< 1 കൊരിന്ത്യർ 12 >
1 ൧ സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.
E NA hoahanau e, aole o'u makemake e naaupo oukou ma na mea o ka Uhane.
2 ൨ നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ വഴിതെറ്റിച്ചുകളഞ്ഞ ഊമവിഗ്രഹങ്ങളാൽ നടത്തപ്പെട്ടിരുന്നു എന്ന് അറിയുന്നുവല്ലോ.
Ua ike no hoi oukou, he lahuikanaka e oukou, i hooliloia mamuli o na kii leo ole, ma kahi a oukou i kaiia'ku ai.
3 ൩ ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്ന് പറയുകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്ന് പറയുവാൻ ആർക്കും കഴിയുകയുമില്ല എന്ന് ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
No ia mea, ke hoike aku nei au ia oukou, aole he kanaka hoohiki ino ia Iesu, ke olelo oia ma ka Uhane o ke Akua. Aole he kanaka e hiki ia ia ke olelo aku ia Iesu, he Haku, ke olelo ole ia ma ka Uhane Hemolele.
4 ൪ എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; എങ്കിലും ആത്മാവ് ഒന്നത്രേ.
Ua nui no ke ano o na haawina, aka, hookahi no Uhane.
5 ൫ ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട്; എങ്കിലും കർത്താവ് ഒരുവൻ.
Ua nui no ke ano o na oihana, aka, hookahi no Haku.
6 ൬ പ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നെ.
Ua nui no ko ano o na hana mana, aka, hookahi no Akua nana i hana na mea a pau.
7 ൭ എന്നാൽ ഓരോരുത്തർക്കും ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു.
Ua haawiia mai i kela kanaka i keia kanaka na oihana a ka Uhane i mea e pono ai.
8 ൮ ഒരാൾക്ക് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;
No ka mea, ua baawiia mai i kekahi e ka Uhane, ka olelo akamai; a i kekahi ka olelo hoonaauao, na ka Uhane hookahi no;
9 ൯ വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരങ്ങൾ;
A i kekahi, ka manaoio, na ka Uhane hookahi no; a i kekahi, ka oihana hoola, na ka Uhane hookahi no;
10 ൧൦ ഒരാൾക്ക് വീര്യപ്രവൃത്തികൾ; മറ്റൊരാൾക്ക് പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവന് പലവിധ ഭാഷകൾ; മറ്റൊരാൾക്ക് ഭാഷകളുടെ വ്യാഖ്യാനം.
A i kekahi, kahana i na hana mana; a i kekahi, ka wanana; a i kekahi, ka ike maopopo i na uhane; a i kekahi, ka olelo i na olelo e; a i kekahi ka hoomaopopo i na olelo e.
11 ൧൧ എന്നാൽ ഇത് എല്ലാം പ്രവർത്തിക്കുന്നത് താൻ ഇച്ഛിക്കുംപോലെ അവനവന് അതത് വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവ് തന്നെ.
Na kela Uhane hookahi i hana ia mau mea a pau, e haawi aku ana i kela kanaka i keia kanaka, e like me kona makemake.
12 ൧൨ ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങൾ ഉണ്ടല്ലോ. ശരീരത്തിന്റെ അവയവങ്ങൾ പലതായിരിക്കെ അവ എല്ലാം ചേർന്ന് ഒരു ശരീരം ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
E like me ke kino, hookahi no ia, a he nui kona mau lala, a o na lala a pau he nui, no ke kino hookahi, hookahi no kino lakou: pela no o Kristo.
13 ൧൩ യെഹൂദന്മാരോ യവനന്മാരോ ദാസനോ സ്വതന്ത്രനോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
Na ka Uhane hookahi kakou a pau, i bapetizoia mai iloko o ke kino hookahi, o na Iudaio, a me na Helene, o ka poe i hoopaala, a me ka poe paa ole; ua hooinuia mai kakou a pau iloko o ka Uhane hookahi.
14 ൧൪ ശരീരം ഒരു അവയവമല്ല പലതത്രേ.
O ke kino, aole ia he lala hookahi, he nui no.
15 ൧൫ ഞാൻ കൈ അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്ന് കാൽ പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്ന് വരികയില്ല.
Ina paha e olelo ka wawae, Aole au he lima, nolaila, aole no ke kino wau; no ia mea, aole anei ia no ke kino?
16 ൧൬ ഞാൻ കണ്ണ് അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്ന് ചെവി പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.
A ina paha e olelo ka pepeiao, Aole au he maka, nolaila, aole no ke kino wau; no ia mea, aole anei ia no ke kino?
17 ൧൭ ശരീരം മുഴുവൻ കണ്ണായാൽ കേൾവി എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?
Ina he maka wale no ke kino a pau, alaila, mahea la ka lohe? A ina he lohe wale no, alaila, mahea la ka honi ana?
18 ൧൮ ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വച്ചിരിക്കുന്നു.
Ua hoonoho mai ko Akua i na lala a pau iloko o ke kino e like me kona makemake iho.
19 ൧൯ എല്ലാം ഒരു അവയവം എങ്കിൽ ശരീരം എവിടെ?
A ina paha hookahi wale no lala o lakou a pau, alaila, mahea la ke kino?
20 ൨൦ എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്ന് തന്നെ.
Ano la, he nui no na lala, aka, hookahi no kino.
21 ൨൧ കണ്ണ് കയ്യോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും തല കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറയുവാൻ കഴിയുകയില്ല.
Aole boi e hiki i ka maka, ko olelo i ka lima, Aole o'u hemahema ke lilo oe: aole hoi pela ke poo i ka wawae, Aole o'u hemahema ke lilo oe.
22 ൨൨ നേരെ മറിച്ച്, ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നെ നമുക്ക് ആവശ്യമുള്ളവയാകുന്നു.
Aka, he oiaio no, o na lala o ke kino i manaoia, he hemahema, he mau mea ia e pono ai.
23 ൨൩ ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴക് കുറഞ്ഞവയ്ക്ക് അധികം അഴക് വരുത്തുന്നു;
A o na mea hoi o ke kino i mahalo ole ia e kakou, ke kahiko nui nei kakou ia mau mea, a ua nui aku ka maikai o ko kakou lala ino.
24 ൨൪ നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ.
No ka mea, aole i hemahema ko kakou lala maikai; aka, ua hui pu mai ke Akua i na mea o ke kino, a ua haawi mai hoi i ka mahalo nui ia i na lala i hemahema:
25 ൨൫ എന്നാൽ, ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ട് ശരീരത്തെ ദൈവം കൂട്ടിച്ചേർത്തിരിക്കുന്നു.
I ole ai e ku e na mea o ke kino, i malama like hoi na lala kekahi i kekahi.
26 ൨൬ അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന് മാനം വന്നാൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ സന്തോഷിക്കുന്നു.
A ina poino kekahi lala, ua poino pu no na lala a pau; a ina i hoomaikaiia kekahi lala, ua olioli pu na lala a pau.
27 ൨൭ എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു.
O oukou no ke kino o Kristo, a pakahi na lala.
28 ൨൮ ദൈവം സഭയിൽ ഒന്നാമത് അപ്പൊസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും, പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരങ്ങൾ, സഹായം ചെയ്യുവാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
A ua hoonoho mai ke Akua i na mea maloko o ka ekalesia, o ka mua, o na lunaolelo; o ka lua, o na kaula; o ke kolu, o na kumu; a mahope, na mea hana mana; alaila, ka oihana hoola, a me na mea kokua, a me na luna, a me ka olelo i na olelo e.
29 ൨൯ എല്ലാവരും അപ്പൊസ്തലന്മാരല്ല. എല്ലാവരും പ്രവാചകന്മാരല്ല. എല്ലാവരും ഉപദേഷ്ടാക്കന്മാരല്ല. എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരല്ല.
He poe lunaolelo anei na mea a pau? He poe kaula anei ua mea a pau? He poe kumu anei na mea a pau? He poe hana mana anei na mea a pau?
30 ൩൦ എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഇല്ല. എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നില്ല.
Ua loaa anei i na mea a pau ka oihana hoola? He poe olelo i na olelo e na mea a pau? He poe hoike ano anei ua mea a pau?
31 ൩൧ എല്ലാവരും വ്യാഖ്യാനിക്കുന്നില്ല. ശ്രേഷ്ഠവരങ്ങളെ വാഞ്ചിക്കുക; ഇനി അതിശ്രേഷ്ഠമായൊരു മാർഗ്ഗം ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം.
E imi oukou i na oihana i oi; aka, na'u no e kuhikuhi aku ia oukou i ka aoao maikai loa.