< 1 രാജാക്കന്മാർ 1 >

1 ദാവീദ്‌ രാജാവ് വൃദ്ധനും പ്രായം ചെന്നവനുമായപ്പോള്‍ അവർ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
and [the] king David be old to come (in): advanced in/on/with day: year and to cover him in/on/with garment and not to warm to/for him
2 ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട് “യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ ഞങ്ങൾ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിക്കയും, അങ്ങയുടെ കുളിർ മാറേണ്ടതിന് തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ” എന്ന് പറഞ്ഞു.
and to say to/for him servant/slave his to seek to/for lord my [the] king maiden virgin and to stand: stand to/for face: before [the] king and to be to/for him be useful and to lie down: lay down in/on/with bosom: embrace your and to warm to/for lord my [the] king
3 അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിക്കുവേണ്ടി യിസ്രായേൽദേശത്തെല്ലായിടവും അന്വേഷിച്ചു; ശൂനേംകാരത്തി അബീശഗിനെ കണ്ട്, രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
and to seek maiden beautiful in/on/with all border: area Israel and to find [obj] Abishag [the] Shunammites and to come (in): bring [obj] her to/for king
4 ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിനെ പരിചരിക്കുകയും ശുശ്രൂഷിക്കയും ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല.
and [the] maiden beautiful till much and to be to/for king be useful and to minister him and [the] king not to know her
5 അനന്തരം ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നിഗളിച്ച് “ഞാൻ രാജാവാകും” എന്ന് പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും, തനിക്ക് മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും ഒരുക്കി
and Adonijah son: child Haggith to lift: exalt to/for to say I to reign and to make to/for him chariot and horseman and fifty man to run: run to/for face: before his
6 “നീ ഇങ്ങനെ ചെയ്തത് എന്ത്?” എന്ന് അവന്റെ അപ്പൻ ഒരിക്കലും അവനെ ശാസിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അവൻ ജനിച്ചത് അബ്ശാലോമിനു ശേഷം ആയിരുന്നു.
and not to hurt him father his from day his to/for to say why? thus to make: do and also he/she/it pleasant appearance much and [obj] him to beget after Absalom
7 അവൻ സെരൂയയുടെ മകൻ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചു; ഇവർ അദോനീയാവിനെ തുണക്കുകയും സഹായിക്കുകയും ചെയ്തു.
and to be word: thing his with Joab son: child Zeruiah and with Abiathar [the] priest and to help after Adonijah
8 എന്നാൽ പുരോഹിതനായ സാദോക്ക്, യെഹോയാദയുടെ മകൻ ബെനായാവ്, പ്രവാചകനായ നാഥാൻ, ശിമെയി, രേയി, ദാവീദിന്റെ വീരന്മാർ എന്നിവർ അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
and Zadok [the] priest and Benaiah son: child Jehoiada and Nathan [the] prophet and Shimei and Rei and [the] mighty man which to/for David not to be with Adonijah
9 അദോനീയാവ് ഏൻ-രോഗേലിന് സമീപത്ത്, സോഹേലെത്ത് എന്ന കല്ലിനരികെ ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു; രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ എല്ലാ യെഹൂദാപുരുഷന്മാരെയും ക്ഷണിച്ചു.
and to sacrifice Adonijah flock and cattle and fatling with (Zoheleth) Stone [the] Serpent's which beside En-rogel En-rogel and to call: call to [obj] all brother: male-sibling his son: child [the] king and to/for all human Judah servant/slave [the] king
10 ൧൦ എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
and [obj] Nathan [the] prophet and Benaiah and [obj] [the] mighty man and [obj] Solomon brother: male-sibling his not to call: call to
11 ൧൧ അനന്തരം നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോട് പറഞ്ഞത്: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്ന് നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് ഈ വിവരം അറിഞ്ഞിട്ടുമില്ല.
and to say Nathan to(wards) Bathsheba Bathsheba mother Solomon to/for to say not to hear: hear for to reign Adonijah son: child Haggith and lord our David not to know
12 ൧൨ ആകയാൽ വരിക; നിന്റെയും നിന്റെ മകനായ ശലോമോന്റെയും ജീവൻ രക്ഷിക്കേണ്ടതിന് ഞാൻ നിനക്ക് ഒരു ആലോചന പറഞ്ഞുതരാം.
and now to go: come! to advise you please counsel and to escape [obj] soul: life your and [obj] soul: life son: child your Solomon
13 ൧൩ നീ ദാവീദ്‌ രാജാവിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയേണം “യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എനിക്ക് ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ അടിയനോട് സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് രാജാവായി വാഴുന്നത് എന്ത്” എന്ന് അവനോട് ചോദിക്ക.
to go: went and to come (in): come to(wards) [the] king David and to say to(wards) him not you(m. s.) lord my [the] king to swear to/for maidservant your to/for to say for Solomon son: child your to reign after me and he/she/it to dwell upon throne my and why? to reign Adonijah
14 ൧൪ നീ അവിടെ രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ, ഞാനും നിന്റെ പിന്നാലെ വന്ന് നിന്റെ വാക്ക് ഉറപ്പിച്ചുകൊള്ളാം.
behold still you to speak: speak there with [the] king and I to come (in): come after you and to fill [obj] word your
15 ൧൫ അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തി അബീശഗ് രാജാവിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
and to come (in): come Bathsheba Bathsheba to(wards) [the] king [the] chamber [to] and [the] king be old much and Abishag [the] Shunammites to minister [obj] [the] king
16 ൧൬ ബത്ത്-ശേബ കുനിഞ്ഞ് രാജാവിനെ നമസ്കരിച്ചു “നിനക്ക് എന്ത് വേണം” എന്ന് രാജാവ് ചോദിച്ചു.
and to bow Bathsheba Bathsheba and to bow to/for king and to say [the] king what? to/for you
17 ൧൭ അവൾ അവനോട് പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എനിക്ക് ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഈ ദാസിയോട് സത്യം ചെയ്തിട്ടുണ്ടല്ലോ.
and to say to/for him lord my you(m. s.) to swear in/on/with LORD God your to/for maidservant your for Solomon son: child your to reign after me and he/she/it to dwell upon throne my
18 ൧൮ ഇപ്പോൾ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവ് ഈ കാര്യം അറിയുന്നതുമില്ല.
and now behold Adonijah to reign and now lord my [the] king not to know
19 ൧൯ അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ചു; രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതി യോവാബിനെയും ക്ഷണിച്ചു; എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.
and to sacrifice cattle and fatling and flock to/for abundance and to call: call to to/for all son: child [the] king and to/for Abiathar [the] priest and to/for Joab ruler [the] army and to/for Solomon servant/slave your not to call: call to
20 ൨൦ യജമാനനായ രാജാവേ, അങ്ങയുടെ ശേഷം സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
and you(m. s.) lord my [the] king eye all Israel upon you to/for to tell to/for them who? to dwell upon throne lord my [the] king after him
21 ൨൧ അല്ലാത്തപക്ഷം, യജമാനനായ രാജാവ് തന്റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ ഈ ലോകം വിട്ടുപിരിയുംപോള്‍, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.
and to be like/as to lie down: sleep lord my [the] king with father his and to be I and son: child my Solomon sinner
22 ൨൨ അവൾ രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ നാഥാൻ പ്രവാചകൻ വന്നു
and behold still she to speak: speak with [the] king and Nathan [the] prophet to come (in): come
23 ൨൩ ‘നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു’ എന്ന് അവർ രാജാവിനെ അറിയിച്ചു; അവൻ രാജസന്നിധിയിൽ ചെന്ന് രാജാവിനെ സാഷ്ടാംഗം നമസ്കരിച്ചു.
and to tell to/for king to/for to say behold Nathan [the] prophet and to come (in): come to/for face: before [the] king and to bow to/for king upon face his land: soil [to]
24 ൨൪ നാഥാൻ പറഞ്ഞതെന്തെന്നാൽ: “യജമാനനായ രാജാവേ, അദോനീയാവ് രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് നീ കല്പിച്ചിട്ടുണ്ടോ?
and to say Nathan lord my [the] king you(m. s.) to say Adonijah to reign after me and he/she/it to dwell upon throne my
25 ൨൫ അവൻ ഇന്ന് അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ച്, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു; അവർ അവന്റെ മുമ്പാകെ ഭക്ഷിച്ച് പാനംചെയ്ത്: “അദോനീയാരാജാവേ, ജയജയ” എന്ന് ആർപ്പിടുന്നു.
for to go down [the] day: today and to sacrifice cattle and fatling and flock to/for abundance and to call: call to to/for all son: child [the] king and to/for ruler [the] army and to/for Abiathar [the] priest and behold they to eat and to drink to/for face: before his and to say to live [the] king Adonijah
26 ൨൬ എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യെഹോയാദയുടെ മകൻ ബെനായാവെയും നിന്റെ ദാസൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
and to/for me I servant/slave your and to/for Zadok [the] priest and to/for Benaiah son: child Jehoiada and to/for Solomon servant/slave your not to call: call to
27 ൨൭ യജമാനനായ രാജാവിന്റെ കാലശേഷം അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ അറിയിക്കാതിരിക്കയാൽ, ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നിരിക്കുന്നത്?
if: surely no from with lord my [the] king to be [the] word: thing [the] this and not to know [obj] (servant/slave your *Q(K)*) who? to dwell upon throne lord my [the] king after him
28 ൨൮ “ബത്ത്-ശേബയെ വിളിപ്പിൻ” എന്ന് ദാവീദ്‌ രാജാവ് കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്ന് രാജാവിന്റെ മുമ്പാകെ നിന്നു.
and to answer [the] king David and to say to call: call to to/for me to/for Bathsheba Bathsheba and to come (in): come to/for face: before [the] king and to stand: stand to/for face: before [the] king
29 ൨൯ അപ്പോൾ രാജാവ് സത്യംചെയ്ത് പറഞ്ഞത്: “എന്റെ ജീവനെ സകലകഷ്ടത്തിൽ നിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,
and to swear [the] king and to say alive LORD which to ransom [obj] soul my from all distress
30 ൩൦ നിന്റെ മകനായ ശലോമോൻ എന്റെ കാലശേഷം വാണ് എനിക്ക് പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെ തന്നേ ഞാൻ ഇന്ന് നിവർത്തിക്കും”.
for like/as as which to swear to/for you in/on/with LORD God Israel to/for to say for Solomon son: child your to reign after me and he/she/it to dwell upon throne my underneath: instead me for so to make: do [the] day: today [the] this
31 ൩൧ അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണ് രാജാവിനെ നമസ്കരിച്ച്: “എന്റെ യജമാനനായ ദാവീദ്‌ രാജാവ് ദീർഘായുസ്സായിരിക്കട്ടെ” എന്ന് പറഞ്ഞു.
and to bow Bathsheba Bathsheba face land: soil and to bow to/for king and to say to live lord my [the] king David to/for forever: enduring
32 ൩൨ പിന്നെ ദാവീദ്: “സാദോക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും വിളിപ്പിൻ” എന്ന് കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു.
and to say [the] king David to call: call to to/for me to/for Zadok [the] priest and to/for Nathan [the] prophet and to/for Benaiah son: child Jehoiada and to come (in): come to/for face: before [the] king
33 ൩൩ രാജാവ് അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകൻ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്ത് കയറ്റി താഴെ ഗീഹോനിലേക്ക് കൊണ്ടുപോകുവിൻ.
and to say [the] king to/for them to take: take with you [obj] servant/slave lord your and to ride [obj] Solomon son: child my upon [the] female mule which to/for me and to go down [obj] him to(wards) Gihon
34 ൩൪ അവിടെവെച്ച് സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിന് രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: “ശലോമോൻരാജാവേ, ജയജയ” എന്ന് ഘോഷിച്ചുപറവിൻ.
and to anoint [obj] him there Zadok [the] priest and Nathan [the] prophet to/for king upon Israel and to blow in/on/with trumpet and to say to live [the] king Solomon
35 ൩൫ അതിന്‍റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്ക് പകരം വാഴേണം; യിസ്രായേലിനും യെഹൂദെക്കും രാജാവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു”.
and to ascend: rise after him and to come (in): come and to dwell upon throne my and he/she/it to reign underneath: instead me and with him to command to/for to be leader upon Israel and upon Judah
36 ൩൬ അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവ് രാജാവിനോട്: “ആമേൻ! യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.
and to answer Benaiah son: child Jehoiada [obj] [the] king and to say amen so to say LORD God lord my [the] king
37 ൩൭ യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‌ രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ” എന്ന് ഉത്തരം പറഞ്ഞു.
like/as as which to be LORD with lord my [the] king so (to be *Q(K)*) with Solomon and to magnify [obj] throne his from throne lord my [the] king David
38 ൩൮ അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകൻ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദ്‌രാജാവിന്റെ കോവർകഴുതപ്പുറത്ത് ശലോമോനെ കയറ്റി ഗീഹോനിലേക്ക് കൊണ്ടുപോയി,
and to go down Zadok [the] priest and Nathan [the] prophet and Benaiah son: child Jehoiada and [the] Cherethite and [the] Pelethite and to ride [obj] Solomon upon female mule [the] king David and to go: take [obj] him upon Gihon
39 ൩൯ സാദോക്പുരോഹിതൻ സമാഗമനകൂടാരത്തിൽ നിന്ന് തൈലക്കൊമ്പ് കൊണ്ടുചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും “ശലോമോൻരാജാവേ, ജയജയ” എന്ന് ഘോഷിച്ചുപറഞ്ഞു.
and to take: take Zadok [the] priest [obj] horn [the] oil from [the] tent and to anoint [obj] Solomon and to blow in/on/with trumpet and to say all [the] people to live [the] king Solomon
40 ൪൦ പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്ന് കുഴലൂതി; അവർ അത്യന്തം സന്തോഷിച്ചു; ഭൂമി പിളരുന്നു എന്ന് തോന്നുമാറ് അവർ അത്യന്തം ഘോഷിച്ചു.
and to ascend: rise all [the] people after him and [the] people to play flute in/on/with flute and glad joy great: large and to break up/open [the] land: country/planet in/on/with voice: sound their
41 ൪൧ അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അത് കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: “പട്ടണം ഇളക്കുന്ന ഈ ആരവം എന്ത്” എന്ന് ചോദിച്ചു.
and to hear: hear Adonijah and all [the] to call: call to which with him and they(masc.) to end: finish to/for to eat and to hear: hear Joab [obj] voice: sound [the] trumpet and to say why? voice: sound [the] town to roar
42 ൪൨ അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നേ അബ്യാഥാർ പുരോഹിതന്റെ മകൻ യോനാഥാൻ വന്നെത്തി; അദോനീയാവ് അവനോട് “യോഗ്യനായ പുരുഷാ അകത്തുവരിക; നല്ല വർത്തമാനം കൊണ്ടുവന്നാലും” എന്ന് പറഞ്ഞു.
still he to speak: speak and behold Jonathan son: child Abiathar [the] priest to come (in): come and to say Adonijah to come (in): come for man strength: worthy you(m. s.) and good to bear tidings
43 ൪൩ യോനാഥാൻ അദോനീയാവോട് ഉത്തരം പറഞ്ഞത്” നമ്മുടെ യജമാനനായ ദാവീദ്‌ രാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു.
and to answer Jonathan and to say to/for Adonijah truly lord our [the] king David to reign [obj] Solomon
44 ൪൪ രാജാവ് സാദോക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്ത് കയറ്റി.
and to send: depart with him [the] king [obj] Zadok [the] priest and [obj] Nathan [the] prophet and Benaiah son: child Jehoiada and [the] Cherethite and [the] Pelethite and to ride [obj] him upon female mule [the] king
45 ൪൫ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ച് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു. അവർ പട്ടണം മുഴങ്ങുമാറ് സന്തോഷിച്ച് അവിടെനിന്ന് മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.
and to anoint [obj] him Zadok [the] priest and Nathan [the] prophet to/for king in/on/with Gihon and to ascend: rise from there glad and to make noise [the] town he/she/it [the] voice: sound which to hear: hear
46 ൪൬ അത്രയുമല്ല, ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;
and also to dwell Solomon upon throne [the] kingship
47 ൪൭ കൂടാതെ രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‌ രാജാവിനെ അഭിവന്ദനം ചെയ്‌വാൻ ചെന്നു; “നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ” എന്ന് പറഞ്ഞു.
and also to come (in): come servant/slave [the] king to/for to bless [obj] lord our [the] king David to/for to say be good (God *Q(K)*) [obj] name Solomon from name your and to magnify [obj] throne his from throne your and to bow [the] king upon [the] bed
48 ൪൮ രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ച്: “ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ട് കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ” എന്ന് പറഞ്ഞു.
and also thus to say [the] king to bless LORD God Israel which to give: give [the] day: today to dwell upon throne my and eye my to see: see
49 ൪൯ ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്ക് പോയി.
and to tremble and to arise: rise all [the] to call: call to which to/for Adonijah and to go: went man: anyone to/for way: journey his
50 ൫൦ അദോനീയാവും ശലോമോനെ ഭയപ്പെട്ട് ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
and Adonijah to fear from face of Solomon and to arise: rise and to go: went and to strengthen: hold in/on/with horn [the] altar
51 ൫൧ “അദോനീയാവ് ശലോമോൻരാജാവിനെ ഭയപ്പെട്ടിരിക്കയാൽ ശലോമോൻ രാജാവ് അടിയനെ വാൾകൊണ്ട് കൊല്ലുകയില്ല എന്ന് ഇന്ന് എന്നോട് സത്യം ചെയ്യട്ടെ” എന്ന് പറഞ്ഞ് അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്ന് ശലോമോൻ കേട്ടു.
and to tell to/for Solomon to/for to say behold Adonijah to fear [obj] [the] king Solomon and behold to grasp in/on/with horn [the] altar to/for to say to swear to/for me like/as day: today [the] king Solomon if: surely no to die [obj] servant/slave his in/on/with sword
52 ൫൨ അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമംപോലും നിലത്ത് വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്ന് ശലോമോൻ കല്പിച്ചു.
and to say Solomon if to be to/for son: descendant/people strength: worthy not to fall: fall from hair his land: soil [to] and if distress: evil to find in/on/with him and to die
53 ൫൩ അങ്ങനെ ശലോമോൻ രാജാവ് ആളയച്ച് അവനെ യാഗപീഠത്തിൽ നിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്ന് ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്ന് കല്പിച്ചു.
and to send: depart [the] king Solomon and to go down him from upon [the] altar and to come (in): come and to bow to/for king Solomon and to say to/for him Solomon to go: went to/for house: home your

< 1 രാജാക്കന്മാർ 1 >