< ഉത്തമഗീതം 3 >

1 രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
Na ložci svém v noci hledala jsem toho, kteréhož miluje duše má. Hledala jsem ho, ale nenašla jsem ho.
2 ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
Již tedy vstanu, a zchodím město; po ryncích i po ulicech hledati budu toho, kteréhož miluje duše má. Hledala jsem ho, ale nenašla jsem ho.
3 നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു.
Našli mne ponocní, kteříž chodí po městě. Viděli-liž jste toho, kteréhož miluje duše má?
4 അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
A jakž jsem jich jen pominula, takž jsem našla toho, kteréhož miluje duše má. Chopila jsem ho, aniž ho pustím, až ho uvedu do domu matky své, a do pokojíka rodičky své.
5 യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണൎത്തുകയുമരുതു.
Přísahou vás zavazuji, dcery Jeruzalémské, skrze srny a laně polní, abyste nebudily a nevyrážely ze sna milého mého, dokudž by sám nechtěl.
6 മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂൎണ്ണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
Která jest to, jenž vstupuje z pouště jako sloupové dymu, okouřena jsuc mirrou a kadidlem, dražším nad všelijaký prach apatekářský?
7 ശലോമോന്റെ പല്ലക്കു തന്നേ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ടു.
Aj, lože Šalomounovo, okolo něhož šedesáte udatných z nejsilnějších Izraelských,
8 അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരെക്കു വാൾ കെട്ടിയിരിക്കുന്നു.
Vše vládnoucích mečem, vycvičených v boji, z nichž jeden každý má svůj meč při boku svém z příčiny strachu nočního.
9 ശലോമോൻരാജാവു ലെബാനോനിലെ മരംകൊണ്ടു തനിക്കു ഒരു പല്ലക്കു ഉണ്ടാക്കി.
Schranu vystavěl sobě král Šalomoun z dříví Libánského,
10 അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളി കൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തൎഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.
Při níž udělal sloupy stříbrné, dno zlaté a ponebí šarlatové, vnitřek pak jeho postlaný milostí dcer Jeruzalémských.
11 സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിൻ.
Vyjděte a pohleďte, dcery Sionské, na krále Šalomouna v koruně, kterouž ho korunovala matka jeho v den oddávání jeho a v den veselí srdce jeho.

< ഉത്തമഗീതം 3 >