< റോമർ 8 >

1 അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവൎക്കു ഒരു ശിക്ഷാവിധിയും ഇല്ല.
پس هیچ قصاص نیست بر آنانی که درمسیح عیسی هستند.۱
2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
زیرا که شریعت روح حیات در مسیح عیسی مرا از شریعت گناه وموت آزاد گردانید.۲
3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
زیرا آنچه از شریعت محال بود، چونکه به‌سبب جسم ضعیف بود، خدا پسرخود را در شبیه جسم گناه و برای گناه فرستاده، برگناه در جسم فتوا داد،۳
4 ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
تا عدالت شریعت کامل گردد در مایانی که نه بحسب جسم بلکه برحسب روح رفتار می‌کنیم.۴
5 ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
زیرا آنانی که برحسب جسم هستند، درچیزهای جسم تفکر می‌کنند و اما آنانی که برحسب روح هستند در چیزهای روح.۵
6 ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
از آن جهت که تفکر جسم موت است، لکن تفکر روح حیات و سلامتی است.۶
7 ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.
زانرو که تفکر جسم دشمنی خدا است، چونکه شریعت خدا رااطاعت نمی کند، زیرا نمی تواند هم بکند.۷
8 ജഡസ്വഭാവമുള്ളവൎക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.
وکسانی که جسمانی هستند، نمی توانند خدا راخشنود سازند.۸
9 നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
لکن شما در جسم نیستید بلکه در روح، هرگاه روح خدا در شما ساکن باشد؛ وهرگاه کسی روح مسیح را ندارد وی از آن اونیست.۹
10 ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.
و اگر مسیح در شما است، جسم به‌سبب گناه مرده است و اما روح، به‌سبب عدالت، حیات‌است.۱۰
11 യേശുവിനെ മരിച്ചവരിൽനിന്നു ഉയിൎപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിൎപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മൎത്യശരീരങ്ങളെയും ജീവിപ്പിക്കും.
و اگر روح او که عیسی را ازمردگان برخیزانید در شما ساکن باشد، او که مسیح را از مردگان برخیزانید، بدنهای فانی شمارا نیز زنده خواهد ساخت به روح خود که در شماساکن است.۱۱
12 ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു.
بنابراین‌ای برادران، مدیون جسم نیستیم تابرحسب جسم زیست نماییم.۱۲
13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
زیرا اگربرحسب جسم زیست کنید، هرآینه خواهید مرد. لکن اگر افعال بدن را بوسیله روح بکشید، همانا خواهید زیست.۱۳
14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
زیرا همه کسانی که از روح خدا هدایت می‌شوند، ایشان پسران خدایند.۱۴
15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.
از آنرو که روح بندگی را نیافته‌اید تا باز ترسان شوید بلکه روح پسر‌خواندگی را یافته‌اید که به آن ابا یعنی‌ای پدر ندا می‌کنیم.۱۵
16 നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
همان روح برروحهای ما شهادت می‌دهد که فرزندان خداهستیم.۱۶
17 നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
و هرگاه فرزندانیم، وارثان هم هستیم یعنی ورثه خدا و هم‌ارث با مسیح، اگر شریک مصیبتهای او هستیم تا در جلال وی نیز شریک باشیم.۱۷
18 നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
زیرا یقین می‌دانم که دردهای زمان حاضرنسبت به آن جلالی که در ما ظاهر خواهد شد هیچ است.۱۸
19 സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
زیرا که انتظار خلقت، منتظر ظهورپسران خدا می‌باشد،۱۹
20 സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;
زیرا خلقت، مطیع بطالت شد، نه به اراده خود، بلکه بخاطر او که آن را مطیع گردانید،۲۰
21 മനഃപൂൎവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.
در امید که خود خلقت نیز از قیدفساد خلاصی خواهد یافت تا در آزادی جلال فرزندان خدا شریک شود.۲۱
22 സൎവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
زیرا می‌دانیم که تمام خلقت تا الان با هم در آه کشیدن و درد زه می‌باشند.۲۲
23 ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.
و نه این فقط، بلکه ما نیز که نوبر روح را یافته‌ایم، در خود آه می‌کشیم در انتظارپسرخواندگی یعنی خلاصی جسم خود.۲۳
24 പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?
زیراکه به امید نجات یافتیم، لکن چون امید دیده شد، دیگر امید نیست، زیرا آنچه کسی بیند چرا دیگردر امید آن باشد؟۲۴
25 നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.
اما اگر امید چیزی را داریم که نمی بینیم، با صبر انتظار آن می‌کشیم.۲۵
26 അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാൎത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.
و همچنین روح نیز ضعف ما را مددمی کند، زیرا که آنچه دعا کنیم بطوری که می‌بایدنمی دانیم، لکن خود روح برای ما شفاعت می‌کند به ناله هایی که نمی شود بیان کرد.۲۶
27 എന്നാൽ ആത്മാവു വിശുദ്ധൎക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.
و او که تفحص کننده دلهاست، فکر روح را می‌داند زیراکه او برای مقدسین برحسب اراده خدا شفاعت می‌کند.۲۷
28 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവൎക്കു, നിൎണ്ണയപ്രകാരം വിളിക്കപ്പെട്ടവൎക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
و می‌دانیم که بجهت آنانی که خدا رادوست می‌دارند و بحسب اراده او خوانده شده‌اند، همه‌چیزها برای خیریت (ایشان ) با هم در کار می‌باشند.۲۸
29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
زیرا آنانی را که از قبل شناخت، ایشان را نیز پیش معین فرمود تا به صورت پسرش متشکل شوند تا او نخست زاده ازبرادران بسیار باشد.۲۹
30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
و آنانی را که از قبل معین فرمود، ایشان را هم خواند و آنانی را که خواندایشان را نیز عادل گردانید و آنانی را که عادل گردانید، ایشان را نیز جلال داد.۳۰
31 ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?
پس به این چیزها چه گوییم؟ هرگاه خدا باما است کیست به ضد ما؟۳۱
32 സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവൎക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?
او که پسر خود رادریغ نداشت، بلکه او را در راه جمیع ما تسلیم نمود، چگونه با وی همه‌چیز را به ما نخواهدبخشید؟۳۲
33 ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.
کیست که بر برگزیدگان خدا مدعی شود؟ آیا خدا که عادل کننده است؟۳۳
34 ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിൎത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
کیست که بر ایشان فتوا دهد؟ آیا مسیح که مرد بلکه نیزبرخاست، آنکه به‌دست راست خدا هم هست وما را نیز شفاعت می‌کند؟۳۴
35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
کیست که ما را ازمحبت مسیح جدا سازد؟ آیا مصیبت یا دلتنگی یاجفا یا قحط یا عریانی یا خطر یا شمشیر؟۳۵
36 “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
چنانکه مکتوب است که «بخاطر تو تمام روزکشته و مثل گوسفندان ذبحی شمرده می‌شویم.»۳۶
37 നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂൎണ്ണജയം പ്രാപിക്കുന്നു.
بلکه در همه این امور از حد زیاده نصرت یافتیم، بوسیله او که ما را محبت نمود.۳۷
38 മരണത്തിന്നോ ജീവന്നോ ദൂതന്മാൎക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ
زیرایقین می‌دانم که نه موت و نه حیات و نه فرشتگان و نه روسا و نه قدرتها و نه چیزهای حال و نه چیزهای آینده۳۸
39 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
و نه بلندی و نه پستی و نه هیچ مخلوق دیگر قدرت خواهد داشت که ما را ازمحبت خدا که در خداوند ما مسیح عیسی است جدا سازد.۳۹

< റോമർ 8 >