< 1 രാജാക്കന്മാർ 4 >
1 ൧ അങ്ങനെ ശലോമോൻ രാജാവ് എല്ലാ യിസ്രായേലിനും രാജാവായി.
IL re Salomone adunque fu re sopra tutto Israele.
2 ൨ അവന്റെ ഉദ്യോഗസ്ഥന്മാർ: സാദോക്കിന്റെ മകൻ അസര്യാവ് പുരോഹിതൻ.
E questi [erano] i principali signori della sua corte: Azaria, figliuolo di Sadoc, [era] Governatore;
3 ൩ ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും പകർപ്പെഴുത്തുകാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;
Elihoref ed Ahia, figliuoli di Sisa, [erano] Segretari; Iosafat, figliuolo di Ahilud, [era] Cancelliere;
4 ൪ യെഹോയാദയുടെ മകൻ ബെനായാവ് സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
Benaia, figliuolo di Ioiada, [era] Capo dell'esercito; e Sadoc ed Ebiatar [erano] Sacerdoti;
5 ൫ നാഥാന്റെ മകൻ അസര്യാവ് കാര്യവിചാരകന്മാരുടെ മേധാവി; നാഥാന്റെ മകൻ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
ed Azaria, figliuolo di Natan, [era] sopra i commissari; e Zabud, figliuolo di Natan, [era] principale Ufficiale, famigliare del re;
6 ൬ അഹീശാർ കൊട്ടാരംവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം കഠിനവേല ചെയ്യുന്നവരുടെ മേധാവി.
ed Ahizar [era] il gran Maestro di casa; e Adoniram, figliuolo di Abda, [era] sopra i tributi.
7 ൭ രാജാവിനും കുടുംബത്തിനും ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന് യിസ്രായേലിലൊക്കെയും പന്ത്രണ്ട് അധിപന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസം വീതം വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു.
Or Salomone avea dodici commissari sopra tutto Israele, i quali provvedevano di vittuaglia il re e la sua casa; ciascuno di essi avea la cura di provvedere di vittuaglia un mese dell'anno.
8 ൮ അവരുടെ പേരുകൾ: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;
E questi [erano] i nomi loro: Il figliuolo di Ur [era commissario] nel monte di Efraim.
9 ൯ മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;
Il figliuolo di Decher, in Macas, ed in Saalbim, ed in Bet-semes, ed in Elon, [ed] in Bet-hanan.
10 ൧൦ അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ അധീനതയിൽ ആയിരുന്നു;
Il figliuolo di Hesed, in Arubbot; del suo ripartimento [era] Soco, e tutto il paese di Hefer.
11 ൧൧ നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; ശലോമോന്റെ മകൾ താഫത്ത് അവന്റെ ഭാര്യയായിരുന്നു;
Il figliuolo di Abinadab, in tutta la contrada di Dor; costui ebbe per moglie Tafat, figliuola di Salomone.
12 ൧൨ താനാക്ക്, മെഗിദ്ദോവ്, ബേത്ത് - ശെയാൻ ദേശം മുഴുവനും അഹീലൂദിന്റെ മകൻ ബാനയുടെ അധീനതയിൽ ആയിരുന്നു; ബേത്ത്ശെയാൻ, യിസ്രായേലിന് താഴെ സാരെഥാന് അരികെ യൊക്ക്മെയാമിന്റെ അപ്പുറത്തുള്ള ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെ വ്യാപിച്ചുകിടന്നു;
Baana, figliuolo di Ahilud, in Taanac, ed in Meghiddo, ed in tutta [la contrada di] Bet-sean, che [è] presso di Sartan, disotto ad Izreel, da Bet-sean fino ad Abel-mehola, fin di là da Iocmeam.
13 ൧൩ ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ അധീനതയിൽ, ഗിലെയാദിൽ മനശ്ശെയുടെ മകൻ യായീരിന്റെ പട്ടണങ്ങളും, മതിലുകളും താമ്രഓടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു,
Il figliuolo di Gheber, in Ramot di Galaad; del suo ripartimento [erano] le villate di Iair, figliuol di Manasse, che [sono] in Galaad; ed anche la contrada di Argob che [è] in Basan; sessanta gran città murate, con isbarre di rame.
14 ൧൪ മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
Ahinadab, figliuolo d'Iddo, in Mahanaim.
15 ൧൫ നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകൾ ബാശെമത്തിനെ ഭാര്യയായി സ്വീകരിച്ചു;
Ahimaas, in Neftali; ancora costui prese una figliuola di Salomone, [cioè: ] Basmat, per moglie.
16 ൧൬ ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;
Baana, figliuolo di Husai, in Aser, ed in Alot.
17 ൧൭ യിസ്സാഖാരിൽ പാരൂഹിന്റെ മകൻ യെഹോശാഫാത്ത്;
Iosafat, figliuolo di Parua, in Issacar.
18 ൧൮ ബെന്യാമീനിൽ ഏലയുടെ മകൻ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും
Simi, figliuolo di Ela, in Beniamino.
19 ൧൯ ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്‌ദേശത്ത് ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്ത് ഒരു അധിപതി മാത്രമേ ഉണ്ടായിരുന്നുള്ളു.
Gheber, figliuolo di Uri, nel paese di Galaad, [che fu] il paese di Sihon, re degli Amorrei, e di Og, re di Basan; [ed era] solo commissario in quel paese.
20 ൨൦ യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നും കുടിച്ചും ആഹ്ളാദിച്ചും പോന്നിരുന്നു.
Giuda ed Israele [erano] in gran numero; [erano] come la rena ch'[è] in sul [lito del] mare, in moltitudine; mangiavano, e beveano, e si rallegravano.
21 ൨൧ നദിമുതൽ, ഫെലിസ്ത്യനാടും ഈജിപ്റ്റിന്റെ അതിർത്തിയും വരെയുള്ള സകലരാജ്യങ്ങളിലും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന്, ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.
E Salomone signoreggiava sopra tutti i regni di qua dal Fiume, infino al paese de' Filistei, ed infino a' confini di Egitto; essi portavano presenti a Salomone, e furono suoi soggetti tutto il tempo della vita sua.
22 ൨൨ ശലോമോന്റെ നിത്യച്ചെലവ് മുപ്പത് പറ നേരിയ മാവ്, അറുപത് പറ സാധാരണമാവ്
Ora la provvisione della vittuaglia di Salomone, per ciascun giorno, era di trenta cori di fior di farina, e di sessanta cori d' [altra] farina;
23 ൨൩ മാൻ, ഇളമാൻ, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്ത് കാളകൾ, മേച്ചൽപുറത്തെ ഇരുപത് കാളകൾ, നൂറ് ആടുകൾ എന്നിവ ആയിരുന്നു.
di dieci buoi grassi, e di venti buoi di pasco, e di cento montoni, oltre a' cervi, e cavriuoli, e daini, e pollame di stia.
24 ൨൪ നദിക്ക് ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന് സമാധാനം ഉണ്ടായിരുന്നു.
Perciocchè egli signoreggiava in tutto [il paese] di qua del Fiume, da Tifsa fino in Gaza, sopra tutti i re [ch'erano] di qua dal Fiume; ed avea pace d'intorno a sè da ogni lato.
25 ൨൫ ശലോമോന്റെ കാലത്ത് ദാൻ മുതൽ ബേർ-ശേബവരെയുള്ള യെഹൂദയും യിസ്രായേലും സുരക്ഷിതരായിരുന്നു; അവർ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ നിർഭയം വസിച്ചിരുന്നു.
E Giuda ed Israele dimoravano in sicurtà, ciascuno sotto alla sua vite, e sotto al suo fico, da Dan fino in Beerseba, tutto il tempo di Salomone.
26 ൨൬ ശലോമോന് തന്റെ രഥങ്ങൾക്ക് നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
Salomone avea ancora quarantamila luoghi da cavalli per li suoi carri, e [per] dodicimila cavalieri.
27 ൨൭ അധിപന്മാർ ഓരോരുത്തരും തങ്ങളുടെ തവണ അനുസരിച്ച് അതാത് മാസങ്ങളിൽ ശലോമോൻരാജാവിനും തന്റെ പന്തിഭോജനത്തിന് കൂടുന്ന എല്ലാവർക്കും വേണ്ടിയുള്ള ഭക്ഷ്യവിഭവങ്ങൾ കുറവു കൂടാതെ എത്തിച്ചുകൊടുക്കുമായിരിന്നു.
E que' commissari, un mese dell'anno per uno, provvedevano di vittuaglia il re Salomone, e tutti quelli che si accostavano alla sua tavola; non lasciavano mancar cosa alcuna.
28 ൨൮ അവർ കുതിരകൾക്കും പടക്കുതിരകൾക്കും യവവും വയ്ക്കോലും അവരവരുടെ മുറപ്രകാരം, ആവശ്യമായ സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്തിരുന്നു.
Facevano eziandio venir l'orzo e la paglia, per i cavalli e per i muli, nel luogo dove erano; ciascuno secondo la sua commissione.
29 ൨൯ ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും അതിമഹത്തായ വിവേകവും കടല്ക്കരയിലെ മണൽപോലെ അളവറ്റ ഹൃദയവിശാലതയും കൊടുത്തു.
E IDDIO diede sapienza a Salomone, e grandissimo senno, ed un animo capace di tante cose, quant'[è] la rena ch'[è] in sul lito del mare.
30 ൩൦ കിഴക്കുനിന്നുള്ള സകലരുടെയും ജ്ഞാനത്തെക്കാളും, ഈജിപ്റ്റിന്റെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
E la sapienza di Salomone fu maggiore che la sapienza di tutti gli Orientali, e che tutta la sapienza degli Egizi;
31 ൩൧ സകലമനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽകോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലരാജ്യങ്ങളിലും പരന്നു.
talchè egli era più savio che alcun [altro] uomo; più ch'Etan Ezrahita, e che Heman, e che Calcol e che Darda, figliuoli di Mahol; e la sua fama andò per tutte le nazioni d'ogn'intorno.
32 ൩൨ അവൻ മൂവായിരം സദൃശവാക്യങ്ങളും ആയിരത്തഞ്ച് ഗീതങ്ങളും രചിച്ചു
Ed egli pronunziò tremila sentenze; ed i suoi cantici furono in numero di mille e cinque.
33 ൩൩ ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷലതാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.
Parlò eziandio degli alberi, dal cedro ch'[è] nel Libano, fino all'isopo che nasce nella parete; parlò anche delle bestie, e degli uccelli, e de' rettili, e de' pesci.
34 ൩൪ ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽനിന്ന്, അനേകർ അവന്റെ ജ്ഞാനം കേൾക്കുവാൻ വന്നു.
E da tutti i popoli, da parte di tutti i re della terra, che aveano udito [parlare] della sapienza di Salomone, si veniva per udire la sua sapienza.