< 1 ദിനവൃത്താന്തം 5 >

1 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്ക് ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
וּבְנֵ֨י רְאוּבֵ֥ן בְּכֹֽור־יִשְׂרָאֵל֮ כִּ֣י ה֣וּא הַבְּכֹור֒ וּֽבְחַלְּלֹו֙ יְצוּעֵ֣י אָבִ֔יו נִתְּנָה֙ בְּכֹ֣רָתֹ֔ו לִבְנֵ֥י יֹוסֵ֖ף בֶּן־יִשְׂרָאֵ֑ל וְלֹ֥א לְהִתְיַחֵ֖שׂ לַבְּכֹרָֽה׃
2 യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീർന്നു; അവനിൽനിന്ന് പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന് ലഭിച്ചു.
כִּ֤י יְהוּדָה֙ גָּבַ֣ר בְּאֶחָ֔יו וּלְנָגִ֖יד מִמֶּ֑נּוּ וְהַבְּכֹרָ֖ה לְיֹוסֵֽף׃ ס
3 യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കർമ്മി.
בְּנֵ֥י רְאוּבֵ֖ן בְּכֹ֣ור יִשְׂרָאֵ֑ל חֲנֹ֥וךְ וּפַלּ֖וּא חֶצְרֹ֥ון וְכַרְמִֽי׃
4 യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവ്; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
בְּנֵ֖י יֹואֵ֑ל שְׁמַֽעְיָ֥ה בְנֹ֛ו גֹּ֥וג בְּנֹ֖ו שִׁמְעִ֥י בְנֹֽו׃
5 അവന്റെ മകൻ രെയായാവ്; അവന്റെ മകൻ ബാൽ;
מִיכָ֥ה בְנֹ֛ו רְאָיָ֥ה בְנֹ֖ו בַּ֥עַל בְּנֹֽו׃
6 അവന്റെ മകൻ ബെയേര; അവനെ അശ്ശൂർ രാജാവായ തിൽഗത്ത്-പിലേസർ തടവുകാരനായി കൊണ്ടുപോയി; അവൻ രൂബേന്യരിൽ തലവനായിരുന്നു.
בְּאֵרָ֣ה בְנֹ֔ו אֲשֶׁ֣ר הֶגְלָ֔ה תִּלְּגַ֥ת פִּלְנְאֶ֖סֶר מֶ֣לֶךְ אַשֻּׁ֑ר ה֥וּא נָשִׂ֖יא לָרֽאוּבֵנִֽי׃
7 അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്നപ്രകാരം കുലംകുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,
וְאֶחָיו֙ לְמִשְׁפְּחֹתָ֔יו בְּהִתְיַחֵ֖שׂ לְתֹלְדֹותָ֑ם הָרֹ֥אשׁ יְעִיאֵ֖ל וּזְכַרְיָֽהוּ׃
8 സെഖര്യാവ്, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
וּבֶ֙לַע֙ בֶּן־עָזָ֔ז בֶּן־שֶׁ֖מַע בֶּן־יֹואֵ֑ל ה֚וּא יֹושֵׁ֣ב בַּעֲרֹעֵ֔ר וְעַד־נְבֹ֖ו וּבַ֥עַל מְעֹֽון׃
9 അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്ത് വർദ്ധിച്ചിരുന്നതുകൊണ്ട് അവർ കിഴക്കോട്ട് ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ താമസിച്ചു.
וְלַמִּזְרָ֗ח יָשַׁב֙ עַד־לְבֹ֣וא מִדְבָּ֔רָה לְמִן־הַנָּהָ֖ר פְּרָ֑ת כִּ֧י מִקְנֵיהֶ֛ם רָב֖וּ בְּאֶ֥רֶץ גִּלְעָֽד׃
10 ൧൦ ശൌലിന്റെ കാലത്ത് അവർ ഹഗര്യരോട് യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ കൊല്ലപ്പെട്ടശേഷം അവർ ഗിലെയാദിന് കിഴക്ക് എല്ലാടവും കൂടാരം അടിച്ച് താമസിച്ചു.
וּבִימֵ֣י שָׁא֗וּל עָשׂ֤וּ מִלְחָמָה֙ עִם־הַֽהַגְרִאִ֔ים וַֽיִּפְּל֖וּ בְּיָדָ֑ם וַיֵּשְׁבוּ֙ בְּאָ֣הֳלֵיהֶ֔ם עַֽל־כָּל־פְּנֵ֖י מִזְרָ֥ח לַגִּלְעָֽד׃ פ
11 ൧൧ ഗാദിന്റെ പുത്രന്മാർ അവർക്ക് എതിരെ ബാശാൻദേശത്ത് സൽകാവരെ താമസിച്ചു.
וּבְנֵי־גָ֣ד לְנֶגְדָּ֗ם יָֽשְׁב֛וּ בְּאֶ֥רֶץ הַבָּשָׁ֖ן עַד־סַלְכָֽה׃
12 ൧൨ തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
יֹואֵ֣ל הָרֹ֔אשׁ וְשָׁפָ֖ם הַמִּשְׁנֶ֑ה וְיַעְנַ֥י וְשָׁפָ֖ט בַּבָּשָֽׁן׃
13 ൧൩ അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
וַאֲחֵיהֶ֞ם לְבֵ֣ית אֲבֹותֵיהֶ֗ם מִֽיכָאֵ֡ל וּמְשֻׁלָּ֡ם וְ֠שֶׁבַע וְיֹורַ֧י וְיַעְכָּ֛ן וְזִ֥יעַ וָעֵ֖בֶר שִׁבְעָֽה׃ ס
14 ൧൪ ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
אֵ֣לֶּה ׀ בְּנֵ֣י אֲבִיחַ֗יִל בֶּן־חוּרִ֡י בֶּן־יָ֠רֹוחַ בֶּן־גִּלְעָ֧ד בֶּן־מִיכָאֵ֛ל בֶּן־יְשִׁישַׁ֥י בֶּן־יַחְדֹּ֖ו בֶּן־בּֽוּז׃
15 ൧൫ അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
אֲחִי֙ בֶּן־עַבְדִּיאֵ֣ל בֶּן־גּוּנִ֔י רֹ֖אשׁ לְבֵ֥ית אֲבֹותָֽם׃
16 ൧൬ അവർ ഗിലെയാദിലെ ബാശാനിലും, അതിന്റെ പട്ടണങ്ങളിലും ശാരോനിലെ എല്ലാപുല്പുറങ്ങളുടെയും അതിർവരെ താമസിച്ചു.
וַיֵּֽשְׁב֛וּ בַּגִּלְעָ֥ד בַּבָּשָׁ֖ן וּבִבְנֹתֶ֑יהָ וּבְכָֽל־מִגְרְשֵׁ֥י שָׁרֹ֖ון עַל־תֹּוצְאֹותָֽם׃
17 ൧൭ ഇവരുടെ വംശാവലി ഒക്കെയും യെഹൂദാ രാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
כֻּלָּם֙ הִתְיַחְשׂ֔וּ בִּימֵ֖י יֹותָ֣ם מֶֽלֶךְ־יְהוּדָ֑ה וּבִימֵ֖י יָרָבְעָ֥ם מֶֽלֶךְ־יִשְׂרָאֵֽל׃ פ
18 ൧൮ രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പാതി ഗോത്രത്തിലുമായി നാല്പത്തി നാലായിരത്തെഴുനൂറ്ററുപത് പടയാളികൾ ഉണ്ടായിരുന്നു. അവർ ധൈര്യമുള്ളവരും, വാളും പരിചയും എടുക്കുവാനും, വില്ലുകുലെച്ച് എയ്യുവാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരും ആയിരുന്നു.
בְּנֵֽי־רְאוּבֵ֨ן וְגָדִ֜י וַחֲצִ֥י שֵֽׁבֶט־מְנַשֶּׁה֮ מִן־בְּנֵי־חַיִל֒ אֲ֠נָשִׁים נֹשְׂאֵ֨י מָגֵ֤ן וְחֶ֙רֶב֙ וְדֹ֣רְכֵי קֶ֔שֶׁת וּלְמוּדֵ֖י מִלְחָמָ֑ה אַרְבָּעִ֨ים וְאַרְבָּעָ֥ה אֶ֛לֶף וּשְׁבַע־מֵאֹ֥ות וְשִׁשִּׁ֖ים יֹצְאֵ֥י צָבָֽא׃
19 ൧൯ അവർ ഹഗര്യരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
וַיַּעֲשׂ֥וּ מִלְחָמָ֖ה עִם־הַֽהַגְרִיאִ֑ים וִיט֥וּר וְנָפִ֖ישׁ וְנֹודָֽב׃
20 ൨൦ ദൈവത്തിൽനിന്ന് അവർക്ക് സഹായം ലഭിക്കയാൽ ഹഗര്യരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോട് നിലവിളിച്ച് അവനിൽ ആശ്രയം വെച്ചതുകൊണ്ട് അവൻ അവരുടെ പ്രാർത്ഥന കേട്ട് ഉത്തരമരുളി.
וַיֵּעָזְר֣וּ עֲלֵיהֶ֔ם וַיִּנָּתְנ֤וּ בְיָדָם֙ הַֽהַגְרִיאִ֔ים וְכֹ֖ל שֶׁ֣עִמָּהֶ֑ם כִּ֠י לֵאלֹהִ֤ים זָעֲקוּ֙ בַּמִּלְחָמָ֔ה וְנַעְתֹּ֥ור לָהֶ֖ם כִּי־בָ֥טְחוּ בֹֽו׃
21 ൨൧ അവർ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആട്, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
וַיִּשְׁבּ֣וּ מִקְנֵיהֶ֗ם גְּֽמַלֵּיהֶ֞ם חֲמִשִּׁ֥ים אֶ֙לֶף֙ וְצֹ֗אן מָאתַ֤יִם וַחֲמִשִּׁים֙ אֶ֔לֶף וַחֲמֹורִ֖ים אַלְפָּ֑יִם וְנֶ֥פֶשׁ אָדָ֖ם מֵ֥אָה אָֽלֶף׃
22 ൨൨ യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ട് അധികംപേർ കൊല്ലപ്പെട്ടവരായി വീണു. അവർ പ്രവാസകാലംവരെ അവിടെ താമസിച്ചു.
כִּֽי־חֲלָלִ֤ים רַבִּים֙ נָפָ֔לוּ כִּ֥י מֵהָאֱלֹהִ֖ים הַמִּלְחָמָ֑ה וַיֵּשְׁב֥וּ תַחְתֵּיהֶ֖ם עַד־הַגֹּלָֽה׃ פ
23 ൨൩ മനശ്ശെയുടെ പാതിഗോത്രക്കാർ ബാശാൻ മുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ താമസിച്ചിരുന്നു. അവർ വർദ്ധിച്ചുവന്നു.
וּבְנֵ֗י חֲצִי֙ שֵׁ֣בֶט מְנַשֶּׁ֔ה יָשְׁב֖וּ בָּאָ֑רֶץ מִבָּשָׁ֞ן עַד־בַּ֧עַל חֶרְמֹ֛ון וּשְׂנִ֥יר וְהַר־חֶרְמֹ֖ון הֵ֥מָּה רָבֽוּ׃
24 ൨൪ അവരുടെ പിതൃഭവനങ്ങളുടെ തലവന്മാർ: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ; അവർ ധൈര്യമുള്ളവരും പ്രസിദ്ധരും തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.
וְאֵ֖לֶּה רָאשֵׁ֣י בֵית־אֲבֹותָ֑ם וְעֵ֡פֶר וְיִשְׁעִ֡י וֶאֱלִיאֵ֡ל וְ֠עַזְרִיאֵל וְיִרְמְיָ֨ה וְהֹודַוְיָ֜ה וְיַחְדִּיאֵ֗ל אֲנָשִׁים֙ גִּבֹּ֣ורֵי חַ֔יִל אַנְשֵׁ֣י שֵׁמֹ֔ות רָאשִׁ֖ים לְבֵ֥ית אֲבֹותָֽם׃
25 ൨൫ എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോട് അവിശ്വസ്തരായിരുന്നു. ദൈവം അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരെ ആരാധിച്ചു.
וַיִּֽמְעֲל֔וּ בֵּאלֹהֵ֖י אֲבֹותֵיהֶ֑ם וַיִּזְנ֗וּ אַחֲרֵי֙ אֱלֹהֵ֣י עַמֵּי־הָאָ֔רֶץ אֲשֶׁר־הִשְׁמִ֥יד אֱלֹהִ֖ים מִפְּנֵיהֶֽם׃
26 ൨൬ ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാക്കന്മാരായ പൂലിന്റെയും - തിൽഗത്ത്-പിലേസറിന്‍റെ - മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും പിടിച്ച് ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേയ്ക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും താമസിക്കുന്നു.
וַיָּעַר֩ אֱלֹהֵ֨י יִשְׂרָאֵ֜ל אֶת־ר֣וּחַ ׀ פּ֣וּל מֶֽלֶךְ־אַשּׁ֗וּר וְאֶת־ר֙וּחַ֙ תִּלְּגַ֤ת פִּלְנֶ֙סֶר֙ מֶ֣לֶךְ אַשּׁ֔וּר וַיַּגְלֵם֙ לָראוּבֵנִ֣י וְלַגָּדִ֔י וְלַחֲצִ֖י שֵׁ֣בֶט מְנַשֶּׁ֑ה וַ֠יְבִיאֵם לַחְלַ֨ח וְחָבֹ֤ור וְהָרָא֙ וּנְהַ֣ר גֹּוזָ֔ן עַ֖ד הַיֹּ֥ום הַזֶּֽה׃ פ

< 1 ദിനവൃത്താന്തം 5 >