< സെഖര്യാവ് 8 >
1 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
౧సేనల ప్రభువు యెహోవా వాక్కు నాకు ప్రత్యక్షమై ఇలా చెప్పాడు.
2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മഹാതീക്ഷ്ണതയോടെ സീയോന്നുവേണ്ടി എരിയുന്നു; ഞാൻ അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.
౨సేనల ప్రభువు యెహోవా ఆజ్ఞ ఇచ్చేదేమిటంటే “తీవ్రమైన ఆసక్తితో నేను సీయోను విషయంలో రోషం వహించాను. రౌద్రుడినై దాని విషయం నేను పట్టించుకున్నాను.”
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പൎവ്വതത്തിന്നു വിശുദ്ധപൎവ്വതം എന്നും പേർ പറയും.
౩యెహోవా చెప్పేదేమిటంటే “నేను సీయోను దగ్గరికి మళ్ళీ వచ్చి, యెరూషలేములో నివాసం చేస్తాను. సత్య పురమనీ, సేనల ప్రభువు యెహోవా కొండ అనీ, పరిశుద్ధ పర్వతమనీ దానికి పేర్లు పెడతారు.
4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാൎദ്ധക്യംനിമിത്തം ഓരോരുത്തൻ കയ്യിൽ വടി പിടിക്കും.
౪సేనల ప్రభువు యెహోవా సెలవిచ్చేదేమంటే వృద్ధాప్యం వల్ల కర్ర పట్టుకుని, వృద్ధ స్త్రీపురుషులూ ఇంకా యెరూషలేము వీధుల్లో కూర్చుంటారు.
5 നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ടു നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.
౫ఆ పట్టణం వీధులు ఆటలాడుకునే బాలబాలికలతో నిండి ఉంటాయి.
6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവൎക്കു അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
౬సేనల ప్రభువు యెహోవా చెప్పేదేమిటంటే ఆ దినాల్లో మిగిలి ఉన్న ప్రజలకు ఇది ఆశ్చర్యంగా ఉన్నా నాకు కూడా ఆశ్చర్యంగా ఉంటుందా? ఇదే యెహోవా వాక్కు.
7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.
౭సేనల ప్రభువు యెహోవా చెప్పేదేమిటంటే తూర్పు దేశంలో నుండి, పడమటి దేశంలో నుండి నేను నా ప్రజలను రప్పించి రక్షించి,
8 ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാൎക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവൎക്കു ദൈവമായും ഇരിക്കും.
౮యెరూషలేములో నివసించడానికి వారిని తీసుకు వస్తాను. వారు నా జనులుగా ఉంటారు., నేను వారికి దేవుడనై ఉంటాను. ఇది నీతి సత్యాలను బట్టి జరుగుతుంది.
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന്നു അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്നു ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈൎയ്യപ്പെടുവിൻ.
౯సేనల ప్రభువు యెహోవా చెప్పేదేమిటంటే సేనల ప్రభువు యెహోవా మందిరాన్ని కట్టడానికి దాని పునాది వేసిన దినాన ప్రవక్తల నోట పలకబడిన మాటలు ఈ కాలంలో వినే మీరంతా ధైర్యం తెచ్చుకోండి.
10 ഈ കാലത്തിന്നുമുമ്പെ മനുഷ്യന്നു കൂലിയില്ല, മൃഗത്തിന്നു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവന്നു വൈരിനിമിത്തം സമാധാനവുമില്ല; ഞാൻ സകലമനുഷ്യരെയും തമ്മിൽ തമ്മിൽ വിരോധമാക്കിയിരുന്നു.
౧౦ఆ దినాలకు ముందు మనుష్యులకు కూలి దొరికేది కాదు. పశువుల పనికి బాడుగ దొరికేది కాదు. తన పనిమీద పోయే వాడికి శత్రుభయం చేత నెమ్మది ఉండేది కాదు. ఎందుకంటే ఒకరి మీదికి ఒకరిని నేను ఉసి గొలిపాను.
11 ഇപ്പോഴോ ഞാൻ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്തു എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
౧౧అయితే పూర్వదినాల్లో నేను ఈ ప్రజల్లో శేషించిన వారికి విరోధినైనట్టు ఇప్పుడు విరోధిగా ఉండను.
12 വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവൎക്കു ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും.
౧౨సమాధాన సూచకమైన ద్రాక్ష చెట్లు కాపు కాస్తాయి. భూమి పంటలనిస్తుంది. ఆకాశం నుండి మంచు కురుస్తుంది. ఈ ప్రజల్లో శేషించిన వారికి వీటన్నిటిని నేను ఆస్తిగా ఇస్తాను. ఇదే సేనల ప్రభువు యెహోవా వాక్కు.
13 യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളോരേ, നിങ്ങൾ ജാതികളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായ്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈൎയ്യമായിരിപ്പിൻ.
౧౩యూదాప్రజలారా, ఇశ్రాయేలుప్రజలారా, మీరు అన్యప్రజల్లో ఏ విధంగా శాపానికి గురి అయి ఉన్నారో ఆలాగే మీరు ఆశీర్వాదానికి నోచుకునే వారుగా నేను మిమ్మల్ని రక్షిస్తాను. భయపడక ధైర్యం తెచ్చుకోండి.
14 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ
౧౪సేనల ప్రభువు యెహోవా చెప్పేదేమిటంటే మీ పితరులు నాకు కోపం పుట్టించగా, దయ తలచక నేను మీకు కీడు చేయనుద్దేశించినట్టు
15 ഞാൻ ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
౧౫ఈ కాలంలో యెరూషలేముకు, యూదావారికి మేలు చేయనుద్దేశిస్తున్నాను గనక భయపడకండి.
16 നിങ്ങൾ ചെയ്യേണ്ടുന്ന കാൎയ്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്‌വിൻ.
౧౬మీరు చేయవలసిన వేమిటంటే ప్రతివాడూ తన పొరుగు వాడితో సత్యమే మాటలాడాలి. సత్యాన్ని బట్టి శాంతికరమైన న్యాయాన్నిబట్టి మీ గుమ్మాల్లో తీర్పు తీర్చాలి.
17 നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെനേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
౧౭తన పొరుగువాని మీద ఎవరూ చెడు ఆలోచనలు పెట్టుకోకూడదు. అబద్ధ ప్రమాణం చేయడానికి ఇష్టపడకూడదు. ఇలాటివన్నీ నాకు అసహ్యం.” ఇదే యెహోవా వాక్కు.
18 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
౧౮సేనల ప్రభువు యెహోవా వాక్కు నాకు ప్రత్యక్షమై ఇలా చెప్పాడు.
19 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ.
౧౯“సేనల ప్రభువు యెహోవా ఆజ్ఞ ఇస్తున్నదేమిటంటే నాలుగవ నెల ఉపవాసం, ఐదవ నెల ఉపవాసం, ఏడవ నెల ఉపవాసం, పదవ నెల ఉపవాసం, యూదా యింటివారికి సంతోషం ఉత్సాహం పుట్టించే మనోహరమైన పండగలౌతాయి. కాబట్టి సత్యాన్ని, శాంతిసమాధానాలును ప్రేమించండి.”
20 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും.
౨౦సేనల ప్రభువు యెహోవా చెప్పేదేమిటంటే “జాతులు, అనేక పట్టణాల నివాసులు ఇంకా వస్తారు.
21 ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്നു: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.
౨౧ఒక పట్టణంవారు మరొక పట్టణం వారి దగ్గరికి వచ్చి ‘ఆలస్యం లేకుండా యెహొవాను శాంతింప జేయడానికి, సేనల ప్రభువు యెహోవాను వెదకడానికి మనం పోదాం రండి’ అని చెప్పగా వారు ‘మేము కూడా వస్తాము’ అంటారు.”
22 അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.
౨౨అనేక జాతులు, బలం గల ప్రజలు యెరూషలేములో సేనల ప్రభువు యెహోవాను వెదకడానికి, యెహోవా అనుగ్రహం పొందడానికి వస్తారు.
23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
౨౩సేనల ప్రభువు యెహోవా చెప్పేదేమిటంటే ఆ దినాల్లో వివిధ భాషలు మాట్లాడే అన్యప్రజల్లో పదేసిమంది ఒక యూదుడి చెంగు పట్టుకుని “దేవుడు మీకు తోడుగా ఉన్నాడనే సంగతి మాకు వినబడింది గనక మేము మీతో కూడా వస్తాము” అని చెబుతారు.