< 1 കൊരിന്ത്യർ 11 >

1 ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുവിൻ.
హే భ్రాతరః, యూయం సర్వ్వస్మిన్ కార్య్యే మాం స్మరథ మయా చ యాదృగుపదిష్టాస్తాదృగాచరథైతత్కారణాత్ మయా ప్రశంసనీయా ఆధ్బే|
2 നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച നടപടിക്രമങ്ങൾ അപ്രകാരം തന്നെ പ്രമാണിക്കുകയും ചെയ്യുകയാൽ നിങ്ങളെ പുകഴ്ത്തുന്നു.
తథాపి మమైషా వాఞ్ఛా యద్ యూయమిదమ్ అవగతా భవథ,
3 എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങൾ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ఏకైకస్య పురుషస్యోత్తమాఙ్గస్వరూపః ఖ్రీష్టః, యోషితశ్చోత్తమాఙ్గస్వరూపః పుమాన్, ఖ్రీష్టస్య చోత్తమాఙ్గస్వరూప ఈశ్వరః|
4 മൂടുപടം ഇട്ട് പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
అపరమ్ ఆచ్ఛాదితోత్తమాఙ్గేన యేన పుంసా ప్రార్థనా క్రియత ఈశ్వరీయవాణీ కథ్యతే వా తేన స్వీయోత్తమాఙ్గమ్ అవజ్ఞాయతే|
5 എന്നാൽ മൂടുപടമില്ലാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അത് അവൾ ക്ഷൗരം ചെയ്യിച്ചതു പോലെയല്ലോ.
అనాచ్ఛాదితోత్తమాఙ్గయా యయా యోషితా చ ప్రార్థనా క్రియత ఈశ్వరీయవాణీ కథ్యతే వా తయాపి స్వీయోత్తమాఙ్గమ్ అవజ్ఞాయతే యతః సా ముణ్డితశిరఃసదృశా|
6 സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി മുറിച്ചുകളയട്ടെ. മുറിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ.
అనాచ్ఛాదితమస్తకా యా యోషిత్ తస్యాః శిరః ముణ్డనీయమేవ కిన్తు యోషితః కేశచ్ఛేదనం శిరోముణ్డనం వా యది లజ్జాజనకం భవేత్ తర్హి తయా స్వశిర ఆచ్ఛాద్యతాం|
7 പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. എന്നാൽ സ്ത്രീ പുരുഷന്റെ തേജസ്സ് ആകുന്നു.
పుమాన్ ఈశ్వరస్య ప్రతిమూర్త్తిః ప్రతితేజఃస్వరూపశ్చ తస్మాత్ తేన శిరో నాచ్ఛాదనీయం కిన్తు సీమన్తినీ పుంసః ప్రతిబిమ్బస్వరూపా|
8 പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നത്രേ ഉണ്ടായത്.
యతో యోషాతః పుమాన్ నోదపాది కిన్తు పుంసో యోషిద్ ఉదపాది|
9 പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്.
అధికన్తు యోషితః కృతే పుంసః సృష్టి ర్న బభూవ కిన్తు పుంసః కృతే యోషితః సృష్టి ర్బభూవ|
10 ൧൦ അതുകൊണ്ട് ദൂതന്മാർ നിമിത്തം അധികാരത്തിന്റെ പ്രതീകമായ മൂടുപടം സ്ത്രീക്ക് ഉണ്ടായിരിക്കേണം.
ఇతి హేతో ర్దూతానామ్ ఆదరాద్ యోషితా శిరస్యధీనతాసూచకమ్ ఆవరణం ధర్త్తవ్యం|
11 ൧൧ എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.
తథాపి ప్రభో ర్విధినా పుమాంసం వినా యోషిన్న జాయతే యోషితఞ్చ వినా పుమాన్ న జాయతే|
12 ൧൨ എന്തെന്നാൽ സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉണ്ടാകുന്നു; എന്നാൽ സകലവും ദൈവത്തിൽ നിന്നാകുന്നു.
యతో యథా పుంసో యోషిద్ ఉదపాది తథా యోషితః పుమాన్ జాయతే, సర్వ్వవస్తూని చేశ్వరాద్ ఉత్పద్యన్తే|
13 ൧൩ നിങ്ങൾതന്നെ വിധിക്കുവിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് യോഗ്യമോ?
యుష్మాభిరేవైతద్ వివిచ్యతాం, అనావృతయా యోషితా ప్రార్థనం కిం సుదృశ్యం భవేత్?
14 ൧൪ പുരുഷൻ മുടി നീട്ടിയാൽ അത് അവന് അപമാനം എന്നും
పురుషస్య దీర్ఘకేశత్వం తస్య లజ్జాజనకం, కిన్తు యోషితో దీర్ఘకేశత్వం తస్యా గౌరవజనకం
15 ൧൫ സ്ത്രീ മുടി നീട്ടിയാലോ, അത് മൂടുപടമായി നല്കിയിരിക്കുകകൊണ്ട് അവൾക്ക് മാനം ആകുന്നു എന്നും പ്രകൃതി തന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?
యత ఆచ్ఛాదనాయ తస్యై కేశా దత్తా ఇతి కిం యుష్మాభిః స్వభావతో న శిక్ష్యతే?
16 ൧൬ ഒരുവൻ തർക്കിക്കുവാൻ ഭാവിച്ചാൽ ഇതല്ലാതെയുള്ള ഒരു മര്യാദ ഞങ്ങൾക്കില്ല, ദൈവസഭകൾക്കുമില്ല എന്ന് ഓർക്കട്ടെ.
అత్ర యది కశ్చిద్ వివదితుమ్ ఇచ్ఛేత్ తర్హ్యస్మాకమ్ ఈశ్వరీయసమితీనాఞ్చ తాదృశీ రీతి ర్న విద్యతే|
17 ൧൭ ഇനിയും നിർദ്ദേശിക്കുവാൻ പോകുന്ന കാര്യങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല; കാരണം നിങ്ങൾ കൂടിവരുന്നത് നല്ലതിനായല്ല, ദോഷത്തിനായിട്ടത്രേ.
యుష్మాభి ర్న భద్రాయ కిన్తు కుత్సితాయ సమాగమ్యతే తస్మాద్ ఏతాని భాషమాణేన మయా యూయం న ప్రశంసనీయాః|
18 ൧൮ ഒന്നാമത്, നിങ്ങൾ സഭയായി ഒന്നിച്ചുകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്ന് ഞാൻ കേൾക്കുന്നു; അത് ഭാഗികമായി ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.
ప్రథమతః సమితౌ సమాగతానాం యుష్మాకం మధ్యే భేదాః సన్తీతి వార్త్తా మయా శ్రూయతే తన్మధ్యే కిఞ్చిత్ సత్యం మన్యతే చ|
19 ൧൯ നിങ്ങളിൽ യോഗ്യരായവരെ തിരിച്ചറിയേണ്ടതിന് നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകേണ്ടത് ആവശ്യം.
యతో హేతో ర్యుష్మన్మధ్యే యే పరీక్షితాస్తే యత్ ప్రకాశ్యన్తే తదర్థం భేదై ర్భవితవ్యమేవ|
20 ൨൦ നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴം ഭക്ഷിക്കുവാനല്ല വരുന്നത്.
ఏకత్ర సమాగతై ర్యుష్మాభిః ప్రభావం భేజ్యం భుజ్యత ఇతి నహి;
21 ൨൧ എന്തെന്നാൽ, ഭക്ഷണം കഴിക്കുമ്പോൾ ഓരോരുത്തരും അവരവരുടെ അത്താഴം ആദ്യം കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.
యతో భోజనకాలే యుష్మాకమేకైకేన స్వకీయం భక్ష్యం తూర్ణం గ్రస్యతే తస్మాద్ ఏకో జనో బుభుక్షితస్తిష్ఠతి, అన్యశ్చ పరితృప్తో భవతి|
22 ൨൨ തിന്നുവാനും കുടിക്കുവാനും നിങ്ങൾക്ക് വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ നിന്ദിക്കുകയും, ഇല്ലാത്തവരെ ലജ്ജിപ്പിക്കുകയും ചെയ്യുന്നുവോ? നിങ്ങളോട് എന്ത് പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.
భోజనపానార్థం యుష్మాకం కిం వేశ్మాని న సన్తి? యుష్మాభి ర్వా కిమ్ ఈశ్వరస్య సమితిం తుచ్ఛీకృత్య దీనా లోకా అవజ్ఞాయన్తే? ఇత్యనేన మయా కిం వక్తవ్యం? యూయం కిం మయా ప్రశంసనీయాః? ఏతస్మిన్ యూయం న ప్రశంసనీయాః|
23 ൨൩ ഞാൻ കർത്താവിൽ നിന്നു പ്രാപിച്ച്, നിങ്ങൾക്ക് ഏല്പിക്കുന്നത് എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്ത് സ്തോത്രംചൊല്ലി നുറുക്കി:
ప్రభుతో య ఉపదేశో మయా లబ్ధో యుష్మాసు సమర్పితశ్చ స ఏషః|
24 ൨൪ ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞു.
పరకరసమర్పణక్షపాయాం ప్రభు ర్యీశుః పూపమాదాయేశ్వరం ధన్యం వ్యాహృత్య తం భఙ్క్త్వా భాషితవాన్ యుష్మాభిరేతద్ గృహ్యతాం భుజ్యతాఞ్చ తద్ యుష్మత్కృతే భగ్నం మమ శరీరం; మమ స్మరణార్థం యుష్మాభిరేతత్ క్రియతాం|
25 ൨൫ അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം, അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇത് കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞു.
పునశ్చ భేజనాత్ పరం తథైవ కంసమ్ ఆదాయ తేనోక్తం కంసోఽయం మమ శోణితేన స్థాపితో నూతననియమః; యతివారం యుష్మాభిరేతత్ పీయతే తతివారం మమ స్మరణార్థం పీయతాం|
26 ൨൬ അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
యతివారం యుష్మాభిరేష పూపో భుజ్యతే భాజనేనానేన పీయతే చ తతివారం ప్రభోరాగమనం యావత్ తస్య మృత్యుః ప్రకాశ్యతే|
27 ൨൭ അതുകൊണ്ട് അയോഗ്യമായ രീതിയിൽ അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിയ്ക്കുകയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരൻ ആകും.
అపరఞ్చ యః కశ్చిద్ అయోగ్యత్వేన ప్రభోరిమం పూపమ్ అశ్నాతి తస్యానేన భాజనేన పివతి చ స ప్రభోః కాయరుధిరయో ర్దణ్డదాయీ భవిష్యతి|
28 ൨൮ മനുഷ്യൻ തന്നെത്താൻ പരിശോധിച്ചിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുവാൻ.
తస్మాత్ మానవేనాగ్ర ఆత్మాన పరీక్ష్య పశ్చాద్ ఏష పూపో భుజ్యతాం కంసేనానేన చ పీయతాం|
29 ൨൯ അതുകൊണ്ട്, ശരീരത്തെ വിവേചിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവൻ തനിക്കുതന്നെ ശിക്ഷാവിധി ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു.
యేన చానర్హత్వేన భుజ్యతే పీయతే చ ప్రభోః కాయమ్ అవిమృశతా తేన దణ్డప్రాప్తయే భుజ్యతే పీయతే చ|
30 ൩൦ അത് കാരണം നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.
ఏతత్కారణాద్ యుష్మాకం భూరిశో లోకా దుర్బ్బలా రోగిణశ్చ సన్తి బహవశ్చ మహానిద్రాం గతాః|
31 ൩൧ നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
అస్మాభి ర్యద్యాత్మవిచారోఽకారిష్యత తర్హి దణ్డో నాలప్స్యత;
32 ൩൨ എന്നാൽ നാം വിധിക്കപ്പെടുന്നു എങ്കിലോ ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന് കർത്താവ് നമുക്ക് ശിക്ഷണം നൽകുകയാകുന്നു.
కిన్తు యదాస్మాకం విచారో భవతి తదా వయం జగతో జనైః సమం యద్ దణ్డం న లభామహే తదర్థం ప్రభునా శాస్తిం భుంజ్మహే|
33 ൩൩ ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിക്കുവാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിക്കുവിൻ.
హే మమ భ్రాతరః, భోజనార్థం మిలితానాం యుష్మాకమ్ ఏకేనేతరోఽనుగృహ్యతాం|
34 ൩൪ വല്ലവനും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ച് കൂടുന്നത് ന്യായവിധിയ്ക്ക് കാരണം ആകാതിരിക്കേണ്ടതിന് അവൻ വീട്ടിൽവച്ച് ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ട് ക്രമപ്പെടുത്തും.
యశ్చ బుభుక్షితః స స్వగృహే భుఙ్క్తాం| దణ్డప్రాప్తయే యుష్మాభి ర్న సమాగమ్యతాం| ఏతద్భిన్నం యద్ ఆదేష్టవ్యం తద్ యుష్మత్సమీపాగమనకాలే మయాదేక్ష్యతే|

< 1 കൊരിന്ത്യർ 11 >