< 1 രാജാക്കന്മാർ 18 >
1 ൧ വളരെനാൾ കഴിഞ്ഞ് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ ചെന്ന് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുക; ഞാൻ ഭൂമിയിൽ മഴ പെയ്യിപ്പാൻ പോകുന്നു” എന്ന് പറഞ്ഞു.
EIA kekahi, a i na la he nui, hiki mai la ka olelo a ke Akua ia Elia i ke kolu o ka makahiki, i ka i ana mai, E hele, a e hoike ia oe iho ia Ahaba; a e hoohaule au i ka ua maluna o ka ill o ka honua.
2 ൨ ഏലീയാവ് ആഹാബിന്റെ മുൻപിൽ പ്രത്യക്ഷപ്പെടുവാൻ പോയി; അപ്പോൾ ശമര്യയിൽ അതികഠിന ക്ഷാമമായിരുന്നു.
Hele ae la hoi o Elia e hoike ia ia iho ia Ahaba: a he wi nui ma Samaria.
3 ൩ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവിനെ ആളയച്ചുവരുത്തി; ഓബദ്യാവ് യഹോവയോട് വളരെ ഭക്തിയുള്ള വ്യക്തിയായിരുന്നു.
Kahea ae la o Ahaba ia Obadia, ka luna o kona hale. (He weliweli nui ko Obadia ia Iehova:
4 ൪ ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ, ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ട് പോയി ഓരോ ഗുഹയിൽ അമ്പതുപേരെ വീതം ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് രക്ഷിച്ചു.
A o keia hoi, i ka pepehi ana o Iezebela i na kaula o Iehova, lawe ae la o Obadia i na kaula hookahi haneri, a huna papakanalima ae ia lakou iloko o ke ana, a hanai ae la ia lakou me ka berena a me ka wai.)
5 ൫ ആഹാബ് ഓബദ്യാവിനോട്: “നീ ദേശത്തെ എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികെ ചെന്ന് നോക്കുക; ഒരുപക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്ക് പുല്ല് കിട്ടുമായിരിക്കും” എന്ന് പറഞ്ഞു.
I mai la hoi o Ahaba ia Obadia, E hele oe ma ka aina i na kumu wai a pau, a me na kahawai a pau; e loaa paha uanei ia kaua ka mauu e malama ai i na lio me na hoki i ola, o hoonele ia kaua iho i na holoholona a pau.
6 ൬ ദേശത്തെ അവർ രണ്ടായി പകുത്തു; ഒരു ദിശയിലേക്ക് ആഹാബും, മറ്റേ ദിശയിലേക്ക് ഓബദ്യാവും യാത്രയായി;
Mahele ae la hoi laua i ka aina e pau ia i ka heleia. Hele ae la o Ahaba ma kekahi aoao, oia iho no; a hele ae la hoi o Obadia ma kekahi aoao, oia iho no.
7 ൭ ഓബദ്യാവ് യാത്ര ചെയ്യുമ്പോൾ ഏലീയാവ് എതിരെ വരുന്നത് കണ്ടു; ഓബദ്യാവ് അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സാഷ്ടാംഗം വീണു: “എന്റെ യജമാനനായ ഏലീയാവോ” എന്ന് ചോദിച്ചു.
Oiai o Obadia ma ke alanui, aia hoi, halawai mai la me ia o Elia: a ike hoi oia ia ia, moe iho la oia ilalo ke alo, i aku la, O oe no anei keia haku o'u, o Elia?
8 ൮ അവൻ അവനോട്: “അതേ, ഞാൻ തന്നേ; നീ ചെന്ന് ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്കുക” എന്ന് പറഞ്ഞു.
I mai la oia ia ia, Owau no: e hele oe e hai aku i ko'u haku, Aia hoi o Elia.
9 ൯ അതിന് ഓബദ്യാവ് പറഞ്ഞത്: “അടിയനെ കൊല്ലേണ്ടതിന് ആഹാബിന്റെ കയ്യിൽ ഏല്പിക്കുവാൻ അടിയൻ എന്ത് പാപംചെയ്തു?
I aku la hoi kela, O ke aha la ko'u hewa e haawi ai oe i kau kauwa i ka lima o Ahaba e pepehi mai ia'u?
10 ൧൦ നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജനതയോ രാജ്യമോ ഇല്ല; ‘നീ അവിടെ ഇല്ല’ എന്ന് അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജനതയെയുംകൊണ്ട് ‘നിന്നെ കണ്ടിട്ടില്ല’ എന്ന് സത്യംചെയ്യിച്ചു.
Ma ke ola ana o Iehova kou Akua, aohe lahuikanaka, aohe aupuni, kahi i hoouna ole aku ai kuu haku e imi ia oe ilaila: a i ka lakou olelo ana, Aole ia, lawe oia i ka hoohiki ana i ke Akua, o ia aupuni a me ia lahuikanaka, i ka loaa ole ana ou ia lakou.
11 ൧൧ ഇങ്ങനെയിരിക്കെ ‘ഏലീയാവ് ഇവിടെ ഉണ്ടെന്ന് എന്റെ യജമാനനെ അറിയിക്ക’ എന്ന് നീ കല്പിക്കുന്നുവല്ലോ.
Ano hoi, ke olelo nei oe, E hele e hai aku i ko'u haku, Aia hoi o Elia!
12 ൧൨ ഞാൻ നിന്നെ വിട്ടുപോയാൽ ഉടനെ യഹോവയുടെ ആത്മാവ് നിന്നെ എടുത്ത് ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടുപോകും; ഞാൻ ആഹാബിനോട് ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ വരികയും ചെയ്താൽ, അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
Eia hoi auanei keia, a hala au mai ou aku nei, e lawe aku ka Uhane o Iehova ia oe ma kahi e ike ole ai au; a hele au e hai aku ia Ahaba, aole hoi e loaa oe ia ia, e pepehi mai auanei oia ia'u; aka, ke weliweli nei au kau kauwa ia Iehova mai ko'u wa kamalii mai.
13 ൧൩ ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊന്നപ്പോൾ, ഞാൻ അവരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് രക്ഷിച്ചത് യജമാനൻ അറിഞ്ഞിട്ടില്ലയോ?
Aole anei i haiia i ko'u haku ka mea a'u i hana aku ai i ka wa i pepehi ai o Iezebela i na kaula o Iehova, o ko'u huna ana'e i hookahi haneri kanaka o ko Iehova poe kaula, papakanalima ma ke ana, a hanai aku ia lakou me ka berena a me ka wai?
14 ൧൪ ഇപ്പോൾ നീ എന്നോട്: ‘ഏലീയാവ് ഇവിടെ ഉണ്ടെന്ന് നിന്റെ യജമാനനെ അറിയിക്ക’ എന്ന് കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ”.
Ano hoi, ke olelo mai nei oe, E hele e hai aku i ko'u haku, Aia hoi o Elia! a e pepehi mai no oia ia'u.
15 ൧൫ അതിന് ഏലീയാവ്: “ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്ന് തീർച്ചയായും അവന്റെ മുൻപിൽ പ്രത്യക്ഷനാകും” എന്ന് പറഞ്ഞു.
I mai la hoi o Elia, Ma ke ola ana o Iehova o na kaua, imua ona e ku nei au, e hoike io aku no au ia'u iho ia ia i keia la.
16 ൧൬ അങ്ങനെ ഓബദ്യാവ് ആഹാബിനെ കണ്ട് വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവിനെ കാണ്മാൻ ചെന്നു.
Hele aku la hoi o Obadia e halawai me Ahaba, a hai aku la hoi ia ia; a hele mai la o Ahaba e halawai me Elia.
17 ൧൭ ആഹാബ് ഏലീയാവിനെ കണ്ടപ്പോൾ: “ആരിത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ” എന്ന് ചോദിച്ചു.
Eia kekahi, i ka wa i ike ai o Ahaba ia Elia, i mai la o Ahaba ia ia, O oe no anei ka mea i hoopilikia i ka Iseraela?
18 ൧൮ അതിന് ഏലിയാവ്: “യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നത് ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും ബാല്‍ വിഗ്രഹങ്ങളെ സേവിക്കയും ചെയ്യുന്നതുകൊണ്ട് തന്നേ.
I aku la hoi oia, Aole na'u i hoopilikia i ka Iseraela, aka, nau, a na ka ohana a kou makuakane, i ko oukou haalele ana i na kauoha a Iehova, a ua hahai hoi oe mamuli o na Baala.
19 ൧൯ എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക”
Ano hoi e kii aku oe e hoakoakoa mai i ka Iseraela a pau io'u nei, ma ka mauna Karemela, a me na kaula o Baala eha haneri me kanalima, a me na kaula o na wahi e hoomana'i eha haneri, ka poe e ai ana ma ka papaaina a Iezebela.
20 ൨൦ അങ്ങനെ ആഹാബ് യിസ്രായേലിൽ എല്ലാം ആളയച്ച്, ആ പ്രവാചകന്മാരെ കർമ്മേൽപർവ്വതത്തിൽ കൂട്ടിവരുത്തി.
Pela hoi, kii aku la o Ahaba i na mamo a pau a Iseraela, a hoakoakoa mai la i na kaula ma ka mauna Karemela,
21 ൨൧ അപ്പോൾ ഏലീയാവ് അടുത്തുചെന്ന് സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ട് തോണിയിൽ കാൽ വെക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ; ബാല്‍ എങ്കിലോ അവനെ പിൻപറ്റുവിൻ” എന്ന് പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.
Hele mai la hoi o Elia i ka poe kanaka a pau, i mai la hoi, Pehea la ka loihi o ko oukou kapekepeke ana iwaena o na manao elua! Ina o Iehova ke Akua, e hahai oukou mamuli ona; aka, ina o Baala, e hahai mamuli ona, Aole olelo aku na kanaka i kekahi olelo ia ia.
22 ൨൨ പിന്നെ ഏലീയാവ് ജനത്തോട് പറഞ്ഞത്: “യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്.
Alaila olelo mai la o Elia i ka poe kanaka, Owau nei, owau wale no ka i koe mai he kaula no Iehova; aka o na kaula o Baala, eha haneri kanaka lakou me kanalima.
23 ൨൩ ഞങ്ങൾക്ക് രണ്ട് കാളകളെ തരുവിൻ; ഒരു കാളയെ അവർ തിരഞ്ഞെടുത്ത് ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;
He pono no hoi e haawi mai lakou i na bipi elua, ia makou; a e koho ae lakou i kekahi bipi no lakou iho, a e okioki i mau apana, a e kau aku hoi maluna o ka wahie, aole hoi e hahao ae i ke ahi: a e hoomakaukau aku au i kekahi bipi, a e kau ae maluna o ka wahie, aole hoi e hahao ae i ke ahi:
24 ൨൪ നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമായിരിക്കും;” അതിന് ജനം എല്ലാം:
A e kahea oukou ma ka inoa o ko oukou mau akua, a e kahea wau i ka inoa o Iehova; a o ke Akua nana e haawi mai i ke ahi, oia ke Akua. Olelo aku la ka poe kanaka a pau, i aku la, He pono ka olelo.
25 ൨൫ ‘അത് നല്ലകാര്യം തന്നെ’ എന്ന് ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവ് ബാലിന്റെ പ്രവാചകന്മാരോട്: “നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ട് തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ” എന്ന് പറഞ്ഞു.
Olelo mai la hoi o Elia i na kaula o Baala, E koho oukou i kekahi bipi no oukou iho, a e hoomakaukau mua ae ia. no ka mea, he lehulehu oukou; a e kahea aku i ka inoa o ko oukou mau akua, aole hoi e hahao ae i ke ahi.
26 ൨൬ അങ്ങനെ അവർക്ക് കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ‘ബാലേ, ഉത്തരമരുളേണമേ’ എന്ന് രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന് ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
Lawe ae la lakou i ka bipi i haawiia ia lakou, a hoomakaukau ae la hoi ia, a kahea aku la i ka inoa o Baala, mai kakahiaka a awakea, i ka i ana'ku, E Baala, e hoolohe mai ia makou. Aka, aohe leo; aole hoi mea i hoolohe mai. Lelele ae la lakou ma ke kuahu i hanaia'e.
27 ൨൭ ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ തിരക്കിലായിരിക്കാം; അല്ലെങ്കിൽ ധ്യാനത്തിലോ, യാത്രയിലോ, ഉറക്കത്തിലോ ആയിരിക്കാം; അവനെ ഉണർത്തേണം” എന്ന് പറഞ്ഞു.
Eia kekahi, a awakea ae la, hoomaewaewa ae la o Elia ia lakou, i ae la, E kahea me ka leo nui, no ka mea, he akua ia; e kukakuka ana paha ia, e hahai ana paha ia, e hele loihi ana paha, a e hiamoe ana paha ia, e pono hoi ke hoalaia'e.
28 ൨൮ അവർ ഉറക്കെ വിളിച്ച് പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു.
Kahea aku la lakou me ka leo nui, a kokoe iho la lakou ia lakou iho mamuli o ko lakou ano, me na pahi, a me na ihe, a hu mai ke koko maluna iho o lakou.
29 ൨൯ മദ്ധ്യാഹ്നം കഴിഞ്ഞ് വൈകുന്നേരത്തെ യാഗം കഴിക്കുന്ന സമയംവരെ അവർ ഇത് തുടർന്നുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ പ്രതികരണമോ ഉണ്ടായില്ല.
Eia hoi kekahi, i ka aui ana'e o ka la, a pule ae lakou a hiki i ka wa e kaumaha ai i ka mohai ahiahi, aohe leo, aole hoi mea hoolohe, aole hoi mea manao mai:
30 ൩൦ അപ്പോൾ ഏലീയാവ്: ‘എന്റെ അടുക്കൽ വരുവിൻ എന്ന് സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
Alaila, i mai la o Elia i ka poe kanaka a pau, E hookokoke mai io'u nei; Hookokoke ae la ka poe kanaka a pau io na la. Kukulu hou ae la oia i ke kuahu o Iehova i hiolo ilalo.
31 ൩൧ ‘നിനക്ക് യിസ്രായേൽ എന്ന് പേരാകും’ എന്ന് യഹോവയുടെ അരുളപ്പാട് ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ട് കല്ല് എടുത്തു;
Lawe ae la hoi o Elia i na po haku he umikumamalua, mamuli o ka helu ana o na ohana a na keiki a Iakoba, a ka mea i hiki mai ka olelo a Iehova ia ia, o i ana, E kapaia auanei kou inoa o Iseraela;
32 ൩൨ കല്ലുകൊണ്ട് യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്ത് വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോട് ഉണ്ടാക്കി.
A kukulu ae la oia ia mau pohaku i kuahu no ka inoa o Iehova, a hana iho la hoi i auwaha a puni ke kuahu, o kona nui e hiki ai ke komo na ana hua elua.
33 ൩൩ പിന്നെ അവൻ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു; ‘നാല് തൊട്ടിയിൽ വെള്ളം നിറച്ച് ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ’ എന്ന് പറഞ്ഞു.
Hooponopono ae la hoi oia i ka wahie, a okioki ae la i ka bipi i mau apana, a kau ae la maluna o ka wahie; i mai la hoi oia, E hoopiha i na barela eha me ka wai, a e ninini iho maluna iho o ka mohaikuni, a maluna iho hoi o ka wahie.
34 ൩൪ ‘രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ’ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്‍റെശേഷം: ‘മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ’ എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
Olelo mai la hoi oia, I elua o ka oukou hana ana. Elua'e la no hoi ka lakou hana ana. I mai la hoi oia, I ekolu hoi o ka oukou hana ana, Ekolu ae la no hoi ka lakou hana ana.
35 ൩൫ വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ച്.
Kahe ae la hoi ka wai a puni ke kuahu; a hoopiha iho la no hoi oia i ka auwaha i ka wai.
36 ൩൬ വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്ത്, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അവിടുന്ന് യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്ന് വെളിപ്പെടുമാറാകട്ടെ.
Eia hoi kekahi, i ka wa i kaumaha ai i ka mohai ahiahi, hookokoke ae la o Elia ke kaula, i aku la hoi, E Iehova ke Akua o Aberahama, a me Isaaka, a me Iseraela, i keia la e hoikeia'i o oe no ke Akua iloko o ka Iseraela, a owau nei kau kauwa, a no kau olelo i hana aku ai au i keia mau mea a pau.
37 ൩൭ യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്ന് തന്നേ ദൈവം എന്നും അവിടുന്ന് തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്ക് തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്ന് പറഞ്ഞു.
E hoolohe mai ia'u, e Iehova, e hoolohe mai ia'u, i ike keia lahuikanaka o oe no Iehova ke Akua; a ua hoohuli hou mai hoi oe i ko lakou naau.
38 ൩൮ ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ച് തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
Alaila haule mai la ke ahi o Iehova, a hoopau iho la i ka mohaikuni, a me ka wahie, a me na pohaku, a me ka lepo, a miki ae la hoi i ka wai iloko o ka auwaha.
39 ൩൯ ജനം എല്ലാം അത് കണ്ട് കവിണ്ണുവീണ്: ‘യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം’ എന്ന് പറഞ്ഞു.
A ike ka poe kanaka a pau, moe iho la lakou ilalo ke alo, i aku la hoi lakou, O Iehova, oia ke Akua; o Iehova, oia ke Akua.
40 ൪൦ ഏലീയാവ് അവരോട്: “ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത്” എന്ന് പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്ന് അവിടെവെച്ച് കൊന്നുകളഞ്ഞു.
I mai la hoi o Elia ia lakou, E hopu i na kaula o Baala, i ole e pakele kekahi. Hopu ae la hoi lakou ia lakou; a alakai ae la o Elia ia lakou i ke kahawai Kisona, a pepehi iho la hoi oia ia lakou malaila.
41 ൪൧ പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്ന് ഭക്ഷിച്ച് പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട്” എന്ന് പറഞ്ഞു.
I mai la hoi o Elia ia Ahaba, E pii oe, e ai, a e inu; no ka mea, eia ke kamumu ana o ka ua nui.
42 ൪൨ ആഹാബ് ഭക്ഷിച്ച് പാനം ചെയ്യേണ്ടതിന് പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ച് കുനിഞ്ഞിരുന്നു; അവൻ തന്റെ ബാല്യക്കാരനോട്:
Pela i pii ai o Ahaba e ai a e inu hoi. Pii ae la hoi o Elia i ke poo o Karemela, moe iho la oia malalo ma ka honua, a hookomo iho la i kona maka iwaena o kona mau kuli.
43 ൪൩ “നീ ചെന്ന് കടലിന് നേരെ നോക്കുക” എന്ന് പറഞ്ഞു. അവൻ ചെന്ന് നോക്കീട്ട്: ‘ഒന്നും ഇല്ല’ എന്ന് പറഞ്ഞു. അതിന് അവൻ: ‘വീണ്ടും ചെല്ലുക’ എന്ന് ഏഴു പ്രാവശ്യം പറഞ്ഞു.
Alaila olelo mai la oia i kana kauwa, E pii ae oe ano, e nana i kai. Pii ae la hoi oia, a nana aku la, a i aku la, Aole. Olelo mai la hoi oia, E hele hou i ehiku hele ana.
44 ൪൪ ഏഴാം പ്രാവശ്യമോ അവൻ: ‘ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു’ എന്ന് പറഞ്ഞു. അതിന് അവൻ: “നീ ചെന്ന് ‘മഴ നിന്നെ തടഞ്ഞുനിർത്താതിരിക്കേണ്ടതിന് രഥം പൂട്ടി ഇറങ്ങിപ്പോകാൻ’ ആഹാബിനോട് പറയുക” എന്ന് പറഞ്ഞു.
Eia kekahi i ka hiku o kona hele ana, i aku la oia, Aia hoi, ke hoea mai la he wahi ao uuku me he lima la o ke kanaka, mailoko mai o ke kai. A olelo mai la oia, E hele oe e olelo aku ia Ahaba, E hoomakaukau ae oe, a e iho ae, o paa mai oe i ka ua.
45 ൪൫ ഉടനെ ആകാശം മേഘങ്ങൾ കൊണ്ട് കറുത്ത് വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്ക് പോയി.
Eia kekahi, ia manawa no, poele mai la ka lani i na ao a me ka makani, a nui mai la ka ua. Holo kaa ae la o Ahaba a hiki i Iezereela.
46 ൪൬ എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കി യിസ്രായേലിൽ എത്തുംവരെ ആഹാബിന് മുമ്പായി ഓടി.
Kau mai la hoi ka lima o Iehova maluna o Elia; kaei iho la oia i kona puhaka iho, a holo ae la imua o Ahaba a i ke komo ana i Iezereela.