< 1 ദിനവൃത്താന്തം 26 >
1 ൧ ആലയ വാതിൽകാവല്ക്കാരുടെ കൂറുകൾ: കോരഹ്യരിൽ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്.
၁အသီးအသီးသင်းဖွဲ့သော တံခါးစောင့်များဟူ မူကား။ ကောရဟိအမျိုးဧဗျာသပ်အနွှယ်၊ ကောရသား မေရှလေမိ၊
2 ൨ മെശേലെമ്യാവിന്റെ പുത്രന്മാരിൽ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;
၂မေရှလေမိ၏သားဦးဇာခရိ၊ ဒုတိယသား ယေဒျေလ၊ တတိယ သားဇေဗဒိ၊ စတုတ္ထသား ယာသ နေလ၊
3 ൩ യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.
၃ပဥ္စမသားဧလံ၊ ဆဋ္ဌမသားယေဟနန်၊ သတ္တမ သားဧလဲဩနဲတည်း။
4 ൪ ഓബേദ്-ഏദോമിന്റെ പുത്രന്മാരിൽ: ശെമയ്യാവ് ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;
၄ဩဗဒေဒုံ၏သားဦးရှေမာယ၊ ဒုတိယသား ယောဇဗပ်၊ တတိယသားယောအာ၊ စတုတ္ထသားစာကာ၊ ပဥ္စမသားနာ သနေလ၊
5 ൫ അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
၅ဆဋ္ဌမသားအမျေလ၊ သတ္တမသားဣသခါ၊ အဌမသားပုလသဲတည်း။ ဩဗဒေဒုံကို ဘုရားသခင် သည် ကောင်းကြီးပေးတော်မူ၏။
6 ൬ അവന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന് പ്രമാണികൾ ആയിരുന്നു.
၆သားဦးရှေမာယ၏သား ဩသနိ၊ ရေဖေလ၊ ဩဗက်၊ ဧလာဇာဗဒ်နှင့် ခွန်အားကြီးသော ညီလိဟု၊ သေမခိတို့သည် ခွန်အားကြီးသားသူရဲ၊ မိမိတို့အဆွေအမျိုး ၌ အစိုးရသောသူဖြစ်ကြ၏။
7 ൭ ശെമയ്യാവിന്റെ പുത്രന്മാരിൽ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്; - അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു എലീഹൂ, സെമഖ്യാവ്.
၇
8 ൮ ഇവർ എല്ലാവരും ഓബേദ്-ഏദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-ഏദോമിനുള്ളവർ അറുപത്തിരണ്ടുപേർ;
၈အမှုတော်ကို ဆောင်ရွက်ခြင်းငှါ တတ်စွမ်းနိုင် အောင်ခွန်အားကြီး သောဩဗဒေဒုံ အမျိုးသားချင်း ယောက်ျားပေါင်းကား ခြောက်ကျိပ်နှစ်ယောက်တည်း။
9 ൯ മെശേലെമ്യാവിന് പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
၉ခွန်အားကြီးသော မေရှလေမိသားညီ ယောက်ျားပေါင်းကား တကျိပ်ရှစ်ယောက်တည်း။
10 ൧൦ മെരാരിപുത്രന്മാരിൽ ഹോസെക്ക് പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;
၁၀မေရာရိအမျိုး၊ ဟောသ၏သားတို့တွင် ရှိမရိ သည် သားဦးမဟုတ်သော်လည်း၊ အဘခန့်ထားသော ကြောင့် သားအကြီးဖြစ်သတည်း။
11 ൧൧ ഹില്ക്കീയാവ് രണ്ടാമൻ, തെബല്യാവ് മൂന്നാമൻ, സെഖര്യാവ് നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാംകൂടി പതിമൂന്നുപേർ.
၁၁ဒုတိယသားကားဟိလခိ၊ တတိယသားတေဗလိ၊ စတုတ္ထသား ဇာခရိအစရှိသော ဟေဝသသားညီပေါင်း ကား တကျိပ်သုံးယောက်တည်း။
12 ൧൨ വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്ക്, അവരുടെ തലവന്മാർക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്യുവാൻ തങ്ങളുടെ സഹോദരന്മാർക്ക് എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
၁၂ဤရွေ့ကား ထာဝရဘုရား၏ အိမ်တော်၌ အလှည့်လှည့်စောင့်ခြင်းငှါ သင်းဖွဲ့သော တံခါးစောင့် အကြီးအကဲဖြစ်သတည်း။
13 ൧൩ അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതത് വാതിലിന് ചീട്ടിട്ടു.
၁၃ထိုသူအကြီးအငယ်တို့သည်၊ မိမိတို့အဆွေ အမျိုးအလိုက် တံခါးအသီးအသီး စောင့်စေခြင်းငှါ စာရေးတံ ပြုကြ၍၊
14 ൧൪ കിഴക്കെ വാതിലിന്റെ ചീട്ട് ശേലെമ്യാവിന് വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന് വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ട് വടക്കെ വാതിലിന് വന്നു.
၁၄အရှေ့မျက်နှာကို ရှေလမိရ၏။ ရှေလမိသား ပညာရှိဇာခရိသည် စာရေးတံအားဖြင့် မြောက်မျက်နှာ ကို ရ၏။
15 ൧൫ തെക്കെ വാതിലിന്റെത് ഓബേദ്-ഏദോമിനും പാണ്ടികശാലയുടേത് അവന്റെ പുത്രന്മാർക്കും
၁၅ဩဗဒေဒုံသည် တောင်မျက်နှာကို၎င်း၊ သူ၏ သားတို့သည် အသုပိမ်အိမ်ကို၎င်း ရ၏။
16 ൧൬ കയറ്റമുള്ള പെരുവഴിയിൽ ശല്ലേഖെത്ത് പടിവാതിലിനരികെ പടിഞ്ഞാറെ വാതിലിന്റേത് ശുപ്പീമിനും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
၁၆ရှုပိန်နှင့်ဟောသသည် အနောက်မျက်နှာနှင့် ဗိမာန်တော်သို့ တက်ရာလမ်းဝ၌ရှလ္လေခက်တံခါးကိုရ၍ တဘက်တချက်၌ စောင့်ရ၏။
17 ൧൭ കിഴക്കെ വാതില്ക്കൽ ആറ് ലേവ്യരും വടക്കെ വാതില്ക്കൽ ദിവസേന നാലുപേരും തെക്കെ വാതില്ക്കൽ ദിവസേന നാലുപേരും പാണ്ടികശാലെക്കൽ രണ്ടുപേരും ഉണ്ടായിരുന്നു.
၁၇နေ့ရက်အစဉ်အတိုင်း အရှေ့မျက်နှာ၌ လေဝိသားခြောက်ယောက်၊ မြောက်မျက်နှာ၌လေးယောက်၊ တောင်မျက်နှာ၌လေးယောက်၊ အသုပိမ်ဘက် မှာနှစ်ယောက်၊ တန်တိုင်းတော်ပြင်မှာနှစ်ယောက်၊
18 ൧൮ പർബാരിന് പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
၁၈အနောက်မျက်နှာ လမ်းဝမှာလေးယောက်၊ တန်တိုင်းတော်ပြင်မှာ နှစ်ယောက်စောင့်ရကြ၏။
19 ൧൯ കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.
၁၉ဤရွေ့ကား၊ တံခါးစောင့်အရာရှိသော ကောရ အမျိုးသားနှင့် မေရရိအမျိုးသားဖွဲ့သော အသင်းအသီး အသီးပေတည်း။
20 ൨൦ അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.
၂၀လေဝိသားတို့တွင်၊ အဟိယသည် ဘုရားသခင် ၏ အိမ်တော်ဘဏ္ဍာနှင့် ပူဇော်သောဘဏ္ဍာများကို အုပ်ရ၏။
21 ൨൧ ലദ്ദാന്റെ പുത്രന്മാരിൽ: ലദ്ദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
၂၁အဆွေအမျိုးသူကြီးဖြစ်သော ဂေရရှုံအမျိုး လာဒန်သားတို့တွင် ယေဟေလိနှင့်၊
22 ൨൨ യെഹീയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകരായിരുന്നു.
၂၂သူ၏သားဇေသံ ယောလတို့သည်လည်း ဘုရား သခင်၏ အိမ်တော်ဘဏ္ဍာကိုအုပ်ရ၏။
23 ൨൩ അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരിൽ:
၂၃အာမရံအမျိုး၊ ဣဇဟာအမျိုး၊ ဟေဗြုန်အမျိုး၊ ဩဇေလအမျိုးသားအချို့ပါကြ၏။
24 ൨൪ മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന് മേൽവിചാരകനായിരുന്നു.
၂၄မောရှေသားဂေရရှုံ၏သား ရှေဗွေလသည် လည်း ဘဏ္ဍာတော်တို့ကို အုပ်ရ၏။
25 ൨൫ എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരിൽ: അവന്റെ മകൻ രെഹബ്യാവ്; അവന്റെ മകൻ യെശയ്യാവ്; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
၂၅ဂေရရှုံညီဧလျေဇာ၊ ဧလျေဇာသားရေဟဗိ၊ သူ၏သားယေရှာယ၊ သူ၏သားယောရံ၊ သူ၏သားဇိခရိ၊ သူ၏သားရှေလောမိတ်တည်း။
26 ൨൬ ദാവീദ് രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിനും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.
၂၆ထိုရှေလောမိတ်နှင့်သူ၏ညီတို့သည် ဒါဝိဒ် မင်းကြီး၊ အဆွေအမျိုးသူကြီး၊ လူတထောင်အုပ်၊ တရာ အုပ်၊ ဗိုလ်မင်းပူဇော်သော ဘဏ္ဍာရှိသမျှကို အုပ်ရ၏။
27 ൨൭ യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.
၂၇ထိုမင်းတို့သည် စစ်တိုက်၍ရသောဥစ္စာတို့ကို မသိမ်း၊ ထာဝရဘုရား၏ အိမ်တော်ကိုပြုစုခြင်းငှါ ပူဇော် တတ်ကြ၏။
28 ൨൮ ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൌലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
၂၈ပရောဖက်ရှမွေလ၊ ကိရှသားရှောလု၊ နေရသား အာဗနာ၊ ဇေရုယာသား ယွာဘမှစ၍ အခြားသောသူ ပူဇော်သမျှတို့ကို၊ ရှေလောမိတ်နှင့် သူ၏ညီတို့သည် ကြည့်ရှုအုပ်စိုးရကြ၏။
29 ൨൯ യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും, പുറമെയുള്ള പ്രവൃത്തിക്ക് യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
၂၉ဣဇဟာအမျိုးခေနနိနှင့် သူ၏သားတို့သည် မင်းအရာရှိ၊ တရားသူကြီးဖြစ်၍၊ ဣသရေလနိုင်ငံတွင် ပြင်အမှုကို စောင့်ရကြ၏။
30 ൩൦ ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറ് പ്രാപ്തന്മാർ യോർദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകല കാര്യത്തിനും രാജാവിന്റെ ശുശ്രൂഷക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
၃၀ဟေဗြုန်အမျိုးဖြစ်သော သူရဲကြီးဟာရှဘိနှင့် သူ၏ညီတထောင်ခုနစ်ရာတို့သည်၊ ယော်ဒန်မြစ် အနောက်ဘက်မှာနေသော ဣသရေလလူတို့တွင် မင်းအရာရှိဖြစ်၍၊ ထာဝရဘုရား၏အမှုတော်နှင့် ရှင်ဘုရင်အမှုအမျိုးမျိုးတို့ကို စောင့်ရကြ၏။
31 ൩൧ ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേൃഷിച്ചപ്പോള്‍ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
၃၁ဟေဗြုန်အမျိုးသားတို့တွင်၊ အဆွေအမျိုးအလိုက် ယေရိယသည် အကြီးအကဲဖြစ်၏။ ဒါဝိဒ်မင်းနန်းစံ လေးဆယ်တွင်၊ ထိုအမျိုးသားတို့ကို စာရင်းယူ၍ ဂိလဒ် ပြည်ယာဇာမြို့၌ ခွန်အားကြီးသော သူရဲတို့ကို တွေ့၏။
32 ൩൨ അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറ് പേരുണ്ടായിരുന്നു; അവരെ ദാവീദ് രാജാവ് ദൈവത്തിന്റെ സകല കാര്യത്തിനും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്ക് മേൽവിചാരകരാക്കി വെച്ചു.
၃၂ယေရိယ၏ပေါက်ဘော်တည်းဟူသော သူရဲကြီး၊ အဆွေအမျိုး သူကြီးနှစ်ထောင်ခုနစ်ရာတို့သည် ဒါဝိဒ် မင်းကြီးခန့်ထာသည်အတိုင်း၊ ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုးတဝက်ကို အုပ်စိုး၍ ဘုရားသခင်၏ အမှုတော်နှင့် ရှင်ဘုရင်အမှုအမျိုးမျိုးတို့ကို စောင့်ရကြ၏။