< 1 രാജാക്കന്മാർ 20 >
1 ൧ അരാം രാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ എല്ലാം ഒന്നിച്ചുകൂട്ടി; അവന്റെ കൂടെ കുതിരകളും രഥങ്ങളും ഉള്ള മുപ്പത്തിരണ്ട് രാജാക്കന്മാരും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ട് ശമര്യയെ ഉപരോധിച്ച്, അതിനോട് യുദ്ധംചെയ്തു.
Tsono Beni-Hadadi mfumu ya ku Aramu inasonkhanitsa magulu ake onse a ankhondo. Iye pamodzi ndi mafumu 32, akavalo awo ndi magaleta awo, anapita kukawuzungulira mzinda wa Samariya ndi kuwuthira nkhondo.
2 ൨ അവൻ പട്ടണത്തിൽ ദൂതന്മാരെ അയച്ച് യിസ്രായേൽ രാജാവായ ആഹാബിനോട്:
Iye anatuma amithenga ake mu mzindamo kwa Ahabu mfumu ya Israeli, kukanena kuti,
3 ൩ “നിന്റെ വെള്ളിയും പൊന്നും സൗന്ദര്യമുള്ള ഭാര്യമാരും പുത്രന്മാരും എനിക്കുള്ളത്” എന്ന് ബെൻ-ഹദദ് പറയുന്നു എന്ന് പറയിച്ചു.
“Beni-Hadadi akuti, ‘Siliva wako ndi golide wako ndi wanga, ndipo akazi ako okongola ndi ana ako ndi anganso.’”
4 ൪ അതിന് യിസ്രായേൽ രാജാവ്: “എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതെല്ലാം നിന്റേതാകുന്നു” എന്ന് മറുപടി പറഞ്ഞയച്ചു.
Mfumu ya Israeli inayankha kuti, “Monga mmene mwanenera, mbuye wanga mfumu, ine pamodzi ndi zonse zomwe ndili nazo ndi zanu.”
5 ൫ ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: “നിന്റെ വെള്ളിയും പൊന്നും ഭാര്യമാരെയും പുത്രന്മാരെയും എനിക്ക് തരേണമെന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ;
Amithenga aja anabwereranso kwa Ahabu ndipo anamuwuza kuti, “Beni-Hadadi akuti, ‘Ine ndinakulamula kuti undipatse siliva wako ndi golide wako, akazi ako ndi ana ako.
6 ൬ നാളെ ഈ സമയത്ത് ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും പരിശോധിച്ച് നിനക്ക് ഇഷ്ടമുള്ളത് എല്ലാം കൈവശപ്പെടുത്തി കൊണ്ടുപോരും” എന്ന് പറഞ്ഞു.
Koma mawa nthawi ngati yomwe ino ndidzatuma atumiki anga kudzafufuza mʼnyumba yako yaufumu ndi nyumba za akuluakulu ako. Iwo adzatenga chilichonse chimene umachidalira ndi kupita nacho.’”
7 ൭ അപ്പോൾ യിസ്രായേൽ രാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വരുത്തി: “അവൻ ദോഷം ഭാവിക്കുന്നത് നോക്കിക്കാണ്മിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും വെള്ളിയും പൊന്നും അവൻ ആളയച്ച് ചോദിച്ചു; എന്നാൽ ഞാൻ അത് നിരസ്സിച്ചില്ല” എന്ന് പറഞ്ഞു.
Pamenepo mfumu ya Israeli inayitanitsa akuluakulu a mʼdzikomo niwawuza kuti, “Taonani momwe munthuyu akufunira kutibweretsera mavuto! Atatumiza mawu oti ndimupatse akazi anga ndi ana anga, siliva wanga ndi golide wanga, ine sindinamukanize.”
8 ൮ എല്ലാ മൂപ്പന്മാരും സകലജനവും അവനോട്: “നീ കേൾക്കരുത്, സമ്മതിക്കുകയും അരുത്” എന്ന് പറഞ്ഞു.
Akuluakulu onse ndi anthu onse anayankha kuti, “Musamumvere kapena kuvomereza zofuna zake.”
9 ൯ ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട്: “നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്ക് ചെയ്‌വാൻ കഴിവില്ല” എന്ന് എന്റെ യജമാനനായ രാജാവിനോട് ബോധിപ്പിക്കേണം എന്ന് പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു
Tsono Ahabu anayankha amithenga a Beni-Hadadi kuti, “Kamuwuzeni mbuye wanga mfumu kuti, ‘Mtumiki wanu adzachita zonse zimene munazifuna nthawi yoyamba ija, koma izi mwazifunazi sindingazikwanitse.’” Iwo anachoka nakapereka yankho kwa Beni-Hadadi.
10 ൧൦ ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ച്: “എന്റെ അനുയായികൾക്ക് ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് പറയിച്ചു.
Pamenepo Beni-Hadadi anatumizanso uthenga wina kwa Ahabu kuti, “Milungu indilange koopsa, ngati mu Samariya mudzakhale fumbi loti nʼkudzaza dzanja la aliyense wa anthu anga.”
11 ൧൧ അതിന് യിസ്രായേൽ രാജാവ്: “വാൾ അരയ്ക്ക് കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത് എന്ന് അവനോട് പറയുക” എന്ന് ഉത്തരം പറഞ്ഞു.
Mfumu ya Israeli inayankha kuti, “Kamuwuzeni kuti, ‘Mwamuna mnzako nʼpachulu, nʼkulinga utakwerapo.’”
12 ൧൨ എന്നാൽ ബെൻ-ഹദദും രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സന്ദേശം കേട്ടിട്ട് തന്റെ ഭൃത്യന്മാരോട്: “ഒരുങ്ങിക്കൊൾവിൻ” എന്ന് കല്പിച്ചു; അങ്ങനെ അവർ പട്ടണത്തെ ആക്രമിക്കാൻ തയ്യാറായി.
Beni-Hadadi anamva uthenga umenewu pamene iye ankamwa ndi mafumu anzake mʼmatenti awo, ndipo analamula anthu ake kuti, “Konzekerani kukathira nkhondo.” Choncho anakonzekera kukathira nkhondo mzindawo.
13 ൧൩ എന്നാൽ ഒരു പ്രവാചകൻ ഉടനെ യിസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ വന്നു: “ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്ന് നീ അറിയും” യഹോവ ഇപ്രകാരം അരുളിച്ചെയുന്നു എന്ന് പറഞ്ഞു.
Ndipo taonani, mneneri wina anabwera kwa Ahabu mfumu ya Israeli nadzalengeza kuti, “Yehova akuti, ‘Kodi ukuchiona chigulu chachikulu cha ankhondochi? Taona, ndikuchipereka chimenechi lero mʼdzanja lako, ndipo pamenepo udzadziwa kuti Ine ndine Yehova.’”
14 ൧൪ ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവൻ: “ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട്” എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു. “ആര് യുദ്ധം തുടങ്ങേണം?” എന്ന് ചോദിച്ചതിന്: “നീ തന്നേ” എന്ന് ഉത്തരം പറഞ്ഞു.
Ahabu anafunsa kuti, “Koma ndani adzachita zimenezi?” Mneneri anayankha kuti, “Yehova akuti, ‘Adzachita zimenezi ndi asilikali a nduna za mʼzigawo.’” Ndipo iye anafunsa kuti, “Kodi ndani adzayambe nkhondoyi?” Mneneriyo anayankha kuti, “Ndinu.”
15 ൧൫ അവൻ ദേശാധിപതികളുടെ ബാല്യക്കാരെ വിളിച്ച് എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അതിനുശേഷം അവൻ യിസ്രായേൽ മക്കളുടെ പടജ്ജനത്തെയും എണ്ണി. അവർ ഏഴായിരം പേർ ആയിരുന്നു.
Choncho Ahabu anawerenga asilikali achinyamata a nduna za mʼzigawo ndipo onse analipo 232. Ndipo anawerenganso ankhondo a ku Israeli ndipo onse analipo 7,000.
16 ൧൬ അവർ ഉച്ചസമയത്ത് പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്റെ മുപ്പത്തിരണ്ട് സഖ്യരാജാക്കന്മാരും കുടിച്ച് മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു.
Iwo ananyamuka nthawi yamasana pamene Beni-Hadadi ndi mafumu 32 othandizana naye ankamwa mpaka kuledzera mʼmatenti awo.
17 ൧൭ ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് നിരീക്ഷകർ വഴി അന്വേഷിച്ചപ്പോൾ ശമര്യയിൽനിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവ് കിട്ടി.
Asilikali achinyamata a nduna za mʼzigawo ndiwo amene anayamba kupita ku nkhondo. Nthawi imeneyi Beni-Hadadi nʼkuti atatumiza anthu oti akazonde, amene anadzafotokoza kuti, “Anthu ankhondo akubwera kuchokera ku Samariya.”
18 ൧൮ അപ്പോൾ അവൻ: “അവർ സമാധാനത്തിന് വരുന്നെങ്കിലും, യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ” എന്ന് കല്പിച്ചു.
Iye anati, “Kaya akubwera mwamtendere kapena mwankhondo, muwagwire amoyo.”
19 ൧൯ പട്ടണത്തിൽനിന്ന് പുറപ്പെട്ടത് ദേശാധിപതികളുടെ ബാല്യക്കാരും, അവരെ പിൻതുടർന്നത് സൈന്യവും ആയിരുന്നു.
Choncho asilikali achinyamata a nduna za mʼzigawo anatuluka mu mzinda, gulu lankhondo lili pambuyo pawo.
20 ൨൦ അവർ ഓരോരുത്തൻ താന്താന്റെ നേരെ വന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാം രാജാവായ ബെൻ-ഹദദ് കുതിരപ്പുറത്ത് കയറി കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു.
Ndipo aliyense wa iwo anapha munthu wake. Ataona izi, Aaramu anathawa Aisraeli ali pambuyo pawo kuwapirikitsa. Koma Beni-Hadadi mfumu ya ku Aaramu anathawa atakwera pa kavalo pamodzi ndi ankhondo ena okweranso pa akavalo.
21 ൨൧ പിന്നെ യിസ്രായേൽ രാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചു.
Mfumu ya Israeli inapita chitsogolo ndi kugwira akavalo ndi magaleta ndipo Aaramu ambiri anaphedwa.
22 ൨൨ അതിന്‍റെശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “ധൈര്യപ്പെട്ട് ചെന്ന് നീ ചെയ്യേണ്ടത് കരുതിക്കൊൾക; അടുത്ത ആണ്ടിൽ അരാം രാജാവ് നിന്റെനേരെ പുറപ്പെട്ടുവരും” എന്ന് പറഞ്ഞു.
Zitachitika izi, mneneri wina anabwera kwa mfumu ya Israeli ndipo anati, “Mulimbike ndipo muganize bwino zoti mudzachite, chifukwa chaka chikudzachi mfumu ya Aramu idzakuthiraninso nkhondo.”
23 ൨൩ അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: “അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടാകുന്നു അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
Nthawi imeneyi, akuluakulu a mfumu ya Aramu anamulangiza kuti, “Milungu ya anthu a ku Israeli ndi milungu ya mʼmapiri. Nʼchifukwa chake anali ndi mphamvu zotipambana ife. Koma ngati tidzamenyana nawo ku chigwa, ndithudi ife tidzakhala ndi mphamvu kuposa iwo.
24 ൨൪ അതുകൊണ്ട് നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവരുടെ സ്ഥാനത്തുനിന്ന് മാറ്റി അവർക്ക് പകരം സൈന്യാധിപൻമാരെ നിയമിക്കേണം.
Inu chitani izi: chotsani mafumu onse pa maudindo awo ndipo mʼmalo mwawo muyikemo atsogoleri a ankhondo.
25 ൨൫ പിന്നെ നിനക്ക് നഷ്ടപ്പെട്ട സൈന്യത്തിനും കുതിരപ്പടെക്കും രഥങ്ങൾക്കും സമമായ സൈന്യത്തെയും കുതിരപ്പടയേയും രഥങ്ങളെയും ഒരുക്കി സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്ക; നിശ്ചയമായും നാം അവരെക്കാൾ ശക്തരായിരിക്കും”. അവൻ അവരുടെ വാക്ക് കേട്ട് അങ്ങനെ തന്നേ ചെയ്തു.
Musonkhanitsenso gulu lankhondo lofanana ndi lomwe linaphedwa lija, akavalo monga omwe anaphedwa aja, ndi magaleta monga omwe anawonongedwa aja, kuti tikamenyane ndi Israeli ku chigwa. Pamenepo, ife tidzapambana iwowo.” Beni-Hadadi anagwirizana nawo ndipo anachita momwemo.
26 ൨൬ പിറ്റെ ആണ്ടിൽ വസന്തകാലത്ത് ബെൻ-ഹദദ് അരാമ്യരെ സമാഹരിച്ച് യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ അഫേക്കിലേക്ക് വന്നു.
Chaka chinacho Beni-Hadadi anasonkhanitsa Aaramu, napita ku Afeki kukamenyana ndi Israeli.
27 ൨൭ യിസ്രായേല്യരും ഒന്നിച്ചുകൂടി, ഭക്ഷണപദാർത്ഥങ്ങൾ ശേഖരിച്ച് അവരുടെ നേരെ പുറപ്പെട്ടു; അരാമ്യരുടെ നേരെ പാളയം ഇറങ്ങിയ യിസ്രായേല്യർ രണ്ട് ചെറിയ ആട്ടിൻകൂട്ടംപോലെ മാത്രം കാണപ്പെട്ടു; എന്നാൽ അരാമ്യരെക്കൊണ്ട് ദേശം നിറഞ്ഞിരുന്നു.
Aisraeli atasonkhananso, napatsidwa zakudya zawo anapita kukakumana nawo. Aisraeli anamanga misasa yawo moyangʼanana ndi Aaramu ndipo ankaoneka ngati timagulu tiwiri ta mbuzi, pomwe Aaramu anali atakuta dera lonselo.
28 ൨൮ ഒരു ദൈവപുരുഷൻ വന്ന് യിസ്രായേൽ രാജാവിനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല’ എന്ന് അരാമ്യർ പറയുന്നതിനാൽ ഞാൻ ഈ മഹാസംഘത്തെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്ന് നിങ്ങൾ അറിയും” എന്ന് പറഞ്ഞു.
Munthu wa Mulungu anabwera, nawuza mfumu ya Israeli kuti, “Yehova akuti, ‘Popeza Aaramu akuganiza kuti Yehova ndi mulungu wa ku mapiri, osati wa ku zigwa, Ine ndidzapereka chigulu chonsechi kwa iwe, ndipo iwe udzadziwa kuti Ine ndine Yehova.’”
29 ൨൯ എന്നാൽ അവർ അവരുടെ നേരെ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം യുദ്ധമുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒറ്റ ദിവസംകൊണ്ട് കൊന്നു.
Kwa masiku asanu ndi awiri anakhala moyangʼanana mʼmisasa yawo, ndipo pa tsiku lachisanu ndi chiwiri nkhondo inayambika. Aisraeli anapha Aaramu okwana 100,000 tsiku limodzi lokha.
30 ൩൦ ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്ക് ഓടിപ്പോയി; അവരിൽ ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്ത് കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു.
Ena onse otsala anathawira ku Afeki, kumene khoma linagwera anthu 27,000. Ndipo Beni-Hadadi anathawira mu mzinda, nakabisala mʼchipinda chamʼkati.
31 ൩൧ അവന്റെ ഭൃത്യന്മാർ അവനോട്: “യിസ്രായേൽരാജാക്കന്മാർ ദയയുള്ളവർ എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്; ഞങ്ങൾ അരയ്ക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടെ രക്ഷിച്ചേക്കാം” എന്ന് പറഞ്ഞു.
Atumiki ake anamuwuza kuti, “Taonani, ife tamva kuti mafumu a fuko la Israeli ndi achifundo. Tiyeni tipite kwa mfumu ya ku Israeli titavala ziguduli mʼchiwuno mwathu ndi kumanga zingwe mʼmakosi mwathu. Mwina iye sakakuphani.”
32 ൩൨ അങ്ങനെ അവർ അരയ്ക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്ന്: “‘എന്റെ ജീവനെ രക്ഷിക്കേണമേ’ എന്ന് നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്ന് പറഞ്ഞു. അതിന് യിസ്രായേൽരാജാാവ്: ‘അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ’ എന്ന് പറഞ്ഞു.
Atavala ziguduli mʼchiwuno mwawo ndi kumanga zingwe mʼmakosi mwawo, anapita kwa mfumu ya ku Israeli ndipo anayiwuza kuti, “Mtumiki wanu Beni-Hadadi akunena kuti, ‘Chonde loleni kuti ndikhale moyo.’” Mfumu inayankha kuti, “Kodi iye akanali ndi moyo? Iye ujatu ndi mʼbale wanga.”
33 ൩൩ ആ പുരുഷന്മാർ അത് ശുഭലക്ഷണം എന്ന് ധരിച്ച് അവനോട്: ‘അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ്’ എന്ന് പറഞ്ഞു. അതിന് രാജാവ്: “നിങ്ങൾ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്ക് വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.
Anthuwo ankaganiza kuti mawuwo anali abwino ndipo anavomereza mawuwa mofulumira. Iwo anati, “Inde, Beni-Hadadi ndi mʼbale wanu!” Mfumu inati, “Pitani kamutengeni.” Beni-Hadadi atatuluka, Ahabu anamukweza mʼgaleta lake.
34 ൩൪ ബെൻ-ഹദദ് അവനോട്: “എന്റെ അപ്പൻ നിന്റെ അപ്പനിൽനിന്ന് പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ചെയ്തതുപോലെ നീ ദമാസ്കസിൽ നിനക്ക് കമ്പോളങ്ങൾ ഉണ്ടാക്കിക്കൊൾക” എന്ന് പറഞ്ഞു. അതിന് ആഹാബ്: “ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം” എന്ന് പറഞ്ഞു. അങ്ങനെ അവൻ അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.
Beni-Hadadi anawuza Ahabu kuti, “Ndidzabweza mizinda imene abambo anga analanda abambo anu. Ndipo mutha kumanga nyumba zanu zamalonda mu Damasiko, monga anachitira abambo anga ku Samariya.” Ahabu anati, “Chifukwa cha mgwirizano umenewu, ine ndidzakumasula.” Choncho anachita naye mgwirizano, ndipo anamulola kuti apite.
35 ൩൫ എന്നാൽ പ്രവാചകഗണത്തിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ സ്നേഹിതനോട്: ‘എന്നെ അടിക്കേണമേ’ എന്ന് പറഞ്ഞു. എന്നാൽ അവന് അവനെ അടിക്കുവാൻ മനസ്സായില്ല.
Molamulidwa ndi Yehova, mmodzi mwa ana a aneneri anawuza mnzake kuti, “Chonde, menye ndi chida chako,” koma mnzakeyo anakana.
36 ൩൬ അവൻ അവനോട്: “നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് നീ എന്നെവിട്ടു പോകുന്ന ഉടനെ ഒരു സിംഹം നിന്നെ കൊല്ലും” എന്ന് പറഞ്ഞു. അവൻ അവനെ വിട്ട് പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ട് കൊന്നുകളഞ്ഞു.
Choncho mneneriyo anati, “Chifukwa sunamvere Yehova, ukangochoka pano, mkango ukupha.” Ndipo munthuyo atangochoka pamenepo, mkango unamupeza ndi kumupha.
37 ൩൭ പിന്നെ അവൻ മറ്റൊരുത്തനെ കണ്ട്: ‘എന്നെ അടിക്കേണമേ’ എന്ന് പറഞ്ഞു. അവൻ അവനെ അടിച്ച് മുറിവേല്പിച്ചു.
Mneneriyo anapeza munthu wina ndipo anamuwuza kuti, “Chonde, menye.” Choncho munthuyo anamumenya ndi kumuvulaza.
38 ൩൮ ആ പ്രവാചകൻ ചെന്ന് വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവ് കണ്ണിലേക്ക് താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു.
Pamenepo mneneriyo anapita nakayima pa msewu kudikirira mfumu. Iye anadzibisa nakulunga nsalu nkhope yake.
39 ൩൯ രാജാവ് കടന്ന് പോകുമ്പോൾ അവൻ രാജാവിനോട് വിളിച്ചുപറഞ്ഞത്: “അടിയൻ പടയുടെ മദ്ധ്യത്തിലേക്ക് ചെന്നിരുന്നു; അപ്പോൾ ഒരുത്തൻ എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്ന് ‘ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെ പോയാൽ നിന്റെ ജീവൻ അവന്റെ ജീവന് പകരം ഇരിക്കും; അല്ലെങ്കിൽ നീ ഏകദേശം 34 കിലോഗ്രാം വെള്ളി തൂക്കി തരേണ്ടിവരും’ എന്ന് പറഞ്ഞു.
Mmene mfumu inkadutsa pamenepo, mneneriyo anafuwula kwa mfumuyo kuti, “Ine mtumiki wanu ndinalowa pakati pa nkhondo, ndipo munthu wina anabwera kwa ine atatenga mmodzi mwa anthu ogwidwa pa nkhondo, nandiwuza kuti, ‘Sunga munthu uyu. Ngati asowa, ndiye kuti ndidzakupha, kapena udzalipira ndalama 3,000 za siliva.’
40 ൪൦ എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടിലായിരിക്കുമ്പോൾ അവനെ കാണാതെപോയി”. അതിന് യിസ്രായേൽ രാജാവ് അവനോട്: “നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീർച്ചയാക്കിയല്ലോ” എന്ന് പറഞ്ഞു.
Pamene ine mtumiki wanu ndinali wotanganidwa apa ndi apa, munthuyo anasowa.” Mfumu ya Israeli inati, “Chimenechi ndiye chilango chako. Iwe wadziweruza wekha.”
41 ൪൧ തൽക്ഷണം അവൻ കണ്ണിന്മേൽനിന്ന് തലപ്പാവ് നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്ന് യിസ്രായേൽ രാജാവ് തിരിച്ചറിഞ്ഞു.
Pamenepo mneneriyo anachotsa msangamsanga nsalu yomwe anakulunga pa nkhope yake, ndipo mfumu ya Israeli inamuzindikira kuti ndi mmodzi mwa aneneri.
42 ൪൨ അവൻ അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാശത്തിന്നായിട്ട് ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളയുകകൊണ്ട് നിന്റെ ജീവൻ അവന്റെ ജീവനും നിന്റെ ജനം അവന്റെ ജനത്തിനും പകരമായിരിക്കും’” എന്ന് പറഞ്ഞു.
Iye anawuza mfumu kuti, “Yehova akuti, ‘Chifukwa chakuti mwamasula munthu amene Ine ndinati ndi woyenera kuphedwa, inuyo ndi amene mudzaphedwe mʼmalo mwa iyeyo, anthu anu mʼmalo mwa anthu ake.’”
43 ൪൩ അതുകൊണ്ട് യിസ്രായേൽ രാജാവ് വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്ക് പുറപ്പെട്ട് ശമര്യയിൽ എത്തി.
Mwachisoni ndi mokwiya, mfumu ya Israeli inapita ku nyumba yake yaufumu ku Samariya.