< 1 ദിനവൃത്താന്തം 18 >
1 ൧ അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു കീഴടക്കി, ഗത്തും അതിനോട് ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽനിന്ന് പിടിച്ചു.
Stalo se potom, že porazil David Filistinské, a zemdlil je, a vzal Gát i vesnice jeho z ruky Filistinských.
2 ൨ പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി കാഴ്ച കൊണ്ടുവന്നു.
Porazil také i Moábské, a učiněni jsou Moábští služebníci Davidovi, a dávali jemu plat.
3 ൩ സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്ത് തന്റെ ആധിപത്യം ഉറപ്പിക്കുവാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചു.
Porazil též David Hadarezera krále Soba v Emat, když byl vytáhl, aby opanoval řeku Eufrates.
4 ൪ അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളേയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥകുതിരകളെ എടുത്തശേഷം ശേഷിച്ച രഥകുതിരകളുടെ കുതിഞരമ്പു വെട്ടിക്കളഞ്ഞു.
A pobral mu David tisíc vozů, a sedm tisíc jízdných, a dvadceti tisíc mužů pěších, a zpodřezoval David žily všechněm koňům vozníkům. Toliko zanechal z nich ke stu vozům.
5 ൫ സോബാരാജാവായ ഹദദേസെരിനെ സഹായിക്കുവാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപതിനായിരം പേരെ വധിച്ചു.
Přitáhli pak byli Syrští od Damašku na pomoc Hadarezerovi králi Soba, ale David porazil z Syrských dvamecítma tisíc mužů.
6 ൬ പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ താമസിപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് പോയിടത്തൊക്കെയും യഹോവ അവന് ജയം നല്കി.
Tedy osadil David Syrii Damašskou. I učiněni jsou Syrští služebníci Davidovi, dávajíce plat; nebo zachovával Hospodin Davida, kamž se koli obrátil.
7 ൭ ഹദദേസെരിന്റെ ദാസന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് പിടിച്ചെടുത്ത് യെരൂശലേമിലേക്കു കൊണ്ടുവന്നു.
Pobral také David štíty zlaté, kteréž měli služebníci Hadarezerovi, a přinesl je do Jeruzaléma.
8 ൮ ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും ധാരാളം താമ്രവും കൊണ്ടുവന്നു; അതുകൊണ്ട് ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
Z Tibchat též a z Chun, měst Hadarezerových, nabral David mědi velmi mnoho, z kteréž potom slil Šalomoun moře měděné, a sloupy i nádobí měděné.
9 ൯ എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത് രാജാവായ തോവൂ കേട്ടു. അപ്പോൾ
A když uslyšel Tohu král Emat, že porazil David všecko vojsko Hadarezera krále Soba,
10 ൧൦ അവൻ ദാവീദ് രാജാവിനോടു കുശലം ചോദിക്കുവാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു തോല്പിച്ചതുകൊണ്ടു ദാവീദിനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം എന്നിവകൊണ്ടുള്ള സകലവിധ സാധനങ്ങളും കൊണ്ടുവന്നു.
Poslal Adorama syna svého k králi Davidovi, aby ho pozdravil přátelsky, a spolu se s ním radoval z toho, že bojoval s Hadarezerem, a porazil ho; (nebo válčil Tohu s Hadarezerem). Kterýžto přinesl všelijaké nádoby zlaté a stříbrné i měděné.
11 ൧൧ ദാവീദ് രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ അടുക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു സമർപ്പിച്ചു.
Ty také obětoval král David Hospodinu s stříbrem a zlatem, kteréhož byl nabral ze všech národů, z Idumejských, z Moábských, z synů Ammon, z Filistinských, i z Amalechitských.
12 ൧൨ സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവച്ച് ഏദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.
Abizai také syn Sarvie porazil Idumejských v údolí solnatém osmnácte tisíc.
13 ൧൩ ദാവീദ് ഏദോമിൽ കാവൽസൈന്യത്തെ ആക്കി; ഏദോമ്യർ എല്ലാവരും അവന് ദാസന്മാർ ആയി. അങ്ങനെ ദാവീദ് പോയിടത്തൊക്കെയും യഹോവ അവന് ജയം നല്കി.
Protož i nad Idumejskými postavil stráž, a učiněni jsou všickni Idumejští služebníci Davidovi; nebo zachovával Hospodin Davida, kamž se koli obrátil.
14 ൧൪ ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണു; തന്റെ സകലജനത്തിനും നീതിയും ന്യായവും നടത്തി.
A tak kraloval David nade vším Izraelem, a činil soud a spravedlnost všemu lidu svému.
15 ൧൫ സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും
Joáb pak syn Sarvie byl nad vojskem, a Jozafat syn Achiludův byl kancléřem.
16 ൧൬ അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും, ശവ്ശാ ശാസ്ത്രിയും
Sádoch také syn Achitobův a Abimelech syn Abiatarův byli kněžími, a Susa byl písařem.
17 ൧൭ യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യർക്കും പ്ലേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.
Banaiáš pak syn Joiadův byl nad Cheretejskými a Peletejskými, a synové Davidovi knížaty při králi.