< 1 രാജാക്കന്മാർ 14 >

1 ആ കാലത്ത് യൊരോബെയാമിന്റെ മകൻ അബീയാവ് രോഗിയായി കിടപ്പിലായി.
Wakati huo Abiya mwana wa Yeroboamu akawa mgonjwa sana.
2 യൊരോബെയാം തന്റെ ഭാര്യയോട്: “നീ യൊരോബെയാമിന്റെ ഭാര്യ എന്ന് ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്ക് പോകേണം; ‘ഈ ജനത്തിന് ഞാൻ രാജാവാകും’ എന്ന് എന്നോട് പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.
Yeroboamu akamwambia mke wake, “amka ujibadilishe, ili wasikutambue kuwa wewe ndiye mke wangu, na uende Shilo, kwa sababu nabii Ahiya yuko huko, yeye ndiye aliyeninea mimi kuwa nitakuwa mfalme juu ya watu hawa.
3 നിന്റെ കയ്യിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക; കുട്ടിയുടെ കാര്യം എന്താകും എന്ന് അവൻ നിന്നെ അറിയിക്കും” എന്ന് പറഞ്ഞു.
Uchukue mikate kumi, na kaki na mtungi wa asali, na uende kwa Ahiya. Naye atakuambia kitakachotokea kwa mtoto.”
4 യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർദ്ധക്യം നിമിത്തം കണ്ണ് മങ്ങിയിരിരുന്നതുകൊണ്ട് കാണ്മാൻ കഴിയാതെയിരുന്നു.
Mke wa Yeroboamu akafanya hivyo; akaenda Shilo mpaka kwenye nyumba ya Ahiya. Wakati huo Ahiya alikuwa hawezi kuona, kwa kuwa macho yake yalikuwa yameishiwa nguvu kwa sababu ya umri wake.
5 എന്നാൽ യഹോവ അഹീയാവിനോട്: ‘യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ച് നിന്നോട് ചോദിപ്പാൻ വരുന്നു; അവൻ രോഗിയായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കണം; അവൾ അകത്ത് വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും’ എന്ന് അരുളിച്ചെയ്തു.
BWANA akamwambia Ahiya, “Tazama mke wa Ahiya anakuja kutafuta kutaka ushauri toka kwako kuhusiana na mwanae, kwa kuwa ni mgonjwa. Mwambie hivi na hivi, kwa sababu atakapofika atajifanya kuwa ni mwanamke mwingine.”
6 അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവ് കേട്ടിട്ട് പറഞ്ഞത്: യൊരോബെയാമിന്റെ ഭാര്യയേ, അകത്ത് വരിക; നീ ഒരു അന്യസ്ത്രീ എന്ന് അഭിനയിക്കുന്നത് എന്തിന്? അശുഭവർത്തമാനം നിന്നെ അറിയിക്കുവാൻ എനിക്ക് നിയോഗം ഉണ്ട്.
Naye Ahiya aliposikia sauti za miguu yake alipokuwa akiukaribia mlango, akasema, “karibu, mke wa Yeroboamu. Kwa nini unajifanya kuwa mtu mwingine? Nimetumwa kwako nikiwa na habaari mbaya.
7 നീ ചെന്ന് യൊരോബെയാമിനോട് പറയേണ്ടത്: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജനത്തിന്റെ ഇടയിൽനിന്ന് നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി.
Nenda ukamwambia Yeroboamu kwamba BWANA, Mungu wa Israeli, anasema, 'Nilikuinua kutoka kati ya watu na kukufanya uwe kiongozi wa watu wangu Israeli.
8 രാജത്വം ദാവീദ് ഗൃഹത്തിൽനിന്ന് കീറിയെടുത്ത് നിനക്ക് തന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്ക് പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കുകയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
Niliugawa ufalme kutoka kwa Daudi na kukupa wewe, lakini bado hutaki kuwa kama mtumishi wangu Daudi, ambaye alizishika amri zangu na kunifuata kwa moyo wake wote, na kufanya kilichokuwa sawa mbele ya macho yangu.
9 നിനക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന് നീ അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ പുറന്തള്ളികളഞ്ഞു
Badala yake, umefanya maovu, zaidi ya wote waliokutangulia. Umetengeneza miungu mingine, na umetengeneza sanamu za kuyeyushwa ili kunikasirisha na kunitupa nyuma yako.
10 ൧൦ അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന് അനർത്ഥം വരുത്തി, യൊരോബെയാമിനുള്ള സ്വതന്ത്രനും ദാസനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്ന് ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം അശേഷം മുടിഞ്ഞുപോകും വരെ അതിനെ കോരിക്കളകയും ചെയ്യും.
Kwa hiyo, tazama, Nitaleta majanga kwenye familia yako; Nitawatupilia mbali watoto wako wote wa kiume katika Israeli, kama ni mtumwa au ni huru, na nitaiondoa familia yako, kama mtu anayechoma mavi mpaka yaishe.
11 ൧൧ യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.
Yeyote ambaye ni mwanafamilia yako atakayefia mjini ataliwa na mbwa, na yeyote atakayefia shamabani ataliwa na ndege wa angani, kwa kuwa Mimi BWANA, nimesema;
12 ൧൨ ആകയാൽ നീ എഴുന്നേറ്റ് വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്ത് ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും.
Kwa hiyo inuka wewe mke wa Yeroboamu, na uende nyumbani kwako; na mguu wako utakapokanyaga mjini, yule mtoto wa Abiya atakufa.
13 ൧൩ യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ച് അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
Na Israeli yote itamwombolezea na kumzika. Ni yeye pekee katika familia ya Abiya atakayepelekwa makaburini, kwa sababu ni yeye pekee yake kutoka kwenye nyumba ya Abiya, ambaye BWANA, Mungu wa Israeli alimwona kuwa ni mwema.
14 ൧൪ യഹോവ തനിക്ക് യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്ന് യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; ഇതാണ് ആ ദിവസം, അതേ ഇപ്പോൾ തന്നേ!
Pia BWANA atainua mfalme katika Israeli ambaye ataifutilia mbali familia ya Yeroboamu katika siku hiyo. Leo ndiyo siku hiyo, sasa hivi.
15 ൧൫ യിസ്രായേൽ അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഞാങ്ങണ ചെടി വെള്ളത്തിൽ ആടുന്നതുപോലെ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്ക് താൻ കൊടുത്ത ഈ നല്ലദേശത്തുനിന്ന് അവരെ പറിച്ചെടുത്ത് നദിക്കക്കരെ ചിതറിച്ചുകളയും.
Kwa kuwa BWANA ataishambulia Israeli kama vile majani yanavyotikiswa majini, na ataing'oa Israeli katika nchi hii njema ambayo aliwpa mababu. Atawatawanya hata ng'ambo ya Mto Frati, kwa sababu wamefanya nguzo za Ashera kumkasirisha BWANA.
16 ൧൬ പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
Ataiacha Israeli kwa sababu ya dhambi ya Yeroboamu, dhambi ambazo ametenda, na kwa hizo ameifanya Israeli kufanya dhambi.
17 ൧൭ അപ്പോൾ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റ് പുറപ്പെട്ട് തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടന്നപ്പോൾ കുട്ടി മരിച്ചു.
Kwa hiyo mke wa Yeroboamu akainuka na akaondoka na akaenda mpaka Tirza. Naye alipofika kizingitini kwa nyumba yake, yule mtoto akafa.
18 ൧൮ യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലാപം കഴിച്ചു.
Isareli wote wakamzika na kumwombolezea, kama vile alivyokuwa ameambiwa kwa neno la BWANA ambalo amelisema kupitia mtumishi wake nabii Ahiya.
19 ൧൯ യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Na kwa mambo mengine yanayOmhusu Yeroboamu, jinsi alivyopigana vita na jinsi alivyotawala, tazama yameandikwa katika kitabu cha matukio ya wafalme wa Israeli.
20 ൨൦ യൊരോബെയാം വാണകാലം ഇരുപത്തിരണ്ട് സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന് പകരം രാജാവായി.
Yeroboamu alitawala kwa miaka ishirini na mbili naye akalala na babu zake, na Nadabu mwanawe akawa mfalme mahali pake.
21 ൨൧ ശലോമോന്റെ മകൻ രെഹബെയാം യെഹൂദയിൽ വാണു. അവൻ വാഴ്ച തുടങ്ങിയപ്പോൾ നാല്പത്തൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽ ഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴ് സംവത്സരം വാണു. അവന്റെ അമ്മ അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു.
Sasa Rehoboamu mwana wa Sulemani alikuwa mtawala wa Yuda. Rehoboamu alikuwa na umri wa miaka arobaini na moja alipokuwa mfalme, na akatawala kwa miaka kumi na saba kule Yerusalemu, mji ambao BWANA alikuwa ameuchagua kati ya makabila yote ya Israeli ili aweke jina lake kule. Jina la mama yake alikuwa Naama Mwamori.
22 ൨൨ യെഹൂദാ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി അവർ പാപംചെയ്ത് യഹോവയെ കോപിപ്പിച്ചു.
Yuda ikafanya yaliyo maovu mbele ya macho ya BWANA; wakamtia wivu kwa makosa yao, zaidi ya yote ambayo baba zao walikuwa wamefanya
23 ൨൩ അവർ ഉയർന്ന കുന്നിന്മേലും പച്ചമരത്തിൻകീഴിലും, പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
Kwa kuwa walijijengea wenyewe mahali pa juu, nguzo za mawe, na nguzo za Ashera katika kila mahali pa juu na katika kila mti wenye majani mabichi.
24 ൨൪ ലൈംഗികവൈകൃതവും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ലേച്ഛതകളും അവർ അനുകരിച്ചു.
Pia kulikuwepo na ukahaba wa kipagani katika nchi. Walifanya machukizo yaleyale kama wa mataifa yale ambayo BWANA alikuwa amewafukuza kutoka kwa watu wa Israeli.
25 ൨൫ എന്നാൽ രെഹബെയാം രാജാവിന്റെ അഞ്ചാം ആണ്ടിൽ ഈജിപ്റ്റ് രാജാവായ ശീശക്ക് യെരൂശലേമിനെ ആക്രമിച്ച്,
Ilitokea wakati wa mwaka wa tano wa mfalme Rehoboamu wakati Shishaki akiwa mfalme wa Misri, akaja kinyume na Yerusalemu.
26 ൨൬ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങൾ എല്ലാം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി.
Akaichukua hazina iliyokuwa kwenye nyumba ya BWANA, na ile hazina iliyokuwa kwenye nyumba ya Mfalme. Akachukua kila kitu; Pia alizichukua zile ngao za dhahabu ambazo Sulemani alikuwa ametengeneza.
27 ൨൭ ഇവയ്ക്ക് പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി, രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരെ ഏല്പിച്ചു.
Mfalme Rehoboamu akatengeneza ngao za shaba mahali pake na akazikabidhi kwa wakuu wa walinzi, ambao walilinda malango ya kuingia kwa mfalme.
28 ൨൮ രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവ ധരിക്കയും അതിനുശേഷം കാവൽ മുറിയിൽ തിരികെ കൊണ്ടുചെന്ന് വെക്കുകയും ചെയ്യും.
Na ikawa kila mfalme alipoingia kwenye nyumba ya BWANA, wale walinzi walizibeba na baadaye walizirudisha katika chumba cha walinzi.
29 ൨൯ രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ?
Lakini katika mambo mengine kuhusiana na Rehoboamu, na yote yale aliyofanya, je, hayakuandikwa kwenye kitabu cha matukio ya wafalme wa Yuda?
30 ൩൦ യൊരോബെയാമിനും രെഹബെയമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
Kulikuwa na mapigano yasiyokoma kati ya nyumba ya Rehoboamu na nyumba ya Yeroboamu.
31 ൩൧ രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു അവന്റെ അമ്മ. അവന്റെ മകൻ അബീയാം അവന് പകരം രാജാവായി.
Kwa hiyo Rehoboamu akalala na mababu zake naye akazikwa pamoja nao katika mji wa Daudi Jina la mama yake alikuwa Naama Mwamori. Abiya mwanawe akawa mfalme mahali pake

< 1 രാജാക്കന്മാർ 14 >