< 1 രാജാക്കന്മാർ 21 >
1 ൧ അതിന്‍റെശേഷം യിസ്രയേല്യനായ നാബോത്തിന് യിസ്രയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
Stalo se pak po těch věcech, měl Nábot Jezreelský vinici, kteráž byla v Jezreel podlé paláce Achaba krále Samařského.
2 ൨ ആഹാബ് നാബോത്തിനോട്: “നിന്റെ മുന്തിരിത്തോട്ടം എന്റെ അരമനക്ക് സമീപം ആകയാൽ എനിക്ക് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തരേണം; അതിന് പകരമായി അതിനെക്കാൾ വിശേഷമായ മുന്തിരിത്തോട്ടം നിനക്ക് തരാം; അല്ല, നിനക്ക് സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്ക് പണമായിട്ട് തരാം” എന്ന് പറഞ്ഞു.
I mluvil Achab k Nábotovi, řka: Dej mi vinici svou, ať ji mám místo zahrady k zelinám, poněvadž jest blízko podlé domu mého, a dámť za ni vinici lepší, než ta jest, aneb jestližeť se vidí, dámť stříbra cenu její.
3 ൩ നാബോത്ത് ആഹാബിനോട്: “എന്റെ പിതാക്കന്മാരുടെ അവകാശം നിനക്ക് തരുവാൻ യഹോവ സംഗതി വരുത്തരുതേ” എന്ന് പറഞ്ഞു.
Odpověděl Nábot Achabovi: Nedejž mi toho Hospodin, abych měl dáti dědictví otců mých tobě.
4 ൪ യിസ്രയേല്യനായ നാബോത്ത്: ‘എന്റെ പിതാക്കന്മാരുടെ സ്വത്ത് അവകാശം ഞാൻ നിനക്ക് തരികയില്ല’ എന്ന് പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ട് തന്റെ അരമനയിൽ ചെന്ന് ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖംതിരിച്ച് കിടന്നു.
Tedy přišel Achab do domu svého, smutný jsa a hněvaje se pro řeč, kterouž mluvil jemu Nábot Jezreelský, řka: Nedám tobě dědictví otců svých. I lehl na lůžko své, a odvrátiv tvář svou, ani chleba nejedl.
5 ൫ അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവനോട്: “ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത്” എന്ന് അവനോട് ചോദിച്ചു.
V tom přišedši k němu Jezábel žena jeho, řekla jemu: Proč tak smutný jest duch tvůj, že ani nejíš chleba?
6 ൬ അവൻ അവളോട്: “ഞാൻ യിസ്രയേല്യനായ നാബോത്തിനോട്: ‘നിന്റെ മുന്തിരിത്തോട്ടം എനിക്ക് വിലെക്ക് തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിന് പകരം വേറെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരാം’ എന്ന് പറഞ്ഞു; എന്നാൽ അവൻ: ‘ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്ക് തരികയില്ല’ എന്ന് പറഞ്ഞതിനാൽ തന്നെ” എന്ന് പറഞ്ഞു.
Kterýž odpověděl jí: Proto že jsem mluvil s Nábotem Jezreelským, a řekl jsem jemu: Dej mi vinici svou za peníze, aneb jestliže raději chceš, dámť jinou vinici za ni. On pak odpověděl: Nedám tobě své vinice.
7 ൭ അവന്റെ ഭാര്യ ഈസേബെൽ അവനോട്: “നീ ഇന്ന് യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവല്ലോ? എഴുന്നേറ്റ് ഭക്ഷണംകഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരും” എന്ന് പറഞ്ഞു.
I řekla mu Jezábel žena jeho: Takliž bys ty nyní spravoval království Izraelské? Vstaň, pojez chleba a buď dobré mysli, já tobě dám vinici Nábota Jezreelského.
8 ൮ അങ്ങനെ അവൾ ആഹാബിന്റെ പേരിൽ എഴുത്ത് എഴുതി അവന്റെ മുദ്രയും പതിച്ചു, നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.
Zatím napsala list jménem Achabovým, kterýž zapečetila jeho pečetí, a poslala ten list k starším a předním města jeho, spoluobyvatelům Nábotovým.
9 ൯ എഴുത്തിൽ അവൾ എഴുതിയിരുന്നത്: “നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തേണം.
Napsala pak v tom listu takto: Vyhlaste půst, a posaďte Nábota mezi předními z lidu,
10 ൧൦ നീചന്മാരായ രണ്ട് പേരെ അവനെതിരെ ഇരുത്തേണം. ‘അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു’ എന്ന് അവന് വിരോധമായി സാക്ഷ്യം പറയിക്കേണം; പിന്നെ നിങ്ങൾ അവനെ പുറത്ത് കൊണ്ടുചെന്ന് കല്ലെറിഞ്ഞ് കൊല്ലേണം”.
A postavte dva muže nešlechetné proti němu, kteříž by svědčili na něj, řkouce: Zlořečil jsi Bohu a králi. Potom vyveďte ho a ukamenujte jej, ať umře.
11 ൧൧ അവന്റെ പട്ടണത്തിലെ മൂപ്പന്മാരും പ്രഭുക്കന്മാരും ഈസേബെൽ പറഞ്ഞതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൻപ്രകാരവും ചെയ്തു.
Učinili tedy muži města toho, starší a přední, kteříž bydlili v městě jeho, jakž rozkázala jim Jezábel, tak jakž psáno bylo v listu, kterýž jim byla poslala.
12 ൧൨ അവർ ഉപവാസം പ്രസിദ്ധംചെയ്ത്, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
Vyhlásili půst, a posadili Nábota mezi předními z lidu.
13 ൧൩ രണ്ട് നീചന്മാർ വന്ന് അവന്റെനേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിന് വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു.
Potom přišli ti dva muži nešlechetní, a posadivše se naproti němu, svědčili proti němu muži ti nešlechetní, proti Nábotovi před lidem, řkouce: Zlořečil Nábot Bohu a králi. I vyvedli ho za město a kamenovali jej, až umřel.
14 ൧൪ ‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് അവർ ഈസേബെലിനെ വിവരം അറിയിച്ചു.
A poslali k Jezábel, řkouce: Ukamenovánť jest Nábot a umřel.
15 ൧൫ ‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്ന് ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോട്: “നീ എഴുന്നേറ്റ് നിനക്ക് വിലെക്ക് തരുവാൻ മനസ്സില്ലാത്ത യിസ്രയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി” എന്ന് പറഞ്ഞു.
I stalo se, jakž uslyšela Jezábel, že by ukamenován byl Nábot, a že by umřel, řekla Achabovi: Vstaň, vládni vinicí Nábota Jezreelského, kteréžť nechtěl dáti za peníze; neboť není živ Nábot, ale umřel.
16 ൧൬ ‘നാബോത്ത് മരിച്ചു’ എന്ന് കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റ് യിസ്രയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയി.
A tak uslyšev Achab, že by umřel Nábot, vstal, aby šel do vinice Nábota Jezreelského, a aby ji ujal.
17 ൧൭ എന്നാൽ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിനുണ്ടായത്:
Tedy stala se řeč Hospodinova k Eliášovi Tesbitskému, řkoucí:
18 ൧൮ “നീ എഴുന്നേറ്റ് ശമര്യയിലെ യിസ്രായേൽ രാജാവായ ആഹാബിനെ ചെന്ന് കാണുക; ഇപ്പോൾ അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്ക് പോയിരിക്കുന്നു.
Vstana, vyjdi vstříc Achabovi králi Izraelskému, kterýž bydlí v Samaří, a hle, jest na vinici Nábotově, do níž všel, aby ji ujal.
19 ൧൯ നീ അവനോട്: “നീ കൊലപ്പെടുത്തുകയും കൈവശമാക്കുകയും ചെയ്തുവോ? എന്ന് യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ച് തന്നേ നിന്റെ രക്തവും നക്കിക്കളയും എന്ന് യഹോവ കല്പിക്കുന്നു” എന്ന് പറക.
A mluviti budeš k němu těmito slovy: Takto praví Hospodin: Zdaliž jsi nezabil, ano sobě i nepřivlastnil? Mluv tedy k němu, řka: Takto praví Hospodin: Proto že lízali psi krev Nábotovu, i tvou krev také lízati budou.
20 ൨൦ ആഹാബ് ഏലീയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?” എന്ന് പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “അതേ, ഞാൻ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായത് ചെയ്‌വാൻ നീ നിന്നെത്തന്നെ വിറ്റുകളഞ്ഞതുകൊണ്ട്
I řekl Achab Eliášovi: Což jsi mne našel, nepříteli můj? Kterýž odpověděl: Našel, nebo jsi prodal se, abys činil to, což zlého jest před oblíčejem Hospodinovým.
21 ൨൧ ഞാൻ നിന്റെമേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്റെ സ്വതന്ത്രനും ദാസനുമായ എല്ലാ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും.
Aj, já uvedu na tebe zlé, a odejmu potomky tvé, a vypléním z domu Achabova močícího na stěnu, i zajatého i zanechaného v Izraeli.
22 ൨൨ നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്തതുകൊണ്ട് ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകൻ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
A učiním s domem tvým jako s domem Jeroboáma syna Nebatova, a jako s domem Bázy syna Achiášova, pro zdráždění, kterýmž jsi mne popudil, a že jsi k hřešení přivodil Izraele.
23 ൨൩ ഈസേബെലിനെക്കുറിച്ച് യഹോവ അരുളിച്ചെയ്തത്: ‘നായ്ക്കൾ ഈസേബെലിനെ യിസ്രയേലിന്റെ മതിലരികെവെച്ച് തിന്നുകളയും.
Ano i proti Jezábel mluvil Hospodin, řka: Psi žráti budou Jezábel mezi zdmi Jezreelskými.
24 ൨൪ ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.’
Toho, kdož umře z domu Achabova v městě, psi žráti budou, a kdož umře na poli, ptáci nebeští jísti budou.
25 ൨൫ എന്നാൽ തന്റെ ഭാര്യയായ ഈസേബേലിന്‍റെ പ്രേരണയാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുവാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.
Nebo nebylo podobného Achabovi, kterýž by se prodal, aby činil to, což zlého jest před oblíčejem Hospodinovým, proto že ho ponoukala Jezábel žena jeho.
26 ൨൬ യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ അമോര്യർ ചെയ്തതുപോലെ അവൻ വിഗ്രഹങ്ങളെ സേവിച്ച് മഹാമ്ലേച്ഛത പ്രവർത്തിച്ചു.
Dopouštěl se zajisté věcí velmi ohavných, následuje modl vedlé všeho toho, čehož se dopouštěli Amorejští, kteréž vyplénil Hospodin od tváři synů Izraelských.
27 ൨൭ ആഹാബ് ആ വാക്ക് കേട്ടപ്പോൾ വസ്ത്രം കീറി, രട്ടുടുത്തുകൊണ്ട് ഉപവസിച്ച്, രട്ടിൽ തന്നേ കിടക്കുകയും വിലാപം കഴിക്കുകയും ചെയ്തു.
I stalo se, když uslyšel Achab slova tato, že roztrhl roucho své, a vzav žíni na tělo své, postil se a léhal na pytli, a chodil krotce.
28 ൨൮ അപ്പോൾ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിന് ഉണ്ടായത്:
Tedy stala se řeč Hospodinova k Eliášovi Tesbitskému, řkoucí:
29 ൨൯ “ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയത് കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് ഞാൻ അവന്റെ ജീവകാലത്ത് അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്ത് അവന്റെ ഗൃഹത്തിന് അനർത്ഥം വരുത്തും” എന്ന് കല്പിച്ചു.
Viděl-lis, jak se ponížil Achab před tváří mou? Poněvadž se tak ponížil před tváří mou, neuvedu toho zlého za dnů jeho, ale za dnů syna jeho uvedu to zlé na dům jeho.