< 1 കൊരിന്ത്യർ 14 >

1 സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുവിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിക്കുവിൻ.
यूयं प्रेमाचरणे प्रयतध्वम् आत्मिकान् दायानपि विशेषत ईश्वरीयादेशकथनसामर्थ्यं प्राप्तुं चेष्टध्वं।
2 എന്തെന്നാൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങൾ സംസാരിക്കുന്നു.
यो जनः परभाषां भाषते स मानुषान् न सम्भाषते किन्त्वीश्वरमेव यतः केनापि किमपि न बुध्यते स चात्मना निगूढवाक्यानि कथयति;
3 പ്രവചിക്കുന്നവൻ ആത്മികവർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോട് സംസാരിക്കുന്നു.
किन्तु यो जन ईश्वरीयादेशं कथयति स परेषां निष्ठायै हितोपदेशाय सान्त्वनायै च भाषते।
4 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു; എന്നാൽ പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന വരുത്തുന്നു.
परभाषावाद्यात्मन एव निष्ठां जनयति किन्त्वीश्वरीयादेशवादी समिते र्निष्ठां जनयति।
5 നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണം എന്നും കൂടുതലായി പ്രവചിക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന ലഭിക്കേണ്ടതിന്, താൻ സംസാരിച്ചത് വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനേക്കാൾ വലിയവൻ.
युष्माकं सर्व्वेषां परभाषाभाषणम् इच्छाम्यहं किन्त्वीश्वरीयादेशकथनम् अधिकमपीच्छामि। यतः समिते र्निष्ठायै येन स्ववाक्यानाम् अर्थो न क्रियते तस्मात् परभाषावादित ईश्वरीयादेशवादी श्रेयान्।
6 സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോട് സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് എന്ത് പ്രയോജനം?
हे भ्रातरः, इदानीं मया यदि युष्मत्समीपं गम्यते तर्हीश्वरीयदर्शनस्य ज्ञानस्य वेश्वरीयादेशस्य वा शिक्षाया वा वाक्यानि न भाषित्वा परभाषां भाषमाणेन मया यूयं किमुपकारिष्यध्वे?
7 കുഴൽ, വീണ എന്നിങ്ങനെ ശബ്ദം ഉണ്ടാക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നെയും ശബ്ദവ്യത്യാസം കാണിക്കാതിരുന്നാൽ ഊതിയതോ മീട്ടിയതോ എതാണെന്ന് എങ്ങനെ അറിയും?
अपरं वंशीवल्लक्यादिषु निष्प्राणिषु वाद्ययन्त्रेषु वादितेषु यदि क्कणा न विशिष्यन्ते तर्हि किं वाद्यं किं वा गानं भवति तत् केन बोद्धुं शक्यते?
8 കാഹളം ഊതുമ്പോൾ അതിന്റെ ശബ്ദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കിൽ യുദ്ധത്തിനു ആർ ഒരുങ്ങും?
अपरं रणतूर्य्या निस्वणो यद्यव्यक्तो भवेत् तर्हि युद्धाय कः सज्जिष्यते?
9 അതുപോലെ നിങ്ങളും നാവുകൊണ്ട് വ്യക്തമായ വാക്ക് ഉച്ചരിക്കാതിരുന്നാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോട് സംസാരിക്കുന്നവരെ പോലെ ആകുമല്ലോ.
तद्वत् जिह्वाभि र्यदि सुगम्या वाक् युष्माभि र्न गद्येत तर्हि यद् गद्यते तत् केन भोत्स्यते? वस्तुतो यूयं दिगालापिन इव भविष्यथ।
10 ൧൦ ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും അർത്ഥമില്ലാത്തതല്ല.
जगति कतिप्रकारा उक्तयो विद्यन्ते? तासामेकापि निरर्थिका नहि;
11 ൧൧ ഞാൻ ഭാഷയുടെ അർത്ഥം അറിയാതിരുന്നാൽ സംസാരിക്കുന്നവന് ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.
किन्तूक्तेरर्थो यदि मया न बुध्यते तर्ह्यहं वक्त्रा म्लेच्छ इव मंस्ये वक्तापि मया म्लेच्छ इव मंस्यते।
12 ൧൨ അതുപോലെ നിങ്ങളും ആത്മവരങ്ങളെക്കുറിച്ച് തീക്ഷ്ണതയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനയ്ക്കായി, ശ്രേഷ്ഠമായതിനു വേണ്ടി പരിശ്രമിക്കുവിൻ.
तस्माद् आत्मिकदायलिप्सवो यूयं समिते र्निष्ठार्थं प्राप्तबहुवरा भवितुं यतध्वं,
13 ൧൩ അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർത്ഥിക്കട്ടെ.
अतएव परभाषावादी यद् अर्थकरोऽपि भवेत् तत् प्रार्थयतां।
14 ൧൪ എന്തെന്നാൽ ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ ഫലമില്ലാത്തതായിരിക്കുന്നു.
यद्यहं परभाषया प्रर्थनां कुर्य्यां तर्हि मदीय आत्मा प्रार्थयते, किन्तु मम बुद्धि र्निष्फला तिष्ठति।
15 ൧൫ അപ്പോൾ ഞാൻ എന്ത് ചെയ്യേണം? ഞാൻ ആത്മാവുകൊണ്ട് പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ട് പാടും; ബുദ്ധികൊണ്ടും പാടും.
इत्यनेन किं करणीयं? अहम् आत्मना प्रार्थयिष्ये बुद्ध्यापि प्रार्थयिष्ये; अपरं आत्मना गास्यामि बुद्ध्यापि गास्यामि।
16 ൧൬ അല്ല, നീ ആത്മാവുകൊണ്ട് സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവന് നീ പറയുന്നത് മനസ്സിലാകാത്തതുകൊണ്ട് നിന്റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും?
त्वं यदात्मना धन्यवादं करोषि तदा यद् वदसि तद् यदि शिष्येनेवोपस्थितेन जनेन न बुद्ध्यते तर्हि तव धन्यवादस्यान्ते तथास्त्विति तेन वक्तं कथं शक्यते?
17 ൧൭ നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; എങ്കിലും കേൾക്കുന്നവന് ആത്മികവർദ്ധന വരുന്നില്ലതാനും.
त्वं सम्यग् ईश्वरं धन्यं वदसीति सत्यं तथापि तत्र परस्य निष्ठा न भवति।
18 ൧൮ നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
युष्माकं सर्व्वेभ्योऽहं परभाषाभाषणे समर्थोऽस्मीति कारणाद् ईश्वरं धन्यं वदामि;
19 ൧൯ എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിനേക്കാൾ അധികം, മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന് ബുദ്ധികൊണ്ട് അഞ്ചുവാക്ക് പറയുവാൻ ഞാൻ ഇച്ഛിക്കുന്നു.
तथापि समितौ परोपदेशार्थं मया कथितानि पञ्च वाक्यानि वरं न च लक्षं परभाषीयानि वाक्यानि।
20 ൨൦ സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; എങ്കിലും, തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.
हे भ्रातरः, यूयं बुद्ध्या बालकाइव मा भूत परन्तु दुष्टतया शिशवइव भूत्वा बुद्ध्या सिद्धा भवत।
21 ൨൧ “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോട് സംസാരിക്കും എങ്കിലും അവർ എന്റെ വാക്ക് കേൾക്കുകയില്ല എന്ന് കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
शास्त्र इदं लिखितमास्ते, यथा, इत्यवोचत् परेशोऽहम् आभाषिष्य इमान् जनान्। भाषाभिः परकीयाभि र्वक्त्रैश्च परदेशिभिः। तथा मया कृतेऽपीमे न ग्रहीष्यन्ति मद्वचः॥
22 ൨൨ അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്ക് തന്നെ.
अतएव तत् परभाषाभाषणं अविश्चासिनः प्रति चिह्नरूपं भवति न च विश्वासिनः प्रति; किन्त्वीश्वरीयादेशकथनं नाविश्वासिनः प्रति तद् विश्वासिनः प्रत्येव।
23 ൨൩ സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്ത് വന്നാൽ നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്ന് പറയുകയില്ലയോ?
समितिभुक्तेषु सर्व्वेषु एकस्मिन् स्थाने मिलित्वा परभाषां भाषमाणेषु यदि ज्ञानाकाङ्क्षिणोऽविश्वासिनो वा तत्रागच्छेयुस्तर्हि युष्मान् उन्मत्तान् किं न वदिष्यन्ति?
24 ൨൪ എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തുവന്നാൽ എല്ലാവരുടെ വാക്കിനാലും അവന് പാപബോധം വരും; അവൻ എല്ലാവരാലും വിലയിരുത്തപ്പെടും.
किन्तु सर्व्वेष्वीश्वरीयादेशं प्रकाशयत्सु यद्यविश्वासी ज्ञानाकाङ्क्षी वा कश्चित् तत्रागच्छति तर्हि सर्व्वैरेव तस्य पापज्ञानं परीक्षा च जायते,
25 ൨൫ അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റുപറഞ്ഞ് ദൈവത്തെ നമസ്കരിക്കും.
ततस्तस्यान्तःकरणस्य गुप्तकल्पनासु व्यक्तीभूतासु सोऽधोमुखः पतन् ईश्वरमाराध्य युष्मन्मध्य ईश्वरो विद्यते इति सत्यं कथामेतां कथयिष्यति।
26 ൨൬ ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന് സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനയ്ക്കുവേണ്ടി ചെയ്യട്ടെ.
हे भ्रातरः, सम्मिलितानां युष्माकम् एकेन गीतम् अन्येनोपदेशोऽन्येन परभाषान्येन ऐश्वरिकदर्शनम् अन्येनार्थबोधकं वाक्यं लभ्यते किमेतत्? सर्व्वमेव परनिष्ठार्थं युष्माभिः क्रियतां।
27 ൨൭ അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കുകയും ഒരുവൻ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ.
यदि कश्चिद् भाषान्तरं विवक्षति तर्ह्येकस्मिन् दिने द्विजनेन त्रिजनेन वा परभााषा कथ्यतां तदधिकैर्न कथ्यतां तैरपि पर्य्यायानुसारात् कथ्यतां, एकेन च तदर्थो बोध्यतां।
28 ൨൮ എന്നാൽ, വ്യാഖ്യാനി ഇല്ലാതിരുന്നാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ, തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
किन्त्वर्थाभिधायकः कोऽपि यदि न विद्यते तर्हि स समितौ वाचंयमः स्थित्वेश्वरायात्मने च कथां कथयतु।
29 ൨൯ പ്രവാചകന്മാർ രണ്ട് മൂന്ന് പേർ സംസാരിക്കുകയും മറ്റുള്ളവർ വിലയിരുത്തുകയും ചെയ്യട്ടെ.
अपरं द्वौ त्रयो वेश्वरीयादेशवक्तारः स्वं स्वमादेशं कथयन्तु तदन्ये च तं विचारयन्तु।
30 ൩൦ എന്നാൽ സഭയിൽ ഇരിക്കുന്നവനായ മറ്റൊരുവന് വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.
किन्तु तत्रापरेण केनचित् जनेनेश्वरीयादेशे लब्धे प्रथमेन कथनात् निवर्त्तितव्यं।
31 ൩൧ എന്തെന്നാൽ എല്ലാവരും പഠിക്കുവാനും എല്ലാവർക്കും പ്രബോധനം ലഭിക്കുവാനുമായി നിങ്ങൾക്ക് എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.
सर्व्वे यत् शिक्षां सान्त्वनाञ्च लभन्ते तदर्थं यूयं सर्व्वे पर्य्यायेणेश्वरीयादेशं कथयितुं शक्नुथ।
32 ൩൨ പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്ക് കീഴടങ്ങിയിരിക്കുന്നു.
ईश्वरीयादेशवक्तृणां मनांसि तेषाम् अधीनानि भवन्ति।
33 ൩൩ ദൈവം കലക്കത്തിന്റെ ദൈവമല്ല, മറിച്ച് സമാധാനത്തിന്റെ ദൈവമത്രേ.
यत ईश्वरः कुशासनजनको नहि सुशासनजनक एवेति पवित्रलोकानां सर्व्वसमितिषु प्रकाशते।
34 ൩൪ വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; എന്തെന്നാൽ ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല.
अपरञ्च युष्माकं वनिताः समितिषु तूष्णीम्भूतास्तिष्ठन्तु यतः शास्त्रलिखितेन विधिना ताः कथाप्रचारणात् निवारितास्ताभि र्निघ्राभि र्भवितव्यं।
35 ൩൫ അവർ വല്ലതും പഠിക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവച്ച് ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് അനുചിതമല്ലോ.
अतस्ता यदि किमपि जिज्ञासन्ते तर्हि गेहेषु पतीन् पृच्छन्तु यतः समितिमध्ये योषितां कथाकथनं निन्दनीयं।
36 ൩൬ ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്ക് മാത്രമോ വന്നത്?
ऐश्वरं वचः किं युष्मत्तो निरगमत? केवलं युष्मान् वा तत् किम् उपागतं?
37 ൩൭ താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരാൾക്ക് തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിന്റെ കല്പന ആകുന്നു എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.
यः कश्चिद् आत्मानम् ईश्वरीयादेशवक्तारम् आत्मनाविष्टं वा मन्यते स युष्मान् प्रति मया यद् यत् लिख्यते तत्प्रभुनाज्ञापितम् ईत्युररी करोतु।
38 ൩൮ ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.
किन्तु यः कश्चित् अज्ञो भवति सोऽज्ञ एव तिष्ठतु।
39 ൩൯ അതുകൊണ്ട് സഹോദരന്മാരേ, പ്രവചനവരം വാഞ്ചിക്കുവിൻ; അന്യഭാഷകളിൽ സംസാരിക്കുന്നത് വിലക്കുകയുമരുത്.
अतएव हे भ्रातरः, यूयम् ईश्वरीयादेशकथनसामर्थ्यं लब्धुं यतध्वं परभाषाभाषणमपि युष्माभि र्न निवार्य्यतां।
40 ൪൦ എന്നാൽ, സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.
सर्व्वकर्म्माणि च विध्यनुसारतः सुपरिपाट्या क्रियन्तां।

< 1 കൊരിന്ത്യർ 14 >