< സെഖര്യാവ് 4 >
1 എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണൎത്തുന്നതുപോലെ എന്നെ ഉണൎത്തി:
S visszajött az angyal, ki velem beszélt és a felébresztett engem mint valakit, ki álmából fölébresztetik.
2 നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും
És szólt hozzám: Mit látsz? Mondtam: Láttam, és íme egy lámpás, egészen aranyból, csészéje pedig a tetején és a hét mécsese rajta, hét meg hét öntőcső a tetején levő mécsesek számára.
3 അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു.
És két olajfa mellette, egy a csésze jobbjáról és egy a baljáról.
4 എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.
S megszólaltam és szóltam az angyalhoz, ki velem beszélt, mondván: Mik ezek, Uram?
5 എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.
Felelt az angyal, ki velem beszélt és szólt hozzám: Hát nem tudod, mik legyenek ezek? Mondtam: Nem, Uram!
6 അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Erre felelt és szólt hozzám, mondván: Ez az Örökkévaló igéje Zerubbábelhez, mondván: Nem hatalommal, sem nem erővel, hanem az én szellememmel, mondja az Örökkévaló, a seregek ura.
7 സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപൎവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആൎപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.
Mi vagy te, nagy hegy! Zerubbábel előtt síksággá! Fölteszi a csúcskövet örömzaj mellett: Bájt, bájt neki!
8 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
És lett hozzám az Örökkévaló igéje, mondván:
9 സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീൎക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.
Zerubbábel kezei alapították ezt a házat s az ő kezei fogják bevégezni; s megtudod, hogy az Örökkévaló, a seregek ura küldött engem hozzátok.
10 അല്പകാൎയ്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സൎവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
Mert ki csúfolja a csekély dolgok napját? Majd örvendve látják a mérő ón kövét Zerubbábel kezében ezek heten – az Örökkévaló szemei – ők járják be az egész földet.
11 അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
Erre megszólaltam és szóltam hozzá: Mi ez a két olajfa a lámpás jobbjánál és baljánál?
12 ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
És megszólaltam másodszor és szóltam hozzá: Mi az a két olajfa-csokor, mely a két aranycsatorna oldalán van, amelyek öntik magukból az aranyat?
13 അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.
Szólt hozzám, mondván: Hát nem tudod, mik ezek? Mondtam: Nem, Uram.
14 അതിന്നു അവൻ: ഇവർ സൎവ്വഭൂമിയുടെയും കൎത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാർ എന്നു പറഞ്ഞു.
És mondta: Az olajnak két fia ezek, akik ott állnak az egész föld Ura mellett.