< 1 ദിനവൃത്താന്തം 28 >

1 അതിനുശേഷം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന് ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും മൃഗസമൂഹങ്ങൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമിൽ കൂട്ടിവരുത്തി.
တဖန်ဒါဝိဒ်မင်းသည် ဣသရေလမင်းများတည်း ဟူသော အမျိုးအသီးအသီးကို အုပ်သောမင်း၊ အလှည့် လှည့်အမှုတော်ကို စောင့်သော တပ်မှူးဗိုလ်မင်း၊ လူ တထောင်အုပ်၊ တရာအုပ်၊ ရှင်ဘုရင်၏ဘဏ္ဍာစိုး၊ သား တော်၏ဘဏ္ဍာစိုး၊ ခွန်အားရှိသောသူရဲ အကြီးအကဲ အရာရှိ အပေါင်းတို့ကို ယေရုရှလင်မြို့မှာ စုဝေးစေတော် မူ၏။
2 ദാവീദ്‌ രാജാവ് എഴുന്നേറ്റുനിന്ന് പറഞ്ഞത് എന്തെന്നാൽ: “എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിയുവാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു”.
ထိုအခါဒါဝိဒ်မင်းကြီးသည်ရပ်၍၊ ငါ့ညီအစ်ကို၊ ငါ့လူတို့ နားထောင်ကြလော့။ ထာဝရဘုရား၏ ပဋိညာဉ် သေတ္တာတော်ငြိမ်ဝပ်ရာ အိမ်တည်းဟူသော ဘုရားသခင် ၏ ခြေတော်တင်ရာခုံကို တည်လုပ်မည်ဟု ငါအကြံရှိ၍ တည်လုပ်ခြင်းငှါ ပြင်ဆင်နှင့်ပြီ။
3 എന്നാൽ ദൈവം എന്നോട്: “നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.
သို့ရာတွင် ဘုရားသခင်က သင်သည် စစ်တိုက် သောသူ၊ လူအသက်ကို သတ်သောသူဖြစ်၍၊ ငါ့နာမ အဘို့အိမ်တော်ကို မတည်မဆောက်ရဟု မိန့်တော်မူ၏။
4 എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന് രാജാവായിരിക്കുവാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിക്കുവാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാൻ ദൈവത്തിനു പ്രസാദം തോന്നി.
ဣသရေလအမျိုး၏ ဘုရားသခင်ထာဝရဘုရား သည် ငါ့အဆွေအမျိုးများထဲက ငါ့ကိုရွေးကောက်၍ ဣသရေလရှင်ဘုရင်အရာ၌ အမြဲချီးမြှောက်တော်မူ၏။ ယုဒအမျိုးကို ရွေးကောက်၍ အခြားသော အမျိုး တို့ကို အုပ်စိုးရသောအခွင့်ကို ပေးတော်မူ၏။ ယုဒအမျိုးတွင် ငါ့အဘ၏ အိမ်ထောင်ကို၎င်း၊ ငါ့အဘ၏သားတို့တွင် ငါ့ကို၎င်း၊ နှစ်သက်၍ဣသရေ လနိုင်ငံလုံးကို စိုးစံရသော အခွင့်ကို ပေးတော်မူ၏။
5 എന്റെ സകലപുത്രന്മാരിലും നിന്ന് (യഹോവ എനിക്ക് വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ) അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജസിംഹാസനത്തിൽ ഇരിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്നു”.
ထာဝရဘုရားသည် ငါ့အားများစွာသော သား တို့ကို ပေးတော်မူသည်ဖြစ်၍၊ ငါ့သားအပေါင်းတို့တွင် သားရှောလမုန်ကို ရွေးကောက်၍ ဣသရေလအမျိုးကို အုပ်စိုးလျက်၊ ထာဝရဘုရား၏ နိုင်ငံတော်ရာဇပလ္လင် ပေါ်မှာထိုင်စေခြင်းငှါ ခန့်ထားတော်မူပြီ။
6 ദൈവം എന്നോട്: “നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്ക് പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന് പിതാവായിരിക്കും.
ငါ့အားလည်း သင့်သားရှောလမုန်သည် ငါ့အိမ် နှင့်ငါ့တန်တိုင်းတို့ကို တည်ရမည်။ ငါသည်ထိုသူကို သား အရာ၌ခန့်ထားခြင်းငှါ ရွေးကောက်ပြီ။ ငါသည် သူ၏ အဘဖြစ်မည်။
7 അവൻ ഇന്ന് ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിക്കുവാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും” എന്നു അരുളിച്ചെയ്തിരിക്കുന്നു.
သူသည် ငါစီရင်ချက်ပညတ် တရားတို့ကို ယနေ့ ကဲ့သို့ အမြဲကျင့်လျှင် သူ၏နိုင်ငံကို ငါတည်စေမည်ဟု မိန့်တော်မူ၏။
8 ആകയാൽ യഹോവയുടെ സഭയായ എല്ലാ യിസ്രായേലും കാൺകയും നമ്മുടെ ദൈവം കേൾക്കുകയും ഞാൻ പറയുന്നത്: “നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും, അത് നിങ്ങളുടെ മക്കൾക്ക് ശാശ്വതാവകാശമായി വെച്ചേക്കുകയും ചെയ്യേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കുകയും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുവിൻ.
သို့ဖြစ်၍ သင်တို့သည် ဤကောင်းသော ပြည်ကို ပိုင်၍ သင်တို့၏ သားမြေးအစဉ်အဆက် အမွေခံရာဘို့ ချဉ်ထားလိုသောငှါ၊ ထာဝရဘုရား၏ပရိသတ်တည်း ဟူသော ဣသရေလအမျိုးသားအပေါင်းတို့ရှေ့၌၎င်း၊ ငါတို့ဘုရားသခင့်အထံတော်၌၎င်း၊ သင်တို့ဘုရားသခင် ထာဝရဘုရား၏ ပညတ်တော်ရှိသမျှတို့ကိုရှာ၍ စောင့် ရှောက်ကြလော့။
9 നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും, പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.
ငါ့သားရှောလမုန်၊ သင့်အဘ၏ဘုရားသခင်ကို သိလော့။ စုံလင်သောနှလုံး၊ ကြည်ညိုသော စိတ်သဘော နှင့် ဝတ်ပြုလော့။ ထာဝရဘုရားသည် ခပ်သိမ်းသော စိတ်နှလုံးတို့ကို စစ်၍အကြံအစည်ရှိလေသမျှတို့ကို သိတော်မူ၏။ ကိုယ်တော်ကို ရှာလျှင်အတွေ့ခံတော်မူမည်။ ကိုယ်တော်ကိုစွန့်လျှင် သင့်ကို အစဉ်အမြဲ စွန့်တော်မူမည်။
10 ൧൦ ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിയുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അത് നടത്തികൊൾക”.
၁၀သတိပြုလော့။ သန့်ရှင်းရာဌာနအဘို့ အိမ် တော်ကို တည်ဆောက်စေခြင်းငှါ သင့်ကို ထာဝရဘုရား ရွေးကောက်တော်မူသောကြောင့်၊ အားယူ၍ တည် ဆောက်လော့ဟုမှာထားတော်မူ၏။
11 ൧൧ പിന്നെ ദാവീദ് തന്റെ മകനായ ശലോമോന് ദൈവാലയത്തിന്റെ മണ്ഡപം, അതിന്റെ ഭവനങ്ങൾ, കലവറകൾ, മുകളിലത്തെമുറികൾ, അകത്തെ മുറികൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.
၁၁ထိုအခါအိမ်တော်ဦး၊ အဆောင်ကြီး၊ ဘဏ္ဍာ တိုက်၊ အထက်ခန်း၊ အတွင်းခန်း၊ သေတ္တာတော်အဖုံး ထားရာ အခန်း၏ ပုံကို၎င်း၊
12 ൧൨ യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാഅറകൾ, ദൈവാലയത്തിന്റെ കലവറകൾ, നിവേദിത വസ്തുക്കളുടെ മുറികൾ,
၁၂ထာဝရဘုရား၏အိမ်တော်တန်တိုင်းများ၊ ပတ် လည်၌ ကာသောအခန်းများ၊ ဘုရားသခင်၏ အိမ်တော် ဘဏ္ဍာတိုက်များ၊ ပူဇော်သောအရာသိုထားရာ တိုက်များ တို့၏ပုံကို၎င်း၊ မိမိကြံစည်သမျှအတိုင်း၊ ဒါဝိဒ်သည် သားတောရှောလမုန်အား အပ်တော်မူ၏။
13 ൧൩ പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങൾ എന്നിവയെയെല്ലാം കുറിച്ച് തന്റെ മനസ്സിൽ ദൈവത്തിന്റെ ആത്മാവ് നല്‍കിയിരുന്ന മാതൃകയുടെ വിവരവും അവന് കൊടുത്തു.
၁၃ယဇ်ပုရောဟိတ်၊ လေဝိသားသင်းဖွဲ့ခြင်း၊ ထာဝရဘုရား၏အိမ်တော်၌ အမှုတော်ကို ဆောင်ရွက် ခြင်း၊ ဆောင်ရွက်စရာ တန်ဆာရှိသမျှတို့ကိုလည်း စီရင် တော်မူ၏။
14 ൧൪ ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക്, പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്ക്, തൂക്കപ്രകാരം പൊന്നും ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്ക് തൂക്കപ്രകാരം വെള്ളിയും
၁၄အမှုတော်အမျိုးမျိုးကို ဆောင်ရွက်စရာ ရွှေ တန်ဆာရှိသမျှတို့အဘို့ ရွှေကို၎င်း၊ ငွေတန်ဆာရှိသမျှတို့ အဘို့ ငွေကို၎င်းချိန်၍ အပ်တော်မူ၏။
15 ൧൫ പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും ആവശ്യമുള്ളതിന് അനുസരിച്ച് ഓരോ വിളക്കുതണ്ടിനും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും, വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്ക് ഓരോ തണ്ടിന്റെയും ഉപയോഗത്തിന് അനുസരിച്ച് ഓരോ തണ്ടിനും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
၁၅ရွှေမီးခုံနှင့်ရွှေမီးခွက်အသီးအသီးအဘို့၊ ငွေမီးခုံ နှင့် ငွေမီးခွက်အသီးအသီး သုံးစရာရှိသည်အတိုင်း ရွှေငွေကို ချိန်၍ အပ်တော်မူ၏။
16 ൧൬ കാഴ്ചയപ്പത്തിന്റെ മേശകൾക്ക് ഓരോ മേശയ്ക്ക് ആവശ്യമുള്ള പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്ക് ആവശ്യമുള്ള വെള്ളിയും തൂക്കപ്രകാരം കൊടുത്തു.
၁၆ရှေ့တော်မုန့်တင်စရာရွှေစားပွဲနှင့် ငွေစားပွဲ အသီးအသီးအဘို့ ရွှေငွေကိုချိန်၍ အပ်တော်မူ၏။
17 ൧൭ മുപ്പല്ലികൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും ആവശ്യമുള്ള പൊന്നും പൊൻകിണ്ടികൾക്ക് ഓരോ കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള പൊന്നും ഓരോ വെള്ളിക്കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള വെള്ളിയും കൊടുത്തു.
၁၇အမဲသားချိတ်၊ အင်တုံ၊ ဖလားများအဘို့ ရွှေစင် ကို၎င်း၊ ရွှေလင်ပန်းနှင့် ငွေလင်ပန်းအသီးအသီးအဘို့ ရွှေငွေကို၎င်း၊ ချိန်၍အပ်တော်မူ၏။
18 ൧൮ ധൂപപീഠത്തിന് തൂക്കപ്രകാരം ആവശ്യമുള്ള ശുദ്ധീകരിച്ച പൊന്നും, ചിറകുവിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്ക് ആവശ്യമുള്ള പൊന്നും കൊടുത്തു.
၁၈နံ့သာပေါင်းမီးရှို့ရာ ယဇ်ပလ္လင်အဘို့ ရွှေစင်ကို ၎င်း၊ အတောင်တို့ကို ဖြန့်၍ ထာဝရဘုရား၏ ပဋိညာဉ် သေတ္တာတော်ကို လွှမ်းမိုးသော ခေရုဗိမ်ရထားတော်ပုံ အဘို့ရွှေကို၎င်း၊ ချိန်၍အပ်တော်မူ၏။
19 ൧൯ “ഇവയെല്ലാം, ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്ക് വേണ്ടി തന്റെ കൈകൊണ്ട് എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു” എന്നു ദാവീദ് പറഞ്ഞു.
၁၉ထိုပုံများရှိသမျှတို့ကို ရေးထားသည်အတိုင်း၊ နားလည်နိုင်သော ဥာဏ်ပညာကို ထာဝရဘုရားသည် ပေးတော်မူ၏။
20 ൨൦ പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോട് പറഞ്ഞത്: “ബലപ്പെട്ട് ധൈര്യത്തോടെ പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ പൂർത്തിയാക്കുന്നതുവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
၂၀သားတော်ရှောလမုန်အားလည်း၊ သင်သည် အားယူ၍ ရဲရင့်သော စိတ်နှင့်လုပ်ဆောင်လော့။ မစိုးရိမ် နှင့်။ စိတ်မပျက်နှင့်။ ငါ၏ဘုရားသခင် ထာဝရအရှင် ဘုရားသခင်သည် သင်နှင့်အတူရှိတော်မူလိမ့်မည်။ ထာဝရဘုရား၏အိမ်တော်မှုကို ဆောင်ရွက်ရာဘို့ လုပ် ဆောင်၍ လက်စမသတ်မှီတိုင်အောင် သင့်ကို စွန့်တော် မမူ။ ပစ်ထားတော်မမူ။
21 ൨൧ ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷയ്ക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോ ശുശ്രൂഷയ്ക്കും മനസ്സും സാമർത്ഥ്യവും ഉള്ളവരും എല്ലാവേലയ്ക്കായിട്ടും നിന്നോട് കൂടെ ഉണ്ട്; പ്രഭുക്കന്മാരും സർവ്വജനവും നിന്റെ കല്‍പ്പനക്കൊക്കെയും വിധേയരായിരിക്കും”.
၂၁သင်းဖွဲ့သောယဇ်ပုရောဟိတ်၊ လေဝိသားတို့ သည်လည်း ဘုရားသခင်၏အိမ်တော်မှုကို ဆောင်ရွက် ရာဘို့ရှိကြ၏။ လိမ္မာသော ဆရာသမားအမျိုးမျိုးတို့ သည်လည်း အရာရာတို့ကို လုပ်ဆောင်စေဘို့ရှိကြ၏။ မင်းများနှင့် ပြည်သူပြည်သားများအပေါင်းတို့သည်လည်း သင့်လက်၌ရှိကြသည်ဟု မိန့်တော်မူ၏။

< 1 ദിനവൃത്താന്തം 28 >