< 1 കൊരിന്ത്യർ 3 >
1 ൧ എന്നാൽ, സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികരോട് എന്നപോലെ അല്ല, ജഡികരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളോട് എന്നപോലെ, അത്രേ സംസാരിക്കുവാൻ കഴിഞ്ഞത്.
ഹേ ഭ്രാതരഃ, അഹമാത്മികൈരിവ യുഷ്മാഭിഃ സമം സമ്ഭാഷിതും നാശക്നവം കിന്തു ശാരീരികാചാരിഭിഃ ഖ്രീഷ്ടധർമ്മേ ശിശുതുല്യൈശ്ച ജനൈരിവ യുഷ്മാഭിഃ സഹ സമഭാഷേ|
2 ൨ കട്ടിയായ ആഹാരമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്ക് തന്നത്; എന്തെന്നാൽ, ഭക്ഷിക്കുവാൻ നിങ്ങൾക്ക് കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികരല്ലോ.
യുഷ്മാൻ കഠിനഭക്ഷ്യം ന ഭോജയൻ ദുഗ്ധമ് അപായയം യതോ യൂയം ഭക്ഷ്യം ഗ്രഹീതും തദാ നാശക്നുത ഇദാനീമപി ന ശക്നുഥ, യതോ ഹേതോരധുനാപി ശാരീരികാചാരിണ ആധ്വേ|
3 ൩ നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികരും ശേഷം മനുഷ്യരേപ്പോലെ നടക്കുന്നവരുമല്ലയോ?
യുഷ്മന്മധ്യേ മാത്സര്യ്യവിവാദഭേദാ ഭവന്തി തതഃ കിം ശാരീരികാചാരിണോ നാധ്വേ മാനുഷികമാർഗേണ ച ന ചരഥ?
4 ൪ എന്തെന്നാൽ, ഒരാൾ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരാൾ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
പൗലസ്യാഹമിത്യാപല്ലോരഹമിതി വാ യദ്വാക്യം യുഷ്മാകം കൈശ്ചിത് കൈശ്ചിത് കഥ്യതേ തസ്മാദ് യൂയം ശാരീരികാചാരിണ ന ഭവഥ?
5 ൫ അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവർക്ക് നൽകിയതുപോലെ, നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ.
പൗലഃ കഃ? ആപല്ലോ ർവാ കഃ? തൗ പരിചാരകമാത്രൗ തയോരേകൈകസ്മൈ ച പ്രഭു ര്യാദൃക് ഫലമദദാത് തദ്വത് തയോർദ്വാരാ യൂയം വിശ്വാസിനോ ജാതാഃ|
6 ൬ ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്.
അഹം രോപിതവാൻ ആപല്ലോശ്ച നിഷിക്തവാൻ ഈശ്വരശ്ചാവർദ്ധയത്|
7 ൭ ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനോ നനക്കുന്നവനോ ഏതുമില്ല.
അതോ രോപയിതൃസേക്താരാവസാരൗ വർദ്ധയിതേശ്വര ഏവ സാരഃ|
8 ൮ നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തർക്കും അവരുടെ അദ്ധ്വാനത്തിനുള്ള കൂലി കിട്ടും.
രോപയിതൃസേക്താരൗ ച സമൗ തയോരേകൈകശ്ച സ്വശ്രമയോഗ്യം സ്വവേതനം ലപ്സ്യതേ|
9 ൯ എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷിത്തോട്ടം, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
ആവാമീശ്വരേണ സഹ കർമ്മകാരിണൗ, ഈശ്വരസ്യ യത് ക്ഷേത്രമ് ഈശ്വരസ്യ യാ നിർമ്മിതിഃ സാ യൂയമേവ|
10 ൧൦ ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ വിദഗ്ദ്ധനായ ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; എന്നാൽ, താൻ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
ഈശ്വരസ്യ പ്രസാദാത് മയാ യത് പദം ലബ്ധം തസ്മാത് ജ്ഞാനിനാ ഗൃഹകാരിണേവ മയാ ഭിത്തിമൂലം സ്ഥാപിതം തദുപരി ചാന്യേന നിചീയതേ| കിന്തു യേന യന്നിചീയതേ തത് തേന വിവിച്യതാം|
11 ൧൧ എന്തെന്നാൽ, യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല.
യതോ യീശുഖ്രീഷ്ടരൂപം യദ് ഭിത്തിമൂലം സ്ഥാപിതം തദന്യത് കിമപി ഭിത്തിമൂലം സ്ഥാപയിതും കേനാപി ന ശക്യതേ|
12 ൧൨ ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ രത്നങ്ങൾ, മരം, പുല്ല്, വൈക്കോൽ എന്നിവകൊണ്ട് പണിയുന്നു എങ്കിൽ അവരുടെ പ്രവൃത്തി വെളിപ്പെട്ടുവരും;
ഏതദ്ഭിത്തിമൂലസ്യോപരി യദി കേചിത് സ്വർണരൂപ്യമണികാഷ്ഠതൃണനലാൻ നിചിന്വന്തി,
13 ൧൩ ആ ദിവസം അതിനെ തെളിവാക്കും; അത് തീയാൽ വെളിപ്പെട്ടുവരും; ഓരോരുത്തരുടെയും പ്രവൃത്തി ഏതു വിധത്തിലുള്ളതെന്ന് തീ തന്നെ ശോധന ചെയ്യും.
തർഹ്യേകൈകസ്യ കർമ്മ പ്രകാശിഷ്യതേ യതഃ സ ദിവസസ്തത് പ്രകാശയിഷ്യതി| യതോ ഹതോസ്തന ദിവസേന വഹ്നിമയേനോദേതവ്യം തത ഏകൈകസ്യ കർമ്മ കീദൃശമേതസ്യ പരീക്ഷാ ബഹ്നിനാ ഭവിഷ്യതി|
14 ൧൪ ഒരുവൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന് പ്രതിഫലം കിട്ടും.
യസ്യ നിചയനരൂപം കർമ്മ സ്ഥാസ്നു ഭവിഷ്യതി സ വേതനം ലപ്സ്യതേ|
15 ൧൫ ഒരുവന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവൻ നഷ്ടം അനുഭവിക്കും; താനോ രക്ഷിയ്ക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
യസ്യ ച കർമ്മ ധക്ഷ്യതേ തസ്യ ക്ഷതി ർഭവിഷ്യതി കിന്തു വഹ്നേ ർനിർഗതജന ഇവ സ സ്വയം പരിത്രാണം പ്രാപ്സ്യതി|
16 ൧൬ നിങ്ങൾ ദൈവത്തിന്റെ മന്ദിരം ആണെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
യൂയമ് ഈശ്വരസ്യ മന്ദിരം യുഷ്മന്മധ്യേ ചേശ്വരസ്യാത്മാ നിവസതീതി കിം ന ജാനീഥ?
17 ൧൭ ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; എന്തെന്നാൽ, ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളാകുന്നുവല്ലോ ആ ആലയം.
ഈശ്വരസ്യ മന്ദിരം യേന വിനാശ്യതേ സോഽപീശ്വരേണ വിനാശയിഷ്യതേ യത ഈശ്വരസ്യ മന്ദിരം പവിത്രമേവ യൂയം തു തന്മന്ദിരമ് ആധ്വേ|
18 ൧൮ ആരും സ്വയം വഞ്ചിക്കരുത്; നിങ്ങളിൽ ആരെങ്കിലും ഈ കാലഘട്ടത്തിൽ ജ്ഞാനി എന്ന് കരുതുന്നുവെങ്കിൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ. (aiōn )
കോപി സ്വം ന വഞ്ചയതാം| യുഷ്മാകം കശ്ചന ചേദിഹലോകസ്യ ജ്ഞാനേന ജ്ഞാനവാനഹമിതി ബുധ്യതേ തർഹി സ യത് ജ്ഞാനീ ഭവേത് തദർഥം മൂഢോ ഭവതു| (aiōn )
19 ൧൯ എന്തെന്നാൽ ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്തമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ കുടുക്കുന്നു” എന്നും
യസ്മാദിഹലോകസ്യ ജ്ഞാനമ് ഈശ്വരസ്യ സാക്ഷാത് മൂഢത്വമേവ| ഏതസ്മിൻ ലിഖിതമപ്യാസ്തേ, തീക്ഷ്ണാ യാ ജ്ഞാനിനാം ബുദ്ധിസ്തയാ താൻ ധരതീശ്വരഃ|
20 ൨൦ “കർത്താവ് ജ്ഞാനികളുടെ ചിന്തകൾ വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
പുനശ്ച| ജ്ഞാനിനാം കൽപനാ വേത്തി പരമേശോ നിരർഥകാഃ|
21 ൨൧ ആകയാൽ ആരും മനുഷ്യരെക്കുറിച്ച് പ്രശംസിക്കരുത്; സകലവും നിങ്ങൾക്കുള്ളതല്ലോ.
അതഏവ കോഽപി മനുജൈരാത്മാനം ന ശ്ലാഘതാം യതഃ സർവ്വാണി യുഷ്മാകമേവ,
22 ൨൨ പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളത്.
പൗല വാ ആപല്ലോ ർവാ കൈഫാ വാ ജഗദ് വാ ജീവനം വാ മരണം വാ വർത്തമാനം വാ ഭവിഷ്യദ്വാ സർവ്വാണ്യേവ യുഷ്മാകം,
23 ൨൩ നിങ്ങളോ ക്രിസ്തുവിനുള്ളവർ; ക്രിസ്തു ദൈവത്തിനുള്ളവൻ.
യൂയഞ്ച ഖ്രീഷ്ടസ്യ, ഖ്രീഷ്ടശ്ചേശ്വരസ്യ|