< 1 കൊരിന്ത്യർ 15 >

1 എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോട് പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതും, നിങ്ങൾ നിലനില്ക്കുന്നതും
हे भ्रातरः, यः सुसंवादो मया युष्मत्समीपे निवेदितो यूयञ्च यं गृहीतवन्त आश्रितवन्तश्च तं पुन र्युष्मान् विज्ञापयामि।
2 നിങ്ങൾ രക്ഷിക്കപ്പെട്ടതുമായ സുവിശേഷം നിങ്ങൾ മുറുകെപ്പിടിക്കുക. അല്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചത് വെറുതെ ആയിപ്പോകും എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.
युष्माकं विश्वासो यदि वितथो न भवेत् तर्हि सुसंवादयुक्तानि मम वाक्यानि स्मरतां युष्माकं तेन सुसंवादेन परित्राणं जायते।
3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച്
यतोऽहं यद् यत् ज्ञापितस्तदनुसारात् युष्मासु मुख्यां यां शिक्षां समार्पयं सेयं, शास्त्रानुसारात् ख्रीष्टोऽस्माकं पापमोचनार्थं प्राणान् त्यक्तवान्,
4 അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റു.
श्मशाने स्थापितश्च तृतीयदिने शास्त्रानुसारात् पुनरुत्थापितः।
5 കേഫാവിനും പിന്നെ പന്ത്രണ്ട് പേർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഏറ്റവും പ്രധാനമായി ഞാൻ മനസ്സിലാക്കിയതുതന്നെ നിങ്ങൾക്ക് ഏല്പിച്ചുതന്നുവല്ലോ.
स चाग्रे कैफै ततः परं द्वादशशिष्येभ्यो दर्शनं दत्तवान्।
6 അതിന് ശേഷം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
ततः परं पञ्चशताधिकसंख्यकेभ्यो भ्रातृभ्यो युगपद् दर्शनं दत्तवान् तेषां केचित् महानिद्रां गता बहुतराश्चाद्यापि वर्त्तन्ते।
7 പിന്നീട് അവൻ യാക്കോബിനും ശേഷം, അപ്പൊസ്തലന്മാർ എല്ലാവർക്കും പ്രത്യക്ഷനായി.
तदनन्तरं याकूबाय तत्पश्चात् सर्व्वेभ्यः प्रेरितेभ्यो दर्शनं दत्तवान्।
8 എല്ലാവർക്കും ഒടുവിൽ, സമയം തെറ്റി ജനിച്ച എനിക്കും പ്രത്യക്ഷനായി;
सर्व्वशेषेऽकालजाततुल्यो योऽहं, सोऽहमपि तस्य दर्शनं प्राप्तवान्।
9 എന്തെന്നാൽ ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന് യോഗ്യനുമല്ല.
ईश्वरस्य समितिं प्रति दौरात्म्याचरणाद् अहं प्रेरितनाम धर्त्तुम् अयोग्यस्तस्मात् प्रेरितानां मध्ये क्षुद्रतमश्चास्मि।
10 ൧൦ എങ്കിലും ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ കൂടുതൽ അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
यादृशोऽस्मि तादृश ईश्वरस्यानुग्रहेणैवास्मि; अपरं मां प्रति तस्यानुग्रहो निष्फलो नाभवत्, अन्येभ्यः सर्व्वेभ्यो मयाधिकः श्रमः कृतः, किन्तु स मया कृतस्तन्नहि मत्सहकारिणेश्वरस्यानुग्रहेणैव।
11 ൧൧ ഞാനാകട്ടെ അവരാകട്ടെ ഇപ്രകാരം ഞങ്ങൾ പ്രസംഗിക്കുന്നു; അത് നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
अतएव मया भवेत् तै र्वा भवेत् अस्माभिस्तादृशी वार्त्ता घोष्यते सैव च युष्माभि र्विश्वासेन गृहीता।
12 ൧൨ ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് പ്രസംഗിക്കപ്പെടുന്നു എങ്കിൽ, മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ?
मृत्युदशातः ख्रीष्ट उत्थापित इति वार्त्ता यदि तमधि घोष्यते तर्हि मृतलोकानाम् उत्थिति र्नास्तीति वाग् युष्माकं मध्ये कैश्चित् कुतः कथ्यते?
13 ൧൩ എന്നാൽ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല.
मृतानाम् उत्थिति र्यदि न भवेत् तर्हि ख्रीष्टोऽपि नोत्थापितः
14 ൧൪ ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്.
ख्रीष्टश्च यद्यनुत्थापितः स्यात् तर्ह्यस्माकं घोषणं वितथं युष्माकं विश्वासोऽपि वितथः।
15 ൧൫ മരിച്ചവർ ഉയിർക്കപ്പെടുന്നില്ല എന്ന് വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്ന് ദൈവത്തിന് വിരോധമായി സാക്ഷ്യം പറയുകയാൽ ഞങ്ങൾ ദൈവത്തിന് കള്ളസാക്ഷികൾ എന്നറിയപ്പെടും.
वयञ्चेश्वरस्य मृषासाक्षिणो भवामः, यतः ख्रीष्ट स्तेनोत्थापितः इति साक्ष्यम् अस्माभिरीश्वरमधि दत्तं किन्तु मृतानामुत्थिति र्यदि न भवेत् तर्हि स तेन नोत्थापितः।
16 ൧൬ എന്തെന്നാൽ മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല.
यतो मृतानामुत्थिति र्यति न भवेत् तर्हि ख्रीष्टोऽप्युत्थापितत्वं न गतः।
17 ൧൭ ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.
ख्रीष्टस्य यद्यनुत्थापितः स्यात् तर्हि युष्माकं विश्वासो वितथः, यूयम् अद्यापि स्वपापेषु मग्नास्तिष्ठथ।
18 ൧൮ അപ്പോൾ ക്രിസ്തുവിൽ മരിച്ചവരും നശിച്ചുപോയി.
अपरं ख्रीष्टाश्रिता ये मानवा महानिद्रां गतास्तेऽपि नाशं गताः।
19 ൧൯ ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ നാം സകലമനുഷ്യരിലും ദയനീയരത്രേ.
ख्रीष्टो यदि केवलमिहलोके ऽस्माकं प्रत्याशाभूमिः स्यात् तर्हि सर्व्वमर्त्येभ्यो वयमेव दुर्भाग्याः।
20 ൨൦ എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരുടെ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു.
इदानीं ख्रीष्टो मृत्युदशात उत्थापितो महानिद्रागतानां मध्ये प्रथमफलस्वरूपो जातश्च।
21 ൨൧ എന്തെന്നാൽ മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
यतो यद्वत् मानुषद्वारा मृत्युः प्रादुर्भूतस्तद्वत् मानुषद्वारा मृतानां पुनरुत्थितिरपि प्रदुर्भूता।
22 ൨൨ ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.
आदमा यथा सर्व्वे मरणाधीना जातास्तथा ख्रीष्टेन सर्व्वे जीवयिष्यन्ते।
23 ൨൩ എന്നാൽ ഓരോരുത്തരും അവനവന്റെ ക്രമത്തിൽ ആയിരിക്കും; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ;
किन्त्वेकैकेन जनेन निजे निजे पर्य्याय उत्थातव्यं प्रथमतः प्रथमजातफलस्वरूपेन ख्रीष्टेन, द्वितीयतस्तस्यागमनसमये ख्रीष्टस्य लोकैः।
24 ൨൪ പിന്നെ അവസാനം; അന്ന് അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തിയിട്ട് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
ततः परम् अन्तो भविष्यति तदानीं स सर्व्वं शासनम् अधिपतित्वं पराक्रमञ्च लुप्त्वा स्वपितरीश्वरे राजत्वं समर्पयिष्यति।
25 ൨൫ എന്തെന്നാൽ അവൻ സകലശത്രുക്കളെയും തന്റെ കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
यतः ख्रीष्टस्य रिपवः सर्व्वे यावत् तेन स्वपादयोरधो न निपातयिष्यन्ते तावत् तेनैव राजत्वं कर्त्तव्यं।
26 ൨൬ അവസാനത്തെ ശത്രുവായിട്ട് മരണം നീങ്ങിപ്പോകും.
तेन विजेतव्यो यः शेषरिपुः स मृत्युरेव।
27 ൨൭ സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; എന്നാൽ സകലവും അവന് കീഴ്പെട്ടിരിക്കുന്നു എന്ന് അവൻ പറഞ്ഞാൽ, സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്ന് സ്പഷ്ടം.
लिखितमास्ते सर्व्वाणि तस्य पादयो र्वशीकृतानि। किन्तु सर्व्वाण्येव तस्य वशीकृतानीत्युक्ते सति सर्व्वाणि येन तस्य वशीकृतानि स स्वयं तस्य वशीभूतो न जात इति व्यक्तं।
28 ൨൮ എന്നാൽ അവന് സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്, പുത്രൻ താനും സകലവും തനിക്ക് കീഴാക്കിക്കൊടുത്തവന് കീഴ്പെട്ടിരിക്കും.
सर्व्वेषु तस्य वशीभूतेषु सर्व्वाणि येन पुत्रस्य वशीकृतानि स्वयं पुत्रोऽपि तस्य वशीभूतो भविष्यति तत ईश्वरः सर्व्वेषु सर्व्व एव भविष्यति।
29 ൨൯ അല്ല, മരിച്ചവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നവർ എന്ത് ചെയ്യും? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്?
अपरं परेतलोकानां विनिमयेन ये मज्ज्यन्ते तैः किं लप्स्यते? येषां परेतलोकानाम् उत्थितिः केनापि प्रकारेण न भविष्यति तेषां विनिमयेन कुतो मज्जनमपि तैरङ्गीक्रियते?
30 ൩൦ ഞങ്ങളും ഓരോ മണിക്കൂറും പ്രാണഭയത്തിൽ കഴിയുന്നത് എന്തിന്?
वयमपि कुतः प्रतिदण्डं प्राणभीतिम् अङ्गीकुर्म्महे?
31 ൩൧ സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്ക് നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.
अस्मत्प्रभुना यीशुख्रीष्टेन युष्मत्तो मम या श्लाघास्ते तस्याः शपथं कृत्वा कथयामि दिने दिनेऽहं मृत्युं गच्छामि।
32 ൩൨ ഞാൻ എഫെസൊസിൽവച്ച് വന്യമൃഗങ്ങളോട് യുദ്ധം ചെയ്തത് വെറും മാനുഷികം എന്നു വരികിൽ എനിക്ക് എന്ത് പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്കുക, നാളെ ചാകുമല്ലോ.
इफिषनगरे वन्यपशुभिः सार्द्धं यदि लौकिकभावात् मया युद्धं कृतं तर्हि तेन मम को लाभः? मृतानाम् उत्थिति र्यदि न भवेत् तर्हि, कुर्म्मो भोजनपानेऽद्य श्वस्तु मृत्यु र्भविष्यति।
33 ൩൩ വഞ്ചിക്കപ്പെടരുത്, “ദുഷിച്ച കൂട്ടുകെട്ട് സദാചാരം നശിപ്പിക്കുന്നു”.
इत्यनेन धर्म्मात् मा भ्रंशध्वं। कुसंसर्गेण लोकानां सदाचारो विनश्यति।
34 ൩൪ സുബോധമുള്ളവരായി ഉണരുവിൻ; പാപം ചെയ്യാതിരിക്കുവിൻ; എന്തെന്നാൽ ചിലർക്ക് ദൈവത്തെക്കുറിച്ച് പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്ക് ലജ്ജയ്ക്കായി പറയുന്നു.
यूयं यथोचितं सचैतन्यास्तिष्ठत, पापं मा कुरुध्वं, यतो युष्माकं मध्य ईश्वरीयज्ञानहीनाः केऽपि विद्यन्ते युष्माकं त्रपायै मयेदं गद्यते।
35 ൩൫ പക്ഷേ ചിലർ ചോദിച്ചേക്കാം; “മരിച്ചവർ എങ്ങനെ ഉയിർക്കുന്നു?” “ഏതുവിധം ശരീരത്തോടെ അവർ വരും?”
अपरं मृतलोकाः कथम् उत्थास्यन्ति? कीदृशं वा शरीरं लब्ध्वा पुनरेष्यन्तीति वाक्यं कश्चित् प्रक्ष्यति।
36 ൩൬ മൂഢാ, നീ വിതയ്ക്കുന്നത് ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.
हे अज्ञ त्वया यद् बीजम् उप्यते तद् यदि न म्रियेत तर्हि न जीवयिष्यते।
37 ൩൭ നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, ഗോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്;
यया मूर्त्त्या निर्गन्तव्यं सा त्वया नोप्यते किन्तु शुष्कं बीजमेव; तच्च गोधूमादीनां किमपि बीजं भवितुं शक्नोति।
38 ൩൮ ദൈവമോ തന്റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും, ഓരോ വിത്തിന് അതതിന്റെ ശരീരവും കൊടുക്കുന്നു.
ईश्वरेणेव यथाभिलाषं तस्मै मूर्त्ति र्दीयते, एकैकस्मै बीजाय स्वा स्वा मूर्त्तिरेव दीयते।
39 ൩൯ സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, മൃഗങ്ങളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
सर्व्वाणि पललानि नैकविधानि सन्ति, मनुष्यपशुपक्षिमत्स्यादीनां भिन्नरूपाणि पललानि सन्ति।
40 ൪൦ സ്വർഗ്ഗീയ ശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; എന്നാൽ, സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സ് വേറെ, ഭൗമ ശരീരങ്ങളുടെ തേജസ്സ് വേറെ.
अपरं स्वर्गीया मूर्त्तयः पार्थिवा मूर्त्तयश्च विद्यन्ते किन्तु स्वर्गीयानाम् एकरूपं तेजः पार्थिवानाञ्च तदन्यरूपं तेजोऽस्ति।
41 ൪൧ സൂര്യന്റെ തേജസ്സ് വേറെ, ചന്ദ്രന്റെ തേജസ്സ് വേറെ, നക്ഷത്രങ്ങളുടെ തേജസ്സ് വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ട് വ്യത്യാസം ഉണ്ടല്ലോ.
सूर्य्यस्य तेज एकविधं चन्द्रस्य तेजस्तदन्यविधं ताराणाञ्च तेजोऽन्यविधं, ताराणां मध्येऽपि तेजसस्तारतम्यं विद्यते।
42 ൪൨ മരിച്ചവരുടെ പുനരുത്ഥാനവും അപ്രകാരം തന്നെ. നശ്വരമായതിൽ വിതയ്ക്കപ്പെടുന്നു, അനശ്വരമായതിൽ ഉയിർക്കുന്നു;
तत्र लिखितमास्ते यथा, ‘आदिपुरुष आदम् जीवत्प्राणी बभूव,’ किन्त्वन्तिम आदम् (ख्रीष्टो) जीवनदायक आत्मा बभूव।
43 ൪൩ അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;
यद् उप्यते तत् तुच्छं यच्चोत्थास्यति तद् गौरवान्वितं; यद् उप्यते तन्निर्ब्बलं यच्चोत्थास्यति तत् शक्तियुक्तं।
44 ൪൪ ഭൗമികശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; ഭൗമികശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ട്.
यत् शरीरम् उप्यते तत् प्राणानां सद्म, यच्च शरीरम् उत्थास्यति तद् आत्मनः सद्म। प्राणसद्मस्वरूपं शरीरं विद्यते, आत्मसद्मस्वरूपमपि शरीरं विद्यते।
45 ൪൫ ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്ന് എഴുതിയുമിരിക്കുന്നുവല്ലോ; ഒടുവിലത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
तत्र लिखितमास्ते यथा, आदिपुरुष आदम् जीवत्प्राणी बभूव, किन्त्वन्तिम आदम् (ख्रीष्टो) जीवनदायक आत्मा बभूव।
46 ൪൬ എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു.
आत्मसद्म न प्रथमं किन्तु प्राणसद्मैव तत्पश्चाद् आत्मसद्म।
47 ൪൭ ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.
आद्यः पुरुषे मृद उत्पन्नत्वात् मृण्मयो द्वितीयश्च पुरुषः स्वर्गाद् आगतः प्रभुः।
48 ൪൮ മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു;
मृण्मयो यादृश आसीत् मृण्मयाः सर्व्वे तादृशा भवन्ति स्वर्गीयश्च यादृशोऽस्ति स्वर्गीयाः सर्व्वे तादृशा भवन्ति।
49 ൪൯ നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
मृण्मयस्य रूपं यद्वद् अस्माभि र्धारितं तद्वत् स्वर्गीयस्य रूपमपि धारयिष्यते।
50 ൫൦ സഹോദരന്മാരേ, മാംസരക്തങ്ങൾക്ക് ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴിയുകയില്ല, നശ്വരമായത് അനശ്വരമായതിനെ അവകാശമാക്കുകയുമില്ല എന്ന് ഞാൻ പറയുന്നു.
हे भ्रातरः, युष्मान् प्रति व्याहरामि, ईश्वरस्य राज्ये रक्तमांसयोरधिकारो भवितुं न शक्नोति, अक्षयत्वे च क्षयस्याधिकारो न भविष्यति।
51 ൫൧ ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
पश्यताहं युष्मभ्यं निगूढां कथां निवेदयामि।
52 ൫൨ എന്നാൽ അവസാനത്തെ കാഹളം ധ്വനിക്കുമ്പോൾ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാൽ, കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
सर्व्वैरस्माभि र्महानिद्रा न गमिष्यते किन्त्वन्तिमदिने तूर्य्यां वादितायाम् एकस्मिन् विपले निमिषैकमध्ये सर्व्वै रूपान्तरं गमिष्यते, यतस्तूरी वादिष्यते, मृतलोकाश्चाक्षयीभूता उत्थास्यन्ति वयञ्च रूपान्तरं गमिष्यामः।
53 ൫൩ ഈ നശ്വരമായത് അനശ്വരമായതിനെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണ്ടതല്ലയോ.
यतः क्षयणीयेनैतेन शरीरेणाक्षयत्वं परिहितव्यं, मरणाधीनेनैतेन देहेन चामरत्वं परिहितव्यं।
54 ൫൪ ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.
एतस्मिन् क्षयणीये शरीरे ऽक्षयत्वं गते, एतस्मन् मरणाधीने देहे चामरत्वं गते शास्त्रे लिखितं वचनमिदं सेत्स्यति, यथा, जयेन ग्रस्यते मृत्युः।
55 ൫൫ ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? (Hadēs g86)
मृत्यो ते कण्टकं कुत्र परलोक जयः क्क ते॥ (Hadēs g86)
56 ൫൬ മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
मृत्योः कण्टकं पापमेव पापस्य च बलं व्यवस्था।
57 ൫൭ എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നല്കുന്ന ദൈവത്തിന് സ്തോത്രം.
ईश्वरश्च धन्यो भवतु यतः सोऽस्माकं प्रभुना यीशुख्रीष्टेनास्मान् जययुक्तान् विधापयति।
58 ൫൮ ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്ന് അറിഞ്ഞിരിക്കുകയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
अतो हे मम प्रियभ्रातरः; यूयं सुस्थिरा निश्चलाश्च भवत प्रभोः सेवायां युष्माकं परिश्रमो निष्फलो न भविष्यतीति ज्ञात्वा प्रभोः कार्य्ये सदा तत्परा भवत।

< 1 കൊരിന്ത്യർ 15 >