< 1 കൊരിന്ത്യർ 9 >
1 ൧ ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?
Hagi nagra kina vahe omani'nofi? Nagra Jisasi aposol eri'za vahera omani'nofi? Jisasina Rantimofona onke'nofi? Tamagra Ramofonte eri'za eri'noa raga'a omani'nazafi?
2 ൨ മറ്റുള്ളവർക്ക് ഞാൻ അപ്പൊസ്തലൻ അല്ലെങ്കിൽ നിങ്ങൾക്കെങ്കിലും ആകുന്നു; എന്തെന്നാൽ കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
Hianagi mago'a vahe'mo'zama antahi'zana aposol vahera omani'ne nehazanagi, tamage tamagritera aposol vahe nagra mani'noe. Na'ankure Ramofonte aposol eri'za eri'noa zamofo nena raga'a tamagra mani'naze.
3 ൩ എന്നെ വിധിക്കുന്നവരോട് എനിക്കുള്ള പ്രതിവാദം ഇതാകുന്നു.
Nagra refkoma hunantaza vahekura amanage hu'na kenona hunezmantoe.
4 ൪ തിന്നുവാനും കുടിക്കുവാനും ഞങ്ങൾക്ക് അധികാരമില്ലയോ?
Mizantigna huta kave ene tinema erisuna zamo'a, e'i knarera osu'nefi?
5 ൫ മറ്റ് അപ്പൊസ്തലന്മാരും, കർത്താവിന്റെ സഹോദരന്മാരും, കേഫാവും ചെയ്യുന്നതുപോലെ വിശ്വാസിനിയായ ഭാര്യയോടുകൂടെ സഞ്ചരിക്കുവാൻ ഞങ്ങൾക്ക് അധികാരമില്ലയോ?
Aposol naga'ene Jisasi aganahe'zane Pita'enema hu'nazaza huta zmentintine a'nea eri'neta, zmavareta vanoma hanunana, e'i knarera osu'nefi?
6 ൬ അല്ല, വേല ചെയ്യാതിരിക്കുവാൻ എനിക്കും ബർന്നബാസിനും മാത്രം അധികാരമില്ല എന്നുണ്ടോ?
Hanki, Banabasi'ene nagrane tagra'ake zago eri'za erita kegava hanuke'za, mago'amo'za anara osugahazafi?
7 ൭ സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കുകയും അതിന്റെ ഫലം തിന്നാതിരിക്കുകയും ചെയ്യുന്നവൻ ആർ? ആട്ടിൻകൂട്ടത്തെ മേയിക്കുകയും കൂട്ടത്തിന്റെ പാൽ കുടിക്കാതിരിക്കുകയും ചെയ്യുന്നവൻ ആർ?
Ha'ma nehia sondia vahera, agra'a eri'zama'arera, agra'a miza senentefi? I'o ru vahe'mo'za mizana nemize. Iza'o waini hozama kri'nemo'a, raga'a krepia tagino nonefi? Iza'o sipisipi afuzaga kegava nehimo'a, ami rima'a tatino nonefi? Ozo agra tatino nene.
8 ൮ ഞാൻ ഇത് മനുഷ്യരുടെ മര്യാദപ്രകാരമോ പറയുന്നത്? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
Nagra vahe antahi'za avaririna kea nehufi? Anumzamofo kasegemo'ene hu'neaza nehue.
9 ൯ “മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്” എന്ന് മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളയ്ക്ക് വേണ്ടിയോ ചിന്തിക്കുന്നത്?
Na'ankure Mosese kasegefina krente'ne, Tamagra bulimaka'o afu'mo'ma witi akru'ma nehresifina, agitera ana'okinenkeno anampintira ne'zana zogino neneno witia hareno hu'neana bulimakaonku hu'nefi? A'o. (Diu-Kas 25:4) Anumzamo'a bulimakao afukuke ama kea hu'nefi? A'o.
10 ൧൦ അല്ല, കേവലം നമുക്ക് വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ ആശയോടെ ഉഴുകയും, മെതിക്കുന്നവൻ കൊയ്ത്തുവീതം കിട്ടും എന്നുള്ള ആശയോടെ മെതിക്കുകയും വേണ്ടതാകയാൽ നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതത്രെ.
Ama tamage tagriku hu'nefi? Izo, tagriku huno krente'ne, hoza erisimo ne'zama nesigu amuhara nehanigeno, witi akru hare'nimo enena anampinti'ma ne'zama refko huno erisigu amuhara hugahie. Mono eri'za vahera, mono'ma zamasamisaza vahe'mo'za, miza sezmanteho.
11 ൧൧ ഞങ്ങൾ ആത്മികമായത് നിങ്ങൾക്ക് വിതക്കുന്നു എങ്കിൽ നിങ്ങളുടെ ഭൗതികമായത് കൊയ്യുന്നത് വലിയ കാര്യമോ?
Tagrama Avamumofo avimzama tamagripima negrita, amega tavufgare zama tamagripinti erisunazamo knarera osugahio? E'inahu avu'ava zamo'a nezama krinonaza vasageankna nehune.
12 ൧൨ മറ്റുള്ളവർക്ക് നിങ്ങളുടെമേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന് യാതൊരു തടസ്സവും വരുത്താതിരിക്കുവാൻ സകലവും സഹിക്കുന്നു.
Hanki mago'amo'za kema eme huama haza ruga'a vahe'ma zamaza nehanuta, tagri'enena tagesga huta mizana ontamigosazafi? Tagra hugazanagi nosune. Na'ankure Kraisi Knare Musenkemofo kama renkni rezanku anaknaza e'nerue.
13 ൧൩ ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയത്തിലെ ഭക്ഷണം കഴിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?
Ra mono nompima eri'zama e'neriza vahe'mo'za, kresramana vunaku ra mono nompi eri'za neaza ne'zampinti, ne'zazmia e'nerize. Ana hanige'za kre sramnavu itare eri'za e'neriza vahe'mo'za, ne'za zmia Kresramana vu itareti e'nerizanki tamagra ontahi'nazo?
14 ൧൪ അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണം എന്ന് കല്പിച്ചിരിക്കുന്നു.
E'inahu kna kante, Ramo'a huno, Iza'zo mono ke hanaza vahe'mo'za, zamaza hu'zana, mono kema hanage'za antahisaza vahepinti erigahaze. (Luk 10:7-9)
15 ൧൫ എങ്കിലും എനിക്ക് അർഹതപ്പെട്ടത് ഒന്നും ഞാൻ അവകാശപ്പെട്ടില്ല; ഇങ്ങനെ എനിക്ക് കിട്ടേണം എന്നുവച്ച് ഞാൻ ഇത് എഴുതുന്നതും അല്ല; എന്തെന്നാൽ ആരെങ്കിലും എന്റെ പ്രശംസ നഷ്ടപ്പെടുത്തുന്നതിനേക്കാൾ മരിക്കുന്നത് തന്നെ എനിക്ക് നല്ലത്.
Hu'neanagi nagra hugazanagi nosue. Nagra ama avoma kreneramuana, mago'za hunantehogura nosue. Na'ankure nagrama agi omane vahekna hu'na frisugeno'a, knare hugahie.
16 ൧൬ ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്ക് പ്രശംസിക്കുവാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം!
Na'ankure nagra Knare Musenke hanuazankura nagia e'origahue. Mono kema hu'zana Anumzamo huo huno hunante'nea eri'zanki'na ana eri'zama e'orisuna nagra havizantfa hugahie.
17 ൧൭ ഞാൻ അത് മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്ക് പ്രതിഫലം ഉണ്ട്; മനഃപൂർവ്വമല്ലെങ്കിലും, ഉത്തരവാദിത്തം എന്നിൽ ഭരമേല്പിച്ചിരിക്കുന്നു.
Nagra navesite'ma Knare Musenkema huama'ma nehusimpaga mizani'a erusine. Hianagi nagra navesitera e'noruanki Anumzamo antahinamino, kegava huo hunante'nea eri'zanki'na e'nerue.
18 ൧൮ എന്നാൽ എന്റെ പ്രതിഫലം എന്ത്? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നത് തന്നെ.
Nagra na'a mizani'a erigahue? Nagrama Knare Musenkema tmasamua zankura miza seho hunormantoe, ana hu'negu Knare Musenkerera mizana eriga'zanagi e'norue.
19 ൧൯ ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികംപേരെ നേടേണ്ടതിന് ഞാൻ എന്നെത്തന്നെ എല്ലാവർക്കും ദാസനാക്കി.
Na'ankure mago vahetera kina vahekna osu'noe, nagra hakare vahe'mofo kazokzo eri'za vahe mani'ne'na, rama'a vahera zamavregahue.
20 ൨൦ യെഹൂദന്മാരെ നേടേണ്ടതിന് ഞാൻ യെഹൂദന്മാർക്ക് യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന് ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്ക് ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
Jiu vahe'ma zmavarenakura zamagrikna hu'na mani'ne'na nezmavroe, nagra'a kasegemofo agorga omani'noanagi, kasegemofo agorga mani namokizmia, kasegemofo agorga mani vahe kna hu'ne'na nezmavroe.
21 ൨൧ ദൈവത്തിന് ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്റെ ന്യായപ്രമാണത്തിന്റെ കീഴുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന് ഞാൻ ന്യായപ്രമാണമില്ലാത്തവർക്ക് ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
Kasegema e'ori namokizmima zmavrenakura, kasege e'ori vahe kna hu'na mani'ne'na nezmavaroe. Nagra Anumzamofo kasegema avariri zantera mani'noanagi, nagra Kraisi kasegemofo agorga'a mani'nena, kasegemofo agorga'a omani'namokizmi nezmavroe.
22 ൨൨ ബലഹീനന്മാരെ നേടേണ്ടതിന് ഞാൻ ബലഹീനർക്ക് ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
Hanavezimi omne'nemokizmirera, hanaveni'a omne vahe kna hu'na mani'ne'na nezmavroe. Nagra maka vahetera zamagrama mani'naza avutigati hu'na mani'ne'na nezmavre'na, mago'amokizmia zmagu'vazino zmaho'ma kenigu mika'zana nehue.
23 ൨൩ സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന് ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
Ama ana miko'zama nehuana, Knare Musenkegu hu'na nehue. E'ina hanige'na anampintira nagra'a asomura erigahue.
24 ൨൪ ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ പ്രതിഫലം ലഭിക്കുകയുള്ളു എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രതിഫലം ലഭിക്കുവാനായി ഓടുവിൻ.
Zmagare zokago vahe'mo'za zmagama razafina, hakare vahe'mo'za zmaga nerazanangi, magoke'mo zamagatereno mizana e'nerianki ontahi'nazo? E'ina hukna kante tamaganeretma mizana erigahaze.
25 ൨൫ ഓട്ടത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും സകലത്തിലും സ്വയം നിയന്ത്രണം പാലിക്കുന്നു. അത്, അവർ വാടുന്ന കിരീടം പ്രാപിക്കേണ്ടതിനും, നാമോ വാടാത്ത കിരീടത്തിനും വേണ്ടിത്തന്നെ.
Mika'mo'za zokagopima ufrenaku'ma hazamo'za, zamufamofo zamesizana maka'zampina kegava nehu'za, zamagra zamesi'zana novaririze. Mizama eri'zana osiagnafi meno haviza nehie. Hianagi tagrama erisuna mizamo'a mevava hugahie.
26 ൨൬ ആകയാൽ ഞാൻ ലക്ഷ്യമില്ലാത്തവണ്ണമല്ല ഓടുന്നത്; വായുവിൽ കൈ ചുരുട്ടി ഇടിക്കുന്നതുപോലെയല്ല ഞാൻ മല്ലയുദ്ധം ചെയ്യുന്നത്.
E'ina hu'negu nagrama nagama neroana, uhanatigahue hu'na hu'nore uhanatinaku nagare'na nevue. E'inahu kanteke nagrama nazama atroana, amne zahopina notroanki, ahegahue hu'na huazana nehoe.
27 ൨൭ എന്നാൽ മറ്റുള്ളവരോട് പ്രസംഗിച്ചശേഷം ഞാൻ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ നിയന്ത്രിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.
Vahe'mokizmi mono ke zmasamite'na, ru nagrani'a miza e'orizanku, nagrani'a navufga hanaveti'na amasagugeno, nagri navesi'za nevaririe.