< 1 രാജാക്കന്മാർ 12 >
1 ൧ എല്ലാ യിസ്രായേലും രെഹബെയാമിനെ രാജാവാക്കേണ്ടതിന് ശെഖേമിൽ വന്നിരുന്നതിനാൽ അവനും അവിടേക്ക് ചെന്നു.
Rô-bô-am đến Si-chem vì cả Y-sơ-ra-ên đã hiệp lại tại Si-chem đặng tôn người làm vua.
2 ൨ നെബാത്തിന്റെ മകൻ യൊരോബെയാം ഈജിപ്റ്റിൽ വച്ച് അത് കേട്ടപ്പോൾ - ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് യൊരോബെയാം ഓടിപ്പോയി ഈജിപ്റ്റിൽ പാർക്കുകയായിരുന്നു
Khi Giê-rô-bô-am, con trai của Nê-bát, hay điều đó, thì còn ở Ê-díp-tô, là nơi người trốn để thoát khỏi vua Sa-lô-môn.
3 ൩ യിസ്രായേല്യർ ആളയച്ച് അവനെ വിളിച്ചു വരുത്തിയിരുന്നു - യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്ന് രെഹബെയാമിനോട് സംസാരിച്ചു:
Người ta sai tìm người tại đó. Giê-rô-bô-am cùng cả hội chúng Y-sơ-ra-ên đều đến tâu với Rô-bô-am rằng:
4 ൪ “നിന്റെ അപ്പൻ ഭാരമുള്ള നുകമാണ് ഞങ്ങളുടെമേൽ വെച്ചത്; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ കുറെച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്ന് പറഞ്ഞു.
Thân phụ vua đã làm cho ách chúng tôi nặng quá nhưng bây giờ vua hãy giảm nhẹ sự phục dịch khó nhọc và cái ách nặng mà thân phụ vua đã gán cho chúng tôi, thì chúng tôi sẽ phục dịch vua.
5 ൫ അവൻ അവരോട്: “നിങ്ങൾ പോയി മൂന്ന് ദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവിൻ “എന്ന് പറഞ്ഞു. അങ്ങനെ ജനം പോയി.
Người đáp với chúng rằng: Hãy lui về, trong ba ngày sẽ trở lại cùng ta. Dân sự bèn lui về.
6 ൬ രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്ത് തന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ‘ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾ എന്താലോചന പറയുന്നു’ എന്ന് ചോദിച്ചു.
Vua Rô-bô-am bàn với các trưởng lão đã hầu hạ Sa-lô-môn, cha mình, trong lúc người còn sống, mà rằng: Các ngươi bàn luận cho ta phải đáp với dân sự này làm sao?
7 ൭ അതിന് അവർ അവനോട്: ‘നീ ഇന്ന് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിച്ച് അവരോട് നല്ലവാക്ക് പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും’ എന്ന് പറഞ്ഞു.
Chúng thưa lại rằng: Nếu ngày nay vua làm như người đầy tớ của dân sự này, phục sự họ, đáp lời, trò chuyện tử tế cùng họ, thì họ sẽ làm tôi tớ vua mãi mãi.
8 ൮ എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്നവരും, തന്റെ മുമ്പിൽ നില്‍ക്കുന്നവരുമായ യൗവനക്കാരോട് ആലോചന ചോദിച്ചു:
Nhưng Rô-bô-am không theo mưu của các trưởng lão đã bàn cho mình; bàn nghị cùng các kẻ trai trẻ đồng lớn lên với mình, và hầu hạ mình,
9 ൯ ‘നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ച് തരേണം’ എന്നിങ്ങനെ എന്നോട് സംസാരിച്ച ഈ ജനത്തോട് നാം എന്ത് മറുപടി പറയേണം? നിങ്ങളുടെ ഉപദേശം എന്താണ്?’ എന്ന് അവരോട് ചോദിച്ചു.
mà rằng: Dân sự này đã tâu với ta rằng: Hãy giảm nhẹ cái ách mà thân phụ vua đã gán cho chúng tôi; vậy, các ngươi bàn luận cho ta phải đáp với chúng nó làm sao?
10 ൧൦ തന്നോടുകൂടെ വളർന്നുവന്ന യൗവനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അത് ഞങ്ങൾക്ക് ഭാരം കുറച്ച് തരേണം” എന്ന് നിന്നോട് പറഞ്ഞ ഈ ജനത്തോട് നീ ഈ വിധം ഉത്തരം പറയേണം: “എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും.
Các gã trai trẻ đồng lớn lên với người đáp rằng: dân sự này đã tâu với vua rằng: Thân phụ vua khiến ách chúng tôi nặng vua hãy làm cho nó ra nhẹ; vua phải đáp lại cùng chúng như vầy: Ngón tay út ta còn lớn hơn lưng của cha ta.
11 ൧൧ എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാൻ അതിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് പറഞ്ഞു.
Vậy, cha ta đã gác một cái ách nặng cho các ngươi, ta sẽ làm cái ách các ngươi thêm nặng hơn nữa; cha ta sửa phạt các ngươi bằng roi da, ta sẽ sửa phạt các ngươi bằng roi bọ cạp.
12 ൧൨ ‘മൂന്നാംദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ’ എന്ന് രാജാവ് പറഞ്ഞതനുസരിച്ച് യൊരോബെയാമും സകലജനവും മൂന്നാംദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.
Ngày thứ ba, Giê-rô-bô-am và cả dân sự đều đi đến Rô-bô-am, y như vua đã biểu rằng: Hãy trở lại cùng ta trong ba ngày.
13 ൧൩ എന്നാൽ രാജാവ് ജനത്തോട് കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചുകളഞ്ഞു.
Vua đáp lời với dân sự cách xẳng xớm, không kể các lời bàn luận của các trưởng lão,
14 ൧൪ യൗവനക്കാരുടെ ആലോചനപോലെ അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു.
và theo mưu các kẻ trai trẻ mà đáp lại cùng chúng rằng: Cha ta đã khiến cho ách các ngươi nặng nề; ta sẽ làm ách các ngươi càng nặng nề hơn nữa. Cha ta có sửa phạt các ngươi bằng roi da, ta sẽ sửa phạt các ngươi bằng roi bọ cạp.
15 ൧൫ ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹിയാവ് മുഖാന്തരം നെബാത്തിന്റെ മകൻ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം യഹോവയുടെ ഹിതപ്രകാരം സംഭവിച്ചു.
Như vậy, vua không khứng nghe lời dân sự, vì điều đó bởi Đức Giê-hô-va dẫn đến, đặng làm cho ứng nghiệm lời Ngài cậy A-hi-gia ở Si-lô mà phán cho Giê-rô-bô-am, con trai của Nê-bát.
16 ൧൬ രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലാ യിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി? യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്ക് പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ സ്വന്തഗൃഹം പരിപാലിച്ചുകൊൾക” എന്നുത്തരം പറഞ്ഞ്, തങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോയി.
Khi cả Y-sơ-ra-ên thấy vua không khứng nghe lời họ, bèn đáp cùng người rằng: Chúng ta có phần gì cùng Đa-vít? Chúng ta chẳng có cơ nghiệp chi với con trai Y-sai. Hỡi Y-sơ-ra-ên! hãy trở về trại mình đi. ù Đa-vít! từ rày ngươi khá coi chừng nhà của ngươi. Như vậy Y-sơ-ra-ên đều rút về các trại của họ.
17 ൧൭ യെഹൂദാ നഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്ക് രെഹബെയാം രാജാവായ്തീർന്നു.
Nhưng về dân Y-sơ-ra-ên ở tại các thành Giu-đa, thì Rô-bô-am cai trị họ.
18 ൧൮ പിന്നെ രെഹബെയാംരാജാവ് ഭണ്ഡാരമേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ എല്ലാ യിസ്രായേലും കൂടി അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു.
Bấy giờ, Rô-bô-am sai A-đô-ram là người coi sóc việc cống thuế đến cùng chúng; nhưng cả Y-sơ-ra-ên ném đá người chết. Vua Rô-bô-am lật đật lên xe, trốn về Giê-ru-sa-lem.
19 ൧൯ ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ച് നില്ക്കുന്നു.
Aáy vậy, Y-sơ-ra-ên phản nghịch nhà Đa-vít cho đến ngày nay.
20 ൨൦ യൊരോബെയാം മടങ്ങിവന്നു എന്ന് യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ച് അവനെ സഭയിലേക്ക് വിളിപ്പിച്ച് അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം അല്ലാതെ മറ്റാരും ദാവീദ്ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.
Khi dân Y-sơ-ra-ên hay rằng Giê-rô-bô-am đã trở về, bèn sai sứ mời người đến hội mình, và lập người làm vua trên cả Y-sơ-ra-ên. Chỉ có chi phái Giu-đa cứ theo nhà Đa-vít mà thôi.
21 ൨൧ രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽ ഗൃഹത്തോട് യുദ്ധം ചെയ്ത് തന്റെ രാജത്വം വീണ്ടെടുക്കേണ്ടതിന്, അവൻ യെഹൂദാഗൃഹത്തിൽ നിന്നും ബെന്യാമീൻ ഗോത്രത്തിൽനിന്നും ശ്രേഷ്ഠയോദ്ധാക്കളായ ഒരുലക്ഷത്തി എൺപതിനായിരംപേരെ വിളിച്ചുകൂട്ടി.
Rô-bô-am đến Giê-ru-sa-lem nhóm hết thảy nhà Giu-đa và chi phái Bên-gia-minh, số là một trăm tám mươi ngàn người lính chiến kén chọn, toan tranh chiến cùng nhà Y-sơ-ra-ên đặng bắt nước phục lại Rô-bô-am, con trai Sa-lô-môn.
22 ൨൨ എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ദൈവത്തിന്റെ അരുളപ്പാടുണ്ടായത്:
Nhưng Đức Chúa Trời phán cùng Sê-ma-gia, người của Đức Chúa Trời, rằng:
23 ൨൩ യെഹൂദാരാജാവും ശലോമോന്റെ മകനുമായ രെഹബെയാമിനോടും, യെഹൂദയിലേയും ബെന്യാമീനിലേയും സകല ഗൃഹത്തോടും ശേഷം ജനത്തോടും നീ പറയേണ്ടത്: “നിങ്ങൾ പുറപ്പെടരുത്;
Hãy nói cùng Rô-bô-am, con trai Sa-lô-môn, vua Giu-đa, cùng hết thảy nhà Giu-đa, Bên-gia-min, và phần dân sự còn lại, mà rằng:
24 ൨൪ നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽ മക്കളോട് യുദ്ധം ചെയ്യുകയുമരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്ക് മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് മടങ്ങിപ്പോയി.
Đức Giê-hô-va phán như vầy: Các ngươi chớ đi lên đánh anh em mình, là dân Y-sơ-ra-ên. Mỗi người hãy trở về nhà mình, vì sự này bởi ta mà xảy đến. Chúng vâng theo lời Đức Giê-hô-va mà trở về theo mạng lịnh của Ngài.
25 ൨൫ അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിലെ ശെഖേമിനെ പണിത് അവിടെ പാർത്തു. അവൻ അവിടെനിന്ന് പുറപ്പെട്ട് പെനീയേലും പണിതു.
Giê-rô-bô-am bèn xây cất Si-chem trên núi Eùp-ra-im, và ở tại đó. Đoạn từ đó người đi ra xây cất Phê-nu-ên.
26 ൨൬ എന്നാൽ യൊരോബെയാം തന്റെ ഹൃദയത്തിൽ ചിന്തിച്ചത്: ‘രാജത്വം വീണ്ടും ദാവീദ് ഗൃഹത്തിന് ആയിപ്പോകും;
Bấy giờ, Giê-rô-bô-am nói thầm rằng: Hoặc nước sẽ trở về nhà Đa-vít chăng.
27 ൨൭ ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിക്കുവാൻ പോയാൽ അവരുടെ ഹൃദയം യെഹൂദാരാജാവും തങ്ങളുടെ യജമാനനുമായ രെഹബെയാമിനോട് കൂറ് കാണിച്ച്, അവന്റെ പക്ഷം ചേർന്ന് എന്നെ കൊല്ലുകയും ചെയ്യും.’
Nếu dân sự này đi lên Giê-ru-sa-lem đặng tế lễ tại trong đền của Đức giê-hô-va, thì lòng họ chắc sẽ trở về chúa của họ, là Rô-bô-am, vua Giu-đa; người ta sẽ giết ta đi và trở về với Rô-bô-am, vua Giu-đa.
28 ൨൮ ആകയാൽ രാജാവിന് ലഭിച്ച ഉപദേശപ്രകാരം, അവൻ പൊന്നുകൊണ്ട് രണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി; “യെരൂശലേംവരെ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണ്; യിസ്രായേലേ, നിന്നെ ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ഇതാ” എന്ന് അവരോട് പറഞ്ഞു.
Vậy, vua bàn định, rồi truyền làm hai con bò con bằng vàng, và nói với dân sự rằng: Các ngươi đi lên Giê-ru-sa-lem thật khó thay! Hỡi Y-sơ-ra-ên! nầy là các thần ngươi, đã đem ngươi ra khỏi xứ Ê-díp-tô.
29 ൨൯ അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
Người đặt con này tại Bê-tên, và con kia tại Đan.
30 ൩൦ ഈ കാര്യം പാപഹേതുവായിത്തീർന്നു; ഒരു പ്രതിഷ്ഠയെ നമസ്കരിപ്പാൻ ജനം ദാൻവരെ ചെന്നു.
Việc đó thành nên tội lỗi, vì dân chúng đi đến Đan đặng thờ lạy bò con ấy.
31 ൩൧ അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി, സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
Giê-rô-bô-am cũng cất chùa miễu trên các nơi cao, chọn lấy người trong vòng dân chúng lập làm thầy tế lễ, không thuộc về chi phái Lê-vi.
32 ൩൨ യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ച് യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് ബേഥേലിലും അവൻ അങ്ങനെ തന്നേ ചെയ്തു; താൻ ബേഥേലിൽ നിർമ്മിച്ച പൂജാഗിരികളിൽ പുരോഹിതന്മാരേയും നിയമിച്ചു.
Người lại định lập trong tuần tháng tám ngày rằm, một lễ giống như lễ người ta thường dự trong xứ Giu-đa, và người dâng các của lễ trên bàn thờ. Người cũng làm như vậy tại Bê-tên, tế lễ cho hai bò con mà người đã làm nên; lại để tại Bê-tên những thầy tế lễ của các nơi cao mà người đã cất.
33 ൩൩ അവൻ സ്വയം നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി ബേഥേലിൽ താൻ ഉണ്ടാക്കിയ യാഗപീഠത്തിൽ ചെന്ന് യാഗം കഴിച്ചു; യിസ്രായേൽ മക്കൾക്ക് ഒരു ഉത്സവം നിയമിച്ച്, ധൂപപീഠത്തിൽ ധൂപം അർപ്പിക്കുകയും ചെയ്തു.
Ngày rằm tháng tám, tức là tháng người tự chọn lấy, Giê-rô-bô-am đi lên bàn thờ mình đã cất tại Bê-tên. Người lập một lễ cho dân Y-sơ-ra-ên, rồi đi lên bàn thờ đặng xông hương.