< 1 ദിനവൃത്താന്തം 23 >
1 ൧ ദാവീദ് വൃദ്ധനും കാലസമ്പൂർണ്ണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിന് രാജാവാക്കി.
Gdy więc Dawid był już stary i syty dni, ustanowił swego syna Salomona królem nad Izraelem.
2 ൨ അവൻ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടിവരുത്തി,
I zgromadził wszystkich książąt Izraela oraz kapłanów i Lewitów.
3 ൩ ലേവ്യരിൽ മുപ്പതും അതിൽ കൂടുതലും വയസ്സുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം ആയിരുന്നു.
Lewitów policzono od trzydziestu lat wzwyż, a ich liczba według głów wynosiła trzydzieści osiem tysięcy.
4 ൪ അവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ പ്രമാണികളും
Spośród nich dwadzieścia cztery tysiące ustanowiono na służbę w domu PANA, a urzędników i sędziów było sześć tysięcy.
5 ൫ ന്യായാധിപന്മാരും നാലായിരംപേർ വാതിൽകാവല്ക്കാരും നാലായിരംപേർ സ്തോത്രം ചെയ്യേണ്ടതിന് ദാവീദ് ഉണ്ടാക്കിയ വാദ്യോപകരണങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;
Ponadto – cztery tysiące odźwiernych i cztery tysiące chwalących PANA na instrumentach, które sporządziłem – [powiedział Dawid] – ku uwielbieniu [Boga].
6 ൬ ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.
Dawid podzielił ich na zmiany według synów Lewiego: Gerszona, Kehata i Merariego.
7 ൭ ഗേർശോന്യർ ലദ്ദാൻ, ശിമെയി.
Z Gerszona [byli] Ladan i Szimei.
8 ൮ ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ.
Synowie Ladana: pierwszy Jechiel, potem Zetam i Joel – [ci] trzej.
9 ൯ ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നുപേർ; ഇവർ ലദ്ദാന്റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
Synowie Szimejego: Szelomit, Chaziel i Haran – [ci] trzej [byli] naczelnikami rodów Ladana.
10 ൧൦ ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ.
A synowie Szimejego: Jachat, Zina, Jeusz i Beria. Ci czterej byli synami Szimejego.
11 ൧൧ യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിനും ബെരീയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.
Jachat był pierwszy, a Ziza drugi. Ale Jeusz i Beria nie mieli wielu synów i dlatego zostali policzeni jako jeden ród.
12 ൧൨ കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.
Synowie Kehata: Amram, Ishar, Chebron i Uzziel – czterej.
13 ൧൩ അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുവാനും യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടുവാനും അവന് ശുശ്രൂഷ ചെയ്യുവാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിക്കുവാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു.
Synowie Amrama: Aaron i Mojżesz. Lecz Aaron został odłączony, aby poświęcić najświętsze rzeczy, on i jego synowie, aż na wieki – by spalać kadzidło przed PANEM, służyć mu i błogosławić w jego imieniu na wieki.
14 ൧൪ ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.
Ale synowie Mojżesza, męża Bożego, zostali zaliczeni do pokolenia Lewiego.
15 ൧൫ മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ.
Synowie Mojżesza: Gerszon i Eliezer.
16 ൧൬ ഗേർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു.
Synowie Gerszona: pierwszy Szebuel.
17 ൧൭ എലീയേസെരിന്റെ തലമുറകൾ: രെഹബ്യാവ് തലവൻ; എലീയേസെരിന് വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന് വളരെ പുത്രന്മാർ ഉണ്ടായിരുന്നു.
Synowie Eliezera: pierwszy Rechabiasz. Eliezer nie miał innych synów, ale synowie Rechabiasza bardzo się rozmnożyli.
18 ൧൮ യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ.
Synowie Ishara: pierwszy Szelomit.
19 ൧൯ ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവ് തലവനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.
Synowie Chebrona: pierwszy Jeriasz, drugi Amariasz, trzeci Jachaziel, a czwarty Jekameam.
20 ൨൦ ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവ് രണ്ടാമനും ആയിരുന്നു.
Synowie Uzziela: pierwszy Mika i drugi Jeszijasz.
21 ൨൧ മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.
Synowie Merariego: Machli i Muszi. Synowie Machliego: Eleazar i Kisz.
22 ൨൨ എലെയാസാർ മരിച്ചു; അവന് പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു.
I Eleazar umarł, nie mając synów, tylko córki. Pojęli je [za żony] synowie Kisza, ich bracia.
23 ൨൩ മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ.
Synowie Musziego: Machli, Eder i Jeremot – trzej.
24 ൨൪ ഇവർ കുടുംബംകുടുംബമായി, പേരുപേരായി, എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവരിൽ ഇരുപതു വയസ്സും അതിൽ കൂടുതൽ ഉള്ളവരും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.
To są synowie Lewiego według swych rodów, głów rodzin, policzeni według liczby imion, głowa po głowie, którzy pełnili służbę w domu PANA od lat dwudziestu wzwyż.
25 ൨൫ യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന് സ്വസ്ഥത കൊടുത്ത് യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.
Dawid bowiem powiedział: PAN, Bóg Izraela, dał odpoczynek swemu ludowi i będzie mieszkał w Jerozolimie na wieki.
26 ൨൬ ആകയാൽ ലേവ്യർക്ക് ഇനി തിരുനിവാസവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമക്കേണ്ടതില്ല എന്നു ദാവീദ് പറഞ്ഞു.
A Lewici już nie będą nosić przybytku ani wszelkich jego naczyń do jego obsługi.
27 ൨൭ ദാവീദിന്റെ അന്ത്യകല്പനകളനുസരിച്ച് ലേവ്യരെ ഇരുപതു വയസ്സും അതിൽ കൂടുതൽ എണ്ണിയിരുന്നു.
Według ostatnich postanowień Dawida Lewici zostali policzeni od lat dwudziestu wzwyż;
28 ൨൮ അവരുടെ ചുമതലയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി പ്രാകാരങ്ങളിലും അറകളിലും, സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും, ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്ക് അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും
Ich stanowisko bowiem polegało na posługiwaniu synom Aarona w służbie domu PANA: na dziedzińcach, w komnatach, przy oczyszczaniu wszelkich rzeczy poświęconych i przy pracy wokół służby domu Bożego;
29 ൨൯ കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയമാവും സകലവിധ തൂക്കവും അളവും നോക്കുന്നതും
I przy chlebie pokładnym, przy mące na ofiarę z pokarmów, przy plackach niekwaszonych, przy tym, co pieczone, i tym, co smażone, i przy wszystkim, co ważone i mierzone.
30 ൩൦ രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന് ഒരുങ്ങിനില്ക്കുന്നതും
Mieli stawać każdego poranka, by dziękować PANU i wychwalać go, i tak samo wieczorem;
31 ൩൧ യഹോവയ്ക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിനനുസരണമായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും
Ponadto, mieli składać PANU wszelkie całopalenia w każdy szabat, w czasie nowiu księżyca i w uroczyste święta, według liczby [wynikającej z] ustalonego porządku – ustawicznie przed PANEM.
32 ൩൨ സമാഗമനകൂടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നേ.
I mieli pełnić straż przy Namiocie Zgromadzenia, straż przy świątyni i straż przy synach Aarona, swych braci, w służbie domu PANA.