< 1 രാജാക്കന്മാർ 11 >
1 ൧ ശലോമോൻ രാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരായ അനേകം സ്ത്രീകളെ സ്നേഹിച്ചു.
Solomon el lungse mutan sac puspis. Sayen acn se nutin tokosra Egypt, el oayapa payuk sin mutan Hit, ac mutan Moab, Ammon, Edom, ac Sidon.
2 ൨ “അവരും നിങ്ങളും അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും” എന്ന് യഹോവ ഏത് ജനതകളെക്കുറിച്ച് യിസ്രായേൽ മക്കളോട് അരുളിച്ചെയ്തുവോ, അതിൽപ്പെട്ടതായിരുന്നു ഈ സ്ത്രീകൾ; എന്നിട്ടും ശലോമോൻ അവരോട് സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.
El payuk nu selos el ne etu lah LEUM GOD El tuh fahk nu sin mwet Israel, ‘Kowos fah tiana apayuki nu sin mwet in mutunfacl saya, mweyen mwet ingan ac mau kifuskowosla in alu nu sin god lalos.’
3 ൩ അവന് എഴുനൂറ് കുലീനപത്നികളും മുന്നൂറ് വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
Solomon el tuh payuk sin mutan fisrak itfoko, ac oasr pac mutan kulansap tolfoko kial. Mutan inge elos furokolla liki LEUM GOD,
4 ൪ ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്ക് വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.
ac ke pacl se el matuoh, elos kifasulla nu ke alu nu sin god saya. El tia oana David, papa tumal, su arulana inse pwaye nu sin LEUM GOD lal.
5 ൫ ശലോമോൻ സീദോന്യദേവിയായ അസ്തോരെത്ത് ദേവിയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും പിൻപറ്റി അവയെ സേവിച്ചു
Solomon el tuh alu nu sin Astarte, god mutan lun Sidon, oayapa nu sin Molech, god na srungayuk se lun mwet Ammon.
6 ൬ തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
El oru ma koluk lain LEUM GOD, ac tiana inse pwaye nu sel, in oana inse pwaye lal David, papa tumal.
7 ൭ അന്ന് ശലോമോൻ യെരൂശലേമിന് കിഴക്കുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലെക്കിനും ഓരോ പൂജാഗിരി പണിതു.
El musaela sie acn in alu nu sel Chemosh (god na srungayuk se lun mwet Moab), ac sie pac acn in alu nu sel Molech (god na srungayuk lun mwet Ammon), fin eol soko oan kutulap in Jerusalem.
8 ൮ തങ്ങളുടെ ദേവന്മാർക്ക് ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.
El oayapa musaela nien alu puspis nu sin mutan sac nukewa kial, tuh elos in ku in akosak mwe keng ac orek kisa nu sin god lalos we.
9 ൯ തനിക്ക് രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ സേവിക്കരുതെന്ന് തന്നോട് കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ട് ശലോമോൻ തന്റെ ഹൃദയം വ്യതിചലിപ്പിക്കയും
Ke ma inge, LEUM GOD El kasrkusrak sel Solomon, mweyen insial tuh forla liki LEUM GOD lun Israel, su sikyang nu sel pacl luo
10 ൧൦ യഹോവ കല്പിച്ചത് പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ട് യഹോവ അവനോട് കോപിച്ചു.
ac fahk nu sel ke ouiya se inge mu elan tia alu nu sin god saya. A Solomon el tia akos ma LEUM GOD El sapkin nu sel.
11 ൧൧ യഹോവ ശലോമോനോട് അരുളിച്ചെയ്തത്: “എന്റെ നിയമവും കല്പനകളും നീ പ്രമാണിക്കായ്കകൊണ്ട്, ഞാൻ രാജത്വം നിന്നിൽനിന്ന് നിശ്ചയമായി പറിച്ചെടുത്ത് നിന്റെ ദാസന് കൊടുക്കും.
Ke ma inge LEUM GOD El fahk nu sel, “Ke sripen kom sifacna sulela tuh kom in kunausla wulela lom yuruk, ac kom tia akos ma nga sapkin nu sum, nga wuleot nu sum inge lah nga ac eisla tokosrai liki kom ac sang nu sin sie sin mwet pwapa fulat lom.
12 ൧൨ എങ്കിലും നിന്റെ അപ്പനായ ദാവീദിനെ ഓർത്ത് ഞാൻ നിന്റെ ജീവകാലത്ത് അത് ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്ന് അതിനെ വേർപെടുത്തും.
Tusruktu, ke sripal David, papa tomom, nga ac tia oru ma inge in pacl lom, a ac fah sikyak in pacl lun wen nutum.
13 ൧൩ എങ്കിലും രാജത്വം മുഴുവനും വേർപെടുത്തിക്കളയാതെ, എന്റെ ദാസനായ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിനെയും ഓർത്ത്, ഒരു ഗോത്രത്തെ ഞാൻ നിന്റെ മകന് കൊടുക്കും.
Ac nga fah tia eisla tokosrai uh nufon lukel. Nga fah srela sie sruf tuh in ma lal ke sripal David, mwet kulansap luk, ac ke sripen Jerusalem, siti se su nga sulela tuh in acn sik.”
14 ൧൪ യഹോവ ഏദോമ്യനായ ഹദദ് എന്ന ഒരു എതിരാളിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ ഏദോംരാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.
Ouinge LEUM GOD El purakak insial Hadad, su ma in sou in leum lun acn Edom, tuh elan tuyak lainul Solomon.
15 ൧൫ ദാവീദ് ഏദോമിലായിരുന്നപ്പോൾ സേനാധിപതിയായ യോവാബ് അവിടെയുള്ള പുരുഷപ്രജകളെ എല്ലാം നിഗ്രഹിച്ചശേഷം അവരെ അടക്കം ചെയ്യുവാൻ ചെന്നു;
Mweyen ke David el muta Edom, Joab, mwet kol fulat lun un mwet mweun lal, el som in pikinya mwet misa ke mweun, tuh el laesla ac uniya mukul nukewa in acn Edom.
16 ൧൬ ഏദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുന്നതുവരെ യോവാബും എല്ലാ യിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു;
(Joab ac mwet Israel nukewa su welul elos muta Edom ke malem onkosr, nwe ke na elos uniya nufon mukul in acn Edom.)
17 ൧൭ അന്ന് ഹദദ് ഒരു ബാലൻ ആയിരുന്നു; അവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില ഏദോമ്യരായ ചിലരോടൊപ്പം ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
Tusruktu Hadad ac kutu sin mwet Edom su mwet kulansap lun papa tumal ah, elos kaingla nu Egypt. (Ke pacl se ingan, Hadad el srakna tulik.)
18 ൧൮ അവർ മിദ്യാനിൽനിന്ന് പുറപ്പെട്ട് പാരനിൽ എത്തി; പാറാനിൽനിന്ന് ആളുകളെയും കൂട്ടിക്കൊണ്ട് ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കൽ ചെന്നു; ഫറവോൻ അവന് ഒരു വീടും ഒരു ദേശവും ഭക്ഷണത്തിനുള്ള വകകളും കൊടുത്തു.
Elos som liki acn Midian nu Paran, ac oasr kutu mwet welulosyang we. Na elos som nu Egypt nu yurin tokosra lun Egypt, su sang acn lal Hadad, ac sie lohm, ac kasrel ke mwe mongo.
19 ൧൯ ഫറവോന് ഹദദിനോട് വളരെ ഇഷ്ടം തോന്നുകയാൽ തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ ഹദദിന് ഭാര്യയായി കൊടുത്തു.
Hadad el arulana ohi sin tokosra sac, pwanang tokosra el sang tamtael se wien Kasra Tahpenes, mutan kial ah, tuh in mutan kial Hadad.
20 ൨൦ തഹ്പെനേസിന്റെ സഹോദരി അവന് ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; മുലകുടി മാറിയപ്പോൾ അവനെ അവൾ ഫറവോന്റെ അരമനയിൽ വളർത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ വളർന്നു.
Mutan sac el oswela sie wen nu sel Hadad, inel pa Genubath, ac kasra el tufahlla wi tulik mukul nutin tokosra ke inkul fulat sin tokosra.
21 ൨൧ ‘ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു’ എന്നും ഹദദ് ഈജിപ്റ്റിൽ വച്ച് കേട്ടിട്ട് ഫറവോനോട്: “എന്റെ ദേശത്തേക്ക് യാത്രയാകേണ്ടതിന് എന്നെ അയക്കേണമേ” എന്ന് അപേക്ഷിച്ചു.
Ke Hadad el lohngak in acn Egypt lah Tokosra David ac Joab, mwet kol fulat lun un mwet mweun, eltal misa, na el fahk nu sin tokosra Egypt, “Nunak munas, filiyula nga in folokla nu yen sik ah.”
22 ൨൨ ഫറവോൻ അവനോട്: “നീ സ്വദേശത്തേക്കു പോകുവാൻ താല്പര്യപ്പെടേണ്ടതിന് എന്റെ അടുക്കൽ നിനക്ക് എന്താണ് കുറവുള്ളത്” എന്ന് ചോദിച്ചു; അതിന് അവൻ: “ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം” എന്ന് മറുപടി പറഞ്ഞു.
Na tokosra el siyuk sel, “Efu? Ya oasr ma nga sufalla kac ac tia sot nu sum, pa sis kom lungse folokla nu yen sum ah?” Na Hadad el topuk nu sel tokosra, “Wangin, tuh nga siyuk kom in filiyula ngan som.” Na el folokla nu yen sel.
23 ൨൩ ശലോമോന് എതിരായി ദൈവം എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു എതിരാളിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ട് ഓടിപ്പോയിരുന്നു.
God El oayapa oru Rezon, wen natul Eliada, elan forla lainul Solomon. Rezon el sie mwet kulansap lal Tokosra Hadadezer lun Zobah, na el kaingla lukel.
24 ൨൪ ദാവീദ് സോബക്കാരെ സംഹരിച്ചപ്പോൾ അവൻ കുറെആളുകളെ സംഘടിപ്പിച്ച് അവരുടെ നായകനായ്തീർന്നു; അവർ ദമാസ്കസിൽ ചെന്ന് പാർത്ത് അവിടെ വാണു.
Tok el ekla sifen sie un mwet pwapa sulal. (Ma inge sikyak tukun pacl se David el kutangulla Hadadezer, ac uniya mwet mweun lun acn Syria, su welul lac.) Toko, Rezon ac u se lal ah som muta Damascus, na mwet welul ingan elos akwalyalak tuh elan tokosra lun Syria.
25 ൨൫ ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്റെ എതിരാളിയും അവരെ വെറുക്കുന്നവനും ആയിരുന്നു; അവൻ അരാമിൽ രാജാവായി വാണു.
El mwet lokoalok se lun mwet Israel ke lusenna moul lal Solomon, oana Hadad ke el tuh arulana lain mwet Israel ac kwaselos ke pacl se el tuh tokosra lun acn Edom.
26 ൨൬ സെരേദയിൽനിന്നുള്ള എഫ്രയീമ്യൻ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോട് മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്ന ഒരു വിധവ ആയിരുന്നു.
Sie pac sin mwet ma forla lainul Tokosra Solomon pa Jeroboam, wen natul Nebat mwet Zeredah in acn Ephraim. Jeroboam el siena sin mwet pwapa fulat lal Solomon. Nina kial pa Zeruah, katinmas se.
27 ൨൭ അവൻ രാജാവിനോട് മത്സരിപ്പാനുള്ള കാരണം: ശലോമോൻ മില്ലോ പണിത്, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.
Pa inge sramsram ke alein se inge: Solomon el tuh koano layen kutulap in acn Jerusalem, ac akwoye acn musalla ke pot uh.
28 ൨൮ എന്നാൽ യൊരോബെയാം കാര്യപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൗവനക്കാരൻ പരിശ്രമശാലി എന്ന് കണ്ട് ശലോമോൻ യോസേഫ് ഗൃഹത്തിന്റെ കാര്യാദികളുടെ മേൽനോട്ടം അവനെ ഏല്പിച്ചു.
Jeroboam el mukul fusr na fas se, ac ke Solomon el liye lah el arulana alken ke orekma, el sulella tuh elan karingin orekma nukewa lun mwet ma el kumakin nu ke orekma lal in acn lun sruf Manasseh ac Ephraim.
29 ൨൯ ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്ന് വരുമ്പോൾ ശീലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.
Sie len ah ke Jeroboam el mukena fahsr liki acn Jerusalem, Ahijah, mwet palu Shiloh, el sonol inkanek ah yen mwesis likin siti uh.
30 ൩൦ അഹിയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ച് പന്ത്രണ്ട് കഷണമായി കീറി,
Ahijah el sarukla nuknuk lik na oa ac sasu se el nukum, ac seseya nu ke ip singoul luo.
31 ൩൧ യൊരോബെയാമിനോട് പറഞ്ഞത്: “പത്ത് കഷണം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്ന് പറിച്ചുകീറി, പത്തു ഗോത്രം നിനക്ക് തരുന്നു.
Ac el fahk nu sel Jeroboam, “Eis singoul ip kac in ma lom, mweyen LEUM GOD lun Israel El fahk nu sum mu, ‘Nga ac eisla tokosrai lukel Solomon, ac nga fah sot nu sum singoul sruf uh.
32 ൩൨ എന്നാൽ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ എല്ലാ യിസ്രായേൽ ഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന് ആയിരിക്കും.
Solomon el ac fah sruokyana sie sruf ke sripal David, mwet kulansap luk, ac ke sripen Jerusalem, siti se su nga sulela inmasrlon facl Israel nufon tuh in ma luk.
33 ൩൩ അവർ എന്നെ ഉപേക്ഷിച്ച്, സീദോന്യദേവിയായ അസ്തോരെത്ത് ദേവിയേയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്ക്കോമിനെയും നമസ്കരിച്ച്, അവന്റെ അപ്പനായ ദാവീദിനെപ്പോലെ എനിക്ക് പ്രസാദമായുള്ളത് ചെയ്യുകയോ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കുകയോ എന്റെ വഴികളിൽ നടക്കുകയോ ചെയ്യായ്ക കൊണ്ടും തന്നേ.
Nga ac oru ma inge mweyen Solomon el sisyula, ac alu nu sin god inge lun mutunfacl saya: Astarte (god mutan lun acn Sidon), Chemosh (god lun acn Moab), ac Molech (god lun acn Ammon). Solomon el tia akosyu. El tia oana David, papa tumal, a el oru ma sutuu ac tia karinganang ma sap luk ac oakwuk luk.
34 ൩൪ എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കയ്യിൽനിന്ന് എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദിനെ ഓർത്ത് ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും രാജാവാക്കിയിരിക്കുന്നു.
Tusruktu, nga ac fah tia eisla nufon tokosrai uh lukel Solomon, a nga fah sang tuh elan leum ke lusenna moul lal. Nga ac fah oru ouinge ke sripen mwet kulansap luk David, su nga tuh sulela ac el tuh akos ma sap luk ac oakwuk luk.
35 ൩൫ എങ്കിലും അവന്റെ മകന്റെ കയ്യിൽനിന്ന് ഞാൻ രാജത്വം എടുത്ത് നിനക്ക് തരും; പത്ത് ഗോത്രങ്ങളെ തന്നേ.
Nga ac eisla tokosrai liki wen natul Solomon, ac sot sruf singoul nu sum,
36 ൩൬ എന്റെ നാമം സ്ഥാപിക്കേണ്ടതിന് ഞാൻ തിരഞ്ഞെടുത്ത യെരൂശലേം നഗരത്തിൽ എന്റെ ദാസനായ ദാവീദിന് എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.
tusruktu nga ac sang sie sruf uh nu sin sie wen natul Solomon, tuh sie sin fita lal David, mwet kulansap luk, fah leumi acn Jerusalem nwe tok — siti se su nga sulela tuh mwet uh in alu nu sik we.
37 ൩൭ നിന്റെ ഹൃദയാഭിലാഷം പോലെ ഒക്കെയും നീ ഭരണം നടത്തും; നീ യിസ്രായേലിന് രാജാവായിരിക്കേണ്ടതിന് ഞാൻ നിന്നെ എടുത്തിരിക്കുന്നു.
Jeroboam, nga ac oru tuh kom fah tokosra lun Israel, ac kom ac fah leum fin acn nukewa kom lungse.
38 ൩൮ ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ ചെയ്ത് എന്റെ വഴികളിൽ നടന്ന് എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എനിക്ക് പ്രസാദമായുള്ളത് ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന് പണിതതുപോലെ നിനക്ക് സ്ഥിരമായോരു ഗൃഹം പണിത് യിസ്രായേലിനെ നിനക്ക് തരും.
Kom fin akosyu in ma nukewa, ac moul fal nu ke ma sap luk, ac akinsewowoyeyu ke kom oru ma nga sapkin, oana ke mwet kulansap luk David el oru, na nga ac fah wi kom pacl nukewa. Nga fah akwalyekomyak tuh kom in tokosra lun Israel, ac wen nutum elos fah tokosra tukum, oana nga tuh oru nu sel David.
39 ൩൯ ഇതു മൂലം ഞാൻ ദാവീദിന്റെ സന്തതിയെ താഴ്ത്തും; സദാകാലത്തേക്കല്ലതാനും.
Ke sripen ma koluk lal Solomon, nga fah kalyei mwet in fwil natul David, tusruktu ac fah tia nwe tok.’”
40 ൪൦ അതുകൊണ്ട് ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് ഈജിപ്റ്റിൽ ശീശക്ക് എന്ന ഈജിപ്റ്റ് രാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ ഈജിപ്റ്റിൽ ആയിരുന്നു.
Ouinge Solomon el srike in unilya Jeroboam, a Jeroboam el kaingla nu yorol Tokosra Shishak lun Egypt, ac el muta we nwe ke Solomon el misa.
41 ൪൧ ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Ma nukewa saya ma Solomon el orala, ke orekma lal ac lalmwetmet lal, simla oasr in [Sramsram Matu Kacl Solomon].
42 ൪൨ ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പത് സംവത്സരം ആയിരുന്നു.
El muta Jerusalem ac tokosra fin acn Israel nufon ke yac angngaul.
43 ൪൩ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന് പകരം രാജാവായി.
El misa ac pukpuki in Siti sel David, na Rehoboam, wen natul, el aolul in tokosra.