< 1 ദിനവൃത്താന്തം 13 >
1 ൧ ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചു. അതിനുശേഷം
And David consulted with the officers of the thousands and hundreds, and with every leader.
2 ൨ യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞത്: “നിങ്ങൾക്ക് സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്ക് ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റ് സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയക്കുക.
And David said unto all the congregation of Israel, if it seem good unto you, and if it be of the Lord our God, let us send widely about unto our brethren who are left in all the lands of Israel, and with them unto the priests and Levites who are in their cities and open districts, that they may gather themselves together unto us.
3 ൩ നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്ത് നാം അതിനെ അവഗണിച്ചല്ലോ”.
And let us bring round the ark of our God to us; for we have inquired not at it in the days of Saul.
4 ൪ ഈ കാര്യം സകലജനത്തിനും ശരി എന്നു തോന്നിയതുകൊണ്ട് അങ്ങനെ തന്നേ ചെയ്യാമെന്ന് സർവ്വസഭയും പറഞ്ഞു.
And all the congregation said that this should be done; for the king was right in the eyes of all the people.
5 ൫ ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്ന് കൊണ്ടുവരേണ്ടതിന് മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും കൂട്ടിവരുത്തി.
So David assembled all Israel together, from Shichor of Egypt even unto the entrance of Chemath, to bring the ark of God from Kiryath-ye'arim.
6 ൬ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്, ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്ന് കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു.
And David went up, with all Israel, to Ba'alah, [that is] to Kiryath-ye'arim, which belonged to Judah, to bring up thence the ark of God the Lord, that dwelleth between the cherubim, whose name is called [on it].
7 ൭ അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു.
And they conveyed the ark of God in a new wagon out of the house of Abinadab: and 'Uzza and Achyo guided the wagon.
8 ൮ ദാവീദും എല്ലാ യിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
And David and all Israel played before God with all their might, and with singing, and on harps, and on psalteries, and on tambourines, and with cymbals, and with trumpets.
9 ൯ അവർ കീദോൻകളത്തിന് സമീപം എത്തിയപ്പോൾ കാള വിരണ്ടു. അതുകൊണ്ട് ഉസ്സാ പെട്ടകം പിടിക്കുവാൻ കൈ നീട്ടി.
And when they came as far as the threshing-floor of Kidon, 'Uzza put forth his hand to take hold of the ark; for the oxen shook it.
10 ൧൦ അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിനുനേരേ നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
And the anger of the Lord was kindled against 'Uzza, and he smote him, because he had put forth his hand toward the ark: and he died there before God.
11 ൧൧ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചതിനാൽ ദാവീദിന് വ്യസനമായി: അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്നു പേർവിളിച്ചു.
And it was grievious to David, because the Lord had suddenly taken away 'Uzza; and he called that place Perez-'uzza [[Breach of 'Uzza]] until this day.
12 ൧൨ ഇതു ഇന്നുവരെയും അങ്ങനെ തന്നെ അറിയപ്പെടുന്നു. അന്ന് ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി. “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണം” എന്നു പറഞ്ഞു.
And David was afraid of God that day, saying, How shall I bring home to me the ark of God?
13 ൧൩ അതുകൊണ്ട് ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-ഏദോമിന്റെ വീട്ടിലേക്കു കൊണ്ടുപോയി.
So David removed not the ark unto himself into the city of David, but had it carried round into the house of 'Obed-edom the Gittite.
14 ൧൪ ദൈവത്തിന്റെ പെട്ടകം ഓബേദ്-ഏദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു.
And the ark of God remained in the house of 'Obed-edom, in his house, three months. And the Lord blessed the house of 'Obed-edom, and all that belonged to him.