beeues, and an hundreth and twentie thousande sheepe: so the king and all the children of Israel dedicated the house of the Lord.
64 ൬൪ ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ ഉൾക്കൊള്ളുവാൻ തക്ക വലിപ്പം യഹോവയുടെ സന്നിധിയിലെ ഓട് കൊണ്ടുള്ള യാഗപീഠത്തിന് ഇല്ലാതിരുന്നതിനാൽ, രാജാവ് അന്നുതന്നെ യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ച് അവിടെ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
The same day did the King halowe the middle of the court, that was before the house of the Lord: for there he made burnt offerings, and the meate offrings, and the fat of the peace offeringes, because the brasen altar that was before the Lord, was too litle to receiue the burnt offerings, and the meate offerings, and the fat of the peace offrings.
65 ൬൫ ശലോമോനും കൂടെയുള്ള എല്ലാ യിസ്രായേലും, ഹമാത്ത് പട്ടണത്തിന്റെ അതിർമുതൽ ഈജിപ്റ്റിലെ തോടുവരെയുള്ള വലിയൊരു ജനസമൂഹം - നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും വീണ്ടും ഏഴു ദിവസവും ഇങ്ങനെ പതിന്നാല് ദിവസം - ഉത്സവം ആചരിച്ചു.
And Salomon made at that time a feast and all Israel with him, a very great Congregation, euen from the entring in of Hamath vnto the riuer of Egypt, before the Lord our God, seuen dayes and seuen dayes, euen fourteene dayes.
66 ൬൬ എട്ടാം ദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു; യഹോവ തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാ നന്മകളെയും ഓർത്ത് സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്ക് പോയി.
And the eight day he sent the people away: and they thanked the King and went vnto their tentes ioyous and with glad heart, because of al the goodnesse that the Lord had done for Dauid his seruant, and for Israel his people.

< 1 രാജാക്കന്മാർ 8 >