< രൂത്ത് 3 >

1 അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതു: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
Noémi, sa belle-mère lui dit: " Ma fille, je veux te chercher un lieu de repos où tu sois heureuse.
2 നീ ചേൎന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാൎച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു.
Et maintenant, Booz, avec les servantes duquel tu as été, n'est-il pas notre parent? Voici qu'il doit vanner cette nuit l'orge qui est dans l'aire.
3 ആകയാൽ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു.
Lave-toi et oins-toi, mets tes plus beaux vêtements, et descends vers l'aire. Ne te laisse pas apercevoir de lui, jusqu'à ce qu'il ait achevé de manger et de boire.
4 ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും.
Et quand il ira se coucher, observe le lieu où il se couche; puis entre, soulève la couverture de ses pieds et couche-toi; lui-même te dira ce que tu as à faire. "
5 അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.
Elle lui répondit: " Je ferai tout ce que tu me dis. "
6 അങ്ങനെ അവൾ കളത്തിൽ ചെന്നു അമ്മാവിയമ്മ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.
Elle descendit dans l'aire et fit tout ce que lui avait ordonné sa belle-mère.
7 ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.
Booz mangea et but, et son cœur fut joyeux. Il alla se coucher à l'extrémité du tas de gerbes; alors Ruth s'approcha doucement, découvrit ses pieds et se coucha.
8 അൎദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു.
Au milieu de la nuit, cet homme eut une frayeur; il se pencha et, voici qu'une femme était couchée à ses pieds.
9 ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.
Il dit: " Qui es-tu? ". Elle répondit: " Je suis Ruth, ta servante; étends sur ta servante le pan de ton manteau, car tu as droit de rachat. "
10 അതിന്നു അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.
Il dit: " Bénie sois-tu de Yahweh, ma fille! Ton dernier amour surpasse le premier, car tu n'as pas recherché des jeunes gens, pauvres ou riches.
11 ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാൎക്കു എല്ലാവൎക്കും അറിയാം.
Maintenant, ma fille, ne crains point; tout ce que tu diras, je le ferai pour toi; car tout le peuple de Bethléem sait que tu es une femme vertueuse.
12 ഞാൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ഒരു വീണ്ടെടുപ്പുകാരൻ ഉണ്ടു.
Maintenant. c'est en vérité que j'ai un droit de rachat, mais il y en a un autre plus proche que moi.
13 ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവൎത്തിച്ചാൽ കൊള്ളാം; അവൻ നിവൎത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവൎത്തിപ്പാൻ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവൎത്തിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.
Passe ici la nuit; et demain, s'il veut te racheter, c'est bien, qu'il te rachète; mais s'il ne veut pas te racheter, je te rachèterai, moi. Yahweh est vivant! Reste couchée jusqu'au matin! "
14 അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നതു ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.
Elle resta donc couchée à ses pieds jusqu'au matin, et elle se leva avant qu'un homme pût en reconnaître un autre. Booz dit: " Qu'on ne sache pas que cette femme est entrée dans l'aire. "
15 നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി.
Et il ajouta: " Donne le manteau qui est sur toi, et tiens-le. " Elle le tint: et il mesura six mesures d'orge, qu'il chargea sur elle; puis il rentra dans la ville.
16 അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാൎയ്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; ആയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.
Ruth étant revenue auprès de sa belle-mère, Noémi lui dit: " Qu'as-tu fait, ma fille? " Ruth lui raconta tout ce que cet homme avait fait pour elle:
17 അമ്മാവിയമ്മയുടെ അടുക്കൽ വെറുങ്കയ്യായി പോകരുതു എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവൾ പറഞ്ഞു.
" Il m'a donné, ajouta-t-elle, ces six mesures d'orge, en me disant: Tu ne retourneras pas les mains vides chez ta belle-mère. "
18 അതിന്നു അവൾ: എന്റെ മകളേ, ഈ കാൎയ്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാൎയ്യം തീൎക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.
Et Noémi dit: " Reste ici, ma fille, jusqu'à ce que tu saches comment finira l'affaire; car cet homme ne se donnera point de repos qu'il n'ait terminé cette affaire aujourd'hui. "

< രൂത്ത് 3 >