< 1 രാജാക്കന്മാർ 5 >
1 ൧ ശലോമോനെ അവന്റെ അപ്പന് പകരം രാജാവായി അഭിഷേകം ചെയ്തു എന്ന് സോർരാജാവായ ഹൂരാം കേട്ടിട്ട്, ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. അവൻ എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.
१हिराम हा सोराचा (तायरचा) राजा होता. त्याने आपल्या सेवकांना शलमोनाकडे पाठवले कारण त्याने ऐकले होते की, शलमोनाचा अभिषेक होऊन त्याच्या वडिलांच्या जागेवर राजा झाला आहे, त्याचे दाविदाशी सख्य होते.
2 ൨ ശലോമോൻ ഹൂരാമിന്റെ അടുക്കൽ ആളയച്ച് ഇപ്രകാരം പറയിച്ചു:
२शलमोनाने राजा हिरामला असा निरोप पाठवला.
3 ൩ “എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ തോല്പിക്കും വരെ, തനിക്ക് ചുറ്റുപാടുമുള്ള രാജ്യങ്ങളോട് യുദ്ധം ചെയ്യേണ്ടിയിരുന്നതിനാൽ, തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ അവന് കഴിഞ്ഞില്ല എന്ന് നീ അറിയുന്നുവല്ലോ.
३“तुम्हास माहित आहे माझे वडिल दावीद सतत युध्दात गुंतलेले असल्यामुळे त्यांना परमेश्वर देवासाठी मंदिर बांधता आले नाही. सर्व शत्रूंना पायदळी तुडवीपर्यंत ते थांबले होते.
4 ൪ എന്നാൽ എന്റെ ദൈവമായ യഹോവ എനിക്ക് എല്ലാ ഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു; ഇപ്പോൾ ഒരു പ്രതിയോഗിയോ പ്രതിബന്ധമോ ഇല്ല.
४परंतु आता परमेश्वराने सर्व बाजूंनी माझ्या राज्याला शांतता दिली आहे. मला आता शत्रू किंवा अरिष्ट राहीले नाही.
5 ൫ ഞാൻ നിനക്ക് പകരം സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം പണിയുമെന്ന് യഹോവ എന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ ഉദ്ദേശിക്കുന്നു.
५परमेश्वराने माझे वडिल दाविदाला वचन दिले होते. परमेश्वराने सांगितले होते, ‘तुझ्यानंतर मी तुझ्या मुलाला राजा करीन. तो माझ्या सन्मानार्थ मंदिर बांधील’ त्याप्रमाणे माझ्या परमेश्वर देवाच्या सन्मानार्थ मंदिर बाधण्याची माझी योजना आहे.
6 ൬ ആകയാൽ ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരു മുറിയ്ക്കുവാൻ കല്പന കൊടുക്കണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്ക് നീ പറയുന്ന കൂലി ഞാൻ തന്നു കൊള്ളാം; സീദോന്യരെപ്പോലെ മരം മുറിയ്ക്കുവാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്ന് നീ അറിയുന്നുവല്ലോ”.
६तर आता माझ्यासाठी तुम्ही तुमची माणसे लबानोन येथे पाठवा तेथील गंधसरुची झाडे त्यांना माझ्यासाठी कापायला सांगा. माझेही चाकर मी त्यांच्याबरोबर पाठवीन. तुम्ही तुमच्या नोकरांची जी मजुरी ठरवाल ती मी देईन. तुम्हास माहित आहे की आमचे लोक तुमच्या सीदोनी लोकांइतके कुशल नाहीत.”
7 ൭ ഹൂരാം ശലോമോന്റെ വാക്ക് കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ‘ഈ മഹാജനത്തെ ഭരിക്കുവാൻ ദാവീദിന് ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്ന് വാഴ്ത്തപ്പെടുമാറാകട്ടെ” എന്ന് പറഞ്ഞു.
७हिरामाला शलमोनाचे शब्द ऐकूण फार आनंद झाला व तो म्हणाला, “दाविदाला एवढा ज्ञानी पुत्र या मोठ्या देशावर राज्य करण्यासाठी दिल्याबद्दल मी परमेश्वराचे आभार मानतो.”
8 ൮ ഹൂരാം ശലോമോന്റെ അടുക്കൽ ആളയച്ച് ഇപ്രകാരം പറയിച്ചു: “നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ആഗ്രഹിച്ചതുപോലെ ഞാൻ ചെയ്യാം.
८मग हिरामने शलमोनाला असा संदेश पाठवला, “तुझे म्हणणे मला कळले. देवदार आणि गंधसरुची तुला हवी तितकी झाडे मी तुझ्या ईच्छेप्रमाणे देईन.
9 ൯ എന്റെ വേലക്കാർ ലെബാനോനിൽനിന്ന് കടലിലേക്ക് തടികൾ ഇറക്കിയശേഷം, ഞാൻ ചങ്ങാടം കെട്ടിച്ച് നീ പറയുന്ന സ്ഥലത്ത് കടൽവഴി എത്തിച്ച് കെട്ടഴിപ്പിച്ചുതരാം; അവ നിനക്ക് അവിടെനിന്ന് കൊണ്ടുപോകാം; എന്നാൽ എന്റെ ഗൃഹത്തിന് ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം”.
९माझे नोकर ती लबानोनातून समुद्रापर्यंत वाहून आणतील मग त्याचे तराफे करून तुला हव्या त्याठिकाणी समुद्रावरुन ते आणतील. तेथे ते तराफे सोडवले जातील. मग तेथून तू घे. माझ्या सेवकांना अन्नपुरवठा तू दिला तो माझ्या ईच्छेनुसार पुरेसा असेल.”
10 ൧൦ അങ്ങനെ ഹൂരാം ശലോമോന് ദേവദാരുവും സരളമരവും അവന്റെ ആവശ്യാനുസരണം കൊടുത്തു.
१०हिरामने शलमोनाला त्याच्या गरजेप्रमाणे सर्व गंधसरु व देवदारुची लाकडे पुरवली.
11 ൧൧ ശലോമോൻ ഹൂരാമിന്റെ ഗൃഹത്തിലേക്ക് ഭക്ഷണത്തിനായി ഇരുപതിനായിരം പറ ഗോതമ്പും ഇരുപത് പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന് ആണ്ടുതോറും കൊടുത്തിരുന്നു.
११शलमोनाने हिरामला त्याच्या कुटुंबासाठी दरवर्षी वीस हजार कोर गहू आणि वीस कोर शुद्ध तेल दिले.
12 ൧൨ യഹോവ ശലോമോനോട് വാഗ്ദാനം ചെയ്തതുപോലെ അവന് ജ്ഞാനം നൽകി; ഹൂരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഒരു ഉടമ്പടിയും ചെയ്തു.
१२परमेश्वराने शलमोनाला कबूल केल्याप्रमाणे, त्याने त्यास शहाणपण दिले. आणि हिराम व शलमोन या दोघांमध्ये सख्य निर्माण झाले. या दोन राजांनी आपसात शांततेचा करार केला.
13 ൧൩ ശലോമോൻ രാജാവ് സകല യിസ്രായേലിൽനിന്നും കഠിനവേലക്കായി മുപ്പതിനായിരം പേരെ നിയോഗിച്ചു.
१३शलमोन राजाने सर्व इस्राएल लोंकावर वेठबिगार बसवला यासाठी तीस हजार माणसे नेमली.
14 ൧൪ അവൻ അവരെ പതിനായിരംപേർ വീതമുള്ള സംഘമായി തിരിച്ച് മാസംതോറും, തവണകളായി ലെബാനോനിലേക്ക് അയച്ചുകൊണ്ടിരുന്നു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം അവർക്ക് മേധാവി ആയിരുന്നു.
१४अदोनीराम नावाच्या मनुष्यास त्यांचा प्रमुख म्हणून नेमले. प्रत्येक गटात दहा हजार माणसे होती. प्रत्येक गट लबानोनात एक महिना काम करी आणि घरी परतून दोन महिने आराम करत.
15 ൧൫ വേലചെയ്യുന്ന ജനത്തെ ഭരിച്ച് നടത്തുന്ന മൂവായിരത്തിമുന്നൂറ് പ്രധാനകാര്യക്കാരെക്കൂടാതെ
१५ऐंशी हजार लोकांस शलमोन राजाने डोंगराळ भागात कामाला लावले. त्यांना पाथरवटाचे काम होते. दगड वाहून नेणारी माणसे सत्तर हजार होती.
16 ൧൬ ശലോമോന് എഴുപതിനായിരം ചുമട്ടുകാരും മലകളിൽ എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
१६शलमोनाच्या कामावरील मुख्य अमलदाराखेरीज आणखी तीन हजार तीनशे अधिकारी कामकरी लोकांवर देखरेख करण्यास नेमले होते.
17 ൧൭ ആലയത്തിന് അടിസ്ഥാനം ഇടുവാൻ വലിയതും വിലയേറിയതുമായ കല്ലുകൾ ചെത്തിയൊരുക്കുവാൻ രാജാവ് കല്പിച്ചു.
१७त्यांना शलमोन राजाने मोठे, मौल्यवान चिरे मंदिराच्या पायासाठी म्हणून कापायला सांगितले. ते फार काळजीपूर्वक कापण्यात आले.
18 ൧൮ ശലോമോന്റെയും ഹൂരാമിന്റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി കല്ലുകൾ ചെത്തി എടുക്കുകയും, തടികൾ പണിത് ഒരുക്കുകയും ചെയ്തു.
१८मग शलमोन आणि हिरामच्या बांधकाम करणाऱ्यांनी आणि गिबली येथल्या लोकांनी ते चांगले घडवले. मंदिर उभारणीसाठी घडीव चिरे आणि ओंडके त्यांनी तयार केले.