< സെഫന്യാവു 1 >

1 യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, ഹിസ്കീയാവിന്റെ മകനായ അമൎയ്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിന്നുണ്ടായ യഹോവയുടെ അരുളപ്പാടു.
پادشاه یهودا، بر صفنیا ابن کوشی ابن جدلیاابن امریا ابن حزقیا نازل شد.۱
2 ഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
خداوند می‌گوید که همه‌چیزها را از روی زمین بالکل هلاک خواهم ساخت.۲
3 ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടൎച്ചകളെയും സംഹരിക്കും; ഞാൻ ഭൂതലത്തിൽ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
انسان و بهایم را هلاک می‌سازم. مرغان هوا و ماهیان دریا وسنگهای مصادم را با شریران هلاک می‌سازم. وانسان را از روی زمین منقطع می‌نمایم. قول خداوند این است.۳
4 ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും
و دست خود را بر یهودا و برجمیع سکنه اورشلیم دراز می‌نمایم. و بقیه بعل واسمهای موبدان و کاهنان را از این مکان منقطع می‌سازم.۴
5 മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും
و آنانی را که لشکر آسمان را بر بامهامی پرستند، و آن پرستندگان را که به یهوه قسم می‌خورند و آنانی را که به ملکوم سوگندمی خورند،۵
6 യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.
و آنانی را که از پیروی یهوه مرتدشده‌اند، و آنانی را که خداوند را نمی طلبند و از اومسالت نمی نمایند.۶
7 യഹോവയായ കൎത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.
به حضور خداوند یهوه خاموش باش، زیراکه روز خداوند نزدیک است، چونکه خداوندقربانی‌ای مهیا کرده است و دعوت‌شدگان خود راتقدیس نموده است.۷
8 എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദൎശിക്കും.
و در روز قربانی خداوندواقع خواهد شد که من بر سروران و پسران پادشاه و همه آنانی که لباس بیگانه می‌پوشند عقوبت خواهم رسانید.۸
9 അന്നാളിൽ ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറെക്കുന്നവരെയും സന്ദൎശിക്കും.
و در آن روز بر همه آنانی که بر آستانه می‌جهند عقوبت خواهم رسانید و بر آنانی که خانه خداوند خود را از ظلم و فریب پرمی سازند.۹
10 അന്നാളിൽ മത്സ്യഗോപുരത്തിൽനിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്നു ഒരു മുറവിളിയും കുന്നുകളിൽനിന്നു ഒരു ഝടഝടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.
و خداوند می‌گوید که در آن روزصدای نعره‌ای از دروازه ماهی و ولوله‌ای از محله دوم و شکستگی عظیمی از تلها مسموع خواهدشد.۱۰
11 മക്തേശ് നിവാസികളെ, മുറയിടുവിൻ; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകലദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.
‌ای ساکنان مکتیش ولوله نمایید زیرا که تمامی قوم کنعان تلف شده و همه آنانی که نقره رابرمی دارند منقطع گردیده‌اند.۱۱
12 ആ കാലത്തു ഞാൻ യെരൂശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേൽ ഉറെച്ചുകിടന്നു: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദൎശിക്കയും ചെയ്യും.
و در آنوقت اورشلیم را به چراغها تفتیش خواهم نمود و برآنانی که بر دردهای خود نشسته‌اند و در دلهای خود می‌گویند خداوند نه نیکویی می‌کند و نه بدی، عقوبت خواهم رسانید.۱۲
13 അങ്ങനെ അവരുടെ സമ്പത്തു കവൎച്ചയും അവരുടെ വീടുകൾ ശൂന്യവും ആയ്തീരും; അവർ വീടു പണിയും, പാൎക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.
بنابراین، دولت ایشان تاراج و خانه های ایشان خراب خواهدشد؛ و خانه‌ها بنا خواهند نمود، اما در آنها ساکن نخواهند شد و تاکستانها غرس خواهند کرد، اماشراب آنها را نخواهند نوشید.۱۳
14 യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.
روز عظیم خداوند نزدیک است، نزدیک است و بزودی هرچه تمام تر می‌رسد. آواز روزخداوند مسموع است و مرد زورآور در آن به تلخی فریاد برخواهد آورد.۱۴
15 ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,
آن روز، روزغضب است، روز تنگی و اضطراب، روز خرابی وویرانی، روز تاریکی و ظلمت، روز ابرها و ظلمت غلیظ،۱۵
16 ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.
روز کرنا و هنگامه جنگ به ضدشهرهای حصاردار و به ضد برجهای بلند.۱۶
17 മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവൎക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.
و مردمان را چنان به تنگ می‌آورم که کورانه راه خواهند رفت زیرا که به خداوند گناه ورزیده‌اند. پس خون ایشان مثل غبار و گوشت ایشان مانندسرگین ریخته خواهد شد.۱۷
18 യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സൎവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.
در روز غضب خداوند نه نقره و نه طلای ایشان ایشان را تواندرهانید و تمامی جهان از آتش غیرت او سوخته خواهدشد، زیرا که بر تمامی ساکنان جهان هلاکتی هولناک وارد خواهد آورد.۱۸

< സെഫന്യാവു 1 >