< 1 രാജാക്കന്മാർ 6 >
1 ൧ യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ നാനൂറ്റി എൺപതാം ആണ്ടിൽ, ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിയുവാൻ തുടങ്ങി.
၁အီဂျစ်ပြည်မှဣသရေလအမျိုးသားတို့ ထွက်ခွာသွားပြီးနောက် အနှစ်လေးရာ့ရှစ်ဆယ် ကြာသောအခါဣသရေလဘုရင်ရှောလမုန် မင်းသည် မိမိနန်းစံလေးနှစ်မြောက်၊ ဇိဖဟု အမည်တွင်သောဒုတိယလ၌ဗိမာန်တော် ကိုစတင်တည်ဆောက်တော်မူ၏။-
2 ൨ ശലോമോൻ രാജാവ് യഹോവയ്ക്ക് പണിത ആലയം അറുപത് മുഴം നീളവും ഇരുപത് മുഴം വീതിയും മുപ്പത് മുഴം ഉയരവും ഉള്ളതായിരുന്നു
၂ထိုဗိမာန်တော်၏အတွင်းမှာအလျားပေ ကိုးဆယ်၊ အနံပေသုံးဆယ်၊ အမြင့်လေး ဆယ့်ငါးပေရှိ၏။-
3 ൩ മന്ദിരത്തിന്റെ പൂമുഖം ആലയവീതിക്ക് തുല്യമായി ഇരുപത് മുഴം നീളവും ആലയത്തിന്റെ മുൻവശത്ത് നിന്ന് പത്ത് മുഴം വീതിയിൽ പുറത്തേക്ക് ഇറങ്ങിയും നിന്നിരുന്നു.
၃မျက်နှာစာမုဒ်ဦးဆောင်သည်ဗိမာန်တော်ကဲ့သို့ ပင် အလျားတစ်ဆယ့်ငါးပေ၊ အနံပေသုံးဆယ် ရှိလေသည်။-
4 ൪ അവൻ ആലയത്തിന് ചരിഞ്ഞ ചട്ടക്കൂടുള്ള കിളിവാതിലുകളും ഉണ്ടാക്കി.
၄ဗိမာန်တော်နံရံများတွင်ပြူတင်းပေါက်များရှိ ၍ ယင်းတို့၏အပြင်ပိုင်းသည်အတွင်းပိုင်း ထက်ပို၍ကျဉ်း၏။-
5 ൫ മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോട് ചേർത്ത് ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിത് അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
၅ဗိမာန်တော်၏အပြင်နံဘေးနှစ်ဘက်နံရံများ နှင့်ကျောဘက်နံရံတွင်ကပ်၍ အခန်းငယ်များ ကိုဆောက်လုပ်ထားလေသည်။ ထိုအခန်းငယ် များမှာအထပ်သုံးထပ်ရှိ၍တစ်ထပ်လျှင် ခုနစ်ပေခွဲစီမြင့်၏။-
6 ൬ അറയുടെ താഴത്തെ നിലക്ക് അഞ്ച് മുഴവും നടുവിലത്തേതിന് ആറ് മുഴവും മൂന്നാമത്തേതിന് ഏഴ് മുഴവും വീതിയുണ്ടായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്ത് തുളച്ച് ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ വീതി കുറഞ്ഞ തട്ടുകൾ പണിതു.
၆အောက်ဆုံးထပ်အခန်းများသည်အကျယ် ခုနစ်ပေခွဲ၊ အလယ်ထပ်၌ကိုးပေစီ၊ အပေါ် ဆုံးထပ်၌ဆယ်ပေခွဲစီရှိ၏။ ထိုအခန်းများ ကိုဆောက်လုပ်ရာတွင်ယက်မများကို နံရံ ကိုမဖောက်ဘဲနံရံပေါ်တွင်တင်၍ဆောက် လုပ်နိုင်စေရန် ဗိမာန်တော်နံရံတို့ကိုအထက် ထပ်တွင်အောက်ထပ်ထက်ပို၍ပါးအောင် ပြုလုပ်ထားလေသည်။
7 ൭ വെട്ടുകുഴിയിൽവെച്ച് തന്നേ കുറവുതീർത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അത് പണിയുന്ന സമയത്ത് ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധങ്ങളുടേയും ശബ്ദം ആലയത്തിൽ കേൾപ്പാനില്ലായിരുന്നു.
၇ဗိမာန်တော်ဆောက်လုပ်ရာတွင် အသုံးပြုသည့် ကျောက်များကိုကျောက်တွင်းတွင်ဆစ်ပြီးမှ ယူခဲ့သဖြင့် ဗိမာန်တော်တည်ဆောက်ချိန်၌ တူ၊ ပုဆိန်စသောသံတန်ဆာများနှင့်ထုလုပ် သံမကြားရချေ။
8 ൮ താഴത്തെ നിലയിലെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്ത് ആയിരുന്നു; ഗോവണിയിൽ കൂടെ നടുവിലത്തെ പുറവാരത്തിലേക്കും നടുവിലത്തേതിൽ നിന്ന് മൂന്നാമത്തെ പുറവാരത്തിലേക്കും പ്രവേശിക്കാമായിരുന്നു.
၈အောက်ဆုံးခန်းငယ်အဝင်ဝမှာဗိမာန်တော် ၏တောင်ဘက်တွင်ရှိ၏။ ဒုတိယနှင့်တတိယ ထပ်များသို့တက်ရန်လှေကားများတပ်ဆင် ထား၏။-
9 ൯ അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരുകൊണ്ട് തുലാങ്ങളും പലകകളും തീർത്ത് ആലയത്തിന് മച്ചിട്ടു.
၉ဗိမာန်တော်ကိုတည်ဆောက်ပြီးသောအခါ ရှောလမုန်သည် သစ်ကတိုးသားထုပ်များ ပျဉ်များဖြင့်မျက်နှာကျက်ကိုတပ်ဆင် တော်မူ၏။-
10 ൧൦ ആലയത്തിന്റെ ചുറ്റും അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ അറകൾ പണിത്, ദേവദാരുത്തുലാങ്ങൾകൊണ്ട് ആലയത്തോട് ബന്ധിച്ചു.
၁၀တစ်ထပ်လျှင်ခုနစ်ပေခွဲမြင့်သည့်သုံးထပ် အခန်းငယ်များကိုဗိမာန်တော်အပြင်နံရံ များနှင့်ကပ်၍ဆောက်လုပ်ပြီးလျှင် သစ်ကတိုး ယက်မများဖြင့်နံရံနှင့်ဆက်စပ်၍ထား လေသည်။
11 ൧൧ ശലോമോന് യഹോവയുടെ അരുളപ്പാട് ഉണ്ടായത്:
၁၁ထာဝရဘုရားကရှောလမုန်အား၊-
12 ൧൨ നീ പണിയുന്ന ഈ ആലയത്തെക്കുറിച്ച്: നീ എന്റെ ചട്ടങ്ങളെ ആചരിച്ച് എന്റെ വിധികളെ അനുസരിച്ച് എന്റെ കല്പനകളൊക്കെയും പ്രമാണിച്ച് നടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും.
၁၂``သင်သည်ငါ၏ပညတ်တော်များနှင့်အမိန့် တော်ရှိသမျှကိုစောင့်ထိန်းလျှင် သင့်ခမည်း တော်ဒါဝိဒ်အားငါပေးခဲ့သည့်ကတိ အတိုင်းသင့်အတွက်ငါပြုမည်။-
13 ൧൩ ഞാൻ യിസ്രായേൽ മക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
၁၃သင်ဆောက်လုပ်လျက်ရှိသည့်ဗိမာန်တော်တွင် ငါ၏လူမျိုးတော်ဣသရေလအမျိုးသား တို့၏အလယ်တွင်ငါကျိန်းဝပ်မည်'' ဟု မိန့်တော်မူ၏။
14 ൧൪ അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.
၁၄သို့ဖြစ်၍ရှောလမုန်သည်ဗိမာန်တော်ကိုပြီး အောင်တည်ဆောက်တော်မူ၏။
15 ൧൫ അവൻ ആലയത്തിന്റെ ചുവരിന്റെ അകവശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മുകൾത്തട്ട് വരെ അകത്തെ വശം മരംകൊണ്ട് പൊതിഞ്ഞു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ട് പാകിയുറപ്പിച്ചു.
၁၅အတွင်းနံရံများကိုကြမ်းမှမျက်နှာကျက် တိုင်အောင် သစ်ကတိုးသားပျဉ်ဖြင့်ဖုံးအုပ်ပြီး လျှင် ကြမ်းကိုထင်းရှူးပျဉ်များဖြင့်ခင်းထား လေသည်။-
16 ൧൬ ആലയത്തിന്റെ പിൻവശം ഇരുപത് മുഴം നീളത്തിൽ തറ മുതൽ മേൽത്തട്ട് വരെ ദേവദാരുപ്പലകകൊണ്ട് പണിതു: ഇങ്ങനെ അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതു.
၁၆အလွန်သန့်ရှင်းရာဌာနတော်ဟုခေါ်တွင် သောဗိမာန်တော်အတွင်းခန်းသည် အလျား ပေသုံးဆယ်ရှိ၍ယင်းကိုသစ်ကတိုးသား ပျဉ်များဖြင့်မျက်နှာကျက်အထိကာရံ ထား၏။-
17 ൧൭ അന്തർമ്മന്ദിരത്തിന്റെ മുൻഭാഗത്തെ മന്ദിരമായ ആലയത്തിന് നാല്പത് മുഴം നീളമുണ്ടായിരുന്നു.
၁၇အလွန်သန့်ရှင်းရာဌာနအရှေ့ရှိအခန်းသည် အလျားပေခြောက်ဆယ်ရှိ၏။-
18 ൧൮ ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ട് മൊട്ടുകളും വിടർന്ന പുഷ്പങ്ങളും കൊത്തിവച്ചിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ല് ഒട്ടും തന്നെ ദൃശ്യമായിരുന്നില്ല.
၁၈သစ်ကတိုးသားပျဉ်များတွင်အသီးအပွင့်ပုံ များထုလုပ်ခြယ်လှယ်ထားလေသည်။ ကျောက် နံရံကိုမမြင်နိုင်စေရန် ဗိမာန်တော်အတွင်း ပိုင်းတစ်ခုလုံးကိုသစ်ကတိုးသားဖြင့်ဖုံး အုပ်ထားသတည်း။
19 ൧൯ ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന് അവൻ ഒരു അന്തർമ്മന്ദിരം ഒരുക്കി.
၁၉ဗိမာန်တော်၏အနောက်ဘက်ပိုင်းတွင် ထာဝရ ဘုရား၏ပဋိညာဉ်သေတ္တာတော်ထားရှိရန် အတွက် ဗိမာန်တော်အတွင်းခန်းကိုဆောက် လုပ်ထား၏။-
20 ൨൦ അന്തർമ്മന്ദിരത്തിന്റെ അകത്തെ നീളവും വീതിയും ഉയരവും ഇരുപത് മുഴം വീതം ആയിരുന്നു; അവൻ അന്തർമ്മന്ദിരത്തിന്റെ അകവും ദേവദാാരുനിർമ്മിതമായ ധൂപപീഠവും തങ്കംകൊണ്ട് പൊതിഞ്ഞു.
၂၀ထိုအခန်းသည်အလျားပေသုံးဆယ်၊ အနံပေ သုံးဆယ်၊ အမြင့်ပေသုံးဆယ်ရှိ၍ ယင်းကိုရွှေ စင်ဖြင့်မွမ်းမံထားလေသည်။ ယဇ်ပလ္လင်ကိုမူ သစ်ကတိုးသားဖြင့်ပြုလုပ်ထား၏။-
21 ൨൧ ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ട് പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻവശത്ത് വിലങ്ങനെ പൊൻചങ്ങല കൊളുത്തി, അന്തർമ്മന്ദിരം പൊന്നുകൊണ്ട് പൊതിഞ്ഞു.
၂၁ဗိမာန်တော်အတွင်းပိုင်းကိုရွှေဖြင့်မွမ်းမံထား ပြီးလျှင် ရွှေဖြင့်ပင်မွမ်းမံသည့်ဗိမာန်တော် အတွင်းခန်း၏အဝင်ဝကိုရွှေကြိုးများဆွဲ ချိပ်ထားလေသည်။-
22 ൨൨ അങ്ങനെ അവൻ ആലയം മുഴുവനും അന്തർമ്മന്ദിരത്തിനുള്ള യാഗപീഠവും പൊന്നുകൊണ്ട് പൊതിഞ്ഞു.
၂၂ဗိမာန်တော်အတွင်းပိုင်းတစ်ခုလုံးကိုလည်း ကောင်း၊ ဗိမာန်တော်၏အလွန်သန့်ရှင်းရာ ဌာနရှိယဇ်ပလ္လင်ကိုလည်းကောင်းရွှေဖြင့် မွမ်းမံ၍ထားသတည်း။
23 ൨൩ അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ട് പത്ത് മുഴം വീതം ഉയരമുള്ള രണ്ട് കെരൂബുകളെയും ഉണ്ടാക്കി.
၂၃သံလွင်သားဖြင့်ပြုလုပ်၍ အမြင့်ဆယ့်ငါးပေ စီရှိသောခေရုဗိမ်နှစ်ပါးကို အလွန်သန့်ရှင်း ရာဌာနတော်တွင်ထားရှိ၏။-
24 ൨൪ ഒരു കെരൂബിന്റെ ഒരു ചിറക് അഞ്ച് മുഴം, മറ്റെ ചിറക് അഞ്ച് മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തുമുഴം.
၂၄ထိုခေရုဗိမ်နှစ်ပါးတို့သည်အရပ်နှင့်သဏ္ဌာန် တူညီကြ၏။ ယင်းတို့တွင်အလျားခုနစ်ပေခွဲ ရှိသောအတောင်နှစ်ခုစီရှိသဖြင့် အတောင် ဖျားတစ်ခုမှအခြားတစ်ခုအထိတစ်ဆယ့် ငါးပေရှိလေသည်။-
25 ൨൫ മറ്റെ കെരൂബിനും പത്ത് മുഴം; ആകൃതിയിലും വലിപ്പത്തിലും രണ്ട് കെരൂബുകളും ഒരുപോലെ തന്നേ ആയിരുന്നു.
၂၅
26 ൨൬ 1 ഓരോ കെരൂബിന്റെയും ഉയരം പത്തുമുഴം തന്നെ ആയിരുന്നു.
၂၆
27 ൨൭ അവൻ കെരൂബുകളെ അന്തർമ്മന്ദിരത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറക് വിടർന്നിരുന്നു; ഒന്നിന്റെ ചിറക് ഒരു ഭിത്തിയോടും മറ്റേതിന്റെ ചിറക് മറ്റേ ഭിത്തിയോടും തൊട്ടിരുന്നു. ആലയത്തിന്റെ മദ്ധ്യത്തിൽ ഇരു കെരൂബുകളുടെയും ചിറകുകൾ തമ്മിൽ തൊട്ടിരുന്നു.
၂၇ခေရုဗိမ်တို့ဖြန့်ထားသည့်အတောင်နှစ်ခုတို့ သည် နံရံများနှင့်ထိ၍နေကြစေရန်ခေရုဗိမ် နှစ်ပါးကိုယှဉ်၍ အလွန်သန့်ရှင်းရာဌာန၌ ထားရှိ၏။-
28 ൨൮ കെരൂബുകളെയും അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
၂၈ခေရုဗိမ်တို့ကိုရွှေဖြင့်မွမ်းမံ၍ထားသတည်း။
29 ൨൯ ആലയത്തിന്റെ അകത്ത് പുറത്തുമുള്ള മന്ദിരങ്ങളുടെ ഭിത്തികൾക്കു ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
၂၉ဗိမာန်တော်ခန်းမကြီးနံရံနှင့် အတွင်းခန်းနံရံ တို့ကိုခေရုဗိမ်ရုပ်များ၊ စွန်ပလွံပင်နှင့်ပန်းပွင့် ပုံများဖြင့်ထုလုပ်တန်ဆာဆင်ထား၏။-
30 ൩൦ അന്തർമ്മന്ദിരത്തിന്റെയും ബഹിർമ്മന്ദിരത്തിന്റെയും തറ അവൻ പൊന്നുകൊണ്ട് പൊതിഞ്ഞു.
၃၀ကြမ်းပြင်ကိုပင်လျှင်ရွှေဖြင့်မွမ်းမံ၍ထား လေသည်။
31 ൩൧ അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന് ഒലിവുമരംകൊണ്ട് കതക് ഉണ്ടാക്കി; മേൽവാതിൽപ്പടിയും കട്ടളക്കാലും ഭിത്തിയുടെ അഞ്ചിൽ ഒരു അംശമായിരുന്നു.
၃၁အလွန်သန့်ရှင်းရာဌာနအဝင်ဝ၌သံလွင် သားတံခါးရွက်နှစ်ရွက်ကိုတပ်ဆင်ထား၍ တံခါးပေါက်ထိပ်ပိုင်းမှာအခုံးချွန်ပုံသဏ္ဌာန် ရှိ၏။-
32 ൩൨ ഒലിവ് മരംകൊണ്ടുള്ള ഇരു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്ന് പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് വിരിച്ചു
၃၂တံခါးရွက်များ၌ခေရုဗိမ်ရုပ်များ၊ စွန်ပလွံပင် နှင့်ပန်းပွင့်ပုံများကိုထုလုပ်ထား၏။ တံခါးရွက် များ၊ ခေရုဗိမ်ရုပ်များနှင့်စွန်ပလွံပင်ပုံများ ကိုရွှေဖြင့်မွမ်းမံထား၏။-
33 ൩൩ അങ്ങനെ തന്നേ അവൻ മന്ദിരത്തിന്റെ വാതിലിനും ഒലിവുമരംകൊണ്ട് കട്ടള ഉണ്ടാക്കി; അത് ഭിത്തിയുടെ നാലിൽ ഒരംശമായിരുന്നു.
၃၃ဗိမာန်တော်ခန်းမကြီး၏အဝင်ဝအတွက် ထောင့်မှန်စတုဂံပုံသဏ္ဌာန်ရှိသောတံခါး ဘောင်ကိုသံလွင်သားဖြင့်ခွေလျက်၊-
34 ൩൪ അതിന്റെ രണ്ട് കതകുകളും സരളമരംകൊണ്ട് ഉണ്ടാക്കി. ഓരോ കതകിനും ഈ രണ്ട് മടക്കുപാളികൾ ഉണ്ടായിരുന്നു.
၃၄ခေါက်တံခါးရွက်တစ်စုံကိုထင်းရှူးသားဖြင့် ပြုလုပ်ပြီးလျှင်၊-
35 ൩൫ അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്നപുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി, രൂപങ്ങളുടെമേൽ പൊന്ന് സമമായി പൊതിഞ്ഞു.
၃၅ခေရုဗိမ်ရုပ်များ၊ စွန်ပလွံပင်နှင့်ပန်းပွင့်ပုံများ ထုလုပ်၍ ပုံလုံးပေါ်ရွှေဖြင့်မွမ်းမံလေ၏။
36 ൩൬ ചെത്തി ഒരുക്കിയ മൂന്ന് വരി കല്ലും ഒരു വരി ദേവദാരുപ്പലകയും കൊണ്ട് അവൻ അകത്തെ പ്രാകാരം പണിതു.
၃၆ဗိမာန်တော်ရှေ့၌အတွင်းတန်တိုင်းကိုဆစ် ကျောက်သုံးဆင့်လျှင် သစ်ကတိုးသားယက်မ တစ်ဆင့်စီဖြင့်အထပ်ထပ်ဆောက်လုပ်ထား၏။
37 ൩൭ നാലാം ആണ്ട് സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇടുകയും
၃၇ရှောလမုန်မင်းနန်းစံလေးနှစ်မြောက်ဇိဖခေါ် ဒုတိယလ၌ ဗိမာန်တော်ကိုကျောက်မြစ်ချ၍၊-
38 ൩൮ പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം സകലഭാഗങ്ങളുമായി അതിന്റെ മാതൃക അനുസരിച്ച് തന്നെ പണിതുതീർക്കുകയും ചെയ്തു. അങ്ങനെ ആലയം പണിക്ക് ഏഴ് വർഷം വേണ്ടി വന്നു.
၃၈ရှောလမုန်မင်းနန်းစံတစ်ဆယ့်တစ်နှစ်မြောက်၊ ဗုလ ခေါ်အဋ္ဌမလ၌ ဗိမာန်တော်ကိုရေးဆွဲထားသည့် ပုံစံအတိုင်းတစ်သဝေမတိမ်းဆောက်လုပ်ပြီး လေသည်။ ယင်းသို့ဆောက်လုပ်မှုမှာခုနစ်နှစ် တိုင်တိုင်ကြာသတည်း။