< 1 ദിനവൃത്താന്തം 10 >
1 ൧ ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവ്വതത്തിൽ കൊല്ലപ്പെട്ടവരായി വീണു.
A Filisteji se pobiše s Izrailjem, i pobjegoše Izrailjci ispred Filisteja, i padahu mrtvi na gori Gelvuji.
2 ൨ ഫെലിസ്ത്യർ ശൌലിനെയും മക്കളെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൌലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്‍ക്കീശൂവയെയും വെട്ടിക്കൊന്നു.
I stigoše Filisteji Saula i sinove njegove, i pogubiše Filisteji Jonatana i Avinadava i Malhisuja, sinove Saulove.
3 ൩ ശൌലിനെതിരെയുള്ള യുദ്ധം ഏറ്റവും ഉഗ്രമായി. വില്ലാളികൾ അവനെ മുറിവേല്പിച്ചു.
I boj posta žešæi oko Saula, i naðoše ga strijelci, i on se uplaši od strijelaca.
4 ൪ അപ്പോൾ ശൌല്‍ തന്റെ ആയുധവാഹകനോട്: “ഈ അഗ്രചർമ്മികൾ വന്ന് എന്നെ അപമാനിക്കാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന് മനസ്സുവന്നില്ല. അതുകൊണ്ട് ശൌല്‍ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
I reèe Saul momku koji mu nošaše oružje: izvadi maè svoj, i probodi me da ne doðu ti neobrezani i narugaju mi se. Ali ne htje momak koji mu nošaše oružje, jer ga bješe vrlo strah. Tada Saul uze maè i baci se na nj.
5 ൫ ശൌല്‍ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നെ തന്റെ വാളിന്മേൽ വീണു മരിച്ചു.
A kad momak koji mu nošaše oružje vidje gdje umrije Saul, baci se i on na svoj maè, i umrije.
6 ൬ ഇങ്ങനെ ശൌലും മൂന്നു മക്കളും അവന്റെ ഭവനത്തിലുള്ളവരൊക്കെയും ഒരുമിച്ച് മരിച്ചു.
Tako pogibe Saul; i tri sina njegova i sva èeljad njegova pogiboše zajedno.
7 ൭ അവർ ഓടിപ്പോയി; ശൌലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ട് അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ താമസിച്ചു.
A kad svi Izrailjci koji bijahu u dolini vidješe gdje pobjegoše Izrailjci i gdje pogibe Saul i sinovi njegovi, ostaviše gradove svoje i pobjegoše, te doðoše Filisteji i ostaše u njima.
8 ൮ പിറ്റെന്നാൾ ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
A sjutradan doðoše Filisteji da svlaèe mrtve, i naðoše Saula i sinove njegove gdje leže na gori Gelvuji.
9 ൯ അവർ അവന്റെ വസ്ത്രം ഉരിഞ്ഞു, തലവെട്ടിയെടുത്തു; ആയുധങ്ങളും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ച്.
I svukavši ga uzeše glavu njegovu i oružje njegovo, i poslaše u zemlju Filistejsku na sve strane da se objavi kod lažnijeh bogova njihovijeh i po narodu.
10 ൧൦ അവന്റെ ആയുധങ്ങൾ അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ വച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിൽ തറെച്ചു.
I ostaviše oružje njegovo u kuæi bogova svojih, a glavu mu objesiše u kuæi Dagonovoj.
11 ൧൧ ഫെലിസ്ത്യർ ശൌലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ
A kad èuše svi u Javisu Galadskom sve što uèiniše Filisteji od Saula,
12 ൧൨ വീരന്മാരെല്ലാവരും ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.
Podigoše se svi junaci i uzeše tijelo Saulovo i tjelesa sinova njegovijeh, i donesoše ih u Javis, i pogreboše kosti njihove pod hrastom u Javisu, i postiše sedam dana.
13 ൧൩ ഇങ്ങനെ ശൌല്‍ യഹോവയോടു അവിശ്വസ്തത കാണിച്ചതിനാൽ മരിക്കേണ്ടിവന്നു കാരണം അവൻ യഹോവയുടെ വചനം പ്രമാണിക്കാതിരിക്കുകയും വെളിച്ചപ്പാടത്തിയോടു അരുളപ്പാട് ചോദിക്കുകയും ചെയ്തു.
I tako pogibe Saul za bezakonje svoje, koje uèini Gospodu što ne sluša rijeèi Gospodnje i što traži da pita duh vraèarski,
14 ൧൪ അവൻ യഹോവയോടു അരുളപ്പാട് ചോദിക്കായ്കയാൽ യഹോവ അവനെ കൊന്ന് രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന് കൊടുത്തു.
A ne pita Gospoda; zato ga ubi, i prenese carstvo na Davida sina Jesejeva.