< 1 കൊരിന്ത്യർ 8 >
1 ൧ വിഗ്രഹാർപ്പിതങ്ങളുടെ കാര്യത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിവുണ്ട് എന്ന് നമുക്കറിയാം. അറിവ് ഒരാളെ അഹങ്കാരി ആക്കുന്നു; എന്നാൽ സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.
Pea ʻi he ngaahi meʻa kuo feilaulau ʻaki ki he ngaahi tamapua, ʻoku tau ʻilo, he ʻoku tau maʻu kotoa pē ʻae ʻilo. ʻOku fakafuofuolahi ʻe he ʻilo, ka ʻoku langa hake ʻe he ʻofa.
2 ൨ താൻ വല്ലതും അറിയുന്നു എന്ന് ഒരുവൻ വിചാരിക്കുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
Pea kapau ʻoku mahalo ʻe ha tangata ʻoku ne ʻilo ha meʻa, ʻoku teʻeki te ne ʻilo ha meʻa ʻe taha, ʻo hangē ko ia ʻoku totonu ke ne ʻilo.
3 ൩ ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
Ka ʻoka ai ha taha ʻoku ʻofa ki he ʻOtua, ʻoku ʻilo ia ʻe ia.
4 ൪ അതുകൊണ്ട് വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും, ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു.
Pea koeʻuhi ko e kai ʻoe ngaahi meʻa ko ia ʻoku feilaulau ʻaki ki he ngaahi tamapua, ʻoku tau ʻilo, ko e tamapua ko e meʻa noa pē ʻi māmani, pea ʻoku ʻikai mo ha ʻOtua, ka ko e tokotaha pe.
5 ൫ എന്നാൽ സ്വർഗ്ഗത്തിലോ ഭൂമിയിലോ ദേവന്മാർ എന്ന് പേരുള്ളവർ ഉണ്ടെങ്കിലും പല ദേവന്മാരും പല കർത്താക്കന്മാരും ഉള്ളതുപോലെ -
He neongo ʻoku ʻi ai ʻoku ui “ko e ngaahi ʻotua,” ʻi he langi pe ʻi he māmani, (he ʻoku ai ʻae “ʻotua” tokolahi, mo e “ʻeiki” tokolahi),
6 ൬ പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവനിലാണ് സകലവും, നാം അവനായിട്ടും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്ക് ഉണ്ട്; സകലവും അവനിലാണ്, അവൻ മുഖാന്തരം നാമും ആകുന്നു.
Ka ʻoku taha pe ʻae ʻOtua kiate kitautolu, ko e Tamai, ʻaia ʻoku mei ai ʻae ngaahi meʻa kotoa pē, pea maʻana ʻakitautolu; pea taha pe ʻae ʻEiki, ko Sisu Kalaisi, ʻaia ʻoku ʻiate ia ʻae ngaahi meʻa kotoa pē, mo kitautolu ʻiate ia.
7 ൭ എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവച്ച് തിന്നുന്നു;
Ka ʻoku ʻikai ʻi he tangata kotoa pē ʻae ʻilo ko ia: he ʻoku kei ai ni ʻae niʻihi ʻoku kai fākaliliʻa ʻae meʻa ʻoku ʻatu ki ha tamapua, ʻo hangē ko ha moʻoni ia, pea ʻoku fakaului ai honau loto koeʻuhi ko ʻene vaivai.
8 ൮ അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ നമുക്ക് നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.
Ka ʻoku ʻikai fakaongolelei ʻakitautolu ʻe he meʻakai ki he ʻOtua: he ʻoku ʻikai te tau lelei ai, ʻo kapau ʻoku tau kai; pea ʻoku ʻikai te tau kovi ai, ʻo kapau ʻoku ʻikai te tau kai.
9 ൯ എന്നാൽ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാർക്ക് യാതൊരു വിധത്തിലും തടസ്സം ആകാതിരിക്കുവാൻ നോക്കുവിൻ.
Kae vakai telia naʻa ai ha meʻa ʻe hoko ai hoʻomou tauʻatāina ni ko e tūkiaʻanga kiate kinautolu ʻoku vaivai.
10 ൧൦ എന്തെന്നാൽ അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നത് ഒരുവൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം അവനെ പ്രേരിപ്പിക്കുകയില്ലയോ?
He kapau ʻe mamata ha taha kiate koe, ʻa koe “ko e poto,” ʻoku ke nofo ʻo kai ʻi he fale ʻoe tamapua, ʻikai ʻe langa hake ai ʻae loto ʻo ia ʻoku vaivai, ke ne kai ʻae ngaahi meʻa ko ia kuo feilaulau ʻaki ki he ngaahi tamapua;
11 ൧൧ ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീന സഹോദരൻ ഇങ്ങനെ നിന്റെ അറിവിനാൽ നശിച്ചുപോകുന്നു.
Pea ko e meʻa ʻi hoʻo “ʻilo” ʻe ʻauha ai ho kāinga vaivai, naʻe pekia ai ʻa Kalaisi?
12 ൧൨ ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപംചെയ്യുകയും, അവരുടെ ബലഹീന മനസ്സാക്ഷിയെ മുറിവേൽപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ക്രിസ്തുവിനോട് പാപം ചെയ്യുന്നു.
Ka ʻi hoʻomou angahala pehē ki he kāinga, ʻo fakakafo honau loto vaivai, ko hoʻomou fai angahala ia kia Kalaisi.
13 ൧൩ ആകയാൽ ആഹാരം എന്റെ സഹോദരന് ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന് ഇടർച്ച വരുത്താതിരിക്കേണ്ടതിന് ഞാൻ ഒരുനാളും മാംസം തിന്നുകയില്ല. (aiōn )
Ko ia kapau ʻe fakahalaʻi hoku kāinga ʻe he meʻakai, ʻe ʻikai te u kai ʻae kakano ʻi he kei tuʻu ʻa māmani, telia naʻaku fakahalaʻi hoku kāinga. (aiōn )