< സെഖര്യാവ് 7 >

1 ദാൎയ്യാവേശ്‌രാജാവിന്റെ നാലാം ആണ്ടിൽ, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തിയ്യതി, സെഖൎയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
And it was in year four of Darius the king it came [the] word of Yahweh to Zechariah on [day] four of the month ninth in Kislev.
2 ബേഥേൽകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നു സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,
And it had sent Beth-el Shar-ezer and Regem-Melech and men his to entreat [the] face of Yahweh.
3 സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഞങ്ങൾ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.
To say to the priests who [belonged] to [the] house of Yahweh of hosts and to the prophets saying ¿ will I weep in the month fifth will I consecrate myself? just as I have done this how many? years.
4 അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കു ഉണ്ടായതെന്തെന്നാൽ:
And it came [the] word of Yahweh of hosts to me saying.
5 നീ ദേശത്തിലെ സകലജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?
Say to all [the] people of the land and to the priests saying that you fasted and you mourned in the fifth [month] and in the seventh [month] and this seventy year[s] ¿ really did you fast for me me.
6 നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു?
And if you eat and if you drink ¿ not [are] you the [ones who] eat and [are] you? the [ones who] drink.
7 യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർമുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?
¿ Not [are] the words which he proclaimed Yahweh by [the] hand of the prophets former when was Jerusalem remaining and at ease and cities its around it and the Negev and the Shephelah [was] remaining.
8 യഹോവയുടെ അരുളപ്പാടു സെഖൎയ്യാവിന്നുണ്ടായതെന്തെന്നാൽ:
And it came [the] word of Yahweh to Zechariah saying.
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‌വിൻ.
Thus he says Yahweh of hosts saying justice of faithfulness judge and loyalty and compassion do each with brother his.
10 വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു.
And [the] widow and [the] fatherless [the] sojourner and [the] poor may not you oppress and [the] harm of each brother his may not you plan in heart your.
11 എന്നാൽ ചെവി കൊടുപ്പാൻ അവൎക്കു മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.
And they refused to pay attention and they gave a shoulder stubborn and ears their they made heavy from hearing.
12 അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർമുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു.
And heart their they made flint from hearing the law and the words which he had sent Yahweh of hosts by spirit his by [the] hand of the prophets former and it was wrath great from with Yahweh of hosts.
13 ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നേ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
And it was just as he called and not they listened so they called and not I listened he says Yahweh of hosts.
14 ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ടു അവരെ അവർ അറിയാത്ത സകലജാതികളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പിൽ ശൂന്യമായ്തീൎന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
And I will storm away them to all the nations which not they have known them and the land it was desolate behind them from [one who] passes by and from [one who] returns and they made a land of desire into a waste.

< സെഖര്യാവ് 7 >